EDITORIAL

ടെക്‌നോളജിയില്‍ തളിര്‍ക്കുന്ന വിദ്യാഭ്യാസ വര്‍ഷം - ന്യൂഏജ് എഡിറ്റോറിയൽ

Newage News

02 Jun 2020

കൊറോണ ഭീതിയില്‍ മുങ്ങിയ  ഒരു പരീക്ഷാ കാലത്തിനും വൈറസ് വ്യാപനം നിശ്ചലമാക്കിയ ഒരു മധ്യവേനലവധിക്കും ശേഷം സംസ്ഥാനത്ത്  സ്‌കൂള്‍-കോളേജ് തലങ്ങളിലെ വിദ്യാഭ്യാസ വര്‍ഷത്തിന് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തുടക്കമായിരിക്കുന്നു. സ്‌കൂള്‍ തുറക്കല്‍ ഇനിയും വൈകുമെന്നിരിക്കെ കുട്ടികളെ പഠന, ബോധന പ്രക്രിയകളുടെ ഭാഗമാക്കി നിര്‍ത്താനുള്ള ശ്രമമെന്ന നിലയ്ക്കാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍, വെബ്‌സൈറ്റ്, വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങി ടെക്‌നോളജിയുടെ എല്ലാ സാധ്യതകളും ഈ ഉദ്യമത്തില്‍ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ക്ലാസുകള്‍ ഡി ടി എച്ച് വഴി ലഭ്യമാക്കാനും പദ്ധതിയുണ്ടണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നിലവിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ബദല്‍ എന്ന നിലയിലല്ല, കുട്ടികളെ വിദ്യാഭ്യാസ പ്രക്രിയയുമായി ബന്ധിപ്പിച്ച് നിര്‍ത്തലാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സമഗ്ര ശിക്ഷയുടെ കണക്കുകളനുസരിച്ച് രണ്ടണ്ടര ലക്ഷത്തോളം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കാന്‍ സാധിക്കില്ലെന്നും അവരിലേക്ക് കൂടി ക്ലാസുകള്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടണ്ട്. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും മറ്റ് ഏജന്‍സികളുമെല്ലാം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കുന്നത്. അരമണിക്കൂര്‍, ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രത്യേകം തയ്യാറാക്കിയ പഠന ക്ലാസുകളാണ് ഓരോ ക്ലാസ്സുകള്‍ക്കും നല്‍കിയിട്ടുള്ള ടൈംടേബിള്‍ പ്രകാരം എത്തിക്കുന്നത്. ഓരോ ക്ലാസും ലൈവ് ഇന്ററാക്ഷന്‍സ് ഇല്ലാതെയാണ് അധ്യാപകര്‍ പഠിപ്പിക്കുന്നത്. മറ്റ് അധ്യാപകര്‍ക്ക് ഫോണ്‍, വാട്‌സ്ആപ്പ് മാര്‍ഗങ്ങള്‍ വഴി തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടണ്ട നിര്‍ദ്ദേശങ്ങളും സംശയ നിവര്‍ത്തിയും വരുത്താന്‍ സാധിക്കും. അതുവഴി ഒരു ക്ലാസ്സ് റൂമിന്റെ ജൈവികതയിലേക്കും സജീവതയിലേക്കും കുട്ടികളെ എത്തിക്കാന്‍ സാധിക്കും എന്നാണ് വിദ്യാഭ്യാസവകപ്പ് കണക്കുകൂട്ടുന്നത്. പൂന:സംപ്രേഷണവും യൂട്യൂബ്, ഫേസ്ബുക്ക് വീഡിയോകളും പഠനത്തില്‍ കുട്ടികള്‍ക്ക് സഹായകമാകുമെന്നും വിലയിരുത്തുന്നു. മാറുന്ന കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുക എന്ന പ്രായോഗിക ചിന്ത തന്നെയാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ തുണയാവേണ്ടണ്ടത്. അക്കാര്യത്തില്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ബഹു കാതം മുന്നില്‍ തന്നെയാണ്.നമ്മുടെ വിദ്യാഭ്യാസ രംഗത്തെ കഴിവുറ്റ അധ്യാപകരെ വേണ്ടണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനുള്ള ഒരു സുവര്‍ണാവസരമായി ഇത് മാറുന്നുണ്ടണ്ട്. അത് ഫലപ്രദമായി വിനിയോഗിക്കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ കുട്ടികളിലേക്ക് എത്തിക്കുക എന്ന ബൃഹത്തായ കര്‍ത്തവ്യ നിര്‍വ്വഹണവും ഇവിടെ പ്രധാനമാണ്. കോളേജ് തല ക്ലാസുകള്‍ക്ക് വേണ്ടണ്ട ഏകീകൃത പ്ലാറ്റ്‌ഫോമും മറ്റ് സംവിധാനങ്ങളും ഉണ്ടണ്ടായില്ലെന്ന ആക്ഷേപവും പരിഗണിക്കപ്പെടണം. രോഗഭീതിയുടെ അനിശ്ചിതത്വത്തില്‍ തട്ടി നിസ്‌തേജമാവുന്ന നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് വിവര സാങ്കേതികത പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്ന് നല്‍കുകയാണ്. പ്രതിസന്ധിയുടെ ഈ  ഊഷര ഭൂമിയില്‍ നിന്നു മറ്റൊരു വിദ്യാഭ്യാസ വര്‍ഷവും പുതു പ്രതീക്ഷകളുടെ തളിരണിയുകയാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് അത് പുത്തന്‍ മുഖച്ഛായ തന്നെ പകര്‍ന്നു നല്‍കട്ടെ.

അധ്യയനത്തിന്റെയും അധ്യാപനത്തിന്റെയും പുതിയ മാതൃക - പിണറായി വിജയന്‍

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സങ്കീര്‍ണവും അതീവ ദുഷ്‌കരവും ആയ സാഹചര്യത്തില്‍ കൂടിയാണ് നമ്മള്‍ കടന്നു പോകുന്നത്. ലോകമെങ്ങും രോഗം തടയാനുള്ള യത്‌നത്തിലാണ്. നമുക്ക് ഒരു പരിധിവരെ ഈ രോഗത്തെ തടയാന്‍ കഴിഞ്ഞു. ജനങ്ങളുടെ കൂട്ടായ ശ്രമത്തിലൂടെ യാണ് അത് സാധിച്ചത്. എന്തിനും കുറച്ചു നാള്‍ നമുക്ക് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടണ്ടി വരും. അതുകൊണ്ടണ്ടു തന്നെ സ്വയം ചില നിയന്ത്രണങ്ങള്‍ നമ്മള്‍ കൊണ്ടണ്ടുവന്നിരിക്കുന്നു. ഒത്തുചേരലുംഅടുത്തിടപഴകലുംഎല്ലാം വേണ്ടെണ്ടന്നു വയ്ക്കണം.ഇന്നത്തെ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഉള്ള  പഠനം നമുക്ക് സാധിക്കില്ല. അത് രോഗവ്യാപനം ഉണ്ടണ്ടാക്കും.ഈ സാഹചര്യത്തിലും നമ്മുടെ കുട്ടികളുടെ പഠനം തടസ്സമില്ലാതെ മുന്നേറണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ ആദ്യ വാരത്തില്‍ ഉള്ള സ്‌കൂള്‍ തുറക്കല്‍ പോലെ പഠന സൗകര്യങ്ങള്‍ ഓണ്‍ലൈന്‍ ആയി ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.ഒന്നു മുതല്‍ 12 വരെ ഉള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയും വെബിലൂടെയും അധ്യാപകര്‍ കുട്ടികളുടെ അടുത്തേക്ക് വരും. ഇത്തവണ നിങ്ങളുടെ വീട്ടില്‍ തന്നെ ഇരുന്നാണ് പഠനത്തില്‍ പങ്കാളികളാകുന്നത്. വിദ്യാര്‍ത്ഥിയും ടീച്ചറും സ്‌കൂളും പരിസരവും ഒക്കെ ചേര്‍ന്നാണ് പഠനത്തില്‍ അറിവ് നേടുന്നത്. അത്തരത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പൂര്‍ണമാകുന്നില്ല. കുട്ടി കളെ തുടര്‍ പഠനത്തിന് സജ്ജമാക്കുകയാണ് ഇതുകൊണ്ടണ്ട് ഉദ്ദേശിക്കുന്നത്. പഠനത്തില്‍ കുട്ടികള്‍ പങ്കാളികളാകുന്നത് അധ്യാപകര്‍ ശ്രദ്ധിക്കണം. കുട്ടികള്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെണ്ടന്ന് രക്ഷിതാക്കളും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അധ്യയനത്തിന്റെയും അധ്യാപനതിന്റെയും ഈ നവ മാതൃക വിജയകരമാകട്ടെ എന്ന് ആശംസിക്കുന്നു.

ഓണ്‍ലൈന്‍ പഠനം താല്‍ക്കാലിക മാര്‍ഗ്ഗമാണ്, ശാശ്വത പരിഹാരമല്ല - എം. സരിതാ വര്‍മ്മ

നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഓണ്‍ലൈന്‍ പഠന രീതികള്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രയോജനപ്പെടുത്താവുന്നതാണെങ്കിലും അത് ഒരു ശാശ്വത മാര്‍ഗമായി പരിഗണിക്കാവുന്നതല്ല. ഓണ്‍ലൈനായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പോലെ വിദ്യാഭ്യാസത്തെ കാണാന്‍ സാധിക്കില്ല. വിദ്യാഭ്യാസം കൂടുതല്‍ ഇന്ററാക്ടീവ് ആകേണ്ടണ്ടത് ആവശ്യമാണ്. ഒരു സിനിമ കാണുന്നതുപോലെയല്ല ഒരു ക്ലാസ്സ് റൂം. ക്ലാസ് റൂം കൂടുതല്‍ സജീവമായിരിക്കണം. അധ്യാപകരും കുട്ടികളും തമ്മിലുള്ള  വൈകാരികമായ ഊഷ്മളത വളരെ പ്രധാനമാണ്. ഒരു ടീച്ചര്‍ സ്റ്റുഡന്റ് കണ്‍സെപ്റ്റിനേക്കാള്‍ വലിയ സാമൂഹികമായ അന്തരീക്ഷവും ക്ലാസ് റൂമുകള്‍ പ്രദാനം ചെയ്യുന്നുണ്ടണ്ട്. അത് നമുക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് ലഭിക്കുന്നില്ല. സോഷ്യല്‍ അറ്റാച്ച്‌മെന്റ്, സാമൂഹികമായ പഠനം, മാനുഷിക മൂല്യങ്ങള്‍ സംബന്ധിച്ച വലിയ തിരിച്ചറിവ് ഇതൊക്കെ നമുക്ക് പ്രധാനമാണ്. അതുകൊണ്ടണ്ടുതന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരു ശാശ്വത പരിഹാരമല്ല, അത് തല്‍ക്കാലികം മാത്രമാണ്. ഒരു പ്രതിസന്ധി ഘട്ടത്തില്‍ അവ നമുക്ക് പ്രയോജനപ്പെടുത്താം. ഇന്നത്തെ പ്രത്യേക സാഹചര്യങ്ങളില്‍ അതിന് പ്രാധാന്യമുണ്ടണ്ട്. കാരണം, മറ്റു മാര്‍ഗങ്ങള്‍ ഇല്ല എന്നതുതന്നെ. മണ്‍സൂണ്‍ കാലങ്ങളിലും മറ്റും കുട്ടികളുടെ പഠനത്തിന് വേണ്ടണ്ടിയിട്ടുള്ള യാത്രയും അതുവഴിയുള്ള റോഡിലെ തിരക്കും മറ്റും ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ടണ്ട്. വാഹനങ്ങളുടെ അമിത ഉപയോഗം വഴിയുള്ള മലിനീകരണത്തെ നിയന്ത്രിക്കുന്നതിനും അത് സഹായകമാകും. യാത്രയ്ക്കായുള്ള പണവും സമയവും ലാഭിക്കാം എന്നതും നേട്ടമാണ്. അതുകൊണ്ടണ്ട് ഒരു താല്‍ക്കാലിക ഉപാധിയെന്ന നിലയില്‍ അത് സ്വീകരിക്കാന്‍ കഴിയും. ഓണ്‍ലൈന്‍ പഠനത്തില്‍ വേണ്ടണ്ടിവരുന്ന സുരക്ഷിതമായ ഉപാധികള്‍ പ്രധാനമാണ്. പല ആപ്പുകളിലും സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടണ്ട്. എല്ലാ സൗകര്യങ്ങളും ഉണ്ടെണ്ടങ്കില്‍ കൂടി അതിന്റെ ഡാറ്റാ  സംബന്ധിച്ച എക്‌സ്‌പെന്‍സ് കണ്ടെണ്ടത്തണം. റിമോട്ട് ഏരിയകളിലും മറ്റും കണക്ടിവിറ്റി പ്രശ്‌നങ്ങളും ഉണ്ടാവും. പൂര്‍ണമായും കുട്ടികളിലേക്ക് എത്തിക്കുക എന്നതും പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം പ്രയോജനപ്പെടുത്താവുന്ന ഉപാധിയായിമാത്രമേ കാണാന്‍ കഴിയൂ.                                                    

(ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സിന്റെ അസിസ്റ്റന്റ് എഡിറ്ററാണ്)

നല്ല മാതൃകയാണ്, എന്നാല്‍ പരിമിതികളുമുണ്ട് - പി.കെ. അബ്ദുറബ്ബ്

നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഓണ്‍ ലൈന്‍ വിദ്യാഭ്യാസ രീതികള്‍ പ്രാവര്‍ത്തികമാക്കി തുടങ്ങിയത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജമാക്കുകയും ഇന്റര്‍നെറ്റ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള രീതികള്‍ അവലംബിക്കുകയും ചെയ്തിട്ടുണ്ടണ്ട്. ഇത് സ്‌കൂളുകളുടെ ക്ലാസ് റൂമുകള്‍ കൂടുതല്‍ സജീവമാക്കി മാറ്റിയിരുന്നു. പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസ മേഖലയും പരിവര്‍തിതമാകുന്നുണ്ടണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠന രീതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവരികയാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമാണെന്ന് പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ കുറെ അധികം കുട്ടികള്‍ക്ക് പഠന സൗകര്യങ്ങള്‍ ലഭ്യമാണ്. കുറേ അധികം കുട്ടികള്‍ക്ക് ഇതില്‍ പരിമിതികളുണ്ടണ്ട്. അതുകൊണ്ടണ്ടു തന്നെ നൂറുശതമാനവും ഇത് എത്തിക്കുന്നത് അത്ര എളുപ്പമല്ല. ഈ പ്രശ്‌നങ്ങള്‍ താമസംവിനാ പരിഹരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. അത് പ്രായോഗികമായി എത്രമാത്രം ശരിയാവും എന്നത് കണ്ടണ്ടറിയേണ്ടണ്ടതുണ്ടണ്ട്. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ ഇവയൊക്കെ കുടുംബശ്രീ വഴി എത്രമാത്രം പ്രായോഗികതയില്‍ നടപ്പാക്കാനാകുമെന്നതും ചിന്തിക്കണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കുട്ടികള്‍ക്ക് ടാബ് നല്‍കി വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം അത് പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. അത് നടപ്പാക്കപ്പെട്ടിരുന്നെങ്കില്‍ഇന്ന് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവുമായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ പോരായ്മകള്‍ പരിഹരിച്ച് പദ്ധതി വിജയപ്രദമാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടണ്ടത്. നമ്മുടെ സ്‌കൂള്‍ ക്ലാസ്  റൂമുകളുടെ സജീവത ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് കൈവരിക്കാന്‍ സാധിക്കുമോ എന്നതില്‍ സംശയമുണ്ടണ്ട്.എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍അതിന് പ്രാധാന്യമുണ്ടണ്ട്.                                              

(മുന്‍ വിദ്യാഭ്യാസ മന്ത്രിയും നിയമസഭാംഗവും ആണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story