Newage News
11 Jul 2020
കൊച്ചി: മലയാളം വാർത്ത ചാനലുകളുടെ പുതിയ ബാര്‍ക് റേറ്റിംഗ് പുറത്തു വരുമ്പോൾ യുവപ്രേക്ഷകരില്‍ ഒന്നാമതെത്തിയെന്ന് ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ അവകാശപ്പെടുന്നു. എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്ത് തങ്ങളെന്ന് ഏഷ്യാനെറ്റ് ന്യൂസും പറയുന്നു. തൊട്ടു പിന്നിലായി മനോരമാ ന്യൂസും, മാതൃഭൂമി ന്യൂസും, ന്യൂസ് 18 കേരളയും.
വിനോദ ചാനലുകളുടെ പട്ടികയിലാകട്ടെ ഏഷ്യാനെറ്റും സൂര്യയും ഫ്ളവേഴ്സും മഴവിൽ മനോരമയും തമ്മിലുള്ള പോരാട്ടത്തിലേക്ക് ഇപ്പോൾ സീ കേരളവും കടന്നു വന്നിരിക്കുന്നു. അതി ശക്തമായ പോരാട്ടം നടക്കുന്ന മലയാള മാധ്യമരംഗത്തെ ചാനൽ യുദ്ധത്തെക്കുറിച്ചാണ് ഇന്നത്തെ ന്യൂഏജ് ബിസിനസ് അവർ ചർച്ച ചെയ്യുന്നത്.
പ്രമുഖ മാധ്യമ പ്രവർത്തകനായ സനൽ എബ്രഹാം നയിക്കുന്ന ചർച്ചയിൽ മലയാള മാധ്യമ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ മികച്ച പാനലാണ് പങ്കെടുക്കുന്നത്.
ന്യൂഏജ് ബിസിനസ് അവർ ഇന്ന് രാത്രി 7 മണി മുതൽ ന്യൂഏജിന്റെ ഫേസ്ബുക് പേജിൽ (https://facebook.com/livenewage) തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.