EDITORIAL

നാളികേര വികസന ബോര്‍ഡ് ഊര്‍ജ്ജിത മൂല്യവര്‍ധനവിലേയ്ക്ക്... - ന്യൂഏജ് എഡിറ്റോറിയൽ

Newage News

19 Nov 2020

കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തില്‍  മൂല്യവര്‍ധനവിന്റെ പ്രാധാന്യം ഇന്ന് വലിയ അളവില്‍ തിരിച്ചറിയപ്പെടുന്നുണ്ട്.കൃഷിക്കും തൊഴില്‍ മേഖലയ്ക്കും ഒരേപോലെ ആശ്വാസമാകുന്ന തരത്തില്‍ ഒട്ടേറെ കാര്‍ഷിക സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍  സംസ്ഥാനത്തെ പ്രധാന കാര്‍ഷിക ഉല്‍പ്പന്നമായ നാളികേരത്തിന്റെ മൂല്യ വര്‍ദ്ധനവിന് നാളികേര വികസന ബോര്‍ഡ് ഊര്‍ജ്ജിത ശ്രമങ്ങള്‍ തന്നെ ആരംഭിച്ചിരിക്കുന്നു.

നാളികേരത്തിന്റെ പൊങ്ങില്‍ നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ ക്കായുള്ള പരീക്ഷണങ്ങള്‍ക്ക് ബോര്‍ഡ് തുടക്കമിട്ടിരിക്കുന്നൂ. പൊങ്ങില്‍ നിന്നുള്ള മിഠായി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.തുടര്‍ന്ന് പൊങ്ല്‍ നിന്നുള്ള  ജ്യൂസ്, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങി വെറൈറ്റി ഉല്‍പ്പന്നങ്ങളാണ് തയ്യാറാവുന്നത്. ഇതിനായി ബോര്‍ഡിന് കീഴിലുള്ള 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി'നിരന്തര പരീക്ഷണങ്ങളിലാണ്.വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ മികച്ച മാതൃകകള്‍ വിപണിക്ക് പരിചയപ്പെടുത്തുകയും പിന്നീട് സന്നദ്ധരായെത്തുന്ന ഉല്‍പ്പാദകര്‍ക്ക് സാങ്കേതികത കൈമാറുകയും ചെയ്യും. പ്രത്യേക പരിശീലനവും  സംരംഭങ്ങള്‍ക്കുള്ള സബ്‌സിഡിയും ബോര്‍ഡില്‍ നിന്ന് ലഭ്യമാക്കും. കോവിട് പ്രതിസന്ധിക്കിടെ നാളികേര ഉല്‍പ്പന്നങ്ങളുടെ സാങ്കേതികതയ്ക്കായി കൂടുതല്‍ അന്വേഷണങ്ങള്‍ ബോര്‍ഡിന് ലഭിക്കുന്നുണ്ടെന്ന്തും ഈ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജദായകമായി. 

തേങ്ങാപ്പാല്‍, പാല്‍ കൊണ്ടുള്ള പനീര്‍, കോക്കനട്ട് ചിപ്‌സ്, ചോക്ലേറ്റ്, കുക്കീസ്, അച്ചാര്‍ ഇവയ്‌ക്കൊക്കെ വിപണിയില്‍ ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടാവുന്ന സാഹചര്യവും പ്രധാനമാണ്.വിര്‍ജിന്‍ കോക്കനട്ട്  ഓ യില്‍ ആയുര്‍വേദത്തില്‍ ബേസിക് ഇഗ്രഡ്യന്റ് ആയി മാറുകയാണ്.ചിരട്ടയില്‍ നിന്നുള്ള കാര്‍ബണ്‍ വലിയതോതില്‍ എക്‌സ്‌പോര്‍ട് ചെയ്യപ്പെടുന്നൂ. തേങ്ങാ വെള്ളത്തില്‍ നിന്നു സ്‌ക്വാഷ്, വിനഗിരി തുടങ്ങിയവയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നാളികേരത്തി ന്റെ എല്ലാ ഭാഗങ്ങളും നമുക്ക് ഉപയോഗപ്രദമായിത്തീര്‍ന്നിട്ടുണ്ട്.നാളികേരം വിലസ്ഥിരതയിലേക്ക് എത്തുന്നതിനും കൃഷിയുടെ അഭിവൃദ്ധിക്കും മൂല്യവര്‍ധന വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. 

ഭക്ഷ്യ സംസ്‌കരണം  ലോകത്തെ എണ്ണപ്പെട്ട ബിസിനസ് മേഖലയായി മാറുന്ന കാലമാണ്. വിദേശങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടമായി തിരികെ എത്തുന്നവര്‍ക്ക് വിശ്വാസപൂര്‍വ്വം കടന്നുചെല്ലാവുന്ന  ഒരു മാര്‍ഗ്ഗമെന്ന നിലയിലും കാര്‍ഷിക മൂല്യവര്‍ദ്ധനവ് മാറുന്നുണ്ട്. അതുകൊണ്ടുതന്നെ നാളികേര മൂല്യവര്‍ധനവിനുള്ള നാളികേര വികസന ബോര്‍ഡ്‌ന്റെ ശ്രമങ്ങള്‍ക്ക് കാലിക പ്രസക്തി ഏറെയാണ്. കൃഷിക്കും ജീവിതപുരോഗതിക്കും ഉതകുന്ന  നടപടി എന്ന നിലയ്ക്ക് ഈ ശ്രമങ്ങള്‍  കൂടുതല്‍ പുരോഗതിയിലേക്ക് വളരട്ടെ...


ഉല്‍പ്പന്ന വൈവിധ്യത്തിനായുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ് - ശ്രീകുമാര്‍ പൊതുവാള്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മൂല്യവര്‍ധനവിന്റെ പ്രാധാന്യം നമ്മള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് വാല്യു അഡിഷന്റ് കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഏതാണ്ട് 2002 മുതലാണ് ഇതില്‍ ടെക്‌നോളജി മെത്തേഡ് വരുന്നത്. എന്നാല്‍, അക്കാലത്ത് മൂല്യ വര്‍ദ്ധനവിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. എക്‌സ്‌പോര്‍ട്ട് ഓറിയന്റഡ് ആയ വാല്യു അഡിഷന്‍ പ്രോഡക്റ്റ് 2005 ന് ശേഷമാണ് വരുന്നത്. കൂടുതല്‍  പ്രൊഡ്യൂസേഴ്‌സ് യൂണിറ്റുകള്‍ ഉണ്ടായി. നാളികേര വികസന ബോര്‍ഡ്, ബാങ്കുകളുമായി ചേര്‍ന്ന് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി കൊണ്ടുവന്നു. ഏതാണ്ട് അറുന്നൂറോളം യൂണിറ്റുകള്‍ നിലവില്‍ വന്നു. ഇതുവഴി 50 ലക്ഷം രൂപ വരെ യാണ് നല്‍കുന്നത്. ലോണ്‍ വഴി സബ്‌സിഡി നല്‍കുന്നത് യഥാര്‍ത്ഥ ഉപഭോക്താവിന് തന്നെ അത് ലഭിക്കുന്നതിനുവേണ്ടിയാണ്. നാളികേരത്തിന്റെ മൂല്യവര്‍ധന വഴി കാര്‍ഷികരംഗത്ത് കര്‍ഷകര്‍ക്ക് വേണ്ട വിലസ്ഥിരതയും കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉത്പാദനവുമൊ ക്കെയാണ് സാധ്യമായത്. 

കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലാണൂ നാളികേര ഉല്‍പ്പാദനം കാര്യമായുള്ളത്. നമുക്ക് അധികവും ചെറിയ കൃഷി തോട്ടങ്ങളാണ്. അതുകൊണ്ടുതന്നെ ഇവിടെ ചെറിയ ഉല്പാദന യൂണിറ്റുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. വാല്യു അഡിഷന്റെ കാര്യത്തില്‍ കോക്കനട്ട് മില്‍ക്ക്, ഹൈ ക്വാളിറ്റി വിര്‍ജിന്‍ ഓയില്‍ ഇവയൊക്കെ പ്രധാനമാണ്. ആയുര്‍വേദ ചികിത്സയില്‍ ബേസിക് ഇന്‍ഗ്രീഡിയന്‍ഡ് എന്ന നിലയില്‍ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിക്കുന്നു. മൈക്രോ എന്റര്‍പ്രൈസസുകള്‍ വഴി കോക്കനട്ട് ചിപ്‌സ്, കോക്കനട്ട് ബിസ്‌ക്കറ്റ് ,സ്വീറ്റ്‌സ്, കാന്റി, തുടങ്ങിയവയും ഉല്‍പാദിപ്പിക്കുന്നു. 

കറികളിലും മറ്റും ഉപയോഗിക്കുന്ന റെഡിമിക്‌സ് വറുത്ത തേങ്ങ, കോക്കനട്ട് പേസ്റ്റ് തുടങ്ങിയവ വിപണിയില്‍ ഡിമാന്‍ഡുള്ള ഉല്‍പന്നങ്ങളാണ്.തേങ്ങ വെള്ളത്തില്‍ നിന്ന് സ്‌ക്വാഷ്, വിനാഗിരി ,കോക്കനട്ട് ജെല്ലി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാം. നാളികേരത്തില്‍  അതിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. റൂട്ട് മുതല്‍ ലീഫ് വരെ പ്രയോജനപ്പെടുത്താം. നാളികേര ത്തിന്റെ ചിരട്ട യില്‍ നിന്ന് എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉല്‍പാദിപ്പിക്കാം. വേസ്റ്റ് ആയി കളയാവുന്ന ഭാഗങ്ങള്‍ ചുരുക്കം. നാളികേരത്തിന്റെ പൊങ്ല്‍ നിന്ന് ഹെല്‍ത്ത് ഡ്രിങ്ക്, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. പോഷകത്തിന്റെ കലവറ തന്നെയായ ഉല്‍പ്പന്നങ്ങള്‍ എന്ന നിലയില്‍ അവ പ്രധാനമാണ്. ഇവിടെ നാളികേര വികസനബോര്‍ഡ് ആവശ്യക്കാര്‍ക്ക് ഇതിന്റെ ടെക്‌നോളജി ട്രാന്‍സര്‍ ചെയ്യുകയാണ് . സംരംഭകര്‍ക്ക് വേണ്ട പരിശീലനവും സബ്‌സിഡിയും ലഭ്യമാക്കും. കോവിഡാനന്തര കാലത്ത് ഇതിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചിരിക്കുന്നു. കൂടുതല്‍ പേര്‍ മൂല്യ വര്‍ദ്ധനവിന്റ് പാതയിലേക്ക് വരികയാണ്. മാര്‍ക്കറ്റിംഗ് രംഗത്ത് ബോര്‍ഡിന്റെ  ഭാഗത്തുനിന്നുള്ള പബ്ലിസിറ്റി, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംരംഭകരുടെ സഹായത്തിനുണ്ടാവും.                               

(നാളികേര വികസന ബോര്‍ഡ് ടെക്‌നോളജി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ആണ്)


പൊങ്ങില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട് - മോഹന്‍ എ. മേനോന്‍

പോഷകസമ്പുഷ്ടമായ നാളികേര പൊങ്ങ് പല വറൈറ്റി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാം എന്ന ചിന്ത വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങി വെച്ചതാണ്. കൊച്ചിയിലെ 'പാപ്‌കോ 'കമ്പനി ഇത് സംബന്ധിച്ച്‌നളികേര ബോര്‍ഡുമായുള്ള കത്തിടപാടുകള്‍ക്ക് 2007 ല്‍  തന്നെ തുടക്കമിട്ടിരുന്നു. പൊങ്ല്‍ നിന്ന് ഹെല്‍ത്ത് ഡ്രിങ്ക് മാത്രമല്ല ബിരിയാണി, കട്ട്‌ലറ്റ്, തുടങ്ങി പല ഉല്പന്നങ്ങളും ഉണ്ടാക്കിയിരുന്നു. പൊങ്കില്‍ നിന്നുള്ള ജ്യൂസ് നാളികേര ബോര്‍ഡിന് മുന്നില്‍ പരിചയപ്പെടുത്തുകയും ചെയ്തു. പൊങ്ങിനെ

കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും പല എക്‌സിബിഷനുകളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. മീഡിയകളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.

ഒരു നല്ല ഹെല്‍ത്ത് ഡ്രിങ്ക് എന്ന നിലയില്‍ പൊങ്ല്‍  നിന്നുള്ള ജ്യൂസ് തിരിച്ചറിയപ്പെടുകയും അത് നാളികേര ബോര്‍ഡ് ഏറ്റെടുക്കുകയും ചെയ്തതില്‍ അതിയായ സന്തോഷമുണ്ട്. അതിലുള്ള അഭിനന്ദനങ്ങള്‍ ഇവിടെ അറിയിക്കുന്നു. ഞങ്ങള്‍ പൊങ്ങുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇന്ന്  കാര്‍ഷിക മൂല്യവര്‍ധനവിന്റെ വില  തിരിച്ചറിയപ്പെടുന്ന സാഹചര്യത്തില്‍ അതിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു. ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ സാധ്യതയും നാളികേര ത്തിന്റെ വിപണി സാധ്യതയും അതില്‍ അടങ്ങിയിരിക്കുന്നു. നമ്മുടെ നാടന്‍ നാളികേര ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കുന്ന ഒരു കാലമാവും ഇനി വരുന്നത്. അതിലേക്കുള്ള ശ്രദ്ധേയമായ ചുവടുവെപ്പ് തന്നെയാവും പൊങ്ങില്‍  നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍.                      

(ഇന്‍വെന്‍ഷന്‍ എക്‌സ്‌പ്ലോര്‍ മുന്‍  സി ഇ ഒ ആണ്)


കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ ഇന്ന് നിര്‍ജീവമാണ് - മാത്യു വര്‍ഗീസ്

നാളികേര വികസന ബോര്‍ഡിന് കീഴില്‍ നാളികേര ഉത്പാദക കമ്പനികള്‍ വളരെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു തുടങ്ങിയത് ടി കെ ജോസ് ചെയര്‍മാന്‍ ആയ കാലഘട്ടത്തിലാണ്. അദ്ദേഹത്തിനു ശേഷം ഈ കമ്പനികള്‍ പ്രവര്‍ത്തനക്ഷമമല്ല. ഇന്ന് കമ്പനികള്‍ നിര്‍ജീവമാണ്. പണം മുടക്കി ഷെയര്‍ ഹോള്‍ഡേഴ്‌സ് ആയ നാളികേര കര്‍ഷകര്‍ക്ക് അതു കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നില്ല. ഒരു ഷെയര്‍ സര്‍ട്ടിഫിക്കറ്റ് പോലും ലഭിക്കാത്ത സാഹചര്യമുണ്ട്. 

നാളികേരത്തിന്റെ മൂല്യവര്‍ധന കര്‍ഷകന്റെ ഭാവിക്ക് ഉപകരിക്കുമെ ന്നതില്‍ സംശയമില്ല. ഒട്ടേറെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയൂ കയും ചെയ്യും. എന്നാല്‍ ഇത് വിജയിക്കണമെങ്കില്‍ ശരിയായ രീതിയില്‍ മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍ ഉണ്ടാവണം. കര്‍ഷകന്  മുടക്കുന്ന  പണം നഷ്ടമാവാതെ തിരികെ  പിടിക്കാന്‍ സാധിക്കണം. അതിനുള്ള പിന്തുണ ഉറപ്പാക്കണം. നിക്ഷേപിക്കുന്ന തുക ഡെഡ് മണി ആയി മാറരുത്. ഇവിടെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അതാണ്.രണ്ടു വര്‍ഷമായി ഒരു മീറ്റിംഗ് പോലും നടക്കാത്ത സാഹചര്യമാണ്. വളരെ പ്രതീക്ഷയോടെ കൊണ്ടുവന്ന' നീര 'പദ്ധതി നമുക്കുമുന്നിലുണ്ട്. ഈ പദ്ധതി അതുപോലെ ആവാതിരിക്കാന്‍ വേണ്ട കരുതല്‍ ഉണ്ടാവണം.                                                    

(പരമ്പരാഗത നാളികേര കര്‍ഷകനും 'വാനില്‍കോ' കമ്പനി ചെയര്‍മാനുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story