EDITORIAL

ബജറ്റ് സ്വർണ്ണത്തിന് നൽകുന്ന നേട്ടം - ന്യൂഏജ് എഡിറ്റോറിയൽ

Newage News

04 Feb 2021

സ്വർണ്ണത്തിൻറെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള കേന്ദ്ര ബജറ്റ് നിർദേശത്തിന് സ്വർണ്ണ വ്യാപാര മേഖലയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പൊതുവേ ഗുണകരമാകുന്ന നീക്കമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. കേന്ദ്രബജറ്റിൽ ഇറക്കുമതിതീരുവ 12.5 ശതമാനത്തിൽനിന്ന് 7.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്. എന്നാൽ 2.5 ശതമാനം കാർഷിക സെസ് ചുമത്തിയത് വഴി യഥാർത്ഥത്തിൽ നികുതിയിളവ് 2.5 ശതമാനത്തിൽ ഒതുങ്ങുകയാണ്. നിലവിലെ 3 ശതമാനം  ജി എസ് ടി നിരക്കും തുടരും.' സെബി 'യെ സ്വർണ്ണ വിനിമയത്തിൻ്റെ റെഗുലേറ്റർ ആക്കുന്നതും വിപണിക്ക് അനുകൂലമാവും എന്നാണ് കരുതുന്നത്.

സ്വർണ്ണത്തിൻറെ വർദ്ധിച്ച ഇറക്കുമതി തീരുവ പുന:പരിശോധിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ട്.രാജ്യത്ത് അനധികൃത സ്വർണ്ണ ഇടപാടുകൾ വർദ്ധിക്കുന്നതിന് മൂലകാരണം തന്നെ ഉയർന്ന ഡ്യൂട്ടി നിരക്ക് ആണെന്ന വിലയിരുത്തൽ നിലവിലുണ്ട്.എങ്കിലും ഇറക്കുമതിതീരുവ ഉയർത്തുന്നതിൽ മാറ്റമുണ്ടായിരുന്നില്ല.ധനമന്ത്രി നിർമല സീതാരാമൻറെ 2019 ലെ ബജറ്റിൽ ഇറക്കുമതി നികുതി 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനം ആക്കി വർപ്പിക്കുകയാണ് ഉണ്ടായത്. ഈ നടപടി വളരെയേറെ എതിർപ്പുകൾക്കും കാരണമായിരുന്നു. സ്വർണ്ണം അനധികൃതമായി കടത്തുന്നതിന് പ്രേരണയാകും എന്ന വിമർശനമാണ് ഉയർന്നത്. പിന്നീട് ഉണ്ടായ സ്വർണകളളക്കടത്തിൻ്റെ കണക്കുകൾ അത് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തെളിയിക്കുകയും ചെയ്തു.

രാജ്യത്ത് ദിനംപ്രതി വർദ്ധിക്കുന്ന സ്വർണകളളക്കടത്തിന് തടയിടുക എന്ന വലിയ ലക്ഷ്യമാണ് ഇറക്കുമതിത്തീരുവ കുറയ്ക്കുക വഴി ധനമന്ത്രാലയത്തിന്ള്ളത്.പ്രത്യേകിച്ച് സ്വർണ്ണക്കടത്തിൻ്റെ വലിയൊരു വിഹിതം ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ വിനിയോഗിക്കുന്നണ്ടെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയിലും അതിൻറെ സാമ്പത്തിക സ്വാധീനം വളരെ വിപുലമാണ്.

ഈ കോവിഡ കാലത്തിൻറെ സാമ്പത്തിക അസ്ഥിരത കൾക്കിടയിൽ വിപണിയിൽ സ്വർണ വില ക്രമാതീതമായി ഉയർന്നിരുന്നു. ഒരു ഘട്ടത്തിൽ അത് 40,000 തിനു മുകളിലേക്ക് കുതിച്ചുയർന്നു. ഈ പശ്ചാത്തലത്തിൽ ഉപഭോക്താക്കളും വ്യാപാരികളും ബജറ്റ് നിർദേശത്തെ വലിയ ആശ്വാസത്തോടെയാണ് കാണുന്നത്. ബജറ്റ് പ്രഖ്യാപനം വന്ന ഉടൻ തന്നെ സ്വർണ്ണവിലയിൽ കുറവു ണ്ടായി. ഇനി വിൽപ്പന വർദ്ധിക്കുമെന്ന പ്രതീക്ഷയാണ് വിപണിയിലുള്ളത്. എന്നാൽ വലിയ മാറ്റത്തിന് സാധ്യതയില്ലെന്ന വാദവുമുണ്ട്. സ്വർണ്ണ വിപണിയെ നിയന്ത്രിക്കുന്ന അടിസ്ഥാന ഘടകങ്ങൾ പലതാണ് എന്ന വാദഗതിയും ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവിലയിൽ വലിയ മാറ്റം പ്രകടമാണ്. മൂന്ന് ദിവസങ്ങളിലായി 900 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സമീപഭാവിയിൽ തന്നെ സ്വർണ്ണത്തിൻറെ വില്പന കോവിഡിന് മുമ്പുള്ള നിലവാരത്തിൽ എത്തും എന്ന പ്രതീക്ഷയാണ് വിപണിയിൽ ഉള്ളത്. അതെന്തായാലും രാജ്യത്തിനും വിപണിക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഹിതകരമായ നടപടി എന്ന നിലയിൽ ഈ ബജറ്റ് നിർദ്ദേശം വളരെയധികം ശ്രദ്ധേയമാണ്.


ഡ്യൂട്ടി വർധിപ്പിച്ചപ്പോൾ കള്ളക്കടത്തും വർധിച്ചിരുന്നു - പി രാധാകൃഷ്ണൻ നായർ

കേന്ദ്ര ബജറ്റിൽ ഉണ്ടായിരിക്കുന്ന സ്വർണ്ണ ഇറക്കുമതി ഡ്യൂട്ടി കുറക്കാനുള്ള നിർദ്ദേശം സ്വർണ്ണ കള്ളക്കടത്തിനെ നിരുത്സാഹപ്പെടുത്തുന്നതാണ്. സ്വർണ്ണം അനധികൃതമായികൊണ്ടു വരുമ്പോൾ അതിലെ റിസ്ക് ബെനിഫിറ്റ് കമ്പയർ ചെയ്യുമ്പോൾ ഒട്ടും തന്നെ പ്രോത്സാഹജനകമാവില്ല. അതുകൊണ്ടുതന്നെ ആളുകൾ അതിൽ നിന്ന് പിന്മാറും. ബില്ല് ഒഴിവാക്കിയുള്ള അനധികൃത ഇടപാടുകളും കുറയാനാണ് സാധ്യത. ഇതെല്ലാം വിപണിക്ക് പൊതുവേ ഗുണകരമാണ്.

സ്വർണ വ്യാപാര മേഖലയിൽ വിൽപ്പന വർധിക്കാനും സാധ്യതയുണ്ട്. 2019 ജൂലൈയിൽ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമാക്കി ഉയർത്തിയിരുന്നു. അതിനെ തുടർന്ന് എയർപോർട്ടുകൾ വഴിയുള്ള  സ്വർണ്ണ കള്ളക്കടത്ത് ഗണ്യമായി ഉയരുകയാണ് ഉണ്ടായത്. ഡ്യൂട്ടി കുറച്ചത് വഴി നിയമവിധേയമായി തന്നെ സ്വർണ്ണം കൊണ്ടു വരാൻ ആളുകൾ തയ്യാറാവുന്നു. അനധികൃത ഇടപാടുകളിൽ പിടിക്കപ്പെട്ടാൽ അധിക  പിഴയാണ് ചുമത്തുക. അതുകൊണ്ടുതന്നെ നികുതി അടയ്ക്കുന്നതിന് ആളുകൾ സന്നദ്ധരാവുക തന്നെ ചെയ്യും. നിയമ വിധേയമായി ചെയ്യുന്നതുവഴി നേട്ടമാണ് ഉണ്ടാവുന്നത്. നികുതിയിൽ ഇനിയും വലിയ തരത്തിലുള്ള ഇളവുകളാണ് ഉണ്ടാകേണ്ടത്.

ഇപ്പോൾ നൽകിയിട്ടുള്ള ഇളവിൽ കാർഷിക സെസ് കൂടി ചുമത്തുമ്പോൾ 2.5 ശതമാനത്തിൻറെ നികുതി ഇളവാണ് ലഭിക്കുന്നത്. മൊത്തം നികുതി 10 ശതമാനത്തോളം വരും. ഇപ്പോൾ  ഡ്യൂട്ടി കുറച്ച നടപടി നല്ലതുതന്നെ. ഇനിയും കൂടുതൽ ഇളവുകൾ നൽകുകയാണ് വേണ്ടത്. അനധികൃത ഇടപാടുകൾ കുറയ്ക്കുന്നതിന്  അത് സഹായകമാവും.          

(ധനകാര്യ വിദഗ്ധനും 'ബിസിനസ് ലൈൻ 'മുൻ സീനിയർ അസിസ്റ്റൻറ് എഡിറ്ററുമാണ്


സ്വർണ്ണത്തിൻറെ കള്ളക്കടത്ത് കുറയ്ക്കാൻ പ്രയോജനപ്പെടും - ബാബു എബ്രഹാം കള്ളിവയലിൽ

കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിൻറെ ഇറക്കുമതി ഡ്യൂട്ടി 12.5 ശതമാനത്തിൽനിന്ന് 7.5 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ബജറ്റ് നിർദേശം സ്വർണ്ണത്തിൻറെ വ്യാപാര മേഖലയിൽ വലിയ ചലനം സൃഷ്ടിക്കുമെന്നു കരുതുന്നില്ല. കാരണം, സ്വർണ്ണം ഒരു ഇൻവെസ്റ്റ്മെൻറ് ഓപ്ഷൻ എന്ന നിലയിൽ വാങ്ങുന്നവർ വളരെ കുറവാണ്. സ്വർണ്ണം ആഭരണം എന്ന നിലയിലും മറ്റും വാങ്ങുന്നവരാണ് അധികവും. വിശേഷാവസരങ്ങളിലും മറ്റും സ്വർണ്ണത്തിന് വലിയ ആവശ്യക ത ഉണ്ടാവുന്നു. സ്വർണ്ണത്തിൻറെ  ഡിമാൻഡ് വരുന്നതില് പല ഘടകങ്ങളുണ്ട്. അതുകൊണ്ട് ഇറക്കുമതി തീരുവയിൽ ഉള്ള കുറവ് വിപണിയിൽ വർദ്ധന വരുത്തുമെന്ന് കരുതുന്നില്ല. വിപണിയിൽ ബജറ്റ്നിർദ്ദേശത്തിൻ്റെ ഇംപാക്ട് ഉണ്ടാകുമെന്നു കരുതുന്നില്ല.

രണ്ടാമത് കള്ളക്കടത്തിൻ്റ് കാര്യമാണ്. ഇറക്കുമതി തീരുവ കുറയുന്നത് സ്വർണ്ണക്കള്ളക്കടത്ത് കുറയ്ക്കാൻ പ്രയോജനപ്പെടുമെന്ന് തന്നെ കരുതുന്നു. അത്തരത്തിൽ സർക്കാരിൻറെ നടപടി പ്രയോജനകരമാണ്. എന്നാൽ, ഇത് രണ്ടു തരത്തിൽ ഉണ്ടാവുന്നുണ്ട്. ഒന്ന് നികുതി വെട്ടിപ്പ് നടത്തുന്നതിനു വേണ്ടിയാണ്. അത് കുറയും.മറ്റൊന്ന് കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയിട്ടാണ് ഉപയോഗപ്പെടുത്തുന്നത്. അത് ഇനിയും തുടരാനാണ് സാധ്യത. സമ്പദ്ഘടനയെ സംബന്ധിച്ച് സ്വർണ്ണത്തിൻറെ ഇറക്കുമതി കുറയ്ക്കുന്നത് തന്നെയാണ് ഗുണകരം. 

(പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻറ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റസ് ഓഫ് ഇന്ത്യ സെൻട്രൽ കൗൺസിൽ മെമ്പർ, ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്)


സ്വർണ്ണം ഇറക്കുമതി കുറയ്ക്കുന്നത് തന്നെയാണ് ഉചിതം - എസ് മനീഷ്

രാജ്യത്തേക്കുള്ള സ്വർണ്ണത്തിൻറെ വലിയതോതിലുള്ള ഇറക്കുമതി സമ്പദ്ഘടനയ്ക്ക് ഗുണകരമല്ല. ഒരു പ്രൊഡക്ടവ് ഇൻവെസ്റ്റ്മെൻറ് എന്ന നിലയിലും സ്വർണത്തെ കണക്കാക്കാനാവില്ല. പലപ്പോഴും അതൊരു ഡെഡ് ഇൻവെസ്റ്റ്മെൻറ് ആയി മാറുന്നു. എന്നാൽ സ്വർണ്ണത്തിൻറെ വലിയ ആകർഷണീയത അതിലേക്ക് കൂടുതൽ പേര് എത്തുന്നതിന് കാരണമാണ്. നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിൻറെ വലിയ പ്രാധാന്യം കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ്. മറ്റുതരത്തിലുള്ള ഹാൻഡ്‌ലിങ് ചാർജസ് ഒന്നും തന്നെ വേണ്ടിവരുന്നില്ല. 

അധിക ഡ്യൂട്ടി നിലനിൽക്കുമ്പോൾ തന്നെയാണ അനധികൃത സ്വർണക്കടത്തും മറ്റും ഉയർന്നത്. അതുകൊണ്ടുതന്നെ ഡ്യൂട്ടി കുറച്ച നടപടി നല്ലതുതന്നെ. നികുതി നൽകി തന്നെ സ്വർണ്ണം കൊണ്ടുവരാൻ ആളുകൾ സന്നദ്ധരാവും. വ്യാപാരമേഖലയിൽ അതിൻറെ പ്രതിഫലനങ്ങൾ പ്രതീക്ഷിക്കാം. സ്വർണ്ണ വില കുറയുകയും സ്വർണ്ണം സാധാരണക്കാർക്ക് ആവശ്യത്തിന് വാങ്ങാൻ സാധിക്കുകയും ചെയ്യും. ഇത് പൊതുവെ വിപണിക്ക് കരുത്ത് പകരും. രാജ്യത്തിന് നികുതി വരുമാനം ലഭിക്കും. ജി എസ് ടി യിലും നേട്ടം ഉണ്ടാവും. നികുതി ഇനിയും കുറയ്ക്കാൻ സർക്കാർ തയ്യാറാവുകയാണ് വേണ്ടത്. അനധികൃത സ്വർണ്ണക്കടത്തിന് തടയിടാൻ സാധിക്കുന്നത് രാജ്യത്തിന് ഗുണകരമാണ്. സ്വർണ്ണം മറ്റ് പല തരത്തിൽ വിനിയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ നടപടിക്ക് വലിയ പ്രാധാന്യമുണ്ട്.                

(പബ്ബ്ജി ഗ്രിൽ മാനേജിങ് പാർട്ണറും സാമൂഹിക നിരീക്ഷകനുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story