EDITORIAL

ഖര മാലിന്യ സംസ്‌കരണ പദ്ധതിയുടെ വിജയത്തിന് - ന്യൂഏജ് എഡിറ്റോറിയൽ

Newage News

10 Sep 2020

സംസ്ഥാനത്ത് ഖര മാലിന്യ സംസ്‌കരണത്തിന് 2100 കോടി രൂപയുടെ ബൃഹത് പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. വേള്‍ഡ്  ബാങ്കിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തിലുള്ള 'കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്'എന്ന പദ്ധതിക്ക് ഭരണപ്രതിപക്ഷ കക്ഷികള്‍ സര്‍വാത്മനാ പിന്തുണ അറിയിച്ചിരിക്കുകയാണ്. കേരളം അഭിമുഖീകരിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്‌നത്തിന്റെ ഗൗരവം എല്ലാവരും തിരിച്ചറിയുന്നു എന്നതിന്റെ സൂചന കൂടിയാണത്.ആറു വര്‍ഷം കാലാവധിയുള്ള പദ്ധതിയില്‍ വേള്‍ഡ് ബാങ്ക് വിഹിതമായി 1470 കോടി രൂപയും സംസ്ഥാനത്തിന്റെ വിഹിതമായി 630 കോടി രൂപയുമാണ് കണക്കാക്കുന്നത്. സ്‌പെഷ്യല്‍ പ്രോജക്ട് പ്രകാരമുള്ള വായ്പ എന്ന നിലയില്‍ വേള്‍ഡ് ബാങ്ക് നിബന്ധനകളൊന്നും ഈ പദ്ധതിക്ക് ബാധകമാവില്ല. നിലവില്‍ മാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടണ്ട്. ശുചിത്വമിഷന്‍ ഹരിത കേരള മിഷന്‍ തുടങ്ങിയവയുടെയെല്ലാം കീഴില്‍  പരിശീലനം നേടിയ വോളണ്ടണ്ടിയേഴ്‌സ് സംസ്ഥാനമെങ്ങും പ്രവര്‍ത്തിക്കുന്നുണ്ടണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ നടക്കുന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പ്രധാനം തന്നെയെങ്കിലും നഗര മാലിന്യ സംസ്‌കരണത്തിലും മറ്റും കൂടുതല്‍ വിപുലമായ സംവിധാനങ്ങള്‍ ആവശ്യമായി വരുന്നുണ്ടണ്ട്. പ്ലാസ്റ്റിക്, ഇ വേസ്റ്റ് തുടങ്ങിയവ ആധുനിക ജീവിതക്രമത്തിന്റെ ഭാഗമായി ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ശുചിത്വം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ജീവിതം കടന്നുപോകുന്നത്. വൃത്തിയും വെടിപ്പുമുള്ള പൊതുഇടങ്ങള്‍ സമൂഹത്തില്‍ അത്യന്താപേക്ഷിതമായി മാറുകയാണ്. ടൂറിസം പോലുള്ള മേഖലകള്‍ക്ക് ശുചിത്വ സാഹചര്യം വളരെ പ്രധാനമാണ്. അതുകൊണ്ടണ്ടുതന്നെ കൂടുതല്‍ സാങ്കേതികത്തികവുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ ആവശ്യകത വര്‍ദ്ധിച്ചുവരുന്നു. ഉറവിട സംസ്‌കരണരീതി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത് തന്നെ എങ്കിലും ഖര മാലിന്യം കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഖരമാലിന്യങ്ങള്‍  പലതും വളരെ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടണ്ടവയുമാണ്. ഇവിടെയാണ് പുതിയ പദ്ധതിയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യ സംസ്‌കരണ യജ്ഞത്തിന് കൈതാങ്ങാവുന്ന വിധത്തില്‍ സംസ്ഥാനത്തിന്റെ പുതിയ വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് യാഥാര്‍ത്ഥ്യമാവണം. അതിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യതയും  സുതാര്യതയും ഉറപ്പാക്കുന്നതാവണം. ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും പിന്തുണയ്ക്കുന്ന ഈ പദ്ധതി സംസ്ഥാനത്തിന്റെ ഭാവി മാലിന്യസംസ്‌കരണ പ്രശ്‌നങ്ങള്‍ക്ക് ഈടുറ്റ ഒരുപരിഹാര മാര്‍ഗം തന്നെയായി മാറണം. ആറു വര്‍ഷം കൊണ്ടണ്ട് പൂര്‍ത്തീകരിക്കുന്ന പദ്ധതി സംസ്ഥാനത്തിന്റെ ശുചിത്വ ഭാവിയിലേക്കുള്ള വളര്‍ച്ച ഏറെ അര്‍ത്ഥപൂര്‍ണ്ണമാക്കി തീര്‍ക്കട്ടെ.


നഗര മാലിന്യ സംസ്‌കരണത്തില്‍ ആധുനിക സൗകര്യങ്ങള്‍ ആവശ്യമാണ് - ഡോ. ടി.എന്‍. സീമ

മാലിന്യ സംസ്‌കരണ പ്രശ്‌നം എല്ലാ സംസ്ഥാനങ്ങളിലും രൂക്ഷമായി മാറുന്ന സാഹചര്യമാണുള്ളത്. നമ്മുടെ സംസ്ഥാനത്തും സാഹചര്യങ്ങള്‍ വ്യത്യസ്തമല്ല. ആധുനിക ജീവിത സാഹചര്യങ്ങളുടെ  പശ്ചാത്തലത്തില്‍ ഖരമാലിന്യങ്ങള്‍ അനുദിനം വര്‍ദ്ധിക്കുന്നുണ്ടണ്ട്. മാലിന്യ സംസ്‌കരണത്തില്‍ നിലവിലെ ഏജന്‍സികളുടെ പ്രവര്‍ത്തനം കാര്യമായി മുന്നേറുകയാണ്. മുഖ്യമന്ത്രി തന്നെ അത് സൂചിപ്പിച്ചു. നിലവിലെ ഡീസെന്‍ട്രലൈസ്ഡ് പ്രോസസ് തുടരുന്നു. ഹരിത മിഷനും ക്ലീന്‍ കേരള കമ്പനിയുമൊക്കെ  മാലിന്യ നിര്‍മാര്‍ജന യജ്ഞത്തില്‍ പ്രവര്‍ത്തനം തുടരുകയാണ്. നിലവിലുള്ള പരിശീലനം നേടിയ ഹരിത കര്‍മ്മ സേനയും മറ്റും രംഗത്തുണ്ടണ്ട്. കൊച്ചിയില്‍ തന്നെ വിവിധ പഞ്ചായത്തുകളില്‍ ഇത്തരം പ്രവര്‍ത്തനം നടക്കുന്നുണ്ടണ്ട്. എന്നാല്‍ നഗര മാലിന്യ സംസ്‌കരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനം നടത്തേണ്ടണ്ടതായി വരുന്നുണ്ടണ്ട്.ലോക്കല്‍ ബോഡിസിന് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പിന്തുണ ആവശ്യമുണ്ടണ്ട്.  നഗര മാലിന്യങ്ങളുടെ ആധിക്യം കണക്കിലെടുത്ത് അവയുടെ സംസ്‌കരണത്തിന് ആധുനിക രീതിയിലുള്ള  സംസ്‌കരണ കേന്ദ്രങ്ങള്‍ തന്നെ ആവശ്യമായി  വന്നേക്കാം. നഗര മാലിന്യം പലപ്പോഴും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവയാണ്. കൂടുതല്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഇതിന് ആവശ്യമായി വരും. ഇതിന് പരിഹാരമായാണ് സര്‍ക്കാരിന്റെ വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് വരുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതത്തിന് ഒപ്പം വേള്‍ഡ് ബാങ്കിന്റെ പിന്തുണയുമുണ്ടണ്ട്.ഇത്തരം കാര്യങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാത്രമായി മാലിന്യ സംസ്‌കരണം നിര്‍വ്വഹിക്കാന്‍  സാധിക്കണമെന്നില്ല. ഇവിടെയാണ് വലിയ രീതിയിലുള്ള പദ്ധതികളുടെ ആവശ്യം വരുന്നത്. വലിയ തോതിലുള്ള മുതല്‍ മുടക്കും ഇതിന് ആവശ്യമായി വരും. ഇത് സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള മാലിന്യപ്രശ്‌നങ്ങള്‍ക്ക് ഉതകുന്നത് തന്നെയാവും. പൊതു ജീവിതത്തില്‍ ശുചിത്വത്തിന് വലിയ പ്രാധാന്യം കൈവരുന്ന സാഹചര്യത്തില്‍ ഇത്തരം  പദ്ധതികള്‍ക്ക് കൂടുതല്‍ സംഗത്യം കൈവരുന്നുണ്ടണ്ട്.                      

('ഹരിത കേരള മിഷന്‍' വൈസ് ചെയര്‍ പഴ്‌സണ്‍ ആണ്)


മാലിന്യ സംസ്‌കരണത്തിന് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കും - എ.സി. മൊയ്തീന്‍

2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്‌മെന്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് സര്‍വകക്ഷിയോഗം പിന്തുണ നല്‍കി.ഈ പ്രോജക്ടിലൂടെ 2100 കോടി രൂപയാണ് വായ്പ ലഭ്യമാവുക. ഇതില്‍ ലോകബാങ്കിന്റെ വിഹിതം 1470 കോടി രൂപയും കേരള സര്‍ക്കാരിന്റെ വിഹിതം 630 കോടി രൂപയുമാണ്. പ്രത്യേക പദ്ധതിക്കായി നല്‍കുന്ന വായ്പയായതിനാല്‍ പൊതുവായ നിബന്ധനകളൊന്നും ലോകബാങ്ക് നിര്‍ദ്ദേശിച്ചിട്ടില്ല.

ഈ പദ്ധതിക്ക് പ്രധാനമായും മൂന്ന് ഭാഗങ്ങളുണ്ടണ്ട്.

1. ശാക്തീകരണവും സാങ്കേതിക പിന്തുണയും.

2. പ്രാദേശിക പശ്ചാത്തല സൗര്യങ്ങള്‍ സാനിറ്റേഷന്‍    

രംഗത്ത് അധിക വിഭവങ്ങള്‍ ലഭ്യമാക്കുക.

3.ഏകോപനവും പ്രകൃതി സൗഹൃദമായ പുനഃചംക്രമണവും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരമുണ്ടണ്ടാക്കാനും പ്രത്യേക സംവിധാനമുണ്ടണ്ടണ്ടാകും.മാലിന്യ സംസ്‌കരണത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സാനിട്ടറി ലാന്റ് ഫണ്ടണ്ടില്‍ നിലവില്‍ വേണ്ടണ്ടണ്ടതുണ്ടണ്ടണ്ട്. വേസ്റ്റ് ട്രേഡിങ് സെന്ററുകള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടണ്ടണ്ടാകണം. ഇതിന് സമഗ്രമായ പദ്ധതി ആവശ്യമാണെന്ന് സര്‍ക്കാര്‍ കാണുന്നു.ഖരമാലിന്യ ശേഖരണവും സംസ്‌കരണവും ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നിര്‍വ്വഹിക്കുന്നത്. 3500 ഹരിതകര്‍മ്മസേന യൂണിറ്റുകളും 888 ശേഖരണ കേന്ദ്രങ്ങളും 151 റിസോഴ്‌സ് റിക്കവറി സൗകര്യങ്ങളും കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വന്നിട്ടുണ്ടണ്ടണ്ട്. രാജ്യത്തെ തന്നെ മികച്ച സംവിധാനമാണ് സംസ്ഥാനത്തുള്ളത്. ജൈവ മാലിന്യ സംസ്‌കരണ രംഗത്ത് തനതായ മികച്ച മാതൃകകള്‍ സൃഷ്ടിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ടെണ്ടണ്ടങ്കിലും ഇനിയും ഏറെ മുന്നോട്ടു പോകേണ്ടണ്ടണ്ടതുണ്ടണ്ടണ്ട്.ഈ പദ്ധതിയുടെ കാലാവധി ആറു വര്‍ഷമാണ്. ഒന്നും രണ്ടണ്ടണ്ടും ഘടകങ്ങള്‍ക്ക് ശുചിത്വ മിഷനും മൂന്നാമത്തേതിന് നഗരത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ് നടത്തിപ്പ് മേല്‍നോട്ടം. 93 നഗരതദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 183 ഗ്രാമപഞ്ചായത്തുകള്‍ക്കും ഈ പ്രോജക്ടിന്റെ ഗുണം ലഭിക്കും. പ്രോജക്ടിന്റെ ഭാഗമായി പ്രാരംഭ പഠനം നടത്താനും വിശദമായ പ്രോജക്ടുകള്‍ നടത്താനും വിവിധ ചട്ടങ്ങളുടെ പരിപാലനം നിരീക്ഷിക്കാനും സര്‍ക്കാരിന്റെയും ലോകബാങ്കിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താനും സര്‍ക്കാരിനെ സഹായിക്കുന്നതിനും പ്രോജക്ടിന്റെ ഭാഗമായി ഗ്ലോബല്‍ ബിഡിംഗിലൂടെ തെരഞ്ഞെടുക്കുന്ന കണ്‍സള്‍ട്ടന്റുകളും ഉണ്ടണ്ടാകും.

(തദ്ദേശഭരണ വകുപ്പ് മന്ത്രിയുടെ എഫ് ബി പോസ്റ്റില്‍ നിന്ന്)


പദ്ധതിയില്‍ സുതാര്യത ഉറപ്പു വരുത്തുകയാണ് പ്രധാനം - എം. ലിജു

മാലിന്യ സംസ്‌കരണം എന്നത് ഇന്ന് ആധുനിക സമൂഹം നേരിട്ടുകൊണ്ടണ്ടിരിക്കുന്ന വലിയ പ്രശ്‌നം തന്നെയാണ്. അതിന് ശരിയായ പരിഹാരം കാണുക എന്നതും പ്രധാനമാണ്. മാലിന്യ സംസ്‌കരണത്തില്‍ ഉറവിട സംസ്‌കരണവും സെന്‍ട്രലൈസ്ഡ് സംസ്‌കരണവും നടപ്പാക്കി വരുന്നു. ഇതില്‍ ഉറവിട  സംസ്‌കരണമാണ് കൂടുതല്‍ പ്രയോജനപ്രദമാകുന്നത്. സെന്‍ട്രലൈസ്ഡ് രീതികള്‍ അത്ര വിജയകരമല്ല. ഇവിടെ പുതിയ പ്രോജക്ട് ഏത് രീതിയിലാണ് വരുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടണ്ടതുണ്ടണ്ട്.ഇപ്പോള്‍ ഖരമാലിന്യ സംസ്‌കരണത്തിനായി 2100 കോടി രൂപയുടെ പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ കൊണ്ടണ്ടുവരുന്നത്. ഇത്തരം വലിയ പദ്ധതികള്‍ വരുമ്പോള്‍ അത് വളരെ പ്രാധാന്യമുള്ള ഒരു പദ്ധതി ആണെങ്കില്‍ പോലും അതില്‍ കൃത്യതയും സുതാര്യതയും പലപ്പോഴും ഉണ്ടണ്ടാകാറില്ല. കുറെയധികം പണം എത്തുകയും അതില്‍ പല തരത്തിലുള്ള ദുരൂഹതയും അവശേഷിക്കുകയും ചെയ്യും. അത് ഉണ്ടണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടണ്ടത്. പദ്ധതിയില്‍ സുതാര്യതയും കൃത്യതയും പുലര്‍ത്തുന്നത് പ്രധാനമാണ്. എല്ലാ കാര്യങ്ങളിലും ട്രാന്‍സ്പരന്‍സി ഉണ്ടണ്ടാകണം. ശരിയായ പഠനം എല്ലാകാര്യങ്ങളിലും ആവശ്യമാണ്. മറ്റുപല പദ്ധതികളുടെ കാര്യത്തിലും ദുരൂഹതയും അഴിമതിയും ഒക്കെയാണ് സാധാരണ കണ്ടണ്ടുവരുന്നത്. അതൊക്കെയാണ് വലിയ പ്രശ്‌നങ്ങളായി മാറുക. ഈ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇത്തരം പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് ചെയ്യേണ്ടണ്ടത്.                

(പ്രമുഖ കോണ്‍ഗ്രസ് നേതാവും ആലപ്പുഴ ഡിസിസി പ്രസിഡന്റുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story