EDITORIAL

പണപ്പെരുപ്പം വീണ്ടും ഉയരുമ്പോള്‍... - ന്യൂഏജ് എഡിറ്റോറിയൽ

19 Nov 2019

രാജ്യത്ത് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം വീണ്ടും ഉയരുകയാണ്. പണപ്പെരുപ്പം കഴിഞ്ഞ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ മാസം പണപ്പെരുപ്പ നിരക്ക് 4.62 ശതമാനത്തിലെത്തി. സെപ്റ്റംബര്‍മാസം പണപ്പെരുപ്പം 3.99 ശതമാനമായിരുന്നു. ഇതാകട്ടെ ആര്‍ബിഐ ലക്ഷ്യമിടുന്ന പണ പെരുപ്പ്‌നിരക്കിലും ആയിരുന്നു. നിലവില്‍ അതിനു മുകളിലേക്ക് നിരക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റീട്ടെയില്‍പണപ്പെരുപ്പ നിരക്ക് 3.38 ശതമാനത്തില്‍ ആയിരുന്നു .രാജ്യത്തെ  ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പത്തില്‍ പ്രതിഫലിചി രിക്കുന്നത്. ഭക്ഷ്യ വിപണിയിലെ വിലക്കയറ്റം 7.89 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. വിപണിയില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ അധികമായി എത്തുന്നതോടെ വിലക്കയറ്റം കുറയുമെന്ന ആര്‍ബിഐയുടെ പ്രതീക്ഷയും ഇതോടെ അസ്ഥാനത്തായിരിക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിന്റെ കണക്കുകളില്‍ ഉള്ള പ്രധാന വിലക്കയറ്റ നിരക്കുകള്‍ അനുസരിച്ച് ഗ്രാമീണമേഖലയിലെ വിലക്കയറ്റതോത് 4.29 ശതമാനമാണ്. വസ്ത്ര ചെരിപ്പ് വിപണിയിലെ വില വര്‍ദ്ധന 1.65% ത്തിലാണ്. നഗര മേഖലയിലെ ഭക്ഷ്യവില വര്‍ധന നമ്പര്‍ സെപ്റ്റംബര്‍ മാസത്തില്‍ 8.76 ശതമാനം എന്നത് ഒക്ടോബറില്‍ 10.4 7 ശതമാനത്തില്‍ എത്തിയിരിക്കുന്നു. എന്നാല്‍ ഗ്രാമീണമേഖലയിലെ ഭക്ഷ്യവില വര്‍ധന 3.22 ല്‍നിന്നും 6.4 2 ശതമാനമായാണ് വര്‍ധിച്ചത്. രാജ്യത്തെ ഉള്ളിയുടെയും മറ്റും വിലയില്‍ ഉണ്ടായ കുതിച്ചുകയറ്റം റീട്ടെയില്‍ പണപ്പെരുപ്പം ഉയരുന്നതി ന്ഗണ്യമായ പങ്കുവഹിച്ചു എന്ന് തന്നെയാണ് കരുതേണ്ടത്. പണപ്പെരുപ്പം കഴിഞ്ഞ കുറേ മാസങ്ങളായി കുറഞ്ഞുനിന്നതിന്റെ കൂടി വെളിച്ചത്തിലാണ് ആര്‍ബിഐ പലിശ നിരക്കില്‍ കാര്യമായ കുറവ് വരുത്തിയത്. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളും അതിനു പിന്നില്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. റേറ്റിംഗ് ഏജന്‍സികള്‍ റേറ്റിംഗ്താഴ്ത്തുകയും വളര്‍ച്ചനിരക്ക് കുറയ്ക്കുകയും ചെയ്യുന്നു. വ്യാവസായിക വളര്‍ച്ച കൂപ്പുകുത്തുന്നു. ഇതെല്ലാം സങ്കീര്‍ണ്ണതയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.നിലവില്‍ നല്‍കിയ പലിശ ഇളവിനു പുറമേ വീണ്ടും ഇളവുകള്‍ നല്‍കാനുള്ള ആലോചനയിലാണ് റിസര്‍വ് ബാങ്ക്.പണപ്പെരുപ്പം വീണ്ടും ഉയരുന്നത് ആര്‍ബിഐയുടെ കണക്കുകൂട്ടലുകളെ അസ്ഥാനത്ക്കുകയാണ്. ഇനിയുള്ള പണ നയത്തെ ഈസാഹചര്യം ഏതുവിധത്തിലാവും സ്വാധീനിക്കുക എന്നതാണ് ഇനി അറിയാനുള്ളത്. കാരണം, ,മുന്‍കാലങ്ങളില്‍ ആര്‍ബിഐ നയത്തെ ഏറ്റവുമധികം സ്വാധീനിച്ചിരുന്ന ഘടകം ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് തന്നെയായിരുന്നു. സര്‍ക്കാര്‍  ഭാഗത്തുനിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായ സന്ദര്‍ഭങ്ങളില്‍ പോലും പലിശ നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായിരുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോള്‍ ആര്‍ബിഐ നയം പൂര്‍ണ്ണമായും സര്‍ക്കാരിന് അനുകൂലമാണെ ന്നിരിക്കെ പണപ്പെരുപ്പത്തിലുള്ള പഴയ സമീപനം  തുടരുമോ എന്നതാണ് അറിയേണ്ടത്.


വിലക്കയറ്റത്തിന് തടയിടുകയാണ് വേണ്ടത് - പ്രൊ. സി പി രാധാകൃഷ്ണന്‍ നായര്‍

രാജ്യത്തെ  സാമ്പത്തിക നില   വളരെ ശോചനീയമായ രീതിയില്‍ മുന്നേറുമ്പോള്‍ ഉണ്ടാകേണ്ട  ചില കര്‍ശന നടപടികള്‍  സര്‍ക്കാര്‍ കൈ  കൊണ്ടുവരുന്നുണ്ട്. കഴിഞ്ഞ മൂന്നോ നാലോ തവണകളിലായി   കേന്ദ്ര ധനമന്ത്രാലയം കൈ കൊണ്ടുവരുന്ന നടപടികള്‍ അതിന് തെളിവ് ആകുന്നുണ്ട് . സാമ്പത്തിക  സ്ഥിതി  അതുവഴി  മെച്ചപ്പെടുന്നു എന്ന സൂചനകളാണ്  ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പണപ്പെരുപ്പ നിരക്ക് ക്രമാതീതമായി ഉയരുന്നത്  സമ്പദ്ഘടനയ്ക്ക് ഗുണകരമല്ല. അതുകൊണ്ടുതന്നെ  പണപ്പെരുപ്പത്തെ  പിടിച്ചു നിര്‍ത്താന്‍  വില കയറ്റം  നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. വിലക്കയറ്റം തടയാനുള്ള  നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്. കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍  വിപണിയില്‍ എത്തുക എന്നതാണ് അതിനുള്ള പോംവഴി. ശീതകാല വിപണിയിലേക്ക്  ഭക്ഷ്യവസ്തുക്കള്‍ അധികമായി എത്തുമെന്ന്  ആര്‍ബിഐ കണക്കുകൂട്ടിയിരുന്നു. ആ കണക്കുകൂട്ടലാണ്  തെറ്റിയത്. ഇനി അതിനുള്ള പ്രതിവിധിയാണ്  സര്‍ക്കാര്‍ കണ്ടെത്തേണ്ടത് . വിപണിയില്‍ ഭക്ഷ്യ  വസ്തുക്കളുടെ വിലക്കയറ്റം  ഒരു പരിധി വിട്ടു ണ്ടാകാതിരിക്കാനുള്ള  കരുതല്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കാര്‍ഷികമേഖലയ്ക്ക്  വേണ്ട ഉത്തേജന പദ്ധതികള്‍  ഉണ്ടാകണം.  അതുവഴി കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകണം. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ  കാര്‍ഷികമേഖല ആണെന്ന ബോധ്യം  നമുക്ക് പലപ്പോഴും നഷ്ടമാകുന്നുണ്ട്. അത് സമ്പദ്ഘടനയില്‍  സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ വേണ്ടരീതിയില്‍ അഡ്രസ്സ് ചെയ്യുന്നുണ്ടോ എന്നത് സംശയമാണ്.                                              

(ധനകാര്യ വിദഗ്ധനാണ് ലേഖകന്‍)


പണപ്പെരുപ്പ നിരക്ക് ഉയരുന്നത് ആശാസ്യമല്ല - കെ ടി ജോസഫ്

രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് വീണ്ടും കുതിച്ചുയരുകയാണ് . ഭക്ഷ്യ മേഖലയിലുണ്ടായ അസാധാരണമായ വിലക്കയറ്റമാണ്  ഈ പണപ്പെരുപ്പത്തില്‍ എത്തിച്ചത് എന്നാണ് വിലയിരുത്തുന്നത്. രാജ്യത്ത്  പണപ്പെരുപ്പം  കഴിഞ്ഞ കുറച്ചു നാളുകളായി നാല് ശതമാനത്തില്‍ താഴെ നില്‍ക്കുകയായിരുന്നു. ഇത് ആര്‍ബിഐയുടെ  പണപ്പെരുപ്പ ലക്ഷ്യതോട് അടുത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ലക്ഷ്യം കടന്നിരിക്കുന്നു. ഇത്  ഇനിയും തുടരുകയാണെങ്കില്‍  ആര്‍ബിഐയുടെ  അടുത്ത ധനനയങ്ങളെ കാര്യമായി സ്വാധീനിക്കും എന്ന്  കരുതുന്നു. കാരണം  ആര്‍ബിഐയുടെ  നയങ്ങള്‍  പലപ്പോഴും  പണപ്പെരുപ്പത്തെ കൂടി കണ്ടുകൊണ്ടാണ് രൂപീകരിക്കുന്നത്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യങ്ങളില്‍    ഒരിക്കലും  പലിശനിരക്കുകള്‍ കുറയ്ക്കാറില്ല. നിലവില്‍  സമ്പദ്ഘടനയില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടികൂടിയാണ് പലിശനിരക്കുകള്‍ ആര്‍ബിഐ കുറച്ച ത്. എന്നാല്‍  ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയും പലിശനിരക്കുകള്‍ കുറച്ചാല്‍ അത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ പണപ്പെരുപ്പം തുടര്‍ന്നും ഉയരുന്ന പക്ഷം അര്‍ ബി ഐ യുടെ നയരൂപീകരണം കൂടുതല്‍ കര്‍ശന നിലപാടിലേക്ക് മാറാനാണ് സാധ്യത. പണപ്പെരുപ്പ നിരക്ക്  പരിധിവിട്ട് ഉയരുന്നത്  സമ്പദ്ഘടനയ്ക്ക്  ഒരിക്കലും ആശാസ്യമല്ല  എന്നതും ഓര്‍ക്കേണ്ടതുണ്ട്.                                

(സാമ്പത്തിക നിരീക്ഷകന്‍ ആണ് ലേഖകന്‍)


ആര്‍ബിഐയുടെ നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കും - എം കെ അജിത്ത്

രാജ്യത്ത് റീട്ടെയില്‍ പണപ്പെരുപ്പം കഴിഞ്ഞ ഒന്നര വര്‍ഷത്തെ  ഏറ്റവും ഉയര്‍ന്ന  നിരക്കില്‍ എത്തിയിരിക്കുന്നു. 4.62 ശതമാനത്തില്‍ ആണ് ഇപ്പോള്‍ പണപ്പെരുപ്പം. തൊട്ടു മുന്‍ മാസം ഇത് 3.99 ശതമാനമായിരുന്നു. ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് കാരണമായത്. വിപണിയില്‍ വേണ്ടത്ര ഉല്‍പ്പന്നങ്ങള്‍ എത്താതിരുന്നത് വിലക്കയറ്റം രൂക്ഷമാക്ക്കയായിരുന്നു. ഇന്നത്തെ പ്രത്യേക സാമ്പത്തിക സാഹചര്യങ്ങ ളില്‍ പണപ്പെരുപ്പം ഉയരുന്നതില്‍ ആശങ്ക ഉയരുന്നുണ്ട്. കാരണം പലിശ നിരക്ക് കുറച്ചു കൊണ്ട്  ഇക്കോണമി യിലേക്ക് കൂടുതല്‍ പണം എത്തിക്കാനുള്ള ശ്രമമാണ് ആര്‍ബിഐ നടത്തുന്നത്. നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യം  ഉണ്ടാവുക എന്നതും ഈ നടപടിയുടെ ലക്ഷ്യമാണ്. ഈ പ്രക്രിയ ഇനിയും തുടരാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം ഈ നീക്കത്തിന്  തടയിടുകയണ്. കൂടുതല്‍ നിക്ഷേപം സമ്പത്ത് രംഗത്ത് എത്തിക്കുകയെന്ന ലക്ഷ്യമാണ്  ആര്‍ബിഐ മുന്നില്‍ കാണുന്നത്. തുടര്‍ നയങ്ങളില്‍ പലിശ നിരക്ക് വീണ്ടും കുറയ്ക്കാനുള്ള ആലോചനയിലാണ്  ആര്‍ബിഐ എന്നിരിക്കെ ഇപ്പോള്‍  ഉണ്ടായിരിക്കുന്ന പണപ്പെരുപ്പ ഭീഷണി സമ്പദ്ഘടനയ്ക്ക് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ഉള്ള സാധ്യതയാണ് കാണുന്നത്. വിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ള  നടപടികള്‍ക്ക് സര്‍ക്കാര്‍ ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നു. വിപണിയില്‍  ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ സുലഭമായി എത്തുക എന്നതാണ് പ്രധാനം. പണപ്പെരുപ്പത്തെ വലിയൊരളവില്‍ ചെറുക്കാന്‍ അത് ഉപകരിച്ചേക്കും.                         

(ധനകാര്യ ലേഖകനാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story