EDITORIAL

ഉണരട്ടെ കൃഷിയിടങ്ങള്‍, വരട്ടെ കാര്‍ഷിക സംരംഭങ്ങള്‍ - ന്യൂഏജ് എഡിറ്റോറിയൽ

Newage News

17 Jul 2020

കോവിഡ് അനന്തര കാലം കാര്‍ഷിക അഭിവൃദ്ധിയുടെതാവുമെന്നാണ് പരക്കെയുള്ള കണക്കുകൂട്ടല്‍. ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള കൃഷിയുടെ വ്യാപനവും തൊഴില്‍ നഷ്ടമായവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനുള്ള വലിയ സാധ്യതയുമൊക്കെ ചേര്‍ന്നു കൃഷിയിടങ്ങള്‍ കൂടുതല്‍ സജീവതയിലേക്ക് എത്തിയിട്ടുണ്ടണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൃഷിയുടെ ആവശ്യകത തിരിച്ചറിഞ്ഞ് പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നു. ഇപ്പോള്‍ സംസ്ഥാന വ്യവസായ വകുപ്പ്  കാര്‍ഷിക അടിസ്ഥാനത്തിലുള്ള വ്യവസായങ്ങള്‍ക്കായി പുതിയ പദ്ധതി നടപ്പാക്കുകയാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായും കാര്‍ഷിക ഭക്ഷ്യ മേഖലകളില്‍ വ്യവസായവകുപ്പ് വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതിയിടുന്നത്. ഓരോ ജില്ലയിലും ഇത്തരത്തിലുള്ള 150 ഓളം വ്യവസായങ്ങള്‍ ആരംഭിക്കാനാണ് പരിപാടി. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ സംരംഭങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. ചേര്‍ത്തല മെഗാ മറൈന്‍ ഫുഡ്പാര്‍ക്കും പാലക്കാട് മെഗാഫുഡ് പാര്‍ക്കും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. പുതിയ പദ്ധതി വഴി കൂടുതല്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനായി പതിനഞ്ചോളം സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടണ്ട്. സംരംഭകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാണ്. സംരംഭങ്ങള്‍ക്ക് പൊതു സേവന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയില്‍ 60,000 രൂപ കേന്ദ്ര സഹായവും 40,000 രൂപ സംസ്ഥാന സഹായവും ലഭ്യമാവും. ക്ലസ്റ്റര്‍ അടിസ്ഥാനത്തിലും വ്യക്തിഗത അടിസ്ഥാനത്തിലും സഹായത്തിന് പദ്ധതിയുണ്ടണ്ട്.കാര്‍ഷിക ഭക്ഷ്യ മേഖലകളില്‍ സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 2,582 സംരംഭങ്ങള്‍ പുതുതായി ആരംഭിച്ചിട്ടുണ്ടണ്ട്. സുഭിക്ഷ കേരളത്തിന്റെ ഭാഗമായിത്തന്നെ കാര്‍ഷിക-ഭക്ഷ്യ മേഖലകളില്‍ വ്യവസായ വകുപ്പ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പത്പ്പിക്കുന്നുണ്ടണ്ട്. വരാനിരിക്കുന്ന ഭക്ഷ്യക്ഷാമം മുന്‍നിര്‍ത്തി തരിശടങ്ങള്‍ കൃഷി ഭൂമിയായി പരിണമിക്കുമ്പോള്‍ കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ മേഖലയിലും മൂല്യവര്‍ധനയിലും ഒക്കെ പുതിയ വ്യവസായങ്ങള്‍ക്ക്  തുടക്കം കുറിക്കുന്നത് കാലോചിതം തന്നെയാണ്. നമ്മുടെ തനതു ഫലങ്ങളും പച്ചക്കറികളുമൊക്കെ മൂല്യവര്‍ദ്ധനവിലൂടെ മികച്ച ഉല്‍പ്പന്നങ്ങള്‍ ആക്കിമാറ്റുന്ന വ്യവസായങ്ങള്‍ക്ക് ഇതിലൂടെ പ്രോത്സാഹനം ലഭിക്കും. കാര്‍ഷിക വിഭവങ്ങള്‍ക്ക് വിപണി സംവിധാനങ്ങള്‍ കുറയുന്ന ഇന്നത്തെ കാലം ആവശ്യപ്പെടുന്ന  മാറ്റം തന്നെയാണിത്. കൃഷി പുനരുജ്ജീവിപ്പിക്കുകയും കാര്‍ഷികവൃത്തി ജീവനോപാധിയായി മാറുകയും ചെയ്യുമ്പോള്‍ കൃഷിയിലേക്ക് കൂടുതല്‍ പേര്‍ കടന്നു വരിക തന്നെ ചെയ്യും. ഇവിടെ അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതകള്‍ കൈവരുകയാണ്. തൊഴില്‍ നഷ്ടപ്പെട്ട്  വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഒരു നിക്ഷേപമാര്‍ഗമായി തന്നെ സംരംഭങ്ങള്‍ മാറണം. ഭക്ഷ്യസംസ്‌കരണ മേഖല ലോകത്തിലെ തന്നെ എണ്ണപ്പെട്ട ബിസിനസ് മേഖലയായി വളരുന്ന ഇക്കാലത്ത് ഈ പദ്ധതികള്‍ പ്രായോഗികതയില്‍ ഫല പ്രാപ്തിയിലേക്ക് എത്രത്തോളം എത്തുന്നു എന്നതാണ് പ്രധാനം. നമ്മുടെ പല പദ്ധതികളുടെയും നിര്‍വഹണത്തില്‍ സംഭവിക്കുന്ന പാളിച്ചകള്‍ ഒഴിവാക്കിയുള്ള പ്രവര്‍ത്തനം തന്നെയാണ് ഉണ്ടണ്ടാകേണ്ടണ്ടത്. കൃഷി വളരുകയും  പുത്തന്‍ കാര്‍ഷിക സംരംഭങ്ങള്‍ക്ക് തുടക്കമാവുകയും ചെയ്യുന്നത് കാര്‍ഷിക, വ്യാവസായിക കേരളത്തിന്റെ അഭിവൃദ്ധിക്ക് മുതല്‍ക്കൂട്ടായി മാറണം.


കൃഷിയില്‍ സമഗ്രമായ ഇന്റര്‍വെന്‍ഷനാണ് ഉണ്ടണ്ടാവേണ്ടണ്ടത് - ഡോ. പി.എസ്. ശ്രീകണ്ഠന്‍ തമ്പി

മ്മുടെ കാര്‍ഷിക മേഖലയില്‍ പല തരത്തിലുള്ള  അപചയങ്ങള്‍ സംഭവിക്കുന്നുണ്ടണ്ട്. സര്‍ക്കാരുകള്‍ മാറി മാറി വരുന്നു, പല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. എന്നാല്‍ ഈ പദ്ധതികള്‍ക്ക് തുടര്‍ച്ച ഉണ്ടണ്ടാകുന്നില്ല എന്നതാണ് വലിയ പോരായ്മ. കാര്‍ഷിക രംഗത്ത് പഴയ കാലത്തെ നഷ്ട പ്രതാപം വീണ്ടെണ്ടടുക്കുക എന്നത് അത്ര എളുപ്പമാവില്ല. കാരണം, കാര്‍ഷിക മേഖലയില്‍ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടണ്ട്. കര്‍ഷക തൊഴിലാളികള്‍ കുറയുകയാണ്. ഇപ്പോള്‍ ഉള്ള തൊഴിലാളികളുടെ കാലം കഴിയുന്നതോടെ അവര്‍ക്ക് വംശനാശം സംഭവിക്കുകയാണ്. ഇവിടെ ഒരു വലിയ ശൂന്യത സൃഷ്ടിക്കപ്പെടുന്നുണ്ടണ്ട്. അതുപോലെ മെക്കനൈസേഷന്‍ പരിമിതിയുണ്ടണ്ട്. ട്രെയിന്‍ഡ്  അല്ലാത്ത തൊഴിലാളികളും ചെറിയ  കൃഷിഭൂമികളും മെക്കനൈസേഷനില്‍ നമ്മെ പിന്നോട്ടടിക്കുന്നു. പദ്ധതികള്‍ തുടര്‍ച്ചയായി നടപ്പാക്കപ്പെടാത്തത് കൃഷിയെ നഷ്ടക്കച്ചവടം ആക്കി തീര്‍ക്കുന്നു. ഇപ്പോള്‍ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ആണ് നമ്മള്‍ കൃഷിയിലേക്ക് തിരിയുന്നത്. കോവിഡ് കാലത്തിനുശേഷം നമ്മള്‍ പഴയ പാതയിലേക്ക് തിരിച്ചു പോകാനാണ് സാധ്യത.ഇന്ന് കൃഷി പരിപാലിച്ചു മുന്നോട്ടു കൊണ്ടണ്ടു പോകാന്‍ ബുദ്ധിമുട്ടാണ്. കൃഷിയുടെ വിളവെടുപ്പ് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിലും തൊഴിലാളികളെ കിട്ടാനില്ല. ഓരോ പദ്ധതികളും കൊണ്ടണ്ടുവരുന്നു. അത് പ്രായോഗികതലത്തില്‍ പൂര്‍ണതയിലേക്ക് എത്തുന്നില്ല. പലപ്പോഴും പബ്ലിസിറ്റി മാത്രമാണ് ലക്ഷ്യമിടുന്നത്. നമ്മുടെ കൃഷിഭവനുകളില്‍ ഉദ്യോഗസ്ഥതലത്തില്‍ വൈദഗ്ധ്യം താരതമ്യേന കുറവാണ്. ഒരു സിലബസിന് അകത്തു നിന്നു കൊണ്ടണ്ടുള്ള കൃഷി രീതികളാണ് ചെയ്യുന്നത്. അത് പ്രായോഗികമാവില്ല. കൃഷിയില്‍ വേണ്ടണ്ടത്ര ടെക്‌നോളജി എത്തുന്നില്ല എന്നതും പ്രശ്‌നമാണ്. കാര്‍ഷികരംഗത്ത് എല്ലാ കാര്യങ്ങളും പരിഗണിച്ചുകൊണ്ടണ്ടുള്ള ഒരു സമഗ്രമായ ഇന്റര്‍വെന്‍ഷന്‍ ആണ് ഉണ്ടണ്ടാവേണ്ടണ്ടത്. വേണ്ടണ്ടത്ര ലേബര്‍ ഫോഴ്‌സ് ഡെവലപ്പ് ചെയ്യണം. അതിനായി പ്രൊഫഷണല്‍ തൊഴിലാളി സംരംഭകത്വം തന്നെ ഉണ്ടണ്ടാകണം.വേണ്ടണ്ടത്ര പരിശീലനം ഉള്ള തൊഴിലാളികള്‍ കൃഷിക്ക് മുതല്‍ക്കൂട്ടായി മാറും. കാര്‍ഷിക വിഭവങ്ങളുടെ വിപണനത്തിന് അഗ്രഗേറ്റ് ആയ സംവിധാനങ്ങള്‍ ഉണ്ടണ്ടാകണം. മാര്‍ക്കറ്റും സപ്ലൈയും തമ്മില്‍ ലിങ്ക്  ചെയ്യണം. ഇന്ന് പല കര്‍ഷകരും സമാന്തരമായി നിശബ്ദമായി പ്രവര്‍ത്തിക്കുന്നവരാണ്. കൃഷിയിലെ ഇന്നത്തെ താല്‍പര്യം കോവിഡ് കാലത്തിനു ശേഷവും നിലനിര്‍ത്താന്‍ സാധിക്കണം. അത് എത്രമാത്രം എന്നതാണ് പ്രധാനം. പ്രാദേശികമായ സ്വാശ്രയത്വത്തിലൂന്നിയ കാര്‍ഷിക പരിശ്രമങ്ങള്‍ തന്നെയാണ് നമുക്ക് എന്നും അഭികാമ്യമായിട്ടുള്ളത്.                

(സ്‌പൈസസ് ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും വേള്‍ഡ് സ്‌പൈസ് ഓര്‍ഗനൈസേഷന്‍, സസ്‌റ്റൈനബിള്‍ ഇനിഷ്യേറ്റീവ്‌സ് കണ്‍സള്‍ട്ടന്റുമാണ്)


കാര്‍ഷിക മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും - ഇ പി ജയരാജന്‍

കൊവിഡാനന്തരം നടത്തുന്ന പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ കൃഷിക്കൊപ്പം ഏറ്റവും പ്രധാന മാറ്റം കണക്കുകൂട്ടുന്നത് വ്യവസായ മേഖലയിലാണ്. വ്യവസായ, കാര്‍ഷിക മേഖലകളുടെ പുരോഗതിയിലൂടെ തിരിച്ചടികള്‍ മറികടക്കാനാകും എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടണ്ട് തന്നെ ഈ മേഖലകളുടെ ഉന്നമനത്തിനാണ് കൊവിഡ് അനന്തരകാലത്തെ പദ്ധതികളില്‍ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. എല്ലാ രംഗത്തും കേരളത്തെ സ്വയം പര്യാപ്തമാക്കും. ഉല്‍പ്പാദന വര്‍ദ്ധന, കൂടുതല്‍ തൊഴില്‍, ഭക്ഷ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കുകയും അതിലൂടെ പ്രതിസന്ധി മറികടക്കുകയുമാണ് ലക്ഷ്യം.കാര്‍ഷിക വിളകളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന വ്യവസായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. നമ്മുടെ തനതു ഫലങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉപയോഗിച്ച് കൂടുതല്‍ വൈവിധ്യമുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിന് പ്രോത്സാഹനം നല്‍കും. ചേര്‍ത്തല മെഗാ മറൈന്‍ ഫുഡ്പാര്‍ക്കും പാലക്കാട് മെഗാ ഫുഡ് പാര്‍ക്കും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. പാലക്കാട് റൈസ് പാര്‍ക്ക്, കണ്ണൂരില്‍ റബ്ബര്‍ ഫാക്ടറി എന്നിവ സ്ഥാപിക്കും. സ്വകാര്യ മേഖലയില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും. നമ്മുടെ ഭക്ഷ്യവിഭവങ്ങള്‍ക്ക് ലോക വിപണിയില്‍ വലിയ ആവശ്യക്കാരുണ്ടണ്ട്. ഇതു കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ഉതകുന്ന വിപണനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. വിവിധ കേന്ദ്രങ്ങളിലായി കോള്‍ഡ് സ്റ്റോറേജ് സ്ഥാപിക്കും.കൊവിഡ് പ്രതിരോധത്തില്‍ മാതൃകയായ കേരളത്തില്‍ നിക്ഷേപിക്കാന്‍ ലോകമെങ്ങുമുള്ള നിക്ഷേപകര്‍ക്ക് താല്‍പ്പര്യമുണ്ടണ്ടാകും. ഇവിടെ തയ്യാറാക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും പ്രിയവും വര്‍ദ്ധിക്കും. ഈ അവസരം പ്രയോജനപ്പെടുത്തി കൂടുതല്‍ നിക്ഷേപകരെ ഇവിടേക്ക് ക്ഷണിക്കാന്‍ നടപടി സ്വീകരിക്കുകയാണ്. കൊവിഡ് ഒരു അവസരമാക്കി, പുതിയ സാഹചര്യത്തിന് അനുസരിച്ച് വ്യവസായമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. വ്യവസായ രംഗത്ത് കേരളത്തെ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാക്കും.

(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയാണ്)


വ്യാപാര സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഉറപ്പാക്കണം - ടോമി ചേറ്റൂര്‍

ന്നത്തെ പ്രതിസന്ധിയുടെ ഘട്ടത്തില്‍ മൂല്യവര്‍ദ്ധനവ് വഴി ഉള്ള ഉത്പന്നങ്ങള്‍ ഏതു രീതിയില്‍ വിപണിയിലെത്തുമെന്ന് ആലോചിക്കണം. മാര്‍ക്കറ്റിങ് എന്നത് വലിയ കടമ്പ തന്നെയാണ്. വായ്പകള്‍ വഴി വ്യവസായങ്ങള്‍ കൂടുതല്‍ ബാധ്യതയിലേക്കാണ് എത്തുന്നത്. കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഇത്തരത്തില്‍ ബിസിനസ് വിജയകരമായി മാറിയവര്‍ വളരെ പരിമിതമാണ്. വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം ഇന്ന് വലിയ തകര്‍ച്ച നേരിടുന്നു. പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാഹചര്യങ്ങളില്ല. ഇവിടെ വ്യാപാര സ്ഥാപനങ്ങളുടെ നിലനില്‍പ്ഉറപ്പാക്കണം. സര്‍ക്കാരിന് എത്രനാള്‍ സൗജന്യങ്ങള്‍ നല്‍കാന്‍ സാധിക്കും. പുതിയ പദ്ധതികള്‍ കൊണ്ടണ്ട് മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. തൊഴിലെടുക്കുന്ന സ്ത്രീകള്‍ പലരും അവരുടെ വീടുകളില്‍ ഇരിക്കുകയാണ. ജനങ്ങള്‍ക്ക്ഉള്ള തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ വിപണിയില്‍ അത്രയും പണത്തിന് ക്രയവിക്രയം ഇല്ലാതാവുന്നുണ്ടണ്ട്. ജനങ്ങള്‍ക്ക് വാങ്ങല്‍ ശേഷി ഇല്ല.കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധന വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഈ ഉത്പന്നങ്ങള്‍ക്ക് വിപണി ഉണ്ടണ്ടാകണം. അതിനുള്ള സാഹചര്യം ആണ് ഉണ്ടണ്ടാവേണ്ടണ്ടത്. ഇന്നത്തെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍വ്യാവ്യാപാര സ്ഥാപനങ്ങള്‍ പലതും പൂട്ടിപ്പോവും. അപ്പോള്‍ പുതിയ സംരംഭങ്ങള്‍ എങ്ങനെയാണ് തുടങ്ങാന്‍ സാധിക്കുക. സ്ഥാപനങ്ങളുടെ സ്ഥായിയായ നിലനില്‍പ്പിന് വേണ്ടണ്ടനടപടികളാണ് ഉണ്ടണ്ടാകേണ്ടണ്ടത്.                

(ചേറ്റൂര്‍ അഗ്രോ പ്രോഡക്റ്റ്‌സിന്റെ മാനേജിങ് ഡയറക്ടറാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story