EDITORIAL

കൃഷിയിലേക്ക് കൃഷി ശാസ്ത്രജ്ഞരും വരട്ടെ... - ന്യൂഏജ് എഡിറ്റോറിയൽ

Newage News

08 Sep 2020

കാര്‍ഷിക മേഖലയില്‍ ശാസ്ത്രീയമായ കൃഷിരീതികളും വളപ്രയോഗവും യന്ത്രവല്‍ക്കരണവുമൊക്കെ സമന്വയിപ്പിച്ചതു വഴിയാണ് രാജ്യത്ത് ഹരിത വിപ്ലവവും ഭക്ഷ്യസമൃദ്ധിയുമെല്ലാം യാഥാര്‍ത്ഥ്യമായത്. ഡോ. എം.എസ്. സ്വാമിനാഥനെപ്പോലെയുള്ള ധിഷ്ണാശാലികള്‍ നേതൃത്വം നല്‍കിയ ആ കാര്‍ഷിക വിപ്ലവത്തിന്റെ കരുത്തില്‍ ഭക്ഷ്യ ക്ഷാമത്തിന്റ് ദുരിതത്തില്‍ നിന്ന് ഭക്ഷ്യ സ്വയംപര്യാപ്തതയുടെ നിറവിലേക്ക് രാജ്യം വളര്‍ന്നു. കൃഷിയില്‍ ശാസ്ത്രത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ വിജയചരിത്രം തന്നെയാണത്. ശാസ്ത്രീയമായ തിരിച്ചറിവുകളും അതിന്റെ പ്രയോഗ വല്‍കരണവും കൃഷിയില്‍ വിസ്മയിപ്പിക്കുന്ന മാറ്റം സുനിശ്ചിതമാക്കുമെന്നതിന് മറ്റു തെളിവുകളെന്തിന്. കാര്‍ഷിക രംഗത്ത് ശാസ്ത്രാവബോധം സൃഷ്ടിച്ച മുന്നേറ്റം മാതൃകയാക്കി  സംസ്ഥാന കൃഷിവകുപ്പ് കാര്‍ഷിക മേഖലയില്‍ കൃഷി ശാസ്ത്രജ്ഞരെ കൂടി നേതൃനിരയില്‍ എത്തിച്ചുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ രൂപം നല്‍കുകയാണ്.കാര്‍ഷിക ശാസ്ത്രജ്ഞരുടെ പിന്തുണയോടെ സംസ്ഥാനത്തെ കൃഷി വിജ്ഞാന കേന്ദ്രങ്ങളെ ഊര്‍ജ്ജസ്വലമാക്കുകയാണ് ലക്ഷ്യം. അതിലേക്ക് സംസ്ഥാനത്തെ ബ്ലോക്ക് തലത്തില്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു.ഓരോ പ്രദേശത്തെയും വിളകളുടെ പ്രോട്ടോകോള്‍ തയ്യാറാക്കി വിത്തിറക്കലിനും  വിളവെടുപ്പിനും സമയക്രമം തയ്യാറാക്കണം. പ്രദേശത്തെ കര്‍ഷകരുടെ കൂടി പങ്കാളിത്തത്തിലാണ് ഇത് നിശ്ചയിക്കുന്നത്. കാലാവസ്ഥയില്‍ വരുന്ന മാറ്റം മുന്‍കൂട്ടി കണ്ടണ്ടു കൃഷിയിറക്കി കൃഷിനാശം ഉണ്ടണ്ടാകാതെ വിളവെടുക്കാന്‍ സാധിക്കണം. നടുന്നത് നേരത്തെയാക്കി കൃത്യമായി വിളവെടുത്ത് അത് സൂക്ഷിച്ചു വെച്ച്കര്‍ഷകന് നല്ല വില ഉറപ്പാക്കാനും സാധിക്കും.പഞ്ചായത്തുതലത്തില്‍ ഗവേഷണ കേന്ദ്രങ്ങളുടെയും വികസന കേന്ദ്രങ്ങളുടെയും സഹകരണത്തില്‍ കര്‍ഷകര്‍ക്ക് പരിശീലനമൊരുക്കും. കാര്‍ഷിക സര്‍വകലാശാലകളുടെ സഹായത്തോടെ മികച്ച നടീല്‍ വസ്തുക്കളും കൃഷി പരിപാലനവും ഉറപ്പാക്കും. സാങ്കേതികതയും മെഷീനറികളും പ്രയോജനപ്പെടുത്തി കൃഷിയില്‍ അഭിവൃദ്ധി കൈവരുത്തും.കീട നിയന്ത്രണത്തിലും മറ്റും ശാസ്ത്രജ്ഞരുടെ ഇടപെടല്‍ വഴി പെട്ടെന്നുള്ള പരിഹാരം, വിള പരിപാലനത്തില്‍ വേണ്ടണ്ടമാര്‍ഗ്ഗനിര്‍ദ്ദേശം ഇവയൊക്കെ കൃഷി വകുപ്പ് മുന്നോട്ടുവയ്ക്കുന്നു. കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ കൃഷിയിടങ്ങളിലേക്ക് എത്തിച്ച് കൃഷിയില്‍ കര്‍ഷകര്‍ക്ക് വേണ്ടണ്ട സഹായം നല്‍കും. കൃഷി ഓഫീസര്‍മാര്‍ക്കും ജനപ്രതിനിധികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ യഥാവിധം നല്‍കും. ഇത്തരത്തില്‍ ക്രിയാത്മകമായ ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് വകുപ്പ് മുന്നോട്ടു വെച്ചിട്ടുള്ളത്. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം കൃഷി ശാസ്ത്രജ്ഞന്മാരുടെ ഏകോപനത്തില്‍ നടപ്പാക്കുന്നു എന്നതാണ് സവിശേഷത. ശാസ്ത്രീയമായ തിരിച്ചറിവുകള്‍  കൃഷിയിടങ്ങളിലെ നവ നിര്‍മ്മാണത്തിന്  കരുത്തുപകരുന്നു എന്നതും കാര്‍ഷിക പഠന കേന്ദ്രങ്ങളിലെ പുത്തന്‍ അറിവുകള്‍ കൃഷിയിടങ്ങളുടെ ജൈവികതയുമായി ബന്ധിപ്പിക്കുന്നു എന്നതും ഈ പദ്ധതിയെ ശ്രദ്ധേയമാക്കുന്നുണ്ടണ്ട്. കീടനിയന്ത്രണത്തിലും വിള പരിചരണത്തിലുമൊക്കെ ഉടനടിയുള്ള ശാസ്ത്രീയ നിര്‍ദ്ദേശങ്ങളും പരിഹാരവും ലഭ്യമാവുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ നിലവിലെ കൃഷിഭവനുകളുടെ പ്രവര്‍ത്തനം കര്‍ഷകരിലേക്ക് ക്രിയാത്മകമായി ഇറങ്ങി ചെല്ലണമെന്നതും പ്രധാനമാണ്. കാര്‍ഷിക രംഗത്തെ പ്രഗല്‍ഭരായ കൃഷി ശാസ്ത്രജ്ഞരുടെ സേവനം ഇതില്‍ പ്രയോജനപ്പെടുത്തണം. കര്‍ഷകര്‍ക്ക്  കൃഷി സംബന്ധമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യഥാസമയം ലഭിക്കണം.ഇപ്പോള്‍ കൃഷി ഭാവിയിലേക്കുള്ള പ്രതീക്ഷ എന്ന നിലയില്‍ പരിവര്‍ത്തിതമാകുന്ന കാലത്ത് അതിലേക്ക് കൂടുതല്‍ ശാസ്ത്രീയമായ അറിവുകള്‍ സന്നിവേശിപ്പിക്കാനുള്ള നീക്കം തികച്ചും സ്വാഗതാര്‍ഹമായ കാര്യം തന്നെയാണ്.


കൃഷി ഭവനുകളുടെ പരിമിതി മറി കടക്കാന്‍ സംവിധാനമുണ്ടാകണം - ഡോ. വി.കെ. രാജു

നമുക്ക് നിലവില്‍ പഞ്ചായത്തുകള്‍ തോറും കൃഷിഭവനുകള്‍ ഉണ്ടണ്ട്. അതായത് ഒരു ബ്ലോക്കിന് കീഴില്‍ നാലോ അഞ്ചോ കൃഷിഭവനുകള്‍ ഉണ്ടണ്ടാവും. താഴെത്തട്ടില്‍ കര്‍ഷകരുമായി നേരിട്ട് ബന്ധം സ്ഥാപിക്കേണ്ടണ്ടവയാണ് കൃഷിഭവനുകള്‍. എന്നാല്‍ ഈ കൃഷിഭവനുകളില്‍ ഉള്ള കൃഷി ഓഫീസര്‍മാര്‍ക്ക് കര്‍ഷകരുടെ സാങ്കേതിക സംശയം തീര്‍ക്കലിനും കൃഷിയിട സന്ദര്‍ശനത്തിനുമൊന്നും സാധിക്കാറില്ല. അവര്‍ക്ക് മറ്റു പല ഭരണപരമായ കാര്യങ്ങളും നിര്‍വഹിക്കാനുണ്ടാവും. കൃഷിഭവനുകളില്‍ നിലവിലുള്ള ഈ പരിമിതി മറികടക്കാനുള്ള സംവിധാനമാണ്  ഒരുക്കേണ്ടണ്ടത്. കൃഷി ഓഫീസര്‍ക്ക് പുറമെ രണ്ടണ്ടാമതൊരു ഉദ്യോഗസ്ഥന്റെ കൂടി സേവനം ലഭ്യമാക്കുന്നത് ഉചിതമായിരിക്കും. കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ ഇത്തരം സംശയനിവാരണം ഉദ്ദേശിച്ചുള്ളവയാണ്. കൃഷിയില്‍ വിജ്ഞാനം പകരുകയാണ് അതിന്റെ ലക്ഷ്യം. എന്നാല്‍ ബ്ലോക്ക് തലത്തിലുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴി എല്ലാ കര്‍ഷകര്‍ക്കും  വേണ്ടണ്ടത്ര പ്രയോജനം ലഭിക്കണമെന്നില്ല. കാരണം, അത് ഒരു  വലിയ പ്രദേശത്തെ ഉള്‍ക്കൊള്ളുന്നതായിരിക്കും. ഈ പരിമിതിയാണ് കൃഷിഭവനുകള്‍ വഴി  മറികടക്കേണ്ടണ്ടത്.ഓരോ കൃഷി ഭൂമിക്കും വ്യത്യസ്തതയുണ്ടണ്ട്. അതുകൊണ്ടണ്ടുതന്നെ കൃഷിയുടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഓരോ കൃഷിഭൂമിയും അനുസരിച്ചുള്ള ഫാം ഡെവലപ്‌മെന്റ് പ്ലാന്‍ ഉണ്ടണ്ടാവണം. അതിന് കര്‍ഷകരെ സഹായിക്കുന്ന സംവിധാനമുണ്ടണ്ടാവണം. ബ്ലോക്ക് തലത്തില്‍ ഉള്ള ഒരു സംവിധാനം വഴി എല്ലാ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കണമെന്നില്ല. നമുക്ക് കാര്‍ഷികരംഗത്ത് ശാസ്ത്രീയമായ കൃഷിരീതികളും തിരിച്ചറിവുകളും ഉണ്ടണ്ടാകുന്നത് നല്ല കാര്യം തന്നെയാണ്. ഗ്ലോബല്‍ വാമിംഗ് കാലത്ത് നാളികേര കൃഷിയുടെ പ്രാധാന്യം ശരിയായി തിരിച്ചറിയപ്പെടുന്നില്ല. തെങ്ങ് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ശുദ്ധീകരിക്കുന്നതിന് ഏറെ സഹായകമായ  ഒന്നാണെന്നത് നമ്മുടെ നാളികേര വികസന ബോര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ വേണ്ടണ്ടത്ര പരിഗണിച്ചതായി കാണുന്നില്ല. കാര്‍ബണ്‍ സെക്വറേഷന് വളരെ സഹായകമായ തെങ്ങ് കൃഷി സംസ്ഥാനത്തെ സംബന്ധിച്ച് വലിയ മേല്‍ക്കൈ ഉള്ള കൃഷി മേഖലയാണെങ്കിലും ആ രീതിയിലുള്ള തെങ്ങ് കൃഷി പ്രോത്സാഹനം ഒരു തലത്തിലും ഉണ്ടണ്ടായിട്ടില്ല. ഇവിടെയൊക്കെയാണ് ശാസ്ത്രീയമായ തിരിച്ചറിവുകളും പ്രയോജനപ്പെടുത്തലും കൃഷിയില്‍ ആവശ്യമാണെന്ന് ബോധ്യമാവുന്നത്. നമുക്ക് അഗ്രികള്‍ച്ചര്‍ റിസോഴ്‌സസ് ആവശ്യത്തിനുണ്ടെണ്ടങ്കില്‍ കൂടി അവ യൂട്ടിലൈസ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന പരിതാപകരമായ അവസ്ഥയും നിലവിലുണ്ടണ്ട്. കൃഷിയിലേക്ക് ശാസ്ത്ര സാങ്കേതികമായ മുന്നേറ്റം ഉണ്ടണ്ടാവേണ്ടണ്ടത് കാലത്തിന്റെ ആവശ്യമാണ്. കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ ചെറിയ  കാര്‍ഷിക യന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു സംവിധാനം ഒരുക്കുന്നത് നന്നായിരിക്കും. ഇത്തരം സംവിധാനങ്ങള്‍ ശരിയായ രീതിയില്‍ തുടര്‍ന്നു നടപ്പാക്കുകയും വേണം.      

(കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ ആണ്)


കാര്‍ഷിക ശാസ്ത്രജ്ഞര്‍ വരുന്നത് വളരെ സ്വാഗതാര്‍ഹമാണ് - ആര്‍. ഹേലി

കൃഷിയില്‍ ശാസ്ത്രസങ്കേതികമായ പുതിയ അറിവുകള്‍ പ്രയോജനപ്പെടുത്തുന്നത് കാര്‍ഷിക അഭിവൃദ്ധിക്ക് എന്നും ഗുണകരം തന്നെയാണ്. ഉല്‍പാദന വര്‍ദ്ധനവ് വഴി ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുകയാണ് എല്ലായ്‌പ്പോഴും ലക്ഷ്യമാക്കുന്നത്. അത് കര്‍ഷകന്റെയും കാര്‍ഷികമേഖലയുടെയും പുരോഗതിക്ക് അടിസ്ഥാനമാണ്. പുതിയ നയം അനുസരിച്ച് ടെക്‌നോളജി കൃഷികള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്തുകയാണ് വേണ്ടണ്ടത്. ആ പ്രയോജനപ്പെടുത്തല്‍ വഴി കൃഷി കൂടുതല്‍ ലാഭകരമാക്കാന്‍ സാധിക്കണം. മാത്രമല്ല, കൃഷിക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്താന്‍ സാധിക്കണം. കൃഷിക്കാരന്റെ ക്ഷേമം ഉറപ്പാക്കണം. കൃഷി കൂടുതല്‍ കര്‍ഷക സൗഹൃദമായി മാറണം.ഹരിത വിപ്ലവത്തിന്റെ കാലത്ത് കാര്‍ഷിക രംഗത്ത് ശാസ്ത്രത്തിന്റെയും മോഡേണ്‍ മെഷീനുകളുടെയും പ്രയോജനപ്പെടുത്തല്‍ വഴി കൂടുതല്‍ ഉല്‍പ്പാദനക്ഷമത കൈ വരിക്കുകയായിരുന്നു. കര്‍ഷകന്റെ സാമൂഹിക, സാമ്പത്തിക ഭദ്രത അത് ഉറപ്പാക്കി. ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് രാജ്യം വളര്‍ന്നു. തികഞ്ഞ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച നേതൃത്വം അതില്‍ പ്രധാനമായിരുന്നു. മോഡേണ്‍ സാങ്കേതികതയും ശാസ്ത്രീയമായ അറിവുകളും കൃഷിയിലേക്ക് കൊണ്ടണ്ടുവരുന്നത് നല്ലതുതന്നെ. കാര്‍ഷിക ശാസ്ത്രജ്ഞന്‍മാര്‍ കൃഷിയിലേക്ക് എത്തുന്നത്  തികച്ചും സ്വാഗതാര്‍ഹമാണ്. കാലത്തിന്റെ മാറ്റങ്ങള്‍ കൃഷിയില്‍ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ നമുക്ക് അതുവഴി സാധിക്കണം. കാര്‍ഷികമേഖലയുടെ മൊത്തത്തിലുള്ള പുരോഗതിയും അതിലൂടെ സാധ്യമാക്കണം.                    

(മുന്‍ കൃഷിവകുപ്പ് ഡയറക്ടറാണ്)


പ്രഗത്ഭരായ കാര്‍ഷിക ശാസ്ത്രജ്ഞരെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത് - ഡോ. പി.എസ്. ശ്രീകണ്ഠന്‍ തമ്പി

കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥതല  നിയമനങ്ങളാണ് ഉണ്ടണ്ടാവാറുള്ളത്. ഇതിലൊക്കെ ശരിയായ കാര്‍ഷിക പരിജ്ഞാനവും കാര്‍ഷിക അവബോധവും ഉള്ളവര്‍ ചുരുക്കമാവും. കൃഷിഭവനുകളും കൃഷി വിജ്ഞാന കേന്ദ്രങ്ങളുമായി നിരന്തരമുള്ള ബന്ധം ഉണ്ടാവണം. കാര്‍ഷിക വിജ്ഞാന വ്യാപനമാണ് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ ലക്ഷ്യം. അത് ഇപ്പോള്‍ എത്രമാത്രം പ്രായോഗികതയില്‍ എത്തുന്നുവെന്നതാണ് പ്രധാനം. കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ  ചുമതലയില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചത് കൊണ്ടണ്ടുമാത്രം എല്ലാം ശരിയാകണമെന്നില്ല. അവ കൃഷിഭവനുകളും കര്‍ഷകരുമായി നിരന്തര ബന്ധം പുലര്‍ത്തണം.നിലവിലെ കൃഷി ഭവനുകളിലെ കര്‍ഷക സമിതികളില്‍ കൃഷിയുമായി ബന്ധമുള്ളവര്‍ ചുരുക്കമാണ്. പലപ്പോഴും രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ എത്തുന്നവരാവും. ശരിയായ കര്‍ഷകരെയും കൃഷിയുമായി ബന്ധമുള്ളവരെയും ഇത്തരം സമിതികളില്‍ ഉള്‍പ്പെടുത്തണം. അതിന് സമിതികള്‍ പുന: സംഘടിപ്പിക്കണം. എങ്കില്‍ മാത്രമേ കൃഷിക്കുവേണ്ട നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും ഉണ്ടണ്ടാവുകയുള്ളു. കൃഷിയും കൃഷിരീതികളും കൂടുതല്‍ ആസൂത്രിതമായി മാറണം. കൃഷി ഉദ്യോഗസ്ഥര്‍ക്ക് പുതിയ പരിശീലനങ്ങള്‍ നല്‍കണം. കാര്‍ഷികമേഖലയില്‍ പ്രഗത്ഭരായ ഒട്ടേറെ ഉദ്യോഗസ്ഥര്‍ നമുക്കുണ്ടണ്ട്. അതോടൊപ്പം  പിരിഞ്ഞുപോയ  പ്രഗല്‍ഭരായ കാര്‍ഷിക ശാസ്ത്രജ്ഞരുടെ സേവനവും കൃഷിയില്‍ പ്രയോജനപ്പെടുത്തണം. പുതിയ ഒരു ഉദ്യോഗസ്ഥനെ കൂടി നിയമിച്ചത് കൊണ്ടണ്ടുമാത്രം കാര്യങ്ങള്‍ ശരിയാവുന്നില്ല. പ്രായോഗികതലത്തില്‍ ഇത്തരം നടപടികള്‍ പ്രയോജനപ്പെടുത്തേണ്ടണ്ടതുണ്ടണ്ട്. നിലവില്‍ നമുക്ക് ആഗ്രോ സര്‍വീസ് സെന്ററുകള്‍ ഉണ്ടണ്ട്. എന്നാല്‍ ഇതിലൊക്കെ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനം ഉണ്ടണ്ടാവുന്നില്ല. മെഷിനറികള്‍ പലതും ഉപയോഗക്ഷമമല്ലാതെ കിടക്കുന്നു. ഇതെല്ലാം ഗവണ്‍മെന്റിന്റെ അസറ്റ് ആണെന്ന് കൂടി ഓര്‍ക്കണം. ഓരോ പദ്ധതികളും വേണ്ടണ്ട രീതിയില്‍ പ്രവര്‍ത്തന സജ്ജമാവുക എന്നതാണ് പ്രധാനം.                                

(സ്‌പൈസസ് ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും വേള്‍ഡ് സ്‌പൈസ് ഓര്‍ഗനൈസേഷന്‍, സസ്‌റ്റൈനബിള്‍ ഇനിഷ്യേറ്റീവ്‌സ് കണ്‍സള്‍ട്ടന്റുമാണ്)

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story