EDITORIAL

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി - ന്യൂഏജ് എഡിറ്റോറിയൽ

28 Oct 2019

സംസ്ഥാനം കടുത്ത സാമ്പത്തിക വെല്ലുവിളിയിലൂടെയാണ നീങ്ങുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.രാജ്യം നേരിടുന്ന സാമ്പത്തിക സങ്കീര്‍ണതകളുടെ നീരാളിക്കൈകളില്‍ നിന്ന് സംസ്ഥാനവും മുക്തമല്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത മദ്യം, പെട്രോള്‍, ഡീസല്‍എന്നിവയില്‍ നിന്ന് ലഭിക്കേണ്ട നികുതി വരുമാനത്തില്‍ തന്നെ മുന്‍വര്‍ഷത്തേക്കാള്‍ 740 കോടിരൂപയുടെ ഇടിവ് സംഭവിച്ചിരിക്കുന്നു. സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ന്റെ സൂചനയായാണ് ധന വകുപ്പ് ഇതിനെ വിലയിരുത്തുന്നത്.കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറുമാസത്തെ വാണിജ്യ നികുതി വരുമാനത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. വളര്‍ച്ച ലക്ഷ്യമാക്കി ആസൂത്രണം ചെയ്ത ചെലവുകള്‍ ആവട്ടെ നിയന്ത്രിക്കാനും കഴിഞ്ഞില്ല. നിത്യനിദാനത്തിന്ആര്‍ ബി ഐ യില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങുന്ന സാഹചര്യമാണ് ഉള്ളത്. ട്രഷറി ഓവര്‍ ഡ്രാഫ്റ്റ്‌ലേക്ക് പോയ സാഹചര്യവും ഉണ്ടാകുന്നു. 

1994 ലെ ഒരു വായ്പ ഇനത്തില്‍ 2200 കോടി അടയ്‌ക്കേണ്ടി വന്നതും പ്രതിസന്ധി രൂക്ഷമാക്കി. വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് ആയി ആര്‍ ബി ഐ യില്‍ നിന്ന് 1500 കോടി വരെ ലഭിക്കും. ഇതിലധികം വാങ്ങുമ്പോള്‍ ആണ് ഓവര്‍ ഡ്രാഫ്റ്റ് ആവുക. ഇങ്ങനെ മുന്‍കൂറായി എടുത്ത് തുക  14 ദിവസത്തിനുള്ളില്‍ തിരിച്ചടച്ചില്ലെങ്കില്‍ ട്രഷറി പ്രവര്‍ത്തനം സ്തംഭിക്കും. നിലവില്‍ തിരിച്ചടവ് കൃത്യം ആയതിനാല്‍ ട്രഷറി പ്രവര്‍ത്തനത്തില്‍ തടസ്സം ഉണ്ടാകുന്നില്ലെന്ന് ധനവകുപ്പ്പറയുന്നു. ജിഎസ്ടി വരുമാനത്തിലെ ഇടിവ് രാജ്യമാകെ നിലനില്‍ക്കുന്നണ്ട്. ഇത് സംസ്ഥാനത്തിന്റെ വിഹിതത്തിലും കാര്യമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വായ്പാപരിധില്‍ കേന്ദ്രം കുറവ് വരുത്തിയതും പ്രതികൂലമായി എന്നാണ് വിലയിരുത്തുന്നത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി എന്നത് കാലങ്ങളായി തുടരുന്ന കാര്യമാണ്. ജി എസ് ടി നികുതിയിലെ ഇടിവ് ആകട്ടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്ന കാര്യമാണ്. വായ്പയുടെ തിരിച്ചടവും പലിശയും ഒക്കെ ഒരു പുതിയ കാര്യമായി പറയാനും സാധിക്കില്ല . 

സംസ്ഥാനങ്ങള്‍ക്ക് എല്ലാം  ചെലവുകള്‍ വര്‍ദ്ധിക്കുകയും വരുമാനം കുറയുകയും ചെയ്യുന്ന സാഹചര്യം ഉണ്ട് . ഇതില്‍ മാറ്റം വരുത്തണം . അതിന് നികുതിയെ മാത്രം ആശ്രയിച്ചാല്‍ മതിയാവില്ല.കൂടുതല്‍ വ്യവസായങ്ങള്‍ വരുകയും കൃഷിയെ അഭിവൃദ്ധി പെടുത്തുകയും വേണം. നിക്ഷേപകരെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്നതില്‍ സര്‍ക്കാര്‍ നയങ്ങള്‍ മാറണം. മദ്യവും ലോട്ടറിയും വഴി വരുമാനം ഉണ്ടാക്കുന്നത് അത്ര ആശാസ്യമായി കരുതാനാവില്ല . പൊതുമേഖല സംരംഭങ്ങളുടെ നഷ്ടം ഖജനാവിന് എന്നും ബാധ്യതയാണ്. ഒന്നുകില്‍ ഇവ ലാഭകരമാക്ണം. അതിനു സാധിക്കുന്നില്ലെങ്കില്‍  വിറ്റ് ഒഴിവാക്കുന്നതിലും തെറ്റുണ്ടാവില്ല. പല സര്‍ക്കാരുകളും തുടര്‍ന്നുവന്ന തെറ്റായ നയങ്ങള്‍ ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ല. ഇപ്പോള്‍ ഉണ്ടായിട്ടുള്ള സെറ്റ് ബാക്കില്‍ നിന്ന്  പാഠം ഉള്‍ക്കൊണ്ടുള്ള തെറ്റു തിരുത്തലുകള്‍ ആവശ്യമാണ്. അതില്ലെങ്കില്‍ സംസ്ഥാനം   നീങ്ങുന്നത് വലിയ പ്രതിസന്ധിയിലേക്ക് തന്നെ ആയിരിക്കും.


കടുത്ത നടപടികള്‍ തന്നെ ഉണ്ടാകണം - പി സി സിറിയക്

രാജ്യത്താകെ റിസഷന്‍ നിലവിലുണ്ട്. അതിന്റെ ചലനങ്ങള്‍ സംസ്ഥാനത്തിന്റെ സമ്പത്ത് രംഗത്തും ഉണ്ടാവാം. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ ആറുമാസക്കാലം  നികുതി വരുമാനത്തില്‍ കാര്യമായ ഇടിവ്ഉള്ളതായാണ് അറിയുന്നത്. സര്‍ക്കാരിന്റെ ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ സംബന്ധിച്ച്  ഗള്‍ഫ് റെമിട്ടന്‍സില്‍ വന്ന കുറവ് പ്രധാനമാണ്. കൃഷിയും വ്യവസായങ്ങളും തകര്‍ച്ച നേരിടുകയാണ്. അവ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഭ ലപ്രദമാക്കണം. കെ എസ് ആര്‍ ടി സി യു ഉം കെ എസ് ഇ ബി യും അടക്കമുള്ള   പൊതുമേഖലാ സംരംഭങ്ങളുടെ നഷ്ടം കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നികത്തുന്നുണ്ട്. ഇത് എത്ര നാള്‍ തുടരാന്‍ കഴിയും. ഒന്നുകില്‍ നഷ്ടം കുറയ്ക്കണം. അല്ലെങ്കില്‍ സ്വകാര്യവല്‍ക്കരണത്തിനു മടിക്കേണ്ടതില്ല. സാമ്പത്തിക രംഗത്ത് കടുത്ത നടപടികളിലേക്ക് തന്നെ നീങ്ങണം. അതിന് മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണം. നൂറില്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളെ നേരെയാക്കാന്‍ സാധിക്കണം. ഇവയൊക്കെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുണ്ട്. ഒരു സാധാരണ  ക്ലാര്‍ക്കിനെ നിയമിക്കാന്‍ പി എസ് സി വേണം. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ ചെയര്‍മാനെ നിയമിക്കാന്‍  ഒരു മന്ത്രി മതി എന്നതാണ് അവസ്ഥ. മന്ത്രിമാരുടെ പി എ ആയി നിയമിക്കപ്പെടുന്നവര്‍ വരെ ഭീമമായ തുക പെന്‍ഷന്‍ വാങ്ങുന്നുണ്ട് . ഈ രീതിയൊക്കെ മാറണം. കാര്‍ഷിക-വ്യാവസായിക മേഖലകളുടെ ആകെ പുനരുജ്ജീവനം ഉണ്ടാകണം. കേരളത്തെ കരകയറ്റാന്‍ കടുത്ത നടപടികള്‍ക്ക് തന്നെ സര്‍ക്കാര്‍ തയ്യാറാകണം.                         

(ധനകാര്യ വിദഗ്ധനും  മുന്‍ തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമാണ്.)


ഇതുവരെ തുടര്‍ന്നുവന്ന നയങ്ങള്‍ മാറണം - പ്രിന്‍സ് ജോര്‍ജ്

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് നിലവില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ മാത്ര മാണോ കാരണം എന്ന് ചിന്തിക്കണം. ജി എസ് ടി വരുമാനത്തെ സംബന്ധിച്ച ഇടിവ്  എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉണ്ട്. 29 സംസ്ഥാനങ്ങളിലും യൂണിയന്‍ ടെറിട്ടറികളിലും ഉള്ള 65 ശതമാനം പേരും ഫിനാന്‍ഷ്യല്‍ ക്രൈസിസ് നേരിടുന്ന സാഹചര്യമാണ് ഉള്ളത് .  സംസ്ഥാനങ്ങള്‍ക്ക് ചെലവുകള്‍  ഉയരുകയും റവന്യൂ കുറയുകയും ചെയ്യുന്നു. നമ്മുടെ പ്രധാന വരുമാന സ്രോതസ്സ് തന്നെ നികുതിയാണ്. മറ്റു വരുമാനം കുറവാണ് . പല നികുതി വരുമാനവും വരുന്നത്  ശരിയായ രീതിയില്‍ അല്ല . ലോട്ടറി, മദ്യം തുടങ്ങിയ കാര്യങ്ങള്‍ ഒരിക്കലും ശരിയായ രീതിയല്ല . ചുരുക്കത്തില്‍ മാര്‍ക്കറ്റില്‍ സംസ്ഥാനത്തെക്കുറിച്ച് നല്ല ഇമേജ്ല്ല നിലനില്‍ക്കുന്നത്. ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍ മാറണം.ഇത് സംസ്ഥാനം ഭരിക്കുന്ന എല്ലാ സര്‍ക്കാരുകളുടെ കാര്യത്തിലും ബാധകമാണ് .വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തണം .നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സംരംഭങ്ങള്‍ സര്‍ക്കാരിന് വലിയ ബാധ്യതയായി മാറുകയാണ്. ഈ സ്ഥാപനങ്ങള്‍  ലാഭത്തില്‍ ആക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യണം. ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നു പോകുന്നത് ഉചിതമായിരിക്കില്ല. സര്‍ക്കാരിന്റെ തെറ്റുകള്‍ കറക്റ്റ് ചെയ്യുക എന്നത് പ്രധാനമാണ്. ഇതുവരെ തുടര്‍ന്നുവന്ന നയങ്ങളില്‍ മാറ്റം വരുത്തുകയും വേണം. ഇപ്പോള്‍ ഉണ്ടായിട്ടുള്ള  സെറ്റ് ബാക്കില്‍ നിന്ന് പാഠം പഠിക്കണം. അതല്ലെങ്കില്‍ ഇതില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് ആവും സംസ്ഥാനം പോവുക. വ്യവസായ വാണിജ്യ മേഖലകള്‍ക്ക് അനുകൂലമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാരുകള്‍ ക്ക് കഴിയണം. നികുതിയിലൂടെ മാത്രം സംസ്ഥാനത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്.  

(ദോഹ ബ്രോക്കറേജ്‌സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്  എംഡിയാണ്)


പലതരം നയ വൈകല്യങ്ങള്‍ പ്രതിസന്ധിക്ക് കാരണം - കെ ടി ജോസഫ്

്‌സംസ്ഥാനം ഇന്ന് കടന്നുപോകുന്ന  സാമ്പത്തിക പ്രതിസന്ധിക്ക് കാലങ്ങളായി തുടരുന്ന പലതരം നയ വൈകല്യങ്ങളും കാരണമായിട്ടുണ്ട്. വ്യവസായികളും നിക്ഷേപകരും ഒക്കെ സമൂഹത്തെ ചൂഷണം ചെയ്യുന്നവരാണ് എന്ന ധാരണ സമൂഹത്തില്‍  വളര്‍ത്തിയെടുക്കാന്‍ പല രാഷ്ട്രീയ കക്ഷികളും ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ  പല തൊഴിലാളി സംഘടനകള്‍ക്കും ഒരു വ്യവസായ വിരുദ്ധ മനോഭാവം ആണ് വളര്‍ന്നുവന്നത്. അത് ഇന്ന് മാറി വരുന്നുണ്ടെങ്കിലും നിക്ഷേപകര്‍ ഈ രീതികളെ  പൂര്‍ണമായി മറന്നിട്ടില്ല. സ്വാഭാവികമായും ഇത് വ്യവസായ വളര്‍ച്ചയെ ബാധിച്ചു.മറ്റൊന്ന് വ്യവസായങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതില്‍ വരുന്ന കാലതാമസമാണ്. ചുവപ്പ് നാടയുടെ പ്രശ്‌നങ്ങള്‍  ഇന്നും വിട്ടൊഴിയുന്നില്ല. ഉയര്‍ന്ന വൈദ്യുതി നിരക്കുകള്‍ , നികുതിഭാരം ,ഗതാഗത സൗകര്യങ്ങ ലിലെ പോരായ്മ ഇവയൊക്കെ നയ വൈകല്യത്തിന്റ് ഭാഗം തന്നെയാണ്. വ്യവസായ സൗഹൃദ അന്തരീക്ഷത്തിലേക്ക് സംസ്ഥാനം ഇനിയും വളരണം. അടിസ്ഥാന മേഖലയായ കൃഷിയെ ഉപജീവനമാര്‍ഗ്ഗം ആക്കി വളര്‍ത്തുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. കാര്‍ഷികരംഗം ഇതുമൂലം ക്ഷയിച്ചു.കമ്പനി, കോര്‍പ്പറേഷന്‍ ,ബോര്‍ഡുകള്‍ ഒരു തത്വദീക്ഷയുമില്ലാതെ രൂപീകരിക്കുകയും  രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയും ചെയ്തു. ഇതൊക്കെ സര്‍ക്കാര്‍ ഖജനാവിനെ  ക്ഷയിപ്പിച്ചു.  വലിയ ഒരു ശമ്പള ,പെന്‍ഷന്‍ ബാധ്യത കൂടി സര്‍ക്കാര്‍ ഖജനാവിന് മേല്‍ ഉണ്ട്. ഇതില്‍ എന്തൊക്കെ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നു എന്നതിന് ആശ്രയിച്ചാവും  സംസ്ഥാനത്തിന്റെ ഭാവി .                      

(സാമ്പത്തിക നിരീക്ഷകനാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story