EDITORIAL

ഓണം മോശമാകില്ല - ന്യൂഏജ് എഡിറ്റോറിയൽ

Editorial Team

17 Jul 2020

വാഹന വിപണിയുടെ കോവിഡ് കാല പ്രകടനം ഒട്ടും നിരാശാജനകമല്ല. മറ്റ് പല രംഗങ്ങളിലുമുണ്ടായ തകർച്ച യഥാർത്ഥത്തിൽ ഓട്ടോമൊബീലിൽ ഉണ്ടായില്ല.  ചില സെഗ്മെൻറുകൾ മിന്നുന്ന പ്രകടനം നടത്തി. ശരിക്കും അമ്പരപ്പിച്ചു എന്ന് നിസംശയം പറയാം. 

ഓണം നിരാശപ്പെടുത്തില്ല എന്ന് ഈ മേഖലയിലുള്ളവർ ആത്മവിശ്വാസത്തോടെ പറയുന്നു. അതിനവർക്ക് കണക്കിൻ്റെ പിൻബലമുണ്ട്.

എൻട്രി ലെവൽ വാഹനങ്ങളുടെ വില്പന മികച്ച രീതിയിൽ തുടരുന്നു. മാരുതി ആൾട്ടോ വിപണി തിരിച്ച് പിടിക്കുന്നു. വാഗൺ ആർ വളർച്ചാ തോതിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ടാറ്റയുടെ നെക്സൺ മിനി എസ് യു വി - സെക്ടറിൽ മിന്നുന്ന പ്രകടനം തുടരുന്നു. ഫോർഡ് ഇക്കോ സ്പോർട്ടിന് ഡിമാൻഡ് കുറയുന്നില്ല. എന്തിന് എൻഡവർ പോലും പ്രതീക്ഷ നില നിറുത്തുന്നു. ലക്ഷ്വറി സെഗ്മെൻ്റിലോ? അവിടെ നിന്ന്  പോലും പ്രതീക്ഷ നൽകുന്ന കണക്കുകൾ തന്നെ. ബെൻസും, ബിഎംഡബ്ലിയുവും മോശമാക്കിയില്ല. അതു തന്നെ ഈ ബ്രാൻഡുകളുടെ ഹൈ എൻഡ് വേരിയൻ്റുകളാണ്. 

കൊമേർഷ്യൽ വെഹിക്കിൾ വിഭാഗത്തിലും ഡിമാൻഡ് വർധിച്ചു. പക്ഷെ  സപ്ലൈ വേണ്ടത്ര ഇല്ല. ടൂ വീലർ വിപണി പിന്നോട്ട് പോയില്ല.

സെക്കൻ്റ് ഹാൻഡ് വാഹന വിപണിയും ഒട്ടൊക്കെ ഈ ട്രെൻഡ് പിന്തുടരുകയാണ്. 

ബിഎസ്- 4 ൽ നിന്നും ബിഎസ്- 6 ലേക്കുള്ള മാറ്റത്തിൻ്റെ ഭാഗമായി സ്റ്റോക്ക് എങ്ങനെയും വിറ്റ് തീർക്കാനുള്ള ശ്രമത്തിലായിരുന്നു വാഹന വിതരണക്കാർ. ഇലക്ട്രിക് വാഹനങ്ങൾ വിപണി കീഴടക്കുമെന്ന ഫോർകാസ്റ്റും പുതിയ വാഹനങ്ങൾ വാങ്ങിക്കുന്നതിന് ഉപഭോക്താക്കൾക്ക് മനശാസ്ത്രപരമായ തടസമായി. അപ്രതീക്ഷിതമായാണ് കോവിഡ് എത്തിയത്. എല്ലാം കൂടി വന്നപ്പോൾ രംഗം ആദ്യം ആടിയുലഞ്ഞു. പക്ഷെ പെട്ടെന്ന് തിരിച്ചു പിടിച്ചു. ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിലെ വിൽപന കണക്കുകൾ എല്ലാ പ്രവചനങ്ങളും തെറ്റിച്ചു. രണ്ടാം പാദത്തിൻ്റെ ആദ്യ മാസം പ്രതീക്ഷ നില നിറുത്തുന്നു. ഓണം വരുന്ന ഈ ക്വാർടറിൽ കമ്പനികൾ വലിയ പ്രതീക്ഷയിലാണ്.

ആവശ്യക്കാരേ ഇപ്പോൾ അന്വേഷിക്കുന്നുള്ളൂ. അങ്ങനെ അന്വേഷിക്കുന്നവർ വാങ്ങുന്നു. 

പ്രതിസന്ധിയെക്കുറിച്ചുള്ള ബോധ്യം എല്ലാവർക്കുമുണ്ട്. കമ്പനികൾ അത് ഉൾക്കൊണ്ട് ഇടപെടുന്നു. ബാങ്കുകൾ യാഥാർത്ഥ്യബോധം പ്രകടിപ്പിക്കുന്നു. ഉപഭോക്താക്കൾ തങ്ങൾക്ക് ഏറ്റവും യോജിച്ചത് തെരെഞ്ഞെടുക്കുന്നു. വിപണി മൊത്തത്തിൽ പക്വത ആർജിക്കുകയാണ്.

ഓണത്തിന് തിരിച്ചു പിടിക്കും എന്നത് ഒരു അമിത പ്രതീക്ഷ ആയി കാണേണ്ടതില്ല. തിരിച്ചെത്തുന്ന എൻആർഐകൾ വാഹന വിപണിയുടെ പ്രതീക്ഷ നിലനിറുത്തുന്നു.

പ്രമോഷൻ ആകമാനം ഡിജിറ്റലായി. സെയിൽസ് നടപടിക്രമങ്ങളും ഡിജിറ്റലിലേക്ക് മാറുകയാണ്.


തുണയായത് ടീമിന്റെ പോസിറ്റിവ് മൈൻഡ്‌സെറ്റും കഠിനാധ്വാനവും - ഉത്തം കുമാർ 

കോവിഡ് ലോക്ക്ഡൗൺ വന്നതിന് ശേഷം സ്‌മോൾ കാർ സെഗ്മെന്റിൽ വലിയ വളർച്ചയുണ്ട്. ട്രെയിൻ ഗതാഗതം നിലച്ചതും മറ്റ് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിൽ ആളുകൾക്കുള്ള വിമുഖതയും ഒക്കെ ഇതിന് കാരണമാണ്. ടുവീലർ സെഗ്‌മെന്റിലും വലിയ വളർച്ചയുണ്ട്. എന്നാൽ ലക്ഷ്വറി കാർ സെഗ്മെന്റിലെ വില്പനയെ  കോവിഡ് കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് എൻആർഐ കസ്റ്റമേഴ്‌സിനെ കേന്ദ്രീകരിച്ചുള്ള ബിസിനസിനെ. 50 ലക്ഷം മുതൽ 70 ലക്ഷം വരെ വില വരുന്ന വിഭാഗത്തിലെ  വില്പനയെയാണ് നിലവിലെ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. സീസണിൽ 60-65% വരെ വില്പന എൻആർഐ കസ്റ്റമേഴ്‌സിനെ കേന്ദ്രീകരിച്ചായിരുന്നു. അതേസമയം ഒരു കോടി രൂപക്ക് മുകളിലുള്ള  സൂപ്പർ ലക്ഷ്വറി സെഗ്മെന്റിലെ വില്പനയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. കോവിഡ് കാലത്ത് സൂപ്പർ ലക്ഷ്വറി സെഗ്മെന്റിൽ നടന്ന വില്പനയിൽ പകുതിയിലധികവും മെഴ്‌സിഡസ് ബെൻസ് ആയിരുന്നു. ജിഎൽഎസ് പോലുള്ള പുതിയ മോഡലുകൾ ലോഞ്ച് ചെയ്തതും ബെൻസിന് നേട്ടമായി. 

യഥാർത്ഥത്തിൽ ലോക്ക്ഡൗൺ കാലത്ത് സൂപ്പർ ലക്ഷ്വറി സെഗ്മെന്റിൽ ഇത്തരമൊരു നേട്ടം കൈവരിക്കാനായത് ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പറയാം.പൊട്ടൻഷ്യൽ കസ്റ്റമേഴ്‌സിലേക്ക് എത്തിച്ചേരാൻ ആയിരക്കണക്കിന് സെയിൽസ് കോളുകളാണ് ദിവസേന നടത്തിയത്. ഒപ്പം ഓരോ കസ്റ്റമറുടെയും മുൻഗണന മനസിലാക്കി കേസ് ബൈ കേസ് മാതൃകയിൽ ഓഫറുകൾ നൽകുകയും ചെയ്തു. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ പ്രകടനം സംപൃപ്തി തരുന്നുണ്ട്. വെഹിക്കിൾ ഫിനാൻസിംഗ്‌  കൂടുതൽ കർശനമായതും ഇക്കാലയളവിൽ ബിസിനസിനെ ബാധിച്ചു. മുൻനിര ബാങ്കുകൾ പോലും എൻആർഐകൾക്കായുള്ള വെഹിക്കിൾ ലോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. നൂറു ശതമാനം ഫിനാൻസ്  എന്ന ഓപ്‌ഷൻ ഉണ്ടായിരുന്നിടത്ത്  ഇപ്പോൾ 70% വരെ മാത്രം എന്നപോലെ പോലെ  നിയന്ത്രണങ്ങൾ ഉണ്ടായി. നിലവിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ട് വരുന്നുണ്ട്. ഒപ്പം ഞങ്ങളുടെ  ഭാഗത്തുനിന്ന്  കസ്റ്റമേഴ്‌സിന് ഫൈനാൻസിംഗ് സപ്പോർട്ട് നൽകാനുള്ള ശ്രമങ്ങളുമുണ്ട്. മുൻപ് കണ്ട സ്റ്റാർട്ടിങ് ലക്ഷ്വറി സെഗ്മെന്റിൽ എൻആർഐകൾക്കായി പലിശ നിരക്ക് 4.99% ആയി നിജപ്പെടുത്തിക്കൊണ്ടുള്ള സ്കീമിന് തുടക്കമിടാൻ കഴിഞ്ഞു. മാർക്കറ്റിൽ നിന്ന് അതിനും മികച്ച പ്രതികരണമുണ്ട്.

പ്രതിസന്ധിയെ അതിജീവിക്കുന്നതിൽ മൈൻഡ്‌സെറ്റിനും കഠിനാധ്വാനത്തിനും ഉള്ള പ്രാധാന്യമാണ് യഥാർത്ഥത്തിൽ ഈ കോവിഡ് കാല അനുഭവത്തിന്റെ വെളിച്ചത്തിൽ എടുത്തുകാട്ടാനുള്ളത്.

(ബ്രിഡ്‌ജ്‌വേ മോട്ടോഴ്‌സ് (ബെൻസ്) സെയിൽസ് ജനറൽ മാനേജർ)


വാണിജ്യ വാഹനങ്ങളുടെ ബുക്കിങ്ങ് ഇരട്ടിയായി - റെജി ജേക്കബ്

ഴിഞ്ഞ മാസം തുടക്കത്തത്തിൽ ഞങ്ങൾക്ക് ടൂ വീലർ സെഗ്മെൻറിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു.

പബ്ലിക് ട്രാൻസ്പോർട് തടസപ്പെട്ടു എന്നത് കൊണ്ട് വലിയൊരു വിഭാഗം സ്വന്തം വാഹനം എന്ന സങ്കൽപത്തിൽ വന്നു. അതിൽ ഒരു വലിയ  പങ്ക് ടൂവീലർ ആണ് താൽപര്യപ്പെട്ടത്. ജൂൺ മാസത്തെ വിൽപനയിൽ അത് പ്രതിഫലിച്ചിട്ടുണ്ട്. മുൻ വർഷവുമായി തട്ടിച്ച് നോക്കുമ്പോൾ കോവിഡ് പശ്ചാത്തലത്തിലും വലിയ താഴ്ച വില്പനയിൽ ഉണ്ടായില്ല. 20 ശതമാനമേ കുറഞ്ഞുള്ളൂ. 1000 വിറ്റിരുന്നിടത്ത് 800 ആയി.  ഇനിയങ്ങോട്ട്ടൂ വീലർ സെഗ്മെൻ്റിലും, ചെറിയ കാറുകളിലും വലിയ മുന്നേറ്റം വരും എന്നാണ് പ്രതീക്ഷ. 

ഞങ്ങൾ ഈ സമയത്ത് ഡിജിറ്റൽ പ്രമോഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അത് ഗുണം ചെയ്തിട്ടുണ്ട്.

ബുക്കിങ് അടക്കമുള്ള പ്രൊസസ് ഓൺലൈ ലിലാക്കി. ഡിജിറ്റൽ സാധ്യതകളെ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്.

കൊമേർഷ്യൽ വെഹിക്കിൾ സെക്ടറിൽ നല്ല ബുക്കിങ്ങ് ഉണ്ട്. സപ്ലൈയിൽ ആണ് പ്രശ്നം. കഴിഞ്ഞ വർഷത്തിൻ്റെ ഇരട്ടി ബുക്കിങ്ങ് ഉണ്ട്. സപ്ലൈ കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അത്രമാത്രം സെയിൽസ് ഈ പ്രതിസന്ധി ഘട്ടത്തിലും ഉണ്ടാകുമായിരുന്നു. 

ഇതുവരെ ജീവനക്കാരെ ഞങ്ങൾ കുറച്ചിട്ടില്ല. 

ഓൺലൈൻ ട്രാൻസാക്ഷനാണ് ഈ പാദത്തിലും ഞങ്ങൾ ഊന്നൽ കൊടുക്കുന്നത്. വിർച്വൽ എക്സ്പിരിയൻസ് ആണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് കൊടുക്കാൻ സാധിക്കുക.

ഈ ക്വാർട്ടറിൽ വലിയ മുന്നറ്റം പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി പരിഹരിക്കപ്പെടും, ബിസിനസ് മികച്ച നിലയിലെത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

(ഇവിഎംൻ്റെ ടൂ വീലർ, കൊമേർഷ്യൽ വെഹിക്കിൾ വിഭാഗം ഓപ്പറേഷൻസ് ഹെഡ് ആണ്)


എൻട്രി ലെവൽ സെഗ്മെൻറ് ബൂം ചെയ്യും - ആൻസൻ ജാവേദ്

പ്രിൽ പൂർണ ലോക് ഡൗൺ ആയിരുന്നു. മെയിൽ 50 ശതമാനം റിക്കവറി നടന്നു. ജൂണിൽ 70-75 ശതമാനമായി. ഈ രണ്ടു മാസങ്ങളും വിപണിക്ക് വെളിച്ചം നൽകി.ആളുകൾക്ക് വണ്ടി വേണം. പേഴ്സണൽ വെഹിക്കൾ സെക്ടറിൽ നല്ല അന്വേഷണം ഉണ്ട്. 

ബാങ്കുകൾ മികച്ച സ്കീമുകളുമായി രംഗത്ത് വന്നിട്ടുണ്ട്. എങ്കിലും

ലോണുകളിൽ ഒരു ചെറിയ അനിശ്ചിതത്വം ഉണ്ട്. പലരും മോറട്ടോറിയം എടുത്തു.  മോറട്ടോറിയം എടുത്താൽ പിന്നെ അത് മാറാതെ ഫിനാൻസ് കിട്ടില്ല.

ആളുകൾക്ക് ചെറിയ വിലയിൽ വണ്ടി വേണം. ഒന്നുകിൽ പുതിയ വണ്ടി, അല്ലെങ്കിൽ സെക്കൻറ് ഹാൻഡ്.

ആദ്യം സ്വിഫ്റ്റായിരുന്നു കൂടുതൽ പോയിരുന്നത്. ഇപ്പോൾ ആൾട്ടോ ആയി. കൂടുതൽ വളർച്ച കാട്ടുന്നത്  വാഗൺ ആർ ആണ്. ഇപ്പോഴത്തെ ആവശ്യം ലക്ഷ്വറി അല്ലല്ലൊ. അതാണ് എൻട്രി സെഗ്‌മെൻ്റിൽ ഈ മുന്നേറ്റം കാണുന്നത്. ഞങ്ങളൊരു ബൂം പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ തിരിച്ചു വന്നിട്ടുള്ള എൻആർഐ കൾ പുതിയ വാഹനങ്ങൾ  വാങ്ങിച്ചേക്കാം. നേരത്തെ മാന്ദ്യം ഉണ്ടായപ്പോൾ എൻആർഐ വിഭാഗത്തിൽ വില്പന നല്ല തോതിൽ നടന്നിരുന്നു. 

ഓണ സീസണിൽ മികച്ച ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാം. വീണ്ടും ഒരു ലോക്ഡൗൺ ഉണ്ടാകാതിരുന്നാൽ അത് സംഭവിക്കുക തന്നെ ചെയ്യും.

തടസങ്ങളുണ്ടായാൽ അത് ഫിനാൻസിങ്ങിനെ ബാധിക്കും. ലോൺ പ്രൊസസിങ്ങും മറ്റും  നടക്കുന്നത് ഇപ്പോഴും ഒട്ടൊക്കെ ഫിസിക്കൽ ആയാണ്. അന്വേഷണങ്ങൾക്ക് ഒക്കെ ആ രീതി തുടരുന്നതിനാൽ ലോൺ പ്രൊസസിങ്ങിനെ അടച്ചു പൂട്ടൽ ബാധിക്കാം.

കോവിഡ് പ്രതിസന്ധി ഒന്ന് നിയന്ത്രണത്തിലേക്ക് വന്നാൽ ഓട്ടോമൊബൈൽ ആദ്യം സാധാരണ നിലയിലേക്കും, തുടർന്ന് ബുമിലേക്കും പോകാനാണ് സാധ്യത.

ആളുകൾ കൂടുതൽ സുരക്ഷിതരായിരിക്കാൻ ആഗ്രഹിക്കുന്നു. അവർ സ്വന്തമായി വണ്ടികൾ വാങ്ങാൻ അതുകൊണ്ടു തന്നെ ഇഷ്ടപ്പെടുന്നു.

(കേരള ഹെഡ്, സെയിൽസ്, പോപ്പുലർ വെഹിക്കിൾസ്)


ആവശ്യക്കാർ മാത്രം അന്വേഷിക്കുന്നു, വാങ്ങുന്നു - അശോക് കുമാർ

കദേശം 75 ശതമാനം  ബിസിനസ് ഇടിഞ്ഞിട്ടുണ്ട്. ഇത് കോവിഡ് കൊണ്ട് മാത്രം ഉണ്ടായ ഒരു പ്രശ്നമല്ല. കഴിഞ്ഞ നവംബർ തൊട്ടേ പല കാരണങ്ങൾ കൊണ്ട് ഒരു മാന്ദ്യം ഉണ്ടായിരുന്നു. ബാങ്ക് ഫിനാൻസിങ്ങിലെ തടസങ്ങൾ, ഇന്ധന വിലയിലെ കുതിച്ച് കയറ്റം, ബിഎസ്- 4 ൽ നിന്ന് ബിഎസ്- 6 ലേക്കുള്ള മാറ്റം തുടങ്ങി പല കാരണങ്ങൾ അതിനുണ്ട്. അതിനൊപ്പം കോവിഡും വന്നു.

ഞങ്ങൾ പ്രമോഷൻ പൂർണമായും ഡിജിറ്റലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഹോണ്ട സിറ്റിയുടെ പുതിയ വേർഷൻ അവതരിപ്പിച്ചത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ലൈവ് ആയിട്ടാണ്. ഒരുപാട് പേർക്ക് അത് കാണാൻ കഴിഞ്ഞു. 

ഞങ്ങൾ എല്ലാ ഡിജിറ്റൽ സങ്കേതങ്ങളും ഉപയോഗിച്ച് മാർക്കറ്റിങ്ങ് നടത്തുന്നുണ്ട്. വാട്ട്സ്ആപ്പിൽ ഡെമോ വീഡിയോ നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നു.

ഇപ്പോൾ അന്വേഷണങ്ങൾ നടത്തുന്നവർ ശരിക്കും വാങ്ങാൻ താൽപര്യമുള്ളവരാണ്. ആവശ്യക്കാർ മാത്രമേ വരുന്നുള്ളൂ എന്ന് ചുരുക്കം.

പുതിയ ഹോണ്ടാ സിറ്റി നൂതനമായ ഫീച്ചറുകളോട് കൂടിയുള്ളതാണ്. മൂന്ന് മാസം മുൻപ് നടക്കേണ്ട ലോഞ്ച് ആണിത്. മാറ്റിവച്ചത് ഇപ്പോൾ ചെയ്തു എന്ന് മാത്രമേയുള്ളൂ. 

ഈ ക്വാർടറിലും ഞങ്ങളുടെ സ്ട്രാറ്റജി ഡിജിറ്റൽ - സോഷ്യൽ മീഡിയ പ്രമോഷനുകളെ കേന്ദ്രീകരിച്ചുള്ളതാണ്. തൽക്കാലം ജീവനക്കാരെ കുറച്ചിട്ടില്ല. 

(ബിസിനസ് ഹെഡ്, വിഷൻ ഹോണ്ട.)


അഫോര്‍ഡബിലിറ്റി ഉറപ്പാക്കുന്നതിന് മുന്‍ഗണന - അനൂപ് ജോര്‍ജ്

ന്‍ഡസ്ട്രിക്ക് പൊതുവെ പ്രതിസന്ധിയുടെ സമയമാണെങ്കിലും കേരളം മാര്‍ക്കറ്റിലെ ഞങ്ങളുടെ പ്രകടനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മികച്ച നിലയിലാണ്. ഏപ്രില്‍-ജൂണ്‍ ക്വാര്‍ട്ടര്‍ വിലയിരുത്തിയാല്‍ വില്പനയുടെ വോള്യം നോക്കുമ്പോള്‍ എഴുപത് ശതമാനത്തോളം വര്‍ധനയുണ്ട്. ഇത് വലിയൊരു ആത്മവിശ്വാസം നല്‍കുന്നുണ്ട്. വിപണി വിഹിതത്തില്‍ മാരുതിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനും ടാറ്റ മോട്ടോഴ്സിന് കഴിഞ്ഞിട്ടുണ്ട്; വോള്യം വിലയിരുത്തുമ്പോള്‍ ഏതാണ്ട് 24 ശതമാനത്തോളം വിപണിവിഹിതം ആയിക്കഴിഞ്ഞു. മിനി എസ്യുവി നെക്സോണ്‍ ആണ് സെയില്‍സില്‍ മുന്നിട്ട് നില്‍ക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് അള്‍ട്രോസും മുന്‍വര്‍ഷത്തെ  അപേക്ഷിച്ച് മികച്ച വില്‍പന നേടി.

ബിഎസ് 4 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വിപണിയില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞത് വില്പനയില്‍ മുന്‍തൂക്കം നേടാന്‍ സഹായിച്ചിട്ടുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ട്‌സ്റ്റോക്കുകള്‍ വില്പന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ഡീലര്‍മാര്‍ക്കും ഗുണകരമായി. ഒപ്പം ഡീലര്‍മാര്‍ക്ക് കോസ്റ്റ് മാനേജ്മെന്റ് ഫലപ്രദമായി നടപ്പാക്കാനുള്ള പിന്തുണയും കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടായി. 

തീര്‍ച്ചയായും കോവിഡ് പ്രതിസന്ധി കസ്റ്റമര്‍ ഇന്ററാക്ഷനും മാര്‍ക്കറ്റിങ്ങിനുമൊക്കെ വെല്ലുവിളി ആയിട്ടുണ്ട്. എങ്കിലും ഓണ്‍ലൈന്‍ സാന്നിധ്യത്തിലൂടെയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മികവിലൂടെയും ഒരു പരിധിവരെ ഇത് മറികടക്കാനായി. പുതിയ ക്വാര്‍ട്ടറിലേക്ക്  കടക്കുമ്പോള്‍ എല്ലാ വിഭാഗം കസ്റ്റമേഴ്സില്‍ നിന്നും മികച്ച പ്രതികരണം ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിങ് സ്ട്രാറ്റജിയാണ് തയാറാക്കുന്നത്. നിലവില്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ പോലുള്ള സ്ഥിര വരുമാനക്കാരായ, കോവിഡ് പ്രതിസന്ധി താരതമ്യേന കുറച്ചു മാത്രം ബാധിച്ചിട്ടുള്ള കസ്റ്റമേഴ്‌സാണ് വാഹനങ്ങള്‍ വാങ്ങാനായെത്തുന്നത്. എന്‍ആര്‍ഐ, ചെറുകിട സംരംഭകര്‍, ബിസിനസുകാര്‍ എന്നിവരൊക്കെ ഇപ്പോള്‍ അല്പം മടിച്ചു നില്‍ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പ്രതിസന്ധി അയയുന്നതോടെ കൂടുതല്‍ വില്പനയുണ്ടാകും എന്ന പ്രതീക്ഷയാണുള്ളത്. അവര്‍ക്ക് കൂടുതല്‍ പിന്തുണയേകാന്‍ ഡൗണ്‍ പേയ്മെന്റില്‍ കുറവ് വരുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ട്. വിലയുടെ 90 ശതമാനം വരെ ഫണ്ടിങ് ലഭ്യമാക്കുന്നതിനുള്ള കൃത്യമായ ശ്രമങ്ങള്‍ ഫിനാന്‍ഷ്യല്‍ കമ്പനികളും ബാങ്കുകളുമായി ചേര്‍ന്ന് നടക്കുന്നുണ്ട്. കസ്റ്റമര്‍ക്ക് അഫോര്‍ഡബിലിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്. ആദ്യ ആറുമാസത്തേക്കെങ്കിലും ഇഎംഐയില്‍ കുറവ് വരുത്തുന്നതും ലോണ്‍ പീരിയഡ് ഉയര്‍ത്തുന്നതും ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ ഫലം കാണുമെന്ന് തികഞ്ഞ പ്രതീക്ഷയുണ്ട്. പ്രളയവും നിപ്പയുമൊക്കെ തിരിച്ചടിയായ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്.

(ജിഎം, സെയില്‍സ് - മരീനാ മോട്ടോഴ്സ്)


മാര്‍ക്കറ്റിങ് പരിമിതി മറികടക്കാന്‍ ഡിജിറ്റല്‍ മികവ് സഹായകം - ജോണ്‍ ഐ. രാമനാട്ട്

മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ബുക്കിങ്ങില്‍ 30-35 ശതമാനത്തോളം കുറവുണ്ട്. അതേസമയം   ചെറുകാറുകളുടെ വില്പനയില്‍ മുന്നേറ്റമുണ്ട്. എന്നാല്‍ പ്രൊഡക്ഷന്‍ മന്ദഗതിയിലായത് ഇനിയും പൂര്‍ണതോതില്‍ പുനരാരംഭിച്ചിട്ടില്ല. ഗുജറാത്തിലെയും ചെന്നൈയിലെയും പ്ലാന്റുകളില്‍ സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ട് തന്നെ ചെറുകാറുകളുടെ സെഗ്മെന്റില്‍  ഡിമാന്ഡിന്റെ വര്‍ദ്ധനവിന് അനുസരിച്ച് സപ്ലൈ നടക്കാത്ത സ്ഥിതിയുണ്ട്. ഫോര്‍ഡിന് ഏറ്റവും ബുക്കിങ് ഉള്ളത് എക്കോസ്‌പോട്ടിനാണ്. ഒപ്പം പ്രീമിയം സെഗ്മെന്റില്‍ എന്‍ഡവറിനും മികച്ച ബുക്കിങ് ഉണ്ട്. സര്‍വീസ് കോസ്റ്റ് ഉള്‍പ്പെടെ താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രീമിയം സൗകര്യങ്ങള്‍ ലഭ്യമാകുന്നു എന്നതാകാം കാരണം. ഫിസിക്കല്‍ മാര്‍ക്കറ്റിങ്ങിലെ പരിമിതിയെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മികവ് കൊണ്ട് മറികടക്കാനാണ് ശ്രമം. അതാത് പ്രൊഡക്ടുകള്‍ക്ക് വേണ്ട സമയത്ത് ഫലപ്രദമായ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഉറപ്പാക്കാന്‍ ഡെഡിക്കേറ്റഡ് ടീം  തന്നെ ഗ്രൂപ്പിനുണ്ട്. സെയില്‍സ് ടീം വില്‍പ്പനയിലും സര്‍വീസിലും കഴിഞ്ഞ തവണത്തെ മികവ് തുടരാനുള്ള കഠിനമായ ശ്രമത്തിലാണ്.

(ജനറല്‍ മാനേജര്‍, കൈരളി ഫോര്‍ഡ്)

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story