EDITORIAL

നയം മാറ്റാതെ ആര്‍ ബി ഐ... - ന്യൂഏജ് എഡിറ്റോറിയൽ

Newage News

06 Feb 2021

പുതിയ വര്‍ഷത്തെ പ്രഥമ ആര്‍ബിഐ ധന വായ്പാനയം റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ തന്നെ ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്നു. സാമ്പത്തിക ലോകം ഏറെക്കുറെ  പ്രതീക്ഷിച്ച ധനനയം തന്നെയാണത്. റിപ്പോ  4 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 3.35 ശതമാനത്തിലും തന്നെ തുടരും.നയ അവലോകനയോഗത്തില്‍ അംഗങ്ങള്‍ ഏകകണ്ഠമായി തന്നെ തീരുമാനത്തില്‍ എത്തുകയാണ് ഉണ്ടായത്. ഇന്നത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതും തിരിച്ചുവരവ് ഉറപ്പിക്കുന്നതുമാണെന്ന്  ധന നയ സമിതി വിലയിരുത്തുന്നു.

2020 മെയ് മാസത്തിലാണ് ആര്‍ബിഐ ഒടുവില്‍ നിരക്കുകളില്‍ മാറ്റം വരുത്തിയത്. തുടര്‍ച്ചയായുള്ള 4 വായ്പ നയങ്ങളിലും നിലപാട് തുടരുകയാണ് ചെയ്തത്. സമ്പദ്ഘടനയില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പ ഭീഷണി അതിന്റെ മൂല കാരണവുമാണ്. 2020 ഓഗസ്റ്റ് മാസത്തില്‍ പണപ്പെരുപ്പം 6.69 ശതമാനമായിരുന്നു. നവംബറില്‍ അത് 7.6 ശതമാനത്തിലെത്തി. ഡിസംബറില്‍ 4.6 ശതമാനവും നിലവില്‍ 5.2 ശതമാനവും ആണ്. നിലവില്‍ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും അത് തൃപ്തികരമായ നിരക്കില്‍ എത്തിയിട്ടില്ല.

പണപ്പെരുപ്പ നിരക്ക് നാലാം പാദത്തില്‍ 5.2 ശതമാനത്തില്‍ എത്തിയത് ശുഭസൂചകമായി ആര്‍ബിഐ കാണുന്നുണ്ട്. 2022 ല്‍ വളര്‍ച്ച അനുമാനം 10.5 ശതമാനത്തിലേക്ക് കണക്കാക്കിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേയില്‍ വളര്‍ച്ച അനുമാനം 11 ശതമാനം ആയിരുന്നു. സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന വലിയ പ്രതീക്ഷ നിലവിലുണ്ട്. നെഗറ്റീവ് വളര്‍ച്ചയില്‍ നിന്ന് മാറി 10.5 ശതമാനത്തില്‍ സമ്പദ്ഘടന എത്തും എന്ന് പറയുന്നതിന്റെ അടിസ്ഥാനവും ആ വലിയ ശുഭപ്രതീക്ഷ തന്നെയാണ്.

സമ്പദ്ഘടനയില്‍ പണലഭ്യത ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഫലപ്രദമായതോടെ തുടര്‍ന്നും അങ്ങനെയുള്ള ഇടപെടലുകള്‍ നടത്താന്‍ ആര്‍ബിഐ ലക്ഷ്യമിടുന്നുണ്ട്. ആര്‍ബിഐയുടെ ബോണ്ട് വഴിയുള്ള ഫലപ്രദമായ ഇടപെടലുകള്‍ ആണ് വിപണിയില്‍ ഉണ്ടായിട്ടുള്ളത്. അത് ഇനിയും തുടരും. സര്‍ക്കാര്‍ സെക്യൂരിറ്റികളിലും കടപത്രങ്ങളിലും ചെറുകിട നിക്ഷേപകര്‍ക്കും നേരിട്ട് നിക്ഷേപിക്കുന്നതിന്  'റീട്ടെയില്‍ ഡയറക്ട് 'എന്ന പ്ലാറ്റ്‌ഫോം ആര്‍ബിഐ മുന്നോട്ട് വെച്ചിരിക്കുന്നു. വ്യക്തികള്‍ക്കും പ്രൈമറി, സെക്കന്‍ഡറി വിപണികള്‍ വഴി നിക്ഷേപിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. ഇതിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍തന്നെ ആര്‍ബിഐ പുറത്തിറക്കും. 

സാമ്പത്തിക സങ്കീര്‍ണതകളില്‍  സമ്പദ്ഘടനയെ ചലനാത്മകമാ ക്കുന്നതിനുള്ള  പുതു വഴികളിലൂടെ യെല്ലാം കേന്ദ്ര ബാങ്ക് സഞ്ചരിക്കുകയാണ്. മോണിറ്ററി പോളിസികള്‍ക്ക് സമ്പദ്ഘടനയില്‍ എത്രമാത്രം സ്വാധീനം ചെലുത്താനാ വുമെന്നതിന്റെ നേര്‍കാഴ്ച്ച തന്നെ യായി ഈ നടപടികള്‍ മാറിയേക്കാം...


കണക്കുകള്‍ ശരിയായിരിക്കാം, പ്രായോഗിക തലത്തില്‍ കൂടി ചിന്തിക്കേണ്ടതുണ്ട് - അഡ്വ. എം.എം. മോനായി

ആര്‍ബിഐയുടെ ധന നയം പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ഉള്ളതാണ്. സമ്പദ്ഘടനയില്‍ ഒരു തിരിച്ചുവരവ് ഉറപ്പിച്ചു കൊണ്ടുള്ളതാണ് ആര്‍ബിഐ യുടെ പുതിയ നയം. എന്നാല്‍ സമ്പദ്ഘടനയില്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ കൂടി നമ്മള്‍ കണക്കിലെടുക്കണം. കേരളത്തില്‍ തന്നെ വാഹന ബുക്കിംഗുകള്‍ കുറയുകയാണ്. അണ്‍ ഓര്‍ഗനൈസ്ഡ് സെക്ടറില്‍ വലിയ  മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. സാലറിഡ് ക്ലാസ്സില്‍ മാത്രമാണ് വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാത്തത്. മറ്റ് പല മേഖലകളിലും സങ്കീര്‍ണതകള്‍ തുടരുകയാണ്.

നമ്മുടേത് ഇന്ന് ഒരു ബാങ്ക് ഡ്രിവന്‍ എക്കോണമി ആണ്. ബാങ്കുകള്‍ക്ക് പണം ഉണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്ക് വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കിട്ടാക്കടം പെരുകുന്നത് വഴി ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ തയ്യാറല്ല. പ്രവാസികള്‍ വലിയതോതില്‍ തിരിച്ചുവരികയാണ്. നിക്ഷേപം ഇങ്ങോട്ട് എത്തുന്നില്ല. സാധാരണ ജനങ്ങളുടെ കൈകളിലേക്ക് ആവശ്യത്തിനുള്ള പണം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സ്‌പെന്‍ഡിങ് ഹാബിറ്റ് കുറയുന്നു. ഇവിടെയാണ് സമ്പദ്ഘടനയിലെ അടിസ്ഥാന പ്രശ്‌നം. ജനങ്ങളുടെ കയ്യില്‍ പണം ഉണ്ടാവണം. സ്‌പെന്‍ഡിങ് ഉയരണം. എങ്കില്‍ മാത്രമേ സമ്പത് വ്യവസ്ഥയില്‍ ചലനം ഉണ്ടാവുകയുള്ളൂ.

പല നിഗമനങ്ങളും യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളുന്ന വയല്ല. കണക്കുകളില്‍ കാര്യങ്ങള്‍ ശരിയായിരിക്കാം. എന്നാല്‍ പ്രായോഗികതയില്‍ കൂടി ചിന്തിക്കേണ്ടതുണ്ട്. സമ്പദ്ഘടനയില്‍ വളരെ പെട്ടെന്നുള്ള ഒരു ഉണര്‍വ് ഉണ്ടാകും എന്ന് കരുതുന്നില്ല. അതിന് കൂടുതല്‍ സമയം വേണ്ടിവന്നേക്കും. ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള പണം ലഭിക്കണം. കൂടുതല്‍ ആളുകളും പലതരം കടബാധ്യതകളില്‍ ആണ്. ഇത്തരം സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടാവുകയാണ് പ്രധാനം. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.   

(മുന്‍ നിയമസഭാംഗവും എറണാകുളം ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡണ്ടുമാണ്)


പ്രതിസന്ധിക്ക് ശേഷമുള്ള തിരിച്ചു കയറ്റം സുനിശ്ചിതമാണ് - സി.പി. ജോണ്‍

റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ യാണ് പുതിയ പണ വായ്പ നയം ആര്‍ ബി ഐ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്പത് ഘടനയുടെ തിരിച്ചുവരവ് ആര്‍ബിഐ പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് കോവിഡിന്റ് ഭീഷണി ഒഴിയുന്ന സാഹചര്യത്തില്‍ സമ്പദ്ഘടനയില്‍ മാറ്റമുണ്ടാകും. കാരണം, ഒരു വലിയ പ്രതിസന്ധിക്ക് ശേഷമുള്ള സമ്പദ്ഘടനയുടെ തിരിച്ചുകയറ്റം സ്വാഭാവികമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പലതരം അനുകൂലഘടകങ്ങള്‍ നിലനില്‍ക്കുന്നു. അതില്‍ പ്രധാനം നമ്മുടെ പ്രൈമറി സെക്ടര്‍ വളരെ സ്‌ട്രോങ്ങ്ണ്ന്നതാണ്. സമ്പദ്ഘടനയെ കുറിച്ചുള്ള ആര്‍ബിഐയുടെ വിലയിരുത്തല്‍ വളരെ പ്രായോഗികമാണ്.

നമ്മുടെ കൈവശം ഉള്ള നൂറു രൂപ തൊണ്ണൂറ്  ആയി കുറഞെന്നിരിക്ക ട്ടെ. സാഹചര്യം മെച്ചപ്പെടുമ്പോള്‍ അത് നൂറിലേക്ക് തിരികെ എത്തും. ഇതുതന്നെയാണ് സമ്പദ്ഘടനയിലും സംഭവിക്കുന്നത്. ലോകത്തെ എല്ലാ ഡിസാസ്റ്റരുകള്‍ക്ക് ശേഷവും സമ്പദ്ഘടനകള്‍ വളര്‍ച്ചയിലേക്ക് തിരികെ എത്തുകയാണ് ചെയ്തത്. എല്ലാ മഹാമാരികളുടെയും ലോകമഹായുദ്ധങ്ങളുടെയും  ചരിത്രം അതാണ് കാണിക്കുന്നത്. സെക്കന്‍ഡ് വേള്‍ഡ് വാറിന് ശേഷവും അതു തന്നെയാണ് സംഭവിച്ചത്. തളര്‍ച്ചയില്‍ നിന്ന് സമ്പത് വ്യവസ്ഥകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സമ്പത് വ്യവസ്ഥ തിരിച്ചു വരും എന്നത് സുനിശ്ചിതമാണ്. ഇതുസംബന്ധിച്ച ആര്‍ബിഐയുടെ നിഗമനത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. അതിന് എത്രത്തോളം സമയം വേണ്ടിവരുന്നു എന്നതാണ്  പ്രധാനം.

(ധനകാര്യ വിദഗ്ധനും മുന്‍ പ്ലാനിങ് ബോര്‍ഡ് മെമ്പരുമാണ്)


അഗ്രികള്‍ച്ചറല്‍ സെക്ടര്‍ കൂടുതല്‍ വളര്‍ച്ച നേടണം - ജോസഫ് കാട്ടേത്ത്

ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറയ്ക്കില്ലെന്ന് ഏറെക്കുറെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അത് യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. നിലവില്‍ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രതീക്ഷിക്കുന്ന നിരക്കിലേക്ക് എത്തിയിട്ടില്ല. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യമാണ് ആര്‍ബിഐ പലപ്പോഴും കണക്കിലെടുക്കുന്നത്. പലിശനിരക്കുകള്‍ താഴ്ത്തുന്നതില്‍ നിന്ന് ആര്‍ ബി ഐ യെ വിലക്കുന്നത് ഈ സാഹചര്യമാണ്. ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് അടിസ്ഥാന കാരണം.

രാജ്യത്ത് അഗ്രിക്കള്‍ച്ചറല്‍ സെക്ടര്‍ കൂടുതല്‍ വളര്‍ച്ച നേടേണ്ടി യിരിക്കുന്നു. കാര്‍ഷിക മേഖല  ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. കോവിഡിന് ശേഷം മേഖലയില്‍ പുനരുജ്ജീവന ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് തുടര്‍ന്നും നിലനിര്‍ത്തണം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രധാന്യത്തോടെ കാണണം. കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിക്കുകയും കൃഷിക്കാരന്റ് ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുകയും വേണം. സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ അഗ്രികള്‍ച്ചറല്‍ സെക്ടര്‍ നുള്ള വലിയ പ്രാധാന്യം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം സാധാരണ ജനങ്ങളുടെ ജീവനോപാധി എന്ന നിലയില്‍ അതിനുള്ള പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ട് തന്നെ കാര്‍ഷികമേഖലയുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ച സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യം തന്നെയാണ്.           

(പരമ്പരാഗത കര്‍ഷകനും 'ഹരിത കര്‍ഷക സംഘം പ്രസിഡന്റ് മാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story