EDITORIAL

ഗ്രാമീണ്‍ ഇ സ്റ്റോര്‍ വില്‍പനയിലെ മുന്നേറ്റം - ന്യൂഏജ് എഡിറ്റോറിയൽ

Newage News

17 Oct 2020

കോവിഡ് കാലത്തിന്റെ സങ്കീര്‍ണതകള്‍ ലോകമെങ്ങും  ഇ പ്ലാറ്റ്‌ഫോമുകള്‍ക്ക് വലിയ സ്വീകാര്യത നല്‍കിയെന്നത് യാഥാര്‍ഥ്യമാണ്. നമ്മുടെ രാജ്യവും അതില്‍ നിന്ന് വിഭിന്നമല്ല. ഈ കൊമേഴ്‌സിലും ഇ ബാങ്കിങ്ങിലുമുണ്ടണ്ടായ മുന്നേറ്റത്തിന് ഒപ്പം ജീവിതത്തിന്റെ പല മേഖലകളും ഇന്ന് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള വളര്‍ച്ചയിലാണ്. പ്രതികൂല സാഹചര്യത്തെ മറികടക്കുക എന്നതിനപ്പുറം സാധാരണ ജീവിതത്തിന്റെ മുഖമുദ്ര തന്നെയായി ഡിജിറ്റല്‍ രീതികള്‍ പരിണമിക്കുകയാണ്. ഇപ്പോള്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന് കീഴിലുള്ള സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുകളുടെ വില്‍പ്പന മുന്നേറ്റത്തെകുറിച്ചുള്ള  കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യമെങ്ങുമുള്ള ഗ്രാമീണ്‍ ഇ സ്റ്റോറുകള്‍ വഴി കോവിഡ് കാലത്ത് 81 കോടിയോളം  രൂപയുടെ വില്‍പ്പന നടന്നു എന്നാണ് വ്യക്തമാവുന്നത്.

രാജ്യത്തെ 1.25 ലക്ഷം ഇ സ്റ്റോറുകള്‍ വഴിയാണ് ഇത്രയും ഉത്പന്നങ്ങള്‍ വിറ്റുപോയത്. കേരളത്തില്‍ നിന്നുള്ള 400 ഗ്രാമീണ ഇ സ്റ്റോറുകളും ഇതില്‍ ഉള്‍പ്പെടുന്നു.പച്ചക്കറി, പലചരക്ക്, മറ്റ് ഭക്ഷ്യവസ്തുക്കള്‍, അവശ്യസാധനങ്ങള്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി പല വെറൈറ്റി ഉല്‍പ്പന്നങ്ങളും ഇത്തരത്തില്‍ വിറ്റുപോകുന്നുണ്ടണ്ട്. സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആണ് ബുക്കിംഗ് സ്വീകരിക്കുന്നത്. രാജ്യത്തെ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളിലെ വില്ലേജ് തല സംരംഭകരാണ് ബുക്കിംഗ് അനുസരിച്ച് സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നത്.കോവിഡ് കാലത്ത് രാജ്യമൊട്ടാകെ 12 ലക്ഷം ഇടപാടുകള്‍ ഇ സ്റ്റോര്‍ കേന്ദ്രീകരിച്ച് നടന്നു. കേരളത്തില്‍ നിന്ന് 1500-ഓളം വില്ലേജ് തല സംരംഭകര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടണ്ട്. അതില്‍ 400 സംരംഭകര്‍ ഇന്ന് സജീവമായി രംഗത്തുണ്ട്. ഇവരിലൂടെയുള്ള വില്‍പ്പനയാണ് കണക്കാക്കുന്നത്.

സംസ്ഥാനത്ത് നിന്ന് മാത്രം 2500ലേറെ സ്ഥിരം ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ ഇ സ്റ്റോറുകള്‍ക്കുണ്ടണ്ട്. മറ്റ് സ്വകാര്യ ഓണ്‍ലൈന്‍ സംരംഭങ്ങളുമായി കടുത്ത കോമ്പറ്റീഷന് തന്നെ ഗ്രാമീണ്‍ ഇ സ്റ്റോറുകള്‍ കരുത്തു നേടി എന്നതാണ് ശ്രദ്ധേയം.ഗ്രാമീണ മേഖലയിലെ പുതുതലമുറ സംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു എന്ന പ്രാധാന്യവും ഇതിനുണ്ടണ്ട്. ഇന്നത്തെ പുത്തന്‍ പരിതസ്ഥിതികളില്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിന്റെയും സ്വീകാര്യത ഉയരുകയാണ്. അതുകൊണ്ടണ്ടുതന്നെ ഈ സംരംഭങ്ങളുടെ ഭാവി സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള ചിന്തകള്‍ ശുഭോ തര്‍ക്കം തന്നെയാണ്.
ഇ സ്റ്റോറുകള്‍ക്ക് വലിയ ഭാവി സാധ്യതകള്‍ ഉണ്ട് - എസ്. മനീഷ്

ഇന്ന് കോവിഡ് വ്യാപനത്തിന്റെയും പ്രത്യേക നിയന്ത്രണങ്ങളുടെയും സാഹചര്യത്തില്‍ ഇ പ്ലാറ്റ്‌ഫോമുകള്‍ക്ക് എല്ലാം വന്‍ സ്വീകാര്യതയാണ് ഉണ്ടണ്ടായിരിക്കുന്നത്. സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിച്ചു ജീവിതം മുന്നോട്ടു കൊണ്ടണ്ടുപോവുക എന്ന ചിന്ത തന്നെയാണ് സമൂഹത്തിലുള്ളത്. അപ്പോള്‍ അതിനനുസൃതമായ ഒരു ഉപാധി എന്ന നിലയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാറിയിരിക്കുന്നു. പല മേഖലകളിലും ഡിജിറ്റല്‍ സപ്പോര്‍ട്ട് അനിവാര്യതയായിട്ടുണ്ടണ്ട്. വിദ്യാഭ്യാസവും കച്ചവടവും ബാങ്കിങും എല്ലാം ഓണ്‍ലൈന്‍ സംവിധാനം മുഖേന മുന്നോട്ട് പോവുകയാണ്. മുമ്പ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് മാത്രം പ്രവര്‍ത്തിച്ചിരുന്ന ഓണ്‍ലൈന്‍ ബിസിനസുകള്‍ ഇപ്പോള്‍ ഗ്രാമങ്ങള്‍ക്കും സ്വീകാര്യമായിട്ടുണ്ടണ്ട്. ഗ്രാമങ്ങളില്‍ ഫോണ്‍ വഴിയുള്ള ഓര്‍ഡറുകലില്‍ തന്നെ പതിന്മടങ്ങ് വര്‍ധനയുണ്ടണ്ടായിട്ടുണ്ടണ്ട്. ഈ സാഹചര്യത്തില്‍ ഗ്രാമീന്‍  ഇ സ്റ്റോറുകള്‍ക്ക് വലിയ പ്രാധാന്യം കൈവന്നിട്ടുണ്ടണ്ട്. നഗര ജീവിതത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഇ പര്‍ച്ചേസ് ഗ്രാമങ്ങളിലും എത്തുകയാണ്. അതുകൊണ്ടണ്ടുതന്നെ ഇത്തരം സംരംഭങ്ങള്‍ക്ക് വലിയ ഭാവി സാധ്യതകള്‍ കൈവരുന്നുണ്ടണ്ട്. സര്‍ക്കാര്‍ അംഗീകൃത സംരംഭങ്ങള്‍ എന്ന നിലയില്‍ ഇ സ്റ്റോറുകള്‍ക്കുള്ള വലിയ വിശ്വാസ്യതയും സ്വീകാര്യതയും പ്രധാനമാണ്.  കോവിഡ് ശേഷമുള്ള കാലത്ത് പോലും അതിന് സ്വീകാര്യത കുറയുന്നില്ല. വര്‍ദ്ധിക്കുകയാണ്. ഡിജിറ്റല്‍ സേവന കന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഒരു ബിസിനസ് സാധ്യതയ്ക്ക് കൂടി അവസരമുണ്ടണ്ടാവുന്നു.           

(ഐ ടി പ്രൊഫഷണലും പബ്  ജി ഗ്രില്‍  മാനേജിങ് പാര്‍ട്ട്ണറുമാണ്)


ഇ പ്ലാറ്റ്‌ഫോമുകള്‍ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ് - കല്ലട രമേശ്

കോവിഡ് കാലം ജീവിതത്തിന്റെചിന്താരീതികള്‍ക്ക്  വലിയ മാറ്റമാണ് കൊണ്ടണ്ടുവരുന്നത്. മുമ്പ് അത്ര പ്രാധാന്യം കല്‍പ്പിക്കപ്പെടാത്ത പല കാര്യങ്ങളും അത്യാവശ്യമായി മാറുകയാണ്. ഇ പ്ലാറ്റ്‌ഫോമുകളുടെ കാര്യത്തില്‍ സംഭവിച്ചതും അതുതന്നെയാണ്. ഒരിക്കല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ നിന്ന് അകലം പാലിച്ചവര്‍ ഇപ്പോള്‍ അതിലേക്ക് കൂടുതല്‍ അടുക്കുകയാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസിംഗ് ജീവിതത്തിന്റെ ഭാഗം തന്നെയായി മാറുന്നു. മില്‍മ തിരുവനന്തപുരം കേന്ദ്രീകരിച്ച് മോണിംഗ് നീഡ്‌സ് എന്ന പേരില്‍ പാലും പാലുല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴി വീടുകളില്‍ എത്തിക്കുന്നുണ്ടണ്ട്. ഇനി ഇത് എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിക്കാനാണ് സാധ്യത. സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കുക വലിയ ആവശ്യകതയായി മാറുമ്പോള്‍ ഇത്തരം രീതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവരികയാണ്.ഗ്രാമീണ ഇ സ്റ്റോറുകള്‍ക്ക് ഇനിയുള്ള കാലം വലിയ സ്വീകാര്യത ലഭിക്കും. കൂടുതല്‍ പേര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ആവശ്യമായിവരും. അതുകൊണ്ടണ്ട് മില്‍മ ഇത്തരം സംരംഭങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ്. മില്‍ക്ക് കിയോസ്‌കുകള്‍ ആരംഭിക്കുന്നതിന് ആലോചിച്ചിരുന്നു. ഇനി അത്തരം സംരംഭങ്ങള്‍ ഉണ്ടണ്ടാവും. അവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് വീടുകളില്‍ ലഭിക്കുക എന്നത് സൗകര്യം മാത്രമല്ല സുരക്ഷിതവുമാണ്. അതിനാല്‍ തന്നെ അങ്ങനെയുള്ള സംരംഭങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കും. ഇ സ്റ്റോര്‍ വില്‍പ്പനയില്‍  ഉണ്ടണ്ടാവന്ന മുന്നേറ്റം ഇനിയും തുടരാനാണ് സാധ്യത. പുതിയ കാലത്തിന്റെ ആവശ്യം എന്ന നിലയില്‍ അതിനുള്ള സ്വീകാര്യത വര്‍ദ്ധിക്കുകയാണ്. കോവിഡിന്  ശേഷവും ഇ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം തുടരും. അതിന്റെ സൗകര്യത്തെപ്പറ്റിയുള്ളതിരിച്ചറിവ് ഉണ്ടണ്ടായിട്ടുണ്ടണ്ട്. അതുകൊണ്ടണ്ട് തന്നെ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ തുടര്‍ന്നും പരമാവധി പ്രയോജനപ്പെടുത്താനാണ് സാധ്യത.                                                             

(സാമൂഹിക നിരീക്ഷകനും ട്രിവാന്‍ഡ്രം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക്‌പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ചെയര്‍മാനുമാണ്)


ഇ പര്‍ച്ചേസിംഗ് ജനകീയമാവുകയാണ് - ജോസഫ് കാട്ടേത്ത്

ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമുകളുടെ  വലിയ പ്രാധാന്യം അതിന്റെ സൗകര്യവും അതിലൂടെ ലഭിക്കുന്ന സുരക്ഷിതത്വവുമാണ്. മനുഷ്യര്‍ അഭിമുഖീകരിക്കുന്ന വലിയ ദുരിതത്തില്‍  അതിന്റെ പ്രാധാന്യം തിരിച്ചറിയപ്പെട്ടു. താരതമ്യം ചെയ്യാന്‍ ആവത്ത വിധം അതിന്റെ പ്രാധാന്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഇവിടെ ഇത്തരം രീതികളെ കുറിച്ച് തികഞ്ഞ അജ്ഞത ഉള്ളവര്‍പോലും ഇന്ന്  അതിന്റെ വക്താക്കളായി മാറിയിട്ടുണ്ടണ്ട്. കാലം മനുഷ്യനെ മാറി ചിന്തിക്കാന്‍ പഠിപ്പിച്ചു. വരുന്ന കാലം അതിന്റെ പ്രാധാന്യം പതിന്മടങ്ങ് വര്‍ധിക്കനാണ് സാധ്യത. ഇ പര്‍ച്ചേസിംഗും മറ്റും ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. മത്സരങ്ങളൊന്നും  ഇല്ലാതെ തന്നെ ഈ രംഗം  കൂടുതല്‍ പുരോഗതിയിലേക്ക് എത്തും. ഇ പ്ലാറ്റ് ഫോമില്‍ ലഭ്യമാവാത്ത ഒന്നും തന്നെ ഇനി ഉണ്ടണ്ടാവില്ല. ഭക്ഷ്യവസ്തുക്കളുടെ കല വറ തന്നെ വിരല്‍ത്തുമ്പില്‍ എത്തി. അതില്‍ നിന്ന് തെരഞ്ഞെടുക്കുകയെ വേണ്ടണ്ടതുള്ളു.  സമയവും ബുദ്ധിമുട്ടും കൂടാതെ തന്നെ ഏറ്റവും മെച്ചമായവ നമുക്ക് ലഭിക്കും. അതുതന്നെയാണ് ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിന്റെ കൂടുതല്‍ ജനകിയതയില്‍ എത്തിക്കുന്നതും. മാറുന്ന കാലത്ത് ടെക്‌നോളജിയുടെ സര്‍വ്വ തലത്തിലുമുള്ള പ്രയോഗം തന്നെയാണ് ഉണ്ടണ്ടാവുന്നത്. അത് ഇവിടെ  തികച്ചും സ്വാഭാവികവുമാണ്. 

(സാമൂഹിക നിരീക്ഷകനും ഹരിത കര്‍ഷക സംഘം പ്രസിഡന്റുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story