EDITORIAL

ഇനി യുവ പ്രാതിനിധ്യത്തിന്റ് പൂക്കാലം... ന്യൂഏജ് എഡിറ്റോറിയൽ

Newage News

12 Nov 2020

ദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മിക്ക രാഷ്ട്രീയ കക്ഷികളും യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതായാണ് സൂചന. ഭരണരംഗത്ത്  പരിചയസമ്പന്നത പ്രധാനമാണെങ്കിലും അതിനൊപ്പം യുവത്വത്തിന്റെ കഴിവും വേറിട്ട കര്‍മ്മശേഷിയുമൊക്കെ കാലാനുസൃതമായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യം തിരിച്ചറിയപ്പെടുകയാണ്.സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ മുന്നണികളുടെ എല്ലാം സ്ഥാനാര്‍ഥിനിര്‍ണയം വിദ്യാസമ്പന്നരായ യുവാക്കളെകൂടി കേന്ദ്രീകരിചാവുമ്പോള്‍ മാറ്റത്തിന്റെ ആഴം വ്യക്തമാവുന്ന്ണ്ട്.കൂടുതല്‍ തവണ മത്സരരംഗത്ത് നിന്നവര്‍ ഇത്തവണ മാറിനില്‍ക്കണമെന്ന നിര്‍ദേശം ചില സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നതും ശ്രദ്ധേയമാണ്.

പുത്തന്‍ ചിന്താസരണികളുമായി മനുഷ്യ ചരിത്രത്തിന്റെ ഈടുറ്റപരിവര്‍ത്തന പാതകളില്‍ എന്നും ഊര്‍ജദായകമായത് യുവത്വത്തിന്റെ വറ്റാത്ത കര്‍മ്മ ചൈതന്യമായിരുന്നു എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. രോഗ പീഡയും കാലാവസ്ഥാവ്യതിയാനവും ലോകത്തിനുമുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഇക്കാലത്ത് യൂ എന്‍ അടക്കമുള്ള  അന്താരാഷ്ട്ര സംഘടനകളെല്ലാം ലോക യുവതയുടെ സക്രിയതയെയാണ്  വലിയ പ്രതിരോധമായി കാണുന്നത്. പ്രളയത്തിലും മഹാമാരിയുടെ ദുരിതത്തിലും എല്ലാം നമ്മുടെ കൊച്ചു കേരളവും ചൈതന്യവത്തായ ആ കര്‍മ്മ കുശലത  വലിയൊരളവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.നമ്മുടെ രാഷ്ട്രീയ കക്ഷികളിലെ പോഷക ഘടകങ്ങളിലും മറ്റും നാളുകളായി നാമ്പെടുത്തരുന്ന യുവ പ്രാതിനിധ്യ ചിന്തകള്‍ ഇപ്പോള്‍ പൂവിടുന്നത് ലോകമാകെ ഉറ്റുനോക്കുന്ന ആ കര്‍മ്മോല്‍സുകതയെക്കുറിച്ചുള്ള വലിയ തിരിച്ചറിവില്‍ തന്നെയാണ്.

ലോകമെങ്ങും ഇന്ന് ഡിജിറ്റല്‍ രീതികളുടെ ചടുല വേഗത്തില്‍ അനുദിനം മാറുകയാണ്. നമ്മുടെ ഭരണ രംഗവും ഇ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം വളരെ പ്രാധാന്യത്തോടെ ഏറ്റെടുത്തിരിക്കുന്നു. ജനപ്രതിനിധികള്‍ക്ക് സാങ്കേതിക കാര്യങ്ങളിലും വേണ്ട പരിജ്ഞാനം ആവശ്യമാവുകയാണ്. ഇവിടെയും പുതിയ തലമുറയ്ക്ക് പ്രാധാന്യം കൈവരുന്നുണ്ട്. പുതിയ ചിന്തകളും പുതിയ സാങ്കേതികത്കവും നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ഗതിവേഗം പകരാന്‍ പഴയ തലമുറയും യുവാക്കളും അണിചേരുന്ന  തദ്ദേശ ഭരണ സംവിധാനങ്ങള്‍ വഴി സാധിക്കണം. യുവ പ്രാതിനിധ്യത്തിന്റ് പുതിയ പൂക്കാലത്തിന് തന്നെയവും അത് തുടക്കമിടുക. അത്തരമൊരു കാലത്തിന്  ഈ പുതിയ  തിരിച്ചറിവ് നാന്ദി കുറിക്കട്ടെ...


പല ഇന്നവേറ്റീവ് ഐഡിയാസും നടപ്പാക്കാന്‍ സാധിക്കും - രാജു എബ്രഹാം

നമ്മുടെ തദ്ദേശ ഭരണ സംവിധാനങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന  തെരഞ്ഞെടുപ്പ് ചില പ്രത്യേക സാഹചര്യങ്ങളില്‍ കൂടി ഉള്ളതാണ്. അതില്‍ വളരെ പ്രധാനം നമ്മള്‍ ജീവിക്കുന്നത് ഒരു ഡിജിറ്റല്‍ വേള്‍ഡില്‍  ആണ് എന്നതാണ്. എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ ആയി മാറുന്ന കാലമാണ്. എല്ലാത്തിലും ഇ ടെസ്റ്റ് ആണ് ഉണ്ടാവുന്നത്. അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും എല്ലാം നാട്ടില്‍ വ്യാപകമായി മാറി കഴിഞ്ഞു. എല്ലാ സേവനങ്ങളും ഡിജിറ്റല്‍ എക്‌സ്പര്‍ടൈസ് ഉള്ളവര്‍ക്ക്  വളരെ വേഗം ലഭ്യമാവുന്നു. നമ്മുടെ ഭരണ സംവിധാനങ്ങളില്‍ ഡിജിറ്റല്‍ രീതികള്‍ വ്യാപകമായി. സാങ്കേതിക പരിജ്ഞാനം ഉള്ളവര്‍ക്ക് ജനങ്ങളെ  വളരെ വേഗത്തില്‍ സഹായിക്കാന്‍ കഴിയും.

ഭരണതലത്തില്‍ പുതിയ ചിന്തകള്‍ ഉണ്ടാവുകയും അതുവഴി കാര്യങ്ങള്‍ നടപ്പാക്കാനുള്ള  അവസരങ്ങള്‍ ഉണ്ടാവുന്നു. യുവാക്കള്‍ക്ക് അവരുടെ ഇന്നവേറ്റീവ് ഐഡിയസ് ഇംപ്ലിമെന്റ് ചെയ്യാന്‍ കഴിയും. ലോകത്തിന്റെ ചലനങ്ങള്‍ വിരല്‍ത്തുമ്പില്‍ തൊട്ടറിയുന്ന കാലമാണ്. ലോകത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ നമുക്ക് ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഇവിടെയെല്ലാം സാങ്കേതികമായ പരിജ്ഞാനം അനുഗ്രഹമാണ്. ഉദ്യോഗസ്ഥ തലങ്ങളിലും മറ്റും ഉണ്ടാവുന്ന അഴിമതി ഡിജിറ്റല്‍ രീതികള്‍ വഴി ജനങ്ങള്‍ക്ക് മറികടക്കാന്‍ കഴിയും. ഇന്‍ഫര്‍മേഷന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നതുപോലെ മറ്റു കാര്യങ്ങളിലും ജനങ്ങളെ ജനപ്രതിനിധികള്‍ക്ക്‌സഹായിക്കാന്‍ കഴിയും. ഒരു ഡിജിറ്റല്‍ ലോകത്തിന്റെ അറിവുകളെ കൂടുതല്‍ ജനകീയമാക്കി മാറ്റാന്‍ സാധിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വിദേശങ്ങളിലും മറ്റും ഉള്ളവര്‍ക്ക് അവിടെയുള്ള  ജീവിതസൗകര്യങ്ങള്‍ പലപ്പോഴും ഇവിടെ ലഭിക്കണമെന്നില്ല. സാങ്കേതികത ഉപയോഗിച്ചു തുടങ്ങിയത് അവിടെയും  പ്രയോജനപ്പെടുന്നുണ്ട്. പല ഇന്‍ഫര്‍മേഷനും വേഗത്തില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നു. പുതിയ ലോകത്തിന്റെ അറിവുകളെ കൂടുതല്‍ ജനകീയതയിലേക്ക് എത്തക്കുന്നതിന് അവസരം ഒരുങ്ങുകയാണ്. അത് ഒരു നല്ല മാറ്റ മായി തന്നെ കണക്കാക്കാം.    (പ്രമുഖ സിപിഐ നേതാവും നിയമസഭാംഗവുമാണ്)


എന്നും ലോകക്രമങ്ങള്‍ മാറ്റിമറിച്ചത് യുവാക്കളാണ് - ബിന്ദു കൃഷ്ണ

ഇക്കുറി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് കോവിട് പ്രോട്ടോകോ ളിന്റെ നടുവിലാണ്. ലോകം കോവിഡിന് മുമ്പ് എന്നും കോവിഡിന് ശേഷം എന്നും വേര്‍തിരിക്കപ്പെടുന്ന സവിശേഷ സാഹചര്യത്തിലാണ് നമ്മള്‍ കടന്നുപോകുന്നത്. ഡിജിറ്റല്‍ രീതികള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കു മൊക്കെ വലിയ പ്രാധാന്യം കൈവരുന്ന കാലമാണ്. ഡിജിറ്റല്‍ രംഗത്തുള്ള പരിചയസമ്പന്നത ഭരണരംഗത്തും പ്രധാനമാവുന്ന കാലത്തേക്കാണ് നീങ്ങുന്നത്. ഇതിനെല്ലാം യുവത്വത്തിന്റെ കര്‍മ്മശേഷിയും ചടുലതയും എല്ലാം പ്രയോജനപ്പെടുന്നു. തിരക്കുപിടിച്ച ലോകത്ത് വളരെ വേഗത്തില്‍ റിയാക്റ്റ് ചെയ്യാന്‍ കഴിയുന്ന തലമുറയ്ക്ക് വലിയ പ്രാധാന്യം കൈവരുന്നുണ്ട്. പല രംഗത്തും ഇത്തരം കഴിവുകള്‍ക്ക് മുന്‍തൂക്കം ലഭിക്കും.

ലോകചരിത്രത്തില്‍ എന്നും  ലോക ക്രമങ്ങള്‍ മാറ്റിമറിച്ചത് യുവാക്കളായിരുന്നു. അത്കാലാതിവര്‍ത്തിയായ കാര്യവുമാണ്. എന്നും മാറ്റത്തിനു മുന്നില്‍ നില്‍ക്കുന്നത് യുവതലമുറയാണ്. അവരുടെ കര്‍മ്മ കുശലതയും സര്‍ഗാത്മകതയും ഒക്കെ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കപ്പെടണം. നമ്മുടെ ജനസംഖ്യയുടെ കൂടുതല്‍ പങ്കും യുവാക്കളാണ്. അവരിലാണ് സമൂഹത്തിന്റെ വലിയ പ്രതീക്ഷ നിലനില്‍ക്കുന്നത്. വിരല്‍ത്തുമ്പില്‍ വിസ്മയം തീര്‍ക്കുന്ന ലോകത്ത്  അതിനോട് ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന പരിചയ സമ്പന്നതയും കഴിവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആ കഴിവുകള്‍ ഭരണതലത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും എന്നതാണ് ഇവിടെ പ്രധാനം. ഭരണ രംഗങ്ങളിലേക്ക് കൂടുതല്‍ യുവാക്കള്‍ കടന്നുവരികയാണ് വേണ്ടത്.                    

(പ്രമുഖ കോണ്‍ഗ്രസ് നേതാവും കൊല്ലം ഡിസിസി അധ്യക്ഷയുമാണ്)


ലോകത്തിന്റെ മാറ്റമാണ് രാഷ്ട്രീയത്തിലും പ്രകടമാവുന്നത് - എ.പി. ഉണ്ണികൃഷ്ണന്‍

ഇന്ന് ലോകത്ത് ഒട്ടുമിക്ക രംഗങ്ങളിലും പ്രകടമായ മാറ്റം വന്നു കഴിഞ്ഞു. ഇലക്ഷന്‍ രംഗത്തുതന്നെ മൈക്ക് ഇല്ല,സ്റ്റേജ് ഇല്ല, ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഇല്ലാതായി. എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ ആയി മാറുകയാണ്. വാര്‍ത്തകള്‍ നമ്മള്‍ വിരല്‍ത്തുമ്പില്‍ അറിയുന്നു. ബാങ്കിംഗ്, മീഡിയ, ഷോപ്പിംഗ്, സിനിമ, എല്ലാം  ഡിജിറ്റല്‍ അനുഭവങ്ങളായി മാറി. ഇത് ഇന്നത്തെ കാലത്തിന്റെ പൊതുവായ മാറ്റമാണ്. ആ മാറ്റം ഇപ്പോള്‍ രാഷ്ട്രീയരംഗത്തും പ്രകടമാവുകയാണ്.

ഡിജിറ്റല്‍ രീതികള്‍ സ്വായത്തമാക്കിയ പുതിയ തലമുറയാണ് ഇനി ലോകത്തെ നയിക്കുന്നത്. അതിലേക്ക് കൂടുതല്‍  യുവാക്കളെ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. മന്ത്രിസഭാ യോഗങ്ങളും ചര്‍ച്ചകളും ഒക്കെ ഓണ്‍ലൈന്‍ ആവുകയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ഭരണക്രമങ്ങലിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിലും സ്വാഭാവികമായുള്ള മാറ്റം പ്രകടമാവും. ഡിജിറ്റല്‍ രീതികള്‍ സ്വായത്തമാക്കിയ ഒരു പുതിയ തലമുറ ആവും ഇനി വരുന്ന കാലം ഭരണതലങ്ങളില്‍ കൂടുതലായി എത്തിച്ചേരുക. ഇന്നത്തെ കാലത്തിനനുസരിച്ചുള്ള മാറ്റമാണ് സംഭവിക്കുന്നത്. ഇന്നത്തെ കാലത്തിന്റെ പ്രത്യേകതയായി തന്നെ ഇതിനെ കാണണം. മാറുന്ന ലോകത്തിന്റെ അനിവാര്യമായ ചിന്ത രാഷ്ട്രീയരംഗത്തും പ്രകടമാ വുകയാണ്.                                                     

(മലപ്പുറം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story