TECHNOLOGY

പോസ്റ്റ് വൈറലായാൽ മുന്നറിയിപ്പ് നൽകും; പുതിയ അപ്ഡേറ്റുമായി വാട്സാപ്

12 Aug 2019

ന്യൂഏജ് ന്യൂസ്, സത്യമോ മിഥ്യയോ എന്നറിയാതെ മെസേജുകൾ ഗ്രൂപ്പുകളിലേക്കു ഫോർവേഡ് ചെയ്യുന്നവർ സൃഷ്ടിക്കുന്ന സാമൂഹികപ്രതിസന്ധിക്കു പരിഹാരം കാണാൻ പുതിയൊരു വഴികൂടി അവതരിപ്പിച്ചു വാട്സാപ്. ഫോർവേഡ് ചെയ്യപ്പെടുന്ന മെസേജുകൾക്കു മുകളിൽ Forwarded എന്ന ടാഗ് നൽകിയത് സന്ദേശങ്ങളെ വേർതിരിച്ചറിയാനും വ്യാജവാർത്തകൾ തിരിച്ചറിയുന്നതിൽ വലിയ സഹായമായിരുന്നു.

ഇവയിൽ മാരക വൈറലായി ഫോർവേഡ് ചെയ്യപ്പെടുന്ന മെസേജുകൾ നാം വീണ്ടും ഫോർവേഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇതു സംബന്ധിച്ചു മുന്നറിയിപ്പു നൽകും. അനാവശ്യമായ ഫോർവേഡുകൾ കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കുമെന്നു വാട്സാപ് കരുതുന്നു. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഇതിനോടകം ലഭ്യമായ സംവിധാനം അടുത്ത അപ്ഡേറ്റോടെ എല്ലാവർക്കും ലഭിക്കും.



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ
ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്