ENTERTAINMENT

കൊറോണ പദാവലി: പറഞ്ഞു പറഞ്ഞു ശീലമാകുന്ന വാക്കുകൾ - കോവിഡിലെ പുതിയ ജാർഗണുകൾ

Newage News

14 May 2020

കൊറോണക്കാലം , കോവിഡ് കാലം തുടങ്ങിയ പ്രയോഗങ്ങൾ തന്നെ പഴയ വസൂരിക്കാലം പോലെ നൂറ്റാണ്ടുകൾ നീണ്ടു നിന്നേക്കാം. ഈ കാലമാകട്ടെ പുതിയ ചില പ്രയോഗങ്ങൾ ലോകത്തിന് സമ്മാനിച്ചു കൊണ്ടേയിരിക്കുന്നു . സോഷ്യൽ ഡിസ്റ്റൻസിങ്, ലോക്ക് ഡൗൺ, ക്വാറന്റൈൻ, ഐസൊലേഷൻ, റൂട്ട് മാപ്പ് എന്നിങ്ങനെ പലതും. ഇതൊന്നും പുതിയ വാക്കുകളല്ല. പക്ഷെ ഇത്ര വ്യാപകമായി ഉപയോഗിക്കേണ്ട സാഹചര്യം മുൻപ് ഉണ്ടായിട്ടില്ല. 

സാനിട്ടൈസേഷൻ, ഹാൻഡ് സാനിട്ടൈസേഷൻ എന്നിവ ശീലമായിരുന്നില്ല. ഇപ്പോൾ ആ വാക്കും പ്രയോഗവും ശീലമായി. 

ന്യൂ നോർമൽ എന്ന പ്രയോഗം പ്രചുര പ്രചാരം നേടി. പുതിയ സാധാരണത്വം എന്നർത്ഥം. 

എഡി, ബിസി എന്ന പോലെ എസി, ബിസി (ആഫ്റ്റർ കോവിഡ്, ബിഫോർ കോവിഡ്) എന്ന് കാല ഘടനയെ ചിലർ തിരിച്ചു പറയാൻ തുടങ്ങിയിട്ടുണ്ട്.  

ഈ കാലഘട്ടത്തിലെ ചില നിർണായക ആശയങ്ങളെയും പുതിയ പ്രയോഗങ്ങളെയും സമാഹരിച്ചു "തല തെറിച്ച ആശയങ്ങൾ" എന്ന പേരിൽ പുസ്തകമെഴുതിയ പഎസ് ജയൻ കൊറോണക്കാലത്തെ ചില പ്രയോഗങ്ങളെ ഓർത്തെടുക്കുന്നു. ഹേർഡ് ഇമ്മ്യൂണിറ്റി ആണ് അതിലൊന്ന്. ആർജിത പ്രതിരോധം എന്നർത്ഥം. ബ്രിട്ടൻ ആദ്യം ഇത് പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. സ്വീഡൻ പോലുള്ള രാജ്യങ്ങൾ കുറെയൊക്കെ വിജയിച്ചു. ഇതിനോട് ചേർന്ന് പോകുന്നതാണ് റിവേഴ്‌സ് ക്വാറന്റൈൻ. ആരോഗ്യമുള്ളവരെ രോഗത്തിന് വിട്ടു കൊടുക്കുന്നു, രോഗമില്ലാത്തവരെ ഐസൊലേഷനിലാക്കുന്നു. 

"ടെസ്റ്റ്, ടെസ്റ്റ്, ടെസ്റ്റ്" എന്ന പ്രയോഗം ലോകാരോഗ്യ സംഘടന ഉപയോഗിച്ചുപയോഗിച് പരിചിതമായി. കോവിഡ് പ്രതിരോധത്തിലെ ഏറ്റവും നിർണായകം ടെസ്റ്റ് ആണെന്ന് ഊന്നി പറയാനാണ് സംഘടന ഈ വാക്ക് ആവർത്തിച് ഉപയോഗിക്കുന്നത്. 

കോവിഡ് പ്രോട്ടോകോൾ ആണ് അടുത്തിടെ എപ്പോഴും കേൾക്കുന്നൊരു പ്രയോഗം. ആശുപത്രികളിൽ, പോസ്റ്റ്‌മോർട്ടത്തിൽ, സംസ്കാര ചടങ്ങുകളിൽ എല്ലാം ഇപ്പോൾ കോവിഡ്  പ്രോട്ടോകോൾ കാണാം. ഹാൻഡ് സാനിട്ടൈസേഷൻ എന്ന ആശയം 19 ആം നൂറ്റാണ്ടിൽ വിയന്നയിൽ ആവിർഭവിച്ചതത്രെ. നവജാത ശിശുക്കൾ മരിക്കുന്നത് ഡോക്റ്റർമാർ കൈകൾ കഴുകാതെ കുഞ്ഞുങ്ങളിൽ ഇൻഫെക്ഷൻ വന്നാണെന്ന് കണ്ടെത്തിയിരുന്നു.  അന്ന് മുതലാണ് കൈ കഴുകുന്നതും, സാനിട്ടൈസർ ഉപയോഗിച്ച് കഴുകുന്നതും ഡോക്റ്റർമാർക്കിടയിൽ പ്രചാരം നേടിയത്- ജയൻ പറയുന്നു.

ഗിഗ് ഇക്കോണമി എന്ന വാക്കും അടുത്ത കാലത്ത് കേൾക്കാൻ തുടങ്ങിയതാണ്. കൊറോണയ്ക്ക് ശേഷം വരാനിരിക്കുന്നത് ഗിഗ് ഇക്കോണമി ആയിരിക്കുമത്രേ. സ്ഥിര ജോലി എന്ന സങ്കൽപം ഇല്ലാതായി പകരം കോൺട്രാക്ടുകളിലേക്ക് മാറും എന്നതാണ് പ്രത്യേകത.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story