NEWS

ന്യൂഏജ് ബിസിനസ് അപ്ഡേറ്റ് - ഇന്നത്തെ വാർത്തകൾ (17/10/2020)

Newage News

17 Oct 2020

ബിസിനസ് ലോകത്തു നിന്നുമുള്ള ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ വായനക്കാരുടെ മുന്നിലെത്തിക്കുന്ന ന്യൂജിന്റെ പ്രതിദിന വാർത്താപംക്തി - 'ന്യൂഏജ് ബിസിനസ് അപ്ഡേറ്റ് - ഇന്നത്തെ വാർത്തകൾ'.


  • ജിഎസ്ടി നഷ്ടം നികത്താൻ കേന്ദ്രസർക്കാർ 1.10 ലക്ഷം കോടി വായ്പയെടുക്കും

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിനാൽ സംസ്ഥാനങ്ങൾക്കുള്ള നഷ്ടം നികത്താൻ 1.10 ലക്ഷം കോടി രൂപ കേന്ദ്രം തന്നെ വായ്പയെടുക്കും. എന്നാൽ, ഇതു കേന്ദ്രത്തിന്റെ ധനക്കമ്മിയെ ബാധിക്കില്ലെന്നു ധനമന്ത്രാലയം വ്യക്തമാക്കി. പകരം, ഈ വായ്പയെ സംസ്ഥാനങ്ങളുടെ മൂലധന ബാധ്യതയായും ധനക്കമ്മി നികത്താനുള്ള സഹായമായും കണക്കാക്കും.  നഷ്ടപരിഹാരത്തിനു സംസ്ഥാനങ്ങൾതന്നെ വായ്പയെടുക്കണമെന്നു കർശന നിലപാടെടുത്തശേഷം ഇപ്പോൾ കേന്ദ്രം ചുവടു മാറ്റിയതിന്റെ കാരണം വ്യക്തമല്ല.

നേരിട്ടു വായ്പയെടുക്കുന്ന സംസ്ഥാനങ്ങൾക്കു പല പലിശ നിരക്കെന്ന സ്ഥിതി ഒഴിവാക്കാൻ സൗകര്യം ചെയ്യുമെന്നു മാത്രമാണു ധനമന്ത്രാലയം നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോൾ കേന്ദ്രം വായ്പയെടുത്തു സംസ്ഥാനങ്ങൾക്കു മറിച്ചു നൽകുന്നതിനു പറയുന്ന കാരണങ്ങൾ ഇവയാണ്: ഓരോ സംസ്ഥാനത്തിനും പല പലിശ നിരക്കെന്നത് ഒഴിവാകും, കൈകാര്യം ചെയ്യാനും എളുപ്പമാണ്.

നഷ്ടപരിഹാരത്തിനു പണം കണ്ടെത്താൻ വായ്പയെടുക്കാമെന്ന് 21 സംസ്ഥാനങ്ങളും 2 കേന്ദ്ര ഭരണപ്രദേശങ്ങളും വ്യക്തമാക്കിയിരുന്നു. കേരളമുൾപ്പെടെ 7 സംസ്ഥാനങ്ങളും പുതുച്ചേരിയുമാണ് കേന്ദ്രംതന്നെ വായ്പയെടുക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നത്.  സ്വയം വായ്പയെടുക്കാമെന്നു സമ്മതിച്ച സംസ്ഥാനങ്ങൾക്കു മാത്രം വിപണിയിൽനിന്ന് ഉപാധികളില്ലാതെ മൊത്തം 78,542 കോടി രൂപ അധിക വായ്പയെടുക്കാൻ ധനമന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.


  • വില സൂചിക പരിഷ്കരിക്കുന്നു: സര്ക്കാർ, സ്വകാര്യമേഖലകളിലെ ജീവനക്കാരുടെ ശമ്പളം കൂടും

ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവര്ഷം കേന്ദ്രസര്ക്കാര് പരിഷ്കരിക്കുന്നു. സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും വ്യവസായമേഖലയിലെ തൊഴിലാളികള്ക്കും ഇത് പ്രയോജനം ചെയ്യും.

വിലസൂചികയുടെ അടിസ്ഥാനവര്ഷം 2001ല്നിന്ന് 2016ലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഓരോ അഞ്ചുവര്ഷംകൂടുമ്പോഴും അടിസ്ഥാനവര്ഷം പരിഷ്കരിക്കണമെന്ന് നിര്ദേശമുണ്ടെങ്കിലും 2001നുശേഷം ഇതുവരെ പുതുക്കല് നടന്നിട്ടില്ല.

സര്ക്കാര് ജീവനക്കാരുടെ ക്ഷാമബത്തയും പെന്ഷന്കാരുടെ ആനുകൂല്യങ്ങളും വ്യവസായമേഖലകളിലെ തൊഴിലാളികളുടെ ശമ്പളവും നിശ്ചയിക്കുന്നതും വിലസൂചിക കണക്കാക്കിയാണ്.

48 ലക്ഷത്തോളംവരുന്ന കേന്ദ്ര സര്ക്കാര് ജീവനക്കാര്ക്കും മൂന്നുകോടിയോളം വ്യവ്യസായ മേഖലകളിലെ തൊഴിലാളികള്ക്കും സൂചിക പുതുക്കുന്നതിലുടെ ശമ്പളവര്ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്.

ആരോഗ്യം, വിദ്യാഭ്യാസം, മൊബൈല് ഫോണ് ചെലവുകള് എന്നിവ ഉള്പ്പടെ 90 മേഖലകളെക്കൂടി ഉള്ക്കൊള്ളിച്ചാകും ഇനി ഉപഭോക്തൃ വില സൂചിക നിശ്ചിയിക്കുക. പുതിയ സൂചിക യാഥാര്ഥ്യവുമായി കൂടുതല് ബന്ധപ്പെട്ടതാകുമെന്നാണ് വിലയിരുത്തല്.


  • ദേശിയ പാർട്ടികളിലേക്ക് കോർപറേറ്റ് സംഭാവനയുടെ ഒഴുക്ക്; ഏഴുവർഷംകൊണ്ട് ബി.ജെ.പി.ക്കു കിട്ടിയത് 2319 കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ ഏഴുവർഷം കോർപറേറ്റുകളിൽനിന്ന് ദേശീയപ്പാർട്ടികൾക്കു ലഭിച്ച സംഭാവനയിൽ 82 ശതമാനവും കിട്ടിയത് ബി.ജെ.പി.ക്ക്. ഇക്കാലയളവിൽ 2818.05 കോടി രൂപയാണ് രാഷ്ട്രീയപ്പാർട്ടികൾക്കു സംഭാവനയായി കോർപറേറ്റുകൾ നൽകിയത്. ഇതിൽ 2319.48 കോടി രൂപയും ബി.ജെ.പി.ക്കാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) തയ്യാറാക്കിയ റിപ്പോർട്ടിലേതാണ് ഈ വിവരം.

കോൺഗ്രസിന് 376.02 കോടി രൂപ ലഭിച്ചു. എൻ.സി.പി.-69.81 കോടി രൂപ, തൃണമൂൽ കോൺഗ്രസ്-45.01 കോടി രൂപ, സി.പി.എം.-7.5 കോടി രൂപ, സി.പി.ഐ.-22 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്കുള്ള സംഭാവന. ബി.ജെ.പി.ക്കും കോൺഗ്രസിനും ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായാണ് കൂടുതൽ സംഭാവന ലഭിച്ചത്. രാഷ്ട്രീയപ്പാർട്ടികൾക്ക് 20,000 രൂപയിൽ കൂടുതൽ ലഭിക്കുന്ന സംഭാവനകൾ വിലയിരുത്തിയാണ് എ.ഡി.ആർ. റിപ്പോർട്ട് തയ്യാറാക്കിയത്. സംഭാവന നൽകിയ കമ്പനികളിൽ ചിലതിന്റെ വിവരങ്ങളോ അവ ഏതു രംഗത്തു പ്രവർത്തിക്കുന്നുവെന്നോ വ്യക്തമല്ലെന്ന് എ.ഡി.ആർ. പറയുന്നു. 319 ദാതാക്കളുടെ മേൽവിലാസവും നൽകിയിട്ടില്ല. ചില കമ്പനികൾ പാൻ കാർഡ് വിവരങ്ങളും സമർപ്പിച്ചിട്ടില്ല. 


  • ആഗോള പട്ടിണിസൂചികയില് ഇന്ത്യ 94-ാം സ്ഥാനത്ത്; ഇടം നേടിയത് അയൽക്കാരായ പാകിസ്താനും ബംഗ്ലാദേശിനും നേപ്പാളിനും പിന്നിലായി

ന്യൂഡല്ഹി: ആഗോള പട്ടിണിസൂചികയില് (ജി.എച്ച്.ഐ.) ഇന്ത്യ, അയല് രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നില്. 107 രാജ്യങ്ങളുടെ പട്ടികയില് 94-ാം സ്ഥാനത്താണ് ഇത്. കഴിഞ്ഞ വര്ഷം ഇന്ത്യ 102-ാം സ്ഥാനത്തായിരുന്നു.

പട്ടികയില് ‘ഗുരുതരം’ വിഭാഗത്തിലാണ് ഇന്ത്യ. അയല്രാജ്യങ്ങളായ മ്യാന്മാറും പാകിസ്താനും ഇതേ വിഭാഗത്തിലാണെങ്കിലും റാങ്കിംഗില് ഇന്ത്യയേക്കാള് മുകളിലാണ്. മ്യാന്മാര് 78-ാം സ്ഥാനത്തും പാകിസ്താന് 88-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ് പട്ടികയില് 75-ാമതും ശ്രീലങ്ക 64-ാമതുമാണ്.

ബെലാറസ്, യുക്രൈന്, തുര്ക്കി, ക്യൂബ, കുവൈത്ത് എന്നിവയുള്പ്പെടെ 17 രാജ്യങ്ങളാണ് പട്ടികയില് ആദ്യസ്ഥാനങ്ങളില്. ഇവയുടെ ജി.എച്ച്.ഐ. സ്കോര് അഞ്ചില്ത്താഴെയാണ്. പട്ടിണിയുടെ തോത് കൂടുന്നതനുസരിച്ചാണ് സ്കോര് ഉയരുന്നത്.

റിപ്പോര്ട്ട് അനുസരിച്ച് ഇന്ത്യന് ജനസംഖ്യയുടെ 14 ശതമാനം പോഷകക്കുറവ് അനുഭവിക്കുന്നുണ്ട്. അഞ്ചുവയസ്സില് താഴെയുള്ള കുട്ടികളില് 37.4 ശതമാനം വളര്ച്ച മുരടിപ്പ് അനുഭവിക്കുന്നുണ്ട്. ഈ പ്രായത്തിലെ കുട്ടികളിലെ മരണനിരക്ക് 3.7 ശതമാനമാണെന്നും റിപ്പോര്ട്ട് പറയുന്നു.


  • ഫ്രാങ്ക്ളിന്റെ പ്രവര്ത്തനം നിര്ത്തിയ ഫണ്ടുകളില് 8,302 കോടി രൂപയെത്തി

ഫ്രാങ്ക്ളിന് ടെംപിള്ടണിന്റെ പ്രവര്ത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളില് ഇതുവരെ 8,302 കോടി രൂപ നിക്ഷേപം തിരിച്ചെടുക്കാനായി. കാലാവധിയെത്തിയതിലൂടെയും കടപ്പത്രംനേരത്തെ പണമാക്കാന് കഴിഞ്ഞതിലൂടെയുമാണിത്.

ഇതോടെ ഫ്രാങ്ക്ളിന് ഇന്ത്യ അള്ട്ര ഷോര്ട്ട് ടേം ബോണ്ട് ഫണ്ടില് 40ശതമാനം പണംമിച്ചമായി. ഡൈനാമിക് ആക്യുറല് ഫണ്ടിലും ലോ ഡ്യൂറേഷന് ഫണ്ടിലും 19ശതമാനംവീതവും ക്രഡിറ്റ് റിസ്ക് ഫണ്ടില് നാലുശതമാനവും പണം നിക്ഷേപകര്ക്ക് വിതരണംചെയ്യാനായി ലഭ്യമാണ്.

കര്ണാടക ഹൈക്കോടതി ഹര്ജികളില് വാദംകേള്ക്കല് പൂര്ത്തിയായിട്ടുണ്ട്. ഉത്തരവിനായി കാത്തിരിക്കുകയാണ്. അതിനുശേഷമാകും നിക്ഷേപകര്ക്ക് പണം വീതിച്ചുനല്കുക.

നിക്ഷേപകര് വന്തോതില് പണംതിരിച്ചെടുത്തിതിനെ തുടര്ന്നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്ത്തനം ഏപ്രില് 23ന് ഫ്രാങ്ക്ളിന് ടെംപിള്ടണ് മരവിപ്പിച്ചത്. ആറു ഫണ്ടുകളിലായി 25,000 കോടി രൂപയുടെ നിക്ഷേപമാണ് മൂന്നുലക്ഷത്തോളം നിക്ഷേപകര്ക്കായി കൊടുത്തുതീര്ക്കാനുള്ളത്.


  • നിത്യേ‍ാപയേ‍ാഗ വസ്തുക്കളുടെ ഒ‍ാൺലൈൻ കച്ചവടവുമായി സപ്ലൈകേ‍ാ

പാലക്കാട്: 5 കിലേ‍ാമീറ്ററിനു 30 രൂപ ഡെലിവറി ചാർജ് ഈടാക്കി സപ്ലൈകേ‍ാ, അരി ഉൾപ്പെടെയുള്ള നിത്യേ‍ാപയേ‍ാഗ വസ്തുക്കളുടെ ഒ‍ാൺലൈൻ കച്ചവടം തുടങ്ങി. കേ‍ാവിഡ് കാലത്തു സാധനം വാങ്ങാനുള്ള പ്രയാസം പരിഗണിച്ചാണു പദ്ധതി. കേ‍ാഴിക്കേ‍ാട്, തൃശൂർ, എറണാകുളം, കെ‍ാല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി സപ്ലൈകേ‍ാ മാൾ അടക്കം 21 വിൽപനശാലകളിൽനിന്നാണ് ആദ്യഘട്ടം ആരംഭിച്ചത്. ഇതിനായി 19 കമ്പനികളെ തിരഞ്ഞെടുത്തു. 

48 സ്ഥാപനങ്ങൾ താൽപര്യപത്രം നൽകിയിരുന്നു. കമ്പനികളുടെ ആപ്പിൽ സപ്ലൈകേ‍ാ വിലയ്ക്കു സാധനങ്ങൾ ഒ‍ാർഡർ ചെയ്യാം. ഓരേ‍ാ ഒ‍ാൺലൈൻ കമ്പനിക്കും നിശ്ചിത വിൽപനശാലകൾ അനുവദിച്ചിട്ടുണ്ട്. 5 കിലേ‍ാമീറ്ററിനു മുകളിലേക്കുള്ള സർവീസിന്   ഓരേ‍ാ കിലേ‍ാമീറ്ററിനും നിശ്ചിത തുക ഈടാക്കാമെങ്കിലും പരമാവധി 60 രൂപയേ ഈടാക്കാവൂ എന്നാണു വ്യവസ്ഥ. കേ‍ാർപറേഷനു സാമ്പത്തിക ബാധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു. വിൽപനയും പ്രതികരണവും അടിസ്ഥാനമാക്കി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. 


  • മൊബൈൽ നിർമാണ കമ്പനികളിൽ രാജ്യത്ത് മുന്നിൽ സാംസങ്

ദില്ലി: ഇന്ത്യയിലെ മൊബൈൽ നിർമാണ കമ്പനികളിൽ മുന്നിൽ സാംസങ്. സെപ്റ്റംബറിൽ അവസാനിച്ച പാദവാർഷിക കണക്കിലാണ് ചൈനീസ് കമ്പനി ഷവോമിയെ മറികടന്ന് ദക്ഷിണ കൊറിയൻ കമ്പനി മുന്നിലെത്തിയത്. ഏപ്രിൽ- ജൂൺ പാദത്തിൽ ഷവോമിയുമായുള്ള അകലം കുറച്ച് സാംസങ് നേട്ടമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കുറി ഒന്നാം സ്ഥാനത്തേക്ക് കമ്പനി തിരിച്ചെത്തിയത്.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയും 2018 ന് ശേഷം ഏറ്റവും ഉയർന്ന വിപണി സ്വാധീനവും സാംസങ് നേടി. ഇന്ത്യൻ വിപണിയിലെ നേട്ടം സാംസങിന് ആഗോള തലത്തിലും നേട്ടം ഉണ്ടാക്കിക്കൊടുത്തു. 22 ശതമാനമാണ് സാംസങിന്റെ ആഗോള വിപണിയിലെ ഇപ്പോഴത്തെ നില. രണ്ടാം സ്ഥാനത്തുള്ള ഹുവാവെയുടെ വിപണിയിലെ സ്വാധീനം 16 ശതമാനത്തിലേക്ക് ഇടിഞ്ഞു. മൂന്നാം സ്ഥാനത്തുള്ള ആപ്പിളിന് 12 ശതമാനം വിപണി സ്വാധീനമാണ് ഉള്ളത്. ഹുവാവെയെ കാത്തിരിക്കുന്നത് നഷ്ടങ്ങളുടെ കാലമാണ് എന്നാണ് വിലയിരുത്തൽ.


  • സ്പുട്നിക്-5 ന്റെ ക്ലിനിക്കല് പരീക്ഷണത്തിന് ഇന്ത്യയില് അനുമതി

ന്യൂഡല്ഹി: റഷ്യന് നിര്മിത കോവിഡ് വാക്സിന് സ്പുട്നിക്-5ന്റെ അവസാനഘട്ട ക്ലിനിക്കല് പരീക്ഷണങ്ങള് ഇന്ത്യയില് നടത്താന് അനുമതി.

ഡ്രഗ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതിയാണ് പരീക്ഷണത്തിന് റഷ്യന് ഡയറക്ട് ഇന്വെസ്റ്റ്മെന്റ് ഫണ്ടി(ആര്.ഡി.ഐ.എഫ്.)നും ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനും അനുമതി നല്കിയത്.

നേരത്തെ, ഇന്ത്യയില് സ്പുട്നിക്-5ന്റെ വലിയ അളവിലുള്ള പരീക്ഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡി.സി.ജി.ഐ. അനുമതി നിഷേധിക്കുകയായിരുന്നു. റഷ്യയില്, വാക്സിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ട പരീക്ഷണങ്ങള് വളരെ കുറച്ചു പേരിലാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.


  • ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 40 ശതമാനം ഉയർന്നു

കൊച്ചി: ഈ വര്‍ഷം സെപ്റ്റംബര്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്ക് 1006.53 കോടി രൂപ പ്രവർത്തന ലാഭം നേടി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്  40 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്. ഇക്കാലയളവില്‍ 307.62 കോടി രൂപയുടെ അറ്റാദായവും ബാങ്ക് കൈവരിച്ചിട്ടുണ്ട്.  സെപ്റ്റംബര്‍ 30-ന് അവസാനിച്ച അര്‍ധ വര്‍ഷത്തില്‍ 1938.91 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും 708.39 കോടി രൂപയുടെ അറ്റാദായവുമാണ് ബാങ്കിനുള്ളത്. ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായി ആയിരം കോടി രൂപയ്ക്കു മുകളില്‍ പ്രവർത്തന ലാഭം കൈവരിച്ച് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. കുറഞ്ഞ നഷ്ടസാധ്യതയും ഉയര്‍ന്ന വരുമാനവുമുള്ള സ്വര്‍ണ പണയം പോലുള്ള മേഖലകളില്‍ വന്‍ നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറ്റ പലിശയുടെ കാര്യത്തിലും മികച്ച നേട്ടമുണ്ടാക്കാന്‍ ബാങ്കിനു സാധിച്ചു. ആഗോള തലത്തിലെ പ്രശ്‌നഭരിതമായ അന്തരീക്ഷത്തിലും കറണ്ട്-സേവിങ്‌സ് അക്കൗണ്ടുകളുടെ കാര്യത്തിലും ആസ്തികളുടെ ഗുണനിലവാരത്തിലും ശക്തമായ നിലയാണ് ബാങ്കിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലന്‍സ് ഷീറ്റ് ശക്തമാക്കിക്കൊണ്ട്  402 കോടി രൂപയുടെ ആസ്തി വകയിരുത്തല്‍ നടത്തിയതോടെ രണ്ടാം ത്രൈമാസത്തിലെ ആകെ വകയിരുത്തല്‍ 588 കോടി രൂപയിലെത്തിയെന്നും ശ്യാം ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.


  • പാചകവാതക വിതരണത്തിനും ഇനി ഒ‌റ്റതവണ പാസ്‌വേർഡ്

ന്യൂഡൽഹി: വീടുകളിൽ നേരിട്ടുള‌ള പാചകവാതക വിതരണത്തിനും ഒ‌റ്റതവണ പാസ്‌വേർഡ് നിർബന്ധമാക്കാൻ കമ്പനികളുടെ തീരുമാനം. സിലിണ്ടറുകളുടെ മോഷണം തടയാനും യഥാർത്ഥ ഉടമകളെ തിരിച്ചറിയാനുമാണിതെന്ന് എണ്ണകമ്പനികൾ അറിയിച്ചു. ആദ്യപടിയെന്ന നിലയിൽ വീടുകളിൽ വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾക്കാണ് പാസ്‌വേർഡ് വേണ്ടി വരിക. നൂറോളം സ്‌മാർട്ട് നഗരങ്ങളിലാകും ഇത്തരത്തിൽ വിതരണം ഉണ്ടാകുക. വിതരണം എളുപ്പമാകുന്നതോടെ കൂടുതൽ നഗരങ്ങളിലേക്ക് ഈ തീരുമാനം വ്യാപിപ്പിക്കും. പരീക്ഷണാർത്ഥത്തിൽ രാജസ്ഥാനിലെ ജയ്‌പൂരിൽ ഇത് നടപ്പിലാക്കിയിരിക്കുകയാണ്.

ഒടിപി ലഭിക്കാനുള‌ള നടപടി വളരെ ലളിതമാണ്. മൊബൈൽ വഴി പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ഒരു കോഡ് ലഭിക്കും. ഗ്യാസ് വിതരണ സമയത്ത് ഈ കോഡ് കാണിച്ചാൽ മതിയാകും. ഇത് ഉപഭോക്താവിന്റെ സുരക്ഷയെ സംബന്ധിച്ച് ഒരു ചുവടുവയ്‌പ്പാണെന്ന് പറയുമ്പോഴും കൃത്യമായി മേൽവിലാസം പുതുക്കാത്തവർക്ക് അൽപം ബുദ്ധിമുട്ടുണ്ടാക്കാനാണ് സാദ്ധ്യത. മേൽവിലാസവും ഫോൺനമ്പരും കൃത്യമായിരിക്കേണ്ടത് പ്രധാനമാണ്. നവംബർ 1 മുതലാകും ഈ സംവിധാനം നൂറ് സ്‌മാർട്ട് നഗരങ്ങളിൽ നടപ്പാക്കുക. കൊമേർഷ്യൽ സിലിണ്ടറുകൾക്ക് ഇത് ബാധകമല്ലെന്നാണ് കമ്പനികൾ നൽകുന്ന വിവരം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ