EDITORIAL

കാലത്തിനൊപ്പം 'മില്‍മ' യും - ന്യൂഏജ് എഡിറ്റോറിയൽ

Newage News

02 Jul 2020

കാലം അനിവാര്യമാക്കി തീര്‍ത്ത വേറിട്ട ജീവിതരീതികളുടെ ഗതിവേഗത്തിനൊപ്പം നില്‍ക്കാനും മുന്നേറാനുമുള്ള പരിശ്രമങ്ങളിലാണ് ഇന്ന് ലോകം. ലോക് ഡൗണ്‍ കാലം നല്‍കിയ വലിയ തിരിച്ചറിവുകള്‍ തന്നെയാണ് അതിന് ഊര്‍ജ്ജ ദായകമാവുന്നത്. ഇപ്പോള്‍ കാലികമായ ഈ തിരിച്ചറിവിന്റെ വഴിയില്‍ സംസ്ഥാനത്തിന്റെ ക്ഷീര മേഖലയുടെ നെടുംതൂണായ 'മില്‍മയും അണിചേരുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഉളവാകുന്ന ഉണര്‍വില്‍ തദ്ദേശീയമായി പാല്‍ ഉത്പാദനം വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് മില്‍മ. അതുകൊണ്ടണ്ടുതന്നെ അധികമായി ഉത്പാദിപ്പിക്കുന്ന പാല്‍ സംസ്‌കരിച്ചു പാല്‍പ്പൊടിയാക്കാന്‍ പുതിയ പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറിയ്ക്ക് മില്‍മ ആലോചനയിടുകയാണ്. ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് പരസ്പര സഹായ വ്യവസ്ഥയില്‍ പാലിനൊപ്പം തേനും വിതരണത്തിനെത്തിക്കാന്‍ പദ്ധതിയുണ്ടണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് തേനീച്ച വളര്‍ത്തലിനുള്ള സഹായവും ഇതുവഴി ലഭ്യമാകും. മാറുന്ന കാലത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞുള്ള പദ്ധതികള്‍ എന്ന നിലയില്‍ ഇവ രണ്ടണ്ടും ശ്രദ്ധേയമാണ്.സംസ്ഥാനത്ത് ക്ഷീരോല്‍പാദന രംഗത്ത് മലബാറിനുള്ള മേല്‍ക്കൈ മറ്റു മേഖലകള്‍ക്ക് ഇല്ല. അതുകൊണ്ടണ്ടുതന്നെ മില്‍മയുടെ പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി മലപ്പുറം മൂര്‍ക്കനാട്ടുള്ള മില്‍മയുടെ തന്നെ പുതിയ കെട്ടിടത്തില്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്. അതുവഴി പ്രാരംഭ ചെലവുകളില്‍ നല്ലൊരു ശതമാനം ഒഴിവാക്കാനാവും.സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ കാലത്ത് മലബാര്‍ മേഖലയില്‍ പാല്‍ സംഭരണത്തില്‍  തടസ്സമുണ്ടണ്ടായത് മൂലം ക്ഷീരകര്‍ഷകര്‍ക്ക്  ഉല്‍പ്പാദിപ്പിച്ച പാല്‍ ഒഴുക്കി കളയേണ്ടണ്ടതായി വന്നിരുന്നു. പാല്‍ സംസ്‌കരണത്തിന് തമിഴ്‌നാട്ടിലെ ഫാക്ടറികളെ നമുക്ക് ആശ്രയിക്കേണ്ടണ്ടിയും വന്നു. ക്ഷീര മൂല്യ വര്‍ദ്ധനവിന്റെ മേഖലയില്‍ സംസ്ഥാനം നേരിടുന്ന വലിയ  അപര്യാപ്തതയാണ് ഇതിലൂടെ വെളിവാക്കപ്പെട്ടത്. സമാന പ്രതിസന്ധിഘട്ടങ്ങളില്‍ കര്‍ഷകന്റെ അധ്വാനവും സമ്പത്തും പാഴാക്കാതിരിക്കുക എന്ന ദൃഢനിശ്ചയത്തിലാണ് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് എത്തിയിരിക്കുന്നത്. നമ്മുടെ കാര്‍ഷിക മേഖലയില്‍ മൂല്യ വര്‍ധനയുടെ ആവശ്യകതയെപ്പറ്റി നാളുകളായി ഓര്‍മ്മപ്പെടുത്തുന്നുണ്ടെണ്ടങ്കിലും ഒരു സന്നിഗ്ധ ഘട്ടം തന്നെ വേണ്ടണ്ടിവന്നു അതിലേക്ക് ഫലപ്രദമായ നടപടികള്‍ ഉണ്ടണ്ടാവാന്‍ എന്നാണ് വ്യക്തമാകുന്നത്. പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി ആരംഭിക്കുന്നതിലേക്ക് വലിയ മുതല്‍ മുടക്ക് ആവശ്യമായി വരും. ഇതിനെക്കുറിച്ചുള്ള വ്യക്തമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടണ്ട്. സര്‍ക്കാര്‍ തല സഹായവും മില്‍മയുടെ ഫണ്ടണ്ടിങുമെല്ലാം ഇതിലേക്ക് പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ് മായി ചേര്‍ന്നുള്ള വിതരണ പദ്ധതിയും ഉടന്‍ ആരംഭിക്കും. ഇന്നത്തെ കാലത്തിന്റെആവശ്യകത തിരിച്ചറിഞ്ഞുള്ള പദ്ധതികളെന്ന നിലയില്‍ മില്‍മയും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്ന് രൂപം കൊടുക്കുന്ന ഈ പുതിയ കര്‍മ്മ പരിപാടികള്‍ തികച്ചും കാലികവും അവസരോചിതവുമാണ്.


പാല്‍ മൂല്യവര്‍ധനയ്ക്ക് സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം - അഡ്വ. കെ. രാജു

ഇന്ന് സംസ്ഥാനത്ത് പാലിന്റെമൂല്യ വര്‍ദ്ധനവിന് വേണ്ടണ്ട സാഹചര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. അതുകൊണ്ടണ്ടണ്ടുതന്നെ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ മലബാറില്‍ പാല്‍ സംഭരണം നിലച്ചതോടെ കര്‍ഷകര്‍ക്ക് വലിയ നഷ്ടം നേരിട്ടു. പാല്‍ വെറുതെ ഒഴുക്കിക്കളയുന്ന സാഹചര്യമുണ്ടണ്ടണ്ടായി. പാല്‍പ്പൊടി നിര്‍മ്മാണത്തിന് ഒരു ഫാക്ടറി വളരെ ആവശ്യമാണ്. പാലുല്‍പാദനം അതിനനുസൃതമായി വര്‍ദ്ധിക്കണം. മൃഗസരക്ഷണ വകുപ്പിനു കീഴില്‍ ക്ഷീര വികസനം ലക്ഷ്യമാക്കി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടണ്ടണ്ട്. നാലുശതമാനം പലിശയ്ക്ക് നബാഡ് വായ്പ ലഭ്യമാക്കുന്നുണ്ടണ്ടണ്ട്. ഇതൊക്കെ പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കും. പാല്‍പ്പൊടി ഫാക്ടറി സ്ഥാപിക്കുക വഴി ക്ഷീര മേഖലയുടെ രക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മലപ്പുറത്ത് മൂര്‍ക്കനാട് ഉള്ള മില്‍മയുടെ തന്നെ നിര്‍മ്മാണത്തിലുള്ള കെട്ടിടത്തില്‍ ഫാക്ടറി സ്ഥാപിക്കാനുള്ള ആലോചനയാണ് നടക്കുന്നത്. ഇതിലേക്ക് 50-55 കോടി രൂപ ആവശ്യമാണ്. ഇത്രയും തുക കണ്ടെണ്ടണ്ടത്തണം. സര്‍ക്കാരില്‍ നിന്നുള്ള ധനസഹായവും പ്രതീക്ഷിക്കുന്നുണ്ടണ്ടണ്ട്. ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്നുള്ള പരസ്പരമുള്ള ഉല്‍പ്പന്ന വിതരണത്തിന് പദ്ധതിയുണ്ടണ്ടണ്ട്. ഹോര്‍ട്ടി  കോര്‍പ് സംഭരിക്കുന്ന തേന്‍ മില്‍മ ബൂത്തുകള്‍, ഉല്‍പ്പാദക സംഘങ്ങള്‍ എന്നിവ വഴി വിതരണത്തിനെത്തിക്കും. മില്‍മയുടെ ഉത്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് വഴിയും വിതരണത്തിനു നല്‍കും. കൃഷിവകുപ്പും മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്നാണ്  ഈ പദ്ധതികള്‍ക്ക് തുടക്കമിടുന്നത്.                                              

(സംസ്ഥാന വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ആണ്)


ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ് നിറവേറ്റുന്നത് - പി.എ. ബാലന്‍

സംസ്ഥാനത്ത് ഇന്നത്തെ ലോക് ഡൗണ്‍ സാഹചര്യങ്ങളില്‍ പലതരത്തിലുള്ള സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ ഉല്‍പ്പാദന വിതരണ മേഖലകളില്‍ സംഭവിക്കുന്നുണ്ടണ്ട്. സംസ്ഥാനത്ത് പാല്‍ സംസ്‌കരണത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഇല്ല എന്നത് വലിയ പോരായ്മയായി മാറിയിട്ടുണ്ടണ്ട്. ഈ ഘട്ടത്തിലാണ് ഒരു പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറിയ്ക്ക് ആലോചന ഉയരുന്നത്. ഇതില്‍ എങ്ങനെ ഏതു രീതിയില്‍ എന്നതിനെ കുറിച്ച് പഠിക്കുന്നതിന് ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടണ്ട്. പാല്‍പ്പൊടി ഫാക്ടറി സ്ഥാപിക്കുന്നതിന് 40 കോടിയിലേറെ രൂപ ആവശ്യമായി വരും. ഇത് ഏത് രീതിയില്‍ പ്രാവര്‍ത്തികമാകുമെന്നത് ചിന്തിക്കേണ്ടണ്ടതുണ്ടണ്ട്. കോവിഡിന്റെ ഈ സാഹചര്യത്തില്‍ മലബാര്‍ മേഖലയില്‍ കര്‍ഷകര്‍ പാല്‍ ഒഴുക്കിക്കളയുന്ന സാഹചര്യമുണ്ടണ്ടായി. തമിഴ്‌നാട്ടിലെ കമ്പനികളില്‍ പാല്‍പ്പൊടി നിര്‍മാണത്തിലും ബുദ്ധിമുട്ടുകള്‍ നേരിട്ട സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്. ഇത്തരം സാഹചര്യങ്ങള്‍ കര്‍ഷകരുടെ ആത്മവീര്യം കെടുത്തുന്നതാണ്. അതുകൊണ്ടണ്ടുതന്നെ അതിന് പരിഹാരം ആവശ്യമാണ്. പാല്‍പ്പൊടി ഫാക്ടറിയുടെ പ്രവര്‍ത്തനത്തിന് ഒരു ലക്ഷം ലിറ്റര്‍ പാല്‍ എങ്കിലും ആവശ്യമാണ്. നമുക്ക് നിലവില്‍ പതിനൊന്നര ലക്ഷം ലിറ്റര്‍ പാലാണ് മൊത്തം ഉല്‍പാദിപ്പിക്കുന്നത്. ഇവിടെ പതിമൂന്നര ലക്ഷം ലിറ്ററിന് ആവശ്യകത ഉണ്ടണ്ട്.അധികം വേണ്ടണ്ട പാല്‍ പുറത്തുനിന്ന് കൊണ്ടണ്ടുവരികയാണ് ചെയ്യുന്നത്. നിലവില്‍ പാലുല്‍പാദനത്തില്‍ വര്‍ദ്ധന ഉണ്ടണ്ടാവും എന്നാണ് കരുതേണ്ടണ്ടത്. ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് പാലിനൊപ്പം തേനിന്റെ വിതരണത്തിനും പദ്ധതിയുണ്ടണ്ട്. ഇതിനാവശ്യമായ തേന്‍ ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് എത്തിക്കും. കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്ന നിലയിലാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്.                                            

(മില്‍മയുടെ ചെയര്‍മാനാണ്)


കോവിഡ് സാഹചര്യങ്ങളാണ് ഈ ചിന്തകള്‍ക്ക് കാരണമായത് - കെ.എസ്. മണി

സംസ്ഥാനത്ത് നിലവില്‍ പാല്‍പ്പൊടി നിര്‍മ്മാണത്തിന് ഫാക്ടറി ഇല്ലെന്നതാണ് ഏറെ പരിതാപകരം. ആലപ്പുഴയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് മെഷിനറിയുടെ കാലപ്പഴക്കം കൊണ്ടണ്ട് സ്‌ക്രാപ്പ് ആക്കി അടച്ചു പൂട്ടുകയാണ് ഉണ്ടണ്ടായത്. നിലവില്‍ സംസ്ഥാനത്ത് പാലുത്പാദനത്തില്‍ സര്‍പ്ലസ് ഉള്ളത് മലബാര്‍ മേഖലയിലാണ്. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഉണ്ടണ്ടായ പ്രതിസന്ധിയാണ് ഇന്നത്തെ ഈ ചിന്തകള്‍ക്ക് കാരണമായത്. ലോക്ഡൗണില്‍ സംഭരണത്തില്‍ തടസ്സം ഉണ്ടണ്ടായപ്പോള്‍ അത് കൂടുതല്‍ ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നു. ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഇനി ഇത് എങ്ങനെ വേണം നടപ്പാക്കാന്‍ എന്നാണ് ആലോചിക്കേണ്ടണ്ടത്. മില്‍മയുടെ തന്നെ നേതൃത്വം വേണമെന്നതാണ് തീരുമാനം. ഇതിനുവേണ്ടണ്ട ഫിനാന്‍ഷ്യല്‍ വയബിലിറ്റി പ്രധാനമാണ്. ഫാക്ടറി തുടങ്ങി അത് വിജയകരമായി മുന്നോട്ടു പോകണം. അതിനു വേണ്ടണ്ട സാഹചര്യങ്ങള്‍ ഉണ്ടണ്ടാകണം. മലബാറില്‍ തന്നെ ഫാക്ടറി തുടങ്ങുമെന്നാണ് സൂചന. മലപ്പുറത്ത് മൂര്‍ക്കനാട് മില്‍മയുടെ തന്നെ കെട്ടിടവും സ്ഥലവും ഇതിനായി പ്രയോജനപ്പെടുത്തും. ഫാക്ടറി നിര്‍മ്മാണതിന് വലിയ മുതല്‍ മുടക്ക് ആവശ്യമുണ്ടണ്ട്. സ്വന്തം കെട്ടിടവും മറ്റുമുള്ളത് പ്രാരംഭ ചെലവുകള്‍ കുറയ്ക്കും. എങ്കിലും കൂടുതല്‍ ഫണ്ടണ്ട് കണ്ടെണ്ടത്തേണ്ടണ്ടത് ആവശ്യമാണ്. ഒരു ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിക്കാന്‍ പറ്റുന്ന തരത്തില്‍ ഫാക്ടറി പ്രവര്‍ത്തനം മുന്നോട്ടു പോകണം. പാലുത്പാദനം അതിനനുസരിച്ച് ഉറപ്പാക്കണം. ഇതെല്ലാം മലബാര്‍ മേഖലയുടെ സാധ്യത ഉറപ്പാ

ക്കുന്നുണ്ടണ്ട്. നിലവില്‍ പ്രവാസികള്‍ രാജ്യത്തേക്ക് തിരിച്ചു വരികയാണ്. അതും മേഖലയ്ക്ക് സാധ്യതയായി മാറുന്നുണ്ടണ്ട്. മറ്റു പല മേഖലകളെയും ബാധിച്ചതുപോലെ ക്ഷീരമേഖലയെ കോവിഡ് ബാധിച്ചില്ല. അതുകൊണ്ടണ്ടുതന്നെ കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് വരും. പാല്‍ പൊടിയാക്കി മാറ്റിയത് കൊണ്ടണ്ട് മാത്രം പിടിച്ചുനില്‍ക്കാനാവില്ല. മറ്റ് ബൈ പ്രോഡക്ട്‌സ് ഉണ്ടണ്ടാക്കണം. ഇത്തരം സാധ്യതകളെ പറ്റിയും പഠനം നടക്കുന്നുണ്ടണ്ട്. ഔദ്യോഗികതലത്തില്‍ അല്ലാതെയും ഇത്തരം പഠനങ്ങള്‍ ഉണ്ടണ്ട്. സാമ്പത്തിക സ്രോതസ്സ് പ്രധാനമാണ്. സര്‍ക്കാര്‍ ഗ്രാന്‍ഡ് കൂടി നല്‍കണം. ബാക്കി നമ്മുടെ കോണ്‍ട്രിബ്യൂഷന്‍ കൂടി ആവുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ആവും എന്ന് തന്നെ കരുതുന്നു.                                                    

(മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ചെയര്‍മാനാണ്)


എറണാകുളം മേഖലാ യൂണിയന്‍ ആവശ്യപ്പെട്ട പദ്ധതിയാണ് - ജോണ്‍ തെരുവത്ത്

കോവിട് 19 വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് അവസാന ആഴ്ച ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പാല്‍ സംഭരണ വിതരണ രംഗത്ത് പല ഭാഗങ്ങളിലും തടസ്സം നേരിട്ടിരുന്നു. 25% എങ്കിലും അധികമായെത്തി. എന്നാല്‍ എറണാകുളം മേഖലാ യൂണിയന്‍ കീഴില്‍ വിതരണം ക്രമപ്പെടുത്തി. പാല്‍ എത്താത്ത സ്ഥലങ്ങളില്‍ പോലും നേരിട്ട് വിതരണം നടത്താന്‍ സാധിച്ചു. ഇവിടെ ഒരു മേഖലയിലും ഷോര്‍ട്ടേജ് വരാത്ത തരത്തില്‍ വിതരണം നടത്തി.പാലിനൊപ്പം തേനും വിതരണം ചെയ്യാനുള്ള പദ്ധതി എറണാകുളം മേഖലാ യൂണിയന്‍ ആവശ്യപ്പെട്ട പദ്ധതിയാണ്. കൃഷി മന്ത്രിയുമായി നേരിട്ട് തന്നെ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. പരസ്പര സഹായ വ്യവസ്ഥയില്‍ ഈ പദ്ധതിക്ക് പ്ലാനിട്ടു. അതാണ്  നടപ്പിലാക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് തിരികെ എത്തുകയാണ്. ഈ മേഖലയില്‍ അവര്‍ക്ക് അവസരമുണ്ടണ്ട്.ചാണകം പൊടിച്ച് പാക്കറ്റില്‍ജൈവവളം എന്ന നിലയില്‍ എത്തിക്കുന്ന പദ്ധതി എറണാകുളം യൂണിയന്‍ മുന്നോട്ട് വെച്ചിരുന്നു. അതിനെക്കുറിച്ചും കൂടുതല്‍ ഗൗരവതരമായ ചിന്ത ആവശ്യമാണ്.        

(എറണാകുളം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ചെയര്‍മാന്‍ ആണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story