EDITORIAL

തുണയാവുമോ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ്? - ന്യൂഏജ് എഡിറ്റോറിയൽ

Newage News

17 Nov 2020

നമന്ത്രി നിര്‍മ്മല സീതാരാമന്‍ ആത്മ നിര്‍ഭര്‍ ഭാരത് സാമ്പത്തിക പാക്കേജി ന്റെ മൂന്നാംഘട്ട പ്രഖ്യാപനങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുന്നു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍  8.6 ശതമാനം ഇടിയുമെന്നും തുടര്‍ച്ചയായി രണ്ടു പാദങ്ങളിലും നെഗറ്റീവ് വളര്‍ച്ച കാണിക്കുന്ന സമ്പദ്ഘടന സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലാണെന്നുമാണ്  കേന്ദ്ര ബാങ്കായ ആര്‍ബിഐയുടെ വിലയിരുത്തല്‍. അതായത്  മാസങ്ങള്‍ക്ക് മുമ്പേ മാന്ദ്യം പിടിമുറുക്കിയ സമ്പത് രംഗത്ത് കോ വിട് പ്രതിസന്ധി തീര്‍ത്ത ആഘാതം  നിസ്സാരമല്ലന്നും അതിനെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ ലക്ഷ്യം കണ്ടില്ലെന്നുമാണ് തെളിയുന്നത്.ഈ പ്രതിസന്ധി ഉയര്‍ത്തുന്ന വിഷമ വൃത്തത്തില്‍ നിന്നുള്ള മോചനത്തിന് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട സാമ്പത്തിക പാക്കേജ് എത്രമാത്രം ഫലപ്രദമാവും എന്ന ചിന്തയാണ് സാമ്പത്തികരംഗത്ത് ഉയരുന്നത്.

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ്ന്റെ മൂന്നാംഘട്ടത്തില്‍ പ്രതിസന്ധി രൂക്ഷമായ 26 മേഖലകള്‍ക്ക് ഉദാര വായ്പകളും ഗ്രാമീണമേഖലയിലടക്കം പുതിയ തൊഴിലവസരങ്ങളും ഭവന നിര്‍മ്മാണ രംഗത്ത് നികുതിയിളവുകളും ധനമന്ത്രി  മുന്നോട്ടുവയ്ക്കുന്നു.2,65,080 കോടി രൂപയാണ് പാക്കേജില്‍ മൊത്തം വകയിരുത്തുന്നത്. ഗ്രാമീണ മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിന് പതിനായിരം കോടി രൂപയാണ് കണക്കാക്കുന്നത്. കാര്‍ഷികരംഗത്ത് 65,000 കോടി രൂപ വളം സബ്‌സിഡിക്കായി നീക്കിവെക്കുന്നു.രാജ്യത്തെ 14 കോടി കര്‍ഷകരിലേക്ക് ഈ സഹായം എത്തുമെന്നാണ് ധനമന്ത്രി പറയുന്നത്.ഈ വര്‍ഷം ഫെബ്രുവരി വരെ 50 കോടി മുതല്‍ 500 കോടി രൂപ വരെ വായ്പ തിരിച്ചടവ് ഉള്ള വ്യവസായങ്ങള്‍ക്ക് അധിക വായ്പയും ഒരു വര്‍ഷം മോറട്ടോറിയം ഉള്‍പ്പെടെ അഞ്ചുവര്‍ഷ തിരിച്ചടവ് കാലാവധിയും ലഭിക്കും.സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലകളില്‍ ഉദാര വായ്പാ പദ്ധതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച്ട്ട്ണ്ട്.ആയിരം തൊഴിലാളികള്‍ വരെയുള്ള സംരംഭങ്ങളില്‍ പുതിയ തൊഴിലാളികളുടെ പി എഫ് വിഹിതം മുഴുവന്‍ രണ്ടു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്.

പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിനും നികുതി ഇളവുകലിലൂടെയും സബ്‌സിഡി വഴിയും മേഖലകളെ ഉത്തേജിപ്പിക്കുന്നതിനും ധനമന്ത്രി ഇക്കുറി കാര്യമായി ശ്രമിച്ചിട്ടുണ്ട്.പി എഫ് വിഹിതം മൊത്തമായി ഏറ്റെടുക്കുന്നതും ഗ്രാമീണ മേഖലയ്ക്ക് തൊഴില്‍രംഗത്ത് പതിനായിരം കോടി നീക്കി വെക്കുന്നതും തൊഴില്‍ മേഖലയ്ക്ക് കരുത്തുപകരുമെന്ന് തന്നെയാണ് പ്രതീക്ഷ. ബിസിനസ് മേഖലയ്ക്ക് പ്രഖ്യാപിച്ചിരുന്ന എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം പരിഷ്‌കരിച്ചതും ശ്രദ്ധേയമാണ്. എന്നാല്‍  ജനങ്ങളിലേക്ക് ഡയറക്ട മണി ട്രാന്‍സ്ഫര്‍ എന്ന ആവശ്യം സര്‍ക്കാര്‍ കണക്കിലെടുത്തില്ലെ ന്നതും വായ്പകള്‍ വഴിയുള്ള ഉത്തേജനത്തില്‍ തന്നെയാണ് നിലയുറപ്പിക്കുന്നത് എന്നുമുള്ള വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്. സമ്പത് രംഗത്ത് പണം നേരിട്ട് ഒഴുക്കാതെ ഓരോ മേഖലയുടെയും ഉണര്‍വിലൂടെ അത് സാധ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആ ലക്ഷ്യം ഈ മൂന്നാംഘട്ട ആത്മ നിര്‍ഭര്‍ പാക്കേജ് എത്രമാത്രം സാധ്യമാക്കുമെന്നതാണ് ഇനി അറിയേണ്ടത്.


സമ്പദ് ഘടനയ്ക്ക് കരുത്ത് പകരുമെന്ന്തന്നെയാണ് കരുതുന്നത് - ഡോ. വി.കെ. വിജയകുമാര്‍

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് മൂന്നാംഘട്ട പാക്കേജ് സമ്പദ്ഘടനയില്‍ വളരെ പോസിറ്റീവായ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഗവണ്‍മെന്റ് ഇതിനുമുമ്പും പല ഘട്ടങ്ങളിലായി ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായുള്ള പാക്കേജ് ആണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിനും ബിസിനസ് മേഖല കൂടുതല്‍ ശക്തമാക്കുന്നതിനും വേണ്ട നടപടികള്‍ ഈ പ്രഖ്യാപനത്തില്‍ സ്വീകരിച്ചിട്ടുണ്ട്. സമ്പദ്ഘടന ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് സവിശേഷപ്രാധാന്യമുണ്ട്.

ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് ഗ്രാമീണമേഖലയില്‍ 10,000 കോടി രൂപ തൊഴില്‍ സൃഷ്ടിക്കായി വകയിരുത്തുന്നു. ബിസിനസ് മേഖലയ്ക്ക് പ്രഖ്യാപിച്ചിരുന്ന എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. വായ്പാ ലഭ്യത ഉദാരമാക്കുന്ന ഈ സ്‌കീം പഴയതില്‍ നിന്ന് വ്യത്യസ്തമായി ഒരുവര്‍ഷത്തെ മൊറട്ടോറിയമടക്കം അഞ്ചുവര്‍ഷം വരെ തിരിച്ചടവ് കാലാവധിയും പ്രഖ്യാപിച്ചിരിക്കുന്നു. ബിസിനസ് മേഖലയ്ക്ക് ഇത് ഉത്തേജനം പകരും. പ്രതിസന്ധി ഏറെ രൂക്ഷമായ 26 മേഖലകള്‍ക്ക് പ്രത്യേക  പരിഗണന നല്‍കിയിരിക്കുന്നു. സമ്പദ്ഘടനയിലെ ഓരോ മേഖലയേയും അതിജീവനത്തിന് പ്രാപ്തമാക്കുന്ന തരത്തിലാണ് പാക്കേജില്‍ പ്രഖ്യാപനമുള്ളത്. സംരംഭങ്ങളില്‍ പുതിയ തൊഴിലാളികളുടെ പി എഫ് വിഹിതം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഗ്രാമീണ മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ പ്രത്യേക പരിഗണന നല്‍കുന്നു. ഇതെല്ലാം തൊഴില്‍ മേഖലയ്ക്ക് ഊര്‍ജദായകമായ കാര്യങ്ങളാണ്. സമ്പദ്ഘടനയില് പണം ഒഴുക്കുക എന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട കാര്യമല്ല. അതിനു വേണ്ട നടപടികള്‍ സെന്‍ട്രല്‍ ബാങ്ക് ആണ് സ്വീകരിക്കേണ്ടത്. ആര്‍ബിഐ ഇത്തരം നടപടികള്‍ ഇതിനകം തന്നെ പലപ്പോഴായി സ്വീകരിച്ചിട്ടുണ്ട്. റിപ്പോ നിരക്ക് കുറക്കലും മറ്റും അതിന്റെ ഭാഗമായള്ളതാണ്. സമ്പദ്ഘടന ഇപ്പോള്‍ ഒരു തിരിച്ചുവരവിന്റ് പാതയിലാണ്. അതിന് കൂടുതല്‍ ഉത്തേജനം പകരാന്‍ ഇപ്പോഴത്തെ നടപടികള്‍ വഴി സാധിക്കും എന്ന് തന്നെയാണ് കരുതുന്നത്.                      

(പ്രമുഖ ധനകാര്യ വിദഗ്ധന്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്)


ഈ പാക്കേജ് പ്രതിസന്ധിക്ക് പരിഹാരമാവില്ല - ഡോ. ടി.എം. തോമസ് ഐസക്

ആത്മനിര്‍ഭര്‍ ഭാരത് ഒന്നാം പാക്കേജ് മെയ് മാസത്തിലാണ് പ്രഖ്യാപിച്ചത്. പിന്നീട് രണ്ടണ്ടാം പാക്കേജും വന്നു. ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് ചരിത്രത്തില്‍ ആദ്യമായി രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലാണെന്ന് വെളിപ്പെടുത്തി. ഒന്നാം പാദത്തില്‍ സമ്പദ്ഘടനയിലെ ഉല്‍പ്പാദനം 24 ശതമാനം ഇടിഞ്ഞത് ലോക്ഡൗണും മറ്റുംമൂലമാണെന്നു വിശദീകരിക്കാം. എന്നാല്‍ ആത്മനിര്‍ഭര്‍ പാക്കേജ് ഉണ്ടണ്ടായിട്ടും രണ്ടണ്ടാം പാദത്തില്‍ (ജൂലൈ - സെപ്തംബര്‍) 8 ശതമാനം സാമ്പത്തിക ഉല്‍പ്പാദനം ഇടിഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ പിറ്റേന്നാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ മൂന്നാം പാക്കേജ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം പാദത്തിലും സാമ്പത്തിക വളര്‍ച്ച ഇടിയുന്നതിനെ തടയാന്‍ ഈ പാക്കേജ് കൊണ്ടണ്ടാവില്ല. ഇത് പ്രഖ്യാപന ദിവസം ഓഹരിയിലും പ്രതിഫലിച്ചിട്ടുണ്ടണ്ട്. പുതിയ പ്രഖ്യാപനങ്ങള്‍ തികച്ചും അപര്യാപ്തമാണെങ്കിലും ആയിടത്തോളം നാടിനു ഗുണകരമാണ്. സംസ്ഥാനത്തിലെ സംരംഭകര്‍ക്കും ജനങ്ങള്‍ക്കും ഇവയില്‍ നിന്നും പരമാവധി നേട്ടം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയും ചെയ്യും. പക്ഷെ, മറ്റ് രണ്ടണ്ട് പാക്കേജുകളിലുമെന്നപോലെ ഊതിവീര്‍പ്പിച്ച കണക്കുകളാണ് ധനമന്ത്രി വിളമ്പിയിട്ടുള്ളത്. 2.65 ലക്ഷം കോടി രൂപയില്‍ 65000 കോടി രൂപ വളത്തിനുള്ള സബ്‌സിഡിയാണ്. വളത്തിന്റെ വില സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

ഇറക്കുമതി വില അതിനേക്കാള്‍ വ്യത്യാസമാണെങ്കില്‍ ആ വില സബ്‌സിഡിയായി വളം കമ്പനികള്‍ക്കു നല്‍കും. ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി വളത്തിന്റെ വില കുറച്ചിരിരുന്നുവെങ്കില്‍ മനസ്സിലാക്കാം. വിലയില്‍ ഒരു മാറ്റവും ഇല്ല. പക്ഷെ, 65000 കോടി രൂപ കൂടുതല്‍ സബ്‌സിഡി വേണമെന്നു പറഞ്ഞാല്‍ അതിന് അര്‍ത്ഥം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ആവശ്യമായ പണം വകയിരുത്തിയിരുന്നില്ല എന്നു മാത്രമാണ്. ഇത് ഇന്ന് അല്ലെങ്കില്‍ നാളെ സര്‍ക്കാര്‍ കൊടുക്കേണ്ടണ്ട തുകയാണ്. അതാണ് ഇപ്പോള്‍ ഉത്തേജക പാക്കേജിന്റെ പേരില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.മറ്റൊരു സുപ്രധാന പ്രഖ്യാപനം ഉല്‍പ്പാദന വര്‍ദ്ധനവിനുള്ള ഇന്‍സെന്റീവുകളാണ്. തെരഞ്ഞെടുത്ത 10 വ്യവസായങ്ങളില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന അടിസ്ഥാന വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചാല്‍ 4-12 ശതമാനം വര്‍ദ്ധിപ്പിച്ച ഉല്‍പ്പാദനത്തിനു സബ്‌സിഡി ലഭിക്കും.

അഞ്ച് വര്‍ഷത്തേയ്ക്കാണ് 1.46 ലക്ഷം കോടി രൂപ. ഇനി അഞ്ച് വര്‍ഷം കൊടുക്കാനുള്ള തുക ഇന്നത്തെ പാക്കേജില്‍ ഉള്‍പ്പെടുത്തുന്നത് എന്തിന്? ഈ വര്‍ഷത്തെ ഉത്തേജനം 30000 കോടി രൂപയേയുള്ളൂ.മറ്റൊരു കാര്യവും കൂടിയുണ്ടണ്ട്. ഉല്‍പ്പാദന വര്‍ദ്ധനവ് മാത്രം നേടിയാല്‍ പോരാ. നിശ്ചിതശതമാനം നിക്ഷേപവും വര്‍ദ്ധിക്കണം. എങ്കില്‍ മാത്രമേ സബ്‌സിഡി കിട്ടൂ. ഇതോടെ പദ്ധതിയുടെ നേട്ടം ലഭിക്കുക വളരെ ദുര്‍ഘടമായിട്ടുണ്ടണ്ട്. ഇപ്പോള്‍ മാന്ദ്യംമൂലം വ്യവസായമേഖലയുടെ 60-70 ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ഏത് സംരംഭകനാണ് നിക്ഷേപം നടത്തി കൂടുതല്‍ ഉല്‍പ്പാദനശേഷി സൃഷ്ടിക്കുക?

ഒക്ടോബര്‍ 1 മുതല്‍ ജോലി ലഭിക്കുന്ന 15000 രൂപയില്‍ താഴയുള്ള തൊഴിലാളികളുടെ പിഎഫ് അടയ്ക്കുന്നത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണ്. പുതിയതായി കേരളത്തില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് ഇത്തരമൊരു ആനുകൂല്യം കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സ്‌കീമില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടണ്ടിവരും.ആത്മനിര്‍ഭര്‍ ഭാരതിന്റെ ഒന്നാം പാക്കേജില്‍ പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം ഈ വര്‍ഷം മാര്‍ച്ച് മാസം അവസാനം വരെ നീട്ടിയതും സ്വാഗതാര്‍ഹമാണ്.

കേരളത്തിലെ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ നാലായിരത്തില്‍പ്പരം കോടി രൂപ അധിക വായ്പയായി ലഭിച്ചിട്ടുണ്ടണ്ട്. ഇതിനു പുറമേ സര്‍ക്കാര്‍ ബജറ്റില്‍ നിന്നും അധികമായി ചെലവു വരുന്നത് മുഖ്യമായി നഗരമേഖലയിലെ പാര്‍പ്പിടത്തിനുള്ള 18000 കോടി രൂപയും ഗ്രാമീണ തൊഴിലിനുള്ള 10000 കോടി രൂപയും പ്രതിരോധം തുടങ്ങിയ വ്യവസായ മേഖലയില്‍ അധിക നിക്ഷേപത്തിനുള്ള 10200 കോടി രൂപയുമാണ്. കോവിഡ് വാക്‌സിന്‍വികസനത്തിന് 900 കോടി രൂപയും എക്‌സിംഗ് ബാങ്കിനെ സഹായിക്കാന്‍ 3000 കോടി രൂപയും നീഫിനെ സഹായിക്കാന്‍ 6000 കോടി രൂപയും വകയിരുത്തിയിട്ടുണ്ടണ്ട്. ഇതുപോലുള്ളവയെല്ലാം ചേര്‍ത്താല്‍ സര്‍ക്കാര്‍ ബജറ്റില്‍ നിന്നും വരുന്ന 84000 കോടി രൂപയേ വരൂ. ഇത് ഇന്ത്യയിലെ ദേശീയ വരുമാനത്തിന്റെ 0.41 ശതമാനമേ വരൂ. ഇതിനേക്കാള്‍ വലിയതോതില്‍സമ്പദ്ഘടനയില്‍ ഇടപെടുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. മുന്‍ ആര്‍ബിഐ  ഗവര്‍ണ്ണര്‍ ശ്രീരംഗരാജന്‍ മിനിഞ്ഞാന്ന് മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പറഞ്ഞത്  ഇന്ത്യാ സര്‍ക്കാര്‍ ദേശീയ വരുമാനത്തിന്റെ 2ശതമാനമെങ്കിലും ഉത്തേജന പാക്കേജായി പ്രഖ്യാപിക്കണമെന്നാണ്. അതുകൊണ്ടണ്ടാണ് ഇപ്പോഴത്തെ പ്രഖ്യാപനം അപര്യാപ്തമെന്നു ഞാന്‍ വിശേഷിപ്പിച്ചത്.

രണ്ട് അടിസ്ഥാനപരമായ പോരായ്മകളാണ് പാക്കേജിനുള്ളത്. ഒന്ന്, സംസ്ഥാനങ്ങളെ ഈ പാക്കേജിലും അവഗണിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ ജി.എസ്.ടി നഷ്ടപരിഹാരത്തില്‍ 73000 കോടി രൂപ 2023 ലേ സംസ്ഥാനങ്ങള്‍ക്ക് നല്‍കൂവെന്നത് ഒരു വിരോധാഭാസമാണ്. മാന്ദ്യകാലത്ത് ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണ്.രണ്ടണ്ട്, ഇന്നത്തെ പ്രതിസന്ധിയുടെ അടിസ്ഥാനകാരണമായി ഏതാണ്ടണ്ട് എല്ലാ സാമ്പത്തിക വിദഗ്ധരും ചൂണ്ടണ്ടിക്കാണിക്കുന്നത് ജനങ്ങളുടെ വാങ്ങല്‍ കഴിവില്‍ വന്നിരിക്കുന്ന ഭീതിജനകമായ ഇടിവാണ്. ഇതിനു പരിഹാരമായി ഇടതുപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവച്ചിട്ടുള്ള മുദ്രാവാക്യം 7500 രൂപ വീതം സാധാരണക്കാര്‍ക്ക് ഇന്‍കം ട്രാന്‍സ്ഫറായി നല്‍കണമെന്നാണ്. കേരളം ചെയ്യാന്‍ ശ്രമിക്കുന്നത് ഇതാണ്. 55 ലക്ഷം ആളുകള്‍ക്ക് ഏതാണ്ടണ്ട് 17000 രൂപയാണ് ഒരു വര്‍ഷം ക്ഷേമപെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി വിതരണം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ വരുമാന കൈമാറ്റ പദ്ധതിയായി ഈ സ്‌കീമിനെ കണക്കാക്കാം. ഇതോടൊപ്പം എല്ലാ കുടുംബങ്ങള്‍ക്കും എല്ലാ മാസവും ഭക്ഷ്യക്കിറ്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു. ഇതുപോലെ രാജ്യമാസകലം സാധാരണക്കാരെ ഈ ആപത്ഘട്ടത്തില്‍ സഹായിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടണ്ടത്. ജനങ്ങളുടെ ചെലവില്‍ പ്രതിസന്ധി പരിഹരിക്കാനുള്ള തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

(സംസ്ഥാന ധനകാര്യ മന്ത്രി)


സമ്പദ്ഘടനയില്‍ ക്രയശേഷി ഉയര്‍ത്താന്‍ നടപടികള്‍ ആവശ്യമാണ് - ജോസഫ് കാട്ടേത്ത്

ആത്മനിര്‍ഭര്‍ ഭാരത് സാമ്പത്തിക പാക്കേജ് മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ച പല പ്രഖ്യാപനങ്ങളും സമ്പദ്ഘടനയ്ക്ക് ഉത്തേജനം പകരുന്നവയാണെങ്കിലും ജനങ്ങളുടെ  വാങ്ങല്‍ശേഷി ശക്തിപ്പെടുത്തുന്ന തരത്തില്‍ അതില്‍ പ്രഖ്യാപനങ്ങള്‍ പരിമിതമാണ്. ഗ്രാമീണ മേഖലയിലും മറ്റും തൊഴില്‍ സൃഷ്ടിക്കപ്പെടുന്നത് മറ്റൊരു തരത്തില്‍ ജനങ്ങള്‍ക്ക് പണലഭ്യത ഉറപ്പുവരുത്തുന്നതാ ണെങ്കിലും നേരിട്ട് പണലഭ്യത ഉറപ്പാകുന്നില്ല. ജനങ്ങള്‍ തൊഴില്‍ നഷ്ടവും രോഗഭീഷണിയും മൂലം പ്രതിസന്ധിയിലായ ഘട്ടത്തില്‍ അത്തരം നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യമുണ്ട്.

ഇപ്പോള്‍ രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തില്‍ ആണെന്നാണ് ആര്‍ബിഐ തന്നെ പറയുന്നത്. ഈ അവസരത്തില്‍ ഉത്തേജനത്തിന് ആവശ്യം വര്‍ധിച്ചു. തുടര്‍ന്നുള്ള കാലങ്ങളില്‍ സമ്പദ്ഘടന ഏതുരീതിയില്‍ മുന്നേറുമെന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. രോഗത്തിന് പ്രതിവിധി കാണുന്നത് വരെ അനിശ്ചിതത്വമുണ്ട്. പ്രഖ്യാപിക്കപ്പെട്ട പാക്കേജുകളില്‍ നിന്നും വ്യത്യസ്തമാണ് ഇപ്പോഴത്തെ പാക്കേജ്. ബിസിനസ് മേഖലയിലും മറ്റും ഉണര്‍വ് പകരുന്ന തരത്തില്‍ പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. സമ്പദ്ഘടനയെ ശരിയായ പാതയിലേക്ക് എത്തിക്കുന്നതിന് ഇത് ഗുണകരമാവും എന്ന് തന്നെ പ്രതീക്ഷിക്കാം. ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ നടപടി ഉണ്ടായില്ല എന്ന പോരായ്മ നിലവിലുണ്ട്.                                             

(സാമ്പത്തിക നിരീക്ഷകനും ഹരിത കര്‍ഷക സംഘം പ്രസിഡണ്ടും ആണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story