LAUNCHPAD

ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ് രംഗത്ത് സംഭവിക്കാനിരിക്കുന്ന വലിയ മാറ്റം എന്തൊക്കെ?: സമഗ്ര വിലയിരുത്തലുമായി 'ന്യൂഏജ് ബിസിനസ് അവർ' തത്സമയം

Newage News

12 Sep 2020

കൊച്ചി: ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ് രംഗത്ത് സംഭവിക്കാനിരിക്കുന്ന വലിയ മാറ്റം എന്തൊക്കെ? അവ എങ്ങനെയാകും നമുക്ക് ഉപയോഗപ്പെടുത്താനാകുക? ഈ വിഷയമാണ് ഇന്നത്തെ ന്യൂഏജ് ബിസിനസ് അവർ ചർച്ച ചെയ്യുന്നത്. 

കരിയർ എന്നതിൻ്റെ സ്ഥാനത്ത് പ്രൊജക്ടുകൾ ആയിരിക്കും ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ് രംഗത്ത് ഇനി സംഭവിക്കാനിരിക്കുന്ന വലിയ മാറ്റം. മൾട്ടി സ്കിൽസ്, അപ് സ്കിലിങ്, മൂൺലൈറ്റിങ് തുടങ്ങിയവ ഭാവിയെ നിർണയിച്ചേക്കും. മനുഷ്യ വിഭവ ശേഷിയിൽ വരാനിരിക്കുന്ന അകം പുറം മാറ്റത്തെക്കുറിച്ചുള്ള വിശദമായ വിശകലനങ്ങളും സമഗ്ര വിലയിരുത്തലുകളുമായാണ് ന്യൂഏജ് ബിസിനസ് അവർ ഇന്നെത്തുന്നത്.

പ്രമുഖ മാധ്യമ പ്രവർത്തകനായ സനൽ എബ്രഹാം നയിക്കുന്ന ചർച്ചയിൽ ഈ രംഗത്തെ പ്രമുഖരുടെ മികച്ച പാനലാണ് പങ്കെടുക്കുന്നത്. 

ന്യൂഏജ് ബിസിനസ് അവർ തത്സമയം കാണാം.


ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ആയ https://facebook.com/livenewage സന്ദർശിച്ചും ഈ പ്രതിവാര തത്സമയ ചർച്ച കാണാവുന്നതാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story