EDITORIAL

ചലച്ചിത്രത്തില്‍ നവ തരംഗം തീര്‍ക്കുന്നവര്‍... - ന്യൂഏജ് എഡിറ്റോറിയൽ

Newage News

15 Oct 2020

മാറുന്ന മലയാള സിനിമയുടെ പ്രതീക്ഷാനിര്‍ഭരമായ മുഖമാണ് ഇക്കുറി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം വഴി തെളിയുന്നത്. അവാര്‍ഡ് പരിഗണനയ്‌ക്കെത്തിയ ചിത്രങ്ങളെല്ലാം നിലവാരത്തില്‍ മുന്നിട്ടുനില്‍ക്കുന്നവയാണെന്ന് ഇന്ത്യന്‍ ചലച്ചിത്ര വേദിയിലെ പ്രമുഖ ഛായാഗ്രാഹകനും അവാര്‍ഡ് ജൂറി ചെയര്‍മാനുമായ മധു അമ്പാട്ട് പറയുന്നു. അവാര്‍ഡ് പരിഗണനയ്ക്ക് വന്ന ചിത്രങ്ങളില്‍ 50 ശതമാനവും നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ ആണെന്നും അവയില്‍ പരീക്ഷണാത്മക ചിത്രങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ചലച്ചിത്രത്തിന്റെ ഭാഷയിലും ശൈലിയിലും മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമായ മുന്നേറ്റം പ്രകടമാക്കുന്നതായാണ് ജൂറിയുടെ വിലയിരുത്തല്‍. 

അവാര്‍ഡ് നിര്‍ണയത്തിലെ വ്യതിരിക്തതയും സമീപന കൃത്യതയും കൊണ്ട് ഇക്കുറി അവാര്‍ഡ് നിര്‍ണ്ണയ വിവാദത്തെ പടിക്ക് പുറത്തു നിര്‍ത്താന്‍ ജൂറിക്ക് സാധിച്ചു എന്നത് പ്രധാനമാണ്. കോവിഡ് കാലത്തെ അതി സങ്കീര്‍ണതകളെ അതിജീവിച്ച് കൃത്യതയോടെ അവാര്‍ഡ് നിര്‍ണയം സാധ്യമാക്കി എന്നതും ശ്രദ്ധേയമാണ്. വലിയ താരപ്രഭയുടെ ഭാരമേതുമില്ലാതെ അഭിനയസിദ്ധിയുടെ പിന്‍ബലം കൈമുതലാക്കി മുന്‍നിരയിലേക്ക് എത്തുന്ന നടീനടന്മാര്‍, പ്രതിഭയുടെ വേറിട്ട പാതകളിലൂടെ സ്ഥാനം കണ്ടെണ്ടത്തിയ സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍... അങ്ങനെ പുത്തന്‍ കാലത്തിന്റെ യഥാര്‍ത്ഥ വക്താക്കളായ കലാകാരന്മാരെ തന്നെ കണ്ടെത്തുന്നതില്‍ അവാര്‍ഡ് നിര്‍ണയ സമിതി വിജയിച്ചു എന്ന് തന്നെ പറയാം. 

അഭിനയസിദ്ധിയുടെ പരകായ പ്രവേശം വഴി മുന്‍നിരയില്‍ എത്തിയ സാധാരണക്കാരായ നടന്‍മാരുടെ പട്ടികയിലേക്കാണ് സുരാജ് വെഞ്ഞാറമൂടും എത്തുന്നത്. ഇന്ദ്രന്‍സും വിനായകനും സലിംകുമാറുമെല്ലാം ആ പട്ടികയില്‍ മുമ്പ് തന്നെ ഇടംപിടിച്ചവരാണ്. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും വികൃതി'യുമെല്ലാം സുരാജിലെ കൃതഹസ്തനായ അഭിനയപ്രതിഭയെ പുറത്തുകൊണ്ടണ്ടുവന്നു. മലയാള സിനിമയുടെ നവ തരംഗത്തിലെ അനിഷേധ്യ സാന്നിധ്യമായ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ 'ജെല്ലിക്കട്ട് 'എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ആന്‍ഡ്രോയ്ഡ്  കുഞ്ഞപ്പനിലൂടെ രതീഷ് പൊതുവാള്‍ മികച്ച നവാഗത സംവിധായകനുമായി. 'ബിരിയാണി' എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഖദീജയെ അവിസ്മരണീയമാക്കുക വഴി കനി കുസൃതി മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിലും സ്വഭാവ നടിയായി സ്വാസിക വിജയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നിവിന്‍ പോളിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. റഹ്മാന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത 'വാസന്തി' ആണ് മികച്ച ചിത്രം. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ റഹ്മാന്‍ ബ്രദേഴ്‌സ് തന്നെയാണ് മികച്ച തിരക്കഥാകൃത്തുക്കളായത്. മികച്ച ജനപ്രിയ ചിത്രമായി 'കുമ്പളങ്ങി നൈറ്റ്‌സ്' തെരഞ്ഞെടുക്കപ്പെട്ടു. 

മലയാളസിനിമയില്‍ മാറ്റത്തിന്റെ കാഹളവുമായി എത്തിയ പുതുതലമുറ ചിത്രങ്ങള്‍ കഥാ തന്തുവിലും അഭിനയ സങ്കല്‍പങ്ങളിലുമൊക്കെ വേറിട്ട വഴികളാണ് തുറന്നിട്ടത്. താരാരാധനയുടെ കല്‍പിത രൂപ ഭാവങ്ങള്‍ക്ക് തന്നെ അത് മാറ്റം വരുത്തി. ചലച്ചിത്ര നിര്‍മ്മിതിയുടെ അംബര ചുംബിത രീതിശാസ്ത്രങ്ങളെല്ലാം തന്നെ അത് തിരുത്തി എഴുതി. കലാപരമായ മേന്മയും നൈസര്‍ഗിക ജീവിത പരിസരങ്ങളും ചലച്ചിത്രത്തെ ചൈതന്യവത്താക്കുന്ന വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. മലയാള സിനിമയുടെ പുതിയ കാലത്തിന്റെ പുത്തന്‍ ഭാവുകത്വത്തിനു തന്നെ അത് വഴി ഒരുക്കുന്നു. പുത്തന്‍ തലമുറ അവരുടെ സര്‍ഗ്ഗശക്തി കൊണ്ടണ്ട് പുതു ചരിത്രം ചമയ്ക്കുന്ന കാലത്തേക്കാണ് മലയാളചലച്ചിത്രവേദിയുടെ മുന്നേറ്റമെന്ന് നമുക്ക് സംശയലേശമന്യേ  ഉറപ്പിക്കാം.


പ്രതിഭാസമ്പന്നമായ യുവത്വത്തിന്റെ വലിയ മുതല്‍ക്കൂട്ട് - അജേഷ് കുമാര്‍  കെ.ആര്‍.

മാറുന്ന സിനിമാസങ്കല്‍പങ്ങളില്‍, അവതരണത്തില്‍, കാഴ്ചപാടുകളില്‍, പുതിയ പ്രമേയങ്ങളില്‍ എല്ലാം മലയാളസിനിമയ്ക്ക് പ്രതിഭാസമ്പന്നമായ യുവത്വത്തിന്റെ വലിയ മുതല്‍ക്കൂട്ട് കുടെയുണ്ട് എന്ന് വിളിച്ചോതുന്നതാണ് 50-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. ആസ്വാദനത്തിന്റ പുതിയ മേഖലകളിലേക്ക് പ്രേക്ഷകരെയെത്തിക്കാന്‍ അവതരണത്തിന്റ ശൈലിമാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ യുവപ്രതിഭകളും പുതുമുഖങ്ങളും തമ്മിലുള്ള കടുത്ത മത്സരമാണ് നടന്നതെന്നത് വളരെ ശ്രദ്ധേയമാണ്. ലിജോയുടെ ജെല്ലിക്കെട്ടും, സുരാജിന്റെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും, റഹ്മാന്‍ ബ്രദേഴ്സിന്റെ വാസന്തിയും, കനിയുടെ ബിരിയാണിയും എല്ലാം മാറ്റത്തിന്റെ മുന്‍പില്‍ പകച്ചുനില്‍ക്കാതെ, ആശയങ്ങളെ ഉള്‍ക്കൊണ്ട് മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന മലയാള സിനിമയെയാണ്. മാറുന്ന മലയാളസിനിമയുടെ പുതിയമുഖത്തിന് അര്‍ഹിക്കുന്ന അംഗീകാരം കൂടിയാണ് ഈ അവാര്‍ഡുകള്‍. പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമായി താരപ്രഭയിലേക്ക് പോകാതെ കലാമൂല്യപരമായി അംഗീകാരം നല്‍കുക എന്ന രീതി ഇത്തവണെയും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ കൈയ്യടിക്കാതെ വയ്യ. ഇത്രയും സന്തോഷങ്ങള്‍ക്കിടയിലും വാസന്തി തിയ്യറ്ററുകളിലേക്ക് എത്തിയിട്ടില്ല എന്നത് ചെറിയൊരു ആശങ്കയാണ്. എന്നിരുന്നാലും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനൊരുക്കിയ രതീഷ് പൊതുവാളും, കുമ്പളങ്ങി നൈറ്റ്സ് ഒരുക്കിയ മധു സി. നാരായണനും റഹ്മാന്‍ ബ്രദേഷ്സും ഒരുപാട് പ്രതീക്ഷകള്‍ തരുന്നു. വാസന്തി എന്ന സിനിമ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രസ്‌ക്താകുന്നതിനൊപ്പം അതിലെ വേറിട്ട സിനിമാ ഭാഷ്യം എടുത്തുപറയാതെ വയ്യ. മലയാളസിനിമയുടെ ഭാഷ മാറുമ്പോള്‍ അതിനനുസരിച്ച് കാഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ സ്റ്റാറിസം മാറ്റിവച്ച് നമ്മെ വിസ്മയിപ്പിച്ച ഫഹദിന് അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണിത്. അവാര്‍ഡുകള്‍ കിട്ടാത്തവ നല്ല സിനിമയല്ല എന്ന അഭിപ്രായമില്ല എന്ന് ജൂറിതന്നെ പറയുമ്പോഴും അവസാന റൗണ്ടണ്ടിലേക്ക് തെരഞ്ഞടുക്കുന്ന സിനിമകളുടെ എണ്ണം കൂട്ടണം എന്ന് പറയുമ്പോഴും മലയാളസിനിമ മാറ്റത്തിന്റെ പാതയില്‍  പ്രതീക്ഷകള്‍ സമ്മാനിച്ച് മുന്നേറുക തന്നെയാണ്.

(പരസ്യചിത്ര സംവിധായകനാണ്)


ആസ്വാദന തലത്തില്‍ തന്നെ വലിയ മാറ്റം ഉണ്ടാവുന്നു -  വി.ജെ. സ്റ്റാജന്‍

അമ്പതാമത്  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഒട്ടേറെ വ്യത്യസ്തതകള്‍ കൊണ്ടണ്ട് ശ്രദ്ധേയമാണ്. ജനങ്ങള്‍ കാണുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്ന ചിത്രങ്ങളാണ് പരിഗണിക്കപ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ പല നല്ല ചിത്രങ്ങളും ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങളാണ്. ആ രീതിയിലേക്ക് നമ്മുടെ സിനിമയും ഇപ്പോള്‍ മാറുന്നുണ്ടണ്ട്. അതായത് അവാര്‍ഡ് സിനിമ, ജനപ്രിയ സിനിമ എന്ന വേര്‍തിരിവില്ലാതെ നല്ല സിനിമയും മോശം സിനിമയും എന്ന നിലയിലാണ് വിലയിരുത്തല്‍ ഉണ്ടണ്ടാവുന്നത്.താരപ്രഭയുടെ വലയം ഭേദിച്ച് പ്രതിനായക സ്വഭാവമുള്ള വേഷം ചെയ്തവര്‍ അംഗീകാരം നേടുന്നു. കൊമേഡിയന്‍മാരായി മാറ്റിനിര്‍ത്തപ്പെട്ട അഭിനേതാക്കള്‍ ഇന്ന് നടന്മാര്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നു.ഇന്ദ്രന്‍സും സലിംകുമാറുമൊക്കെ അതിന് ഉദാഹരണമാണ്. മലയാള സിനിമയുടെ മാറുന്ന മുഖമാണ് ഇതിലെല്ലാം പ്രകടമാകുന്നത്. മലയാളത്തില്‍ ശ്രീനിവാസന്റെ 'വടക്കുനോക്കിയന്ത്രവും', 'ചിന്താവിഷ്ടയായ ശ്യാമള'യുമൊക്കെ യാണ് ഇത്തരത്തിലുള്ള മാറ്റത്തിന് തുടക്കമിട്ടത്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കനി കുസൃതി ബിരിയാണിയിലെ ഖദീജ എന്ന കേന്ദ്രകഥാപാത്രത്തെ അവിസ്മരണീയമാക്കുന്നു. ഈ ചിത്രത്തില്‍ വളരെ ബോള്‍ഡ് ആയി ഏതാണ്ടണ്ട് പൂര്‍ണ്ണ നഗ്‌നതയില്‍ തന്നെ അവര്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടണ്ട്. കാല്‍മുട്ട് കാണുന്ന വിധം വസ്ത്രം മുകളിലേക്ക്  കയറ്റി വെച്ചാല്‍ പോലും അത് വലിയ  വിവാദമാവുന്ന സാഹചര്യമുണ്ടണ്ട്. എന്നാല്‍ ഇവിടെ നമ്മള്‍  നടിയെ അക്‌സെപ്റ്റ് ചെയ്തിരിക്കുന്നു. മാദക നടിമാര്‍ എന്ന നിലയില്‍ മാറ്റിനിര്‍ത്തപ്പെട്ട കാലം കഴിഞ്ഞിരിക്കുന്നു. നമ്മുടെ ആസ്വാദന തലത്തില്‍ തന്നെ മാറ്റമുണ്ടണ്ടായിരിക്കുന്നുവെന്നാണ് വ്യക്തമാവുന്നത്. നമ്മുടെ ചലച്ചിത്ര വേദി കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാവുന്നുവെന്നുതന്നെയാണ് വിലയിരുത്തുന്നത്.                                       

(പ്രമുഖ പരസ്യചിത്ര സംവിധായകനാണ്)


പുതിയ തലമുറ ദൗത്യം ഏറ്റെടുക്കുകയാണ് വേണ്ടത് - എം. മുകേഷ്

ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം നല്ല രീതിയില്‍ തന്നെയാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. എന്നാല്‍ ഇതില്‍ പല ചിത്രങ്ങളും ജനഞങ്ങളുടെ മുന്നില്‍ എത്തിയിട്ടില്ല. ഇവിടെ  അവാര്‍ഡ് ജൂറിയുടെ അഭിപ്രായം വിശ്വസിക്കുകയാണ്. മധു അമ്പാട്ടിനെ പോലെ പ്രഗല്‍ഭനായ ചലച്ചിത്ര പ്രവര്‍ത്തകന്റെ വാക്കുകള്‍ നമ്മള്‍ അംഗീകരിക്കുന്നു. അതിനനുസരിച്ച് പ്രതീക്ഷിക്കുന്നു.എല്ലാ കാര്യങ്ങളിലും പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ ദൃശ്യമാണ്. പുതിയ തലമുറ എത്തുക എന്നതാണ് പ്രകൃതി നിയമം. പുതിയ തലമുറ തീര്‍ച്ചയായും എത്തുക തന്നെ വേണം. ചലച്ചിത്രത്തിലും പുതിയ തലമുറ മുന്നോട്ടുള്ള ദൗത്യം ഏറ്റെടുക്കുകയാണ്. 1980 ലാണ് ഫാസിലിന്റെ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. പുതുമുഖങ്ങളുടെ ഒരു സംഘമായിരുന്നു അതില്‍ ഉണ്ടണ്ടായിരുന്നത്. ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആയി. ചലച്ചിത്രത്തിന് സാമ്പത്തിക വിജയവും പ്രധാനമാണ്. ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ അത് അത്യാവശ്യം തന്നെ. പിന്നീട് 90-ല്‍ ആണ് റാംജിറാവു സ്പീക്കിംഗ് പുറത്തിറങ്ങുന്നത്. അതിന്റെ വിജയ ആഘോഷ വേളയില്‍ ഫാസില്‍ പറഞ്ഞ കാര്യമാണ് ഓര്‍മ്മയിലെ ത്തുന്നത്. 'കഴിഞ്ഞ പത്ത് വര്‍ഷമായി നിങ്ങള്‍ എന്റെ വിജയത്തില്‍ ഒപ്പമുണ്ടണ്ടായിരുന്നു. പത്ത് വര്‍ഷം കഴിയുമ്പോള്‍ ഞാന്‍ സിദ്ദിഖ്-ലാല്‍ അടക്കമുള്ള പുതിയ ഒരു സംഘത്തെ മലയാളസിനിമയ്ക്ക് നല്‍കുകയാണ്. 'ഇതാണ് ഒരു കലാകാരന്റെ സംതൃപ്തി. കലാകാരന്റെ കടമ തന്നെയാണത്. മാറിവരുന്ന കാലത്തിന്റെ മാറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ പുതിയ തലമുറയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ തലമുറ ആ ദൗത്യം ഏറ്റെടുക്കുകയാണ് വേണ്ടണ്ടത്.   

(പ്രമുഖ ചലച്ചിത്ര അഭിനേതാവും നിയമസഭാംഗവും ആണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story