EDITORIAL

ആഗോള പട്ടിണി സൂചികയിലെ ഇന്ത്യ - ന്യൂഏജ് എഡിറ്റോറിയൽ

Newage News

20 Oct 2020

ഗോളതലത്തില്‍ ലോകജനതയുടെ പോഷകാഹാരക്കുറവും കുട്ടികളിലെ വളര്‍ചാ മുരടിപ്പും വിലയിരുത്തി തയ്യാറാക്കുന്ന ആഗോള പട്ടിണി സൂചികയില്‍ രാജ്യം ഇത്തവണ 94ാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. 107 രാജ്യങ്ങളുടെ പട്ടികയില്‍ അയല്‍രാജ്യങ്ങളായ ശ്രീലങ്കയ്ക്കും പാകിസ്ഥാനും ബംഗ്ലാദേശിനും നേപ്പാളിനുമൊക്കെ പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. സൂചികയില്‍ ഗുരുതരമെന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യത്തെ ജനങ്ങളില്‍ 14 ശതമാനവും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായാണ് പറയുന്നത്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 37.4 ശതമാനവും പോഷകക്കുറവ് മൂലമുള്ള വളര്‍ചാ മുരടിപ്പ് നേരിടുന്നു. ഈ പ്രായത്തിലുള്ള കുട്ടികളിലെ മരണനിരക്കാവട്ടെ 3.7 ശതമാനവുമാണ്.

വിശപ്പ് നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളിലെ കെടുകാര്യസ്ഥതയും പോഷകാഹാരക്കുറവ് നിയന്ത്രിക്കുന്നതില്‍ ഉണ്ടാവുന്ന ഉദാസീനതയുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ പിന്നാക്കാവസ്ഥയുടെ മൂലകാരണമന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം 117 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 102അം സ്ഥാനത്തായിരുന്നു. പട്ടികയില്‍ 2000-ല്‍ രാജ്യം 83മത് സ്ഥാനത്തും 2012 ല്‍ 95മത് സ്ഥാനത്തുമായിരുന്നു. പട്ടിണിയും പോഷകാഹാരക്കുറവും വര്‍ദ്ധിക്കുന്നതിനനുസരിച്ച് രാജ്യങ്ങളുടെ സ്‌കോറും ഉയരുകയാണ്. അയല്‍രാജ്യങ്ങളായ പാകിസ്താനെയും ബംഗ്ലാദേശിനെയുമൊക്കെ ഗുരുതര വിഭാഗത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്ങ്കിലും അവര്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ സ്ഥാനം നേടിയിട്ടുണ്ട്.

ചൈന, യുക്രൈന്‍, ബലാറസ്, തുര്‍ക്കി, കുവൈറ്റ്, ക്യൂബ തുടങ്ങി 17 രാജ്യങ്ങളാണ് സൂചികയില്‍ മുന്‍നിരയിലുള്ളത്. ഈ രാജ്യങ്ങളുടെ സ്‌കോര്‍ അഞ്ചില്‍ താഴെയാണ്. പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ സാമൂഹിക പിന്നാക്കാവസ്ഥയുടെ പ്രശ്‌നം അതിസങ്കീര്‍ണമാണ്. ആഹാര വൈവിധ്യത്തിന്റ് പോരായ്മ, അമ്മമാരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, വീടുകളിലെ ദാരിദ്ര്യം ഇവയൊക്കെ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പിനെ സ്വാധീനിക്കുന്നതായാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് തുടങ്ങിയ വലിയ സംസ്ഥാനങ്ങളുടെ മോശം പ്രകടനമാണ് പട്ടികയില്‍ രാജ്യത്തെ പിന്നിലാക്കുന്നത് എന്നും വിലയിരുത്തലുണ്ട്.

ശരിയായ മാതൃ-ശിശു സംരക്ഷണവും പോഷക ഭക്ഷണത്തിന്റെ ഉറപ്പാക്കലും മെച്ചപ്പെട്ട വിദ്യാഭ്യാസവുമൊക്കെ ആരോഗ്യമുള്ള തലമുറയുടെ വളര്‍ച്ചയ്ക്ക് വിലപ്പെട്ടതാണെന്ന് ഈ സൂചിക ബോധ്യപ്പെടുത്തുന്നുണ്ട്. മാതൃ-ശിശു സംരക്ഷണത്തിന് സര്‍ക്കാര്‍ ശതകോടികള്‍ ചെലവാക്കുമ്പോഴും അത് യഥാര്‍ത്ഥ ഗുണഭോക്താക്കളില്‍ എത്തുന്നുണ്ടോ യെന്നത് സംശയമാണ്. ജനങ്ങളുടെ അടിസ്ഥാന ജീവല്‍ പ്രശ്‌നങ്ങള്‍ എത്രമാത്രം വില മതിക്ക പ്പെടുന്നൂവെന്ന് സര്‍ക്കാരുകള്‍  ഉണര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജിഡിപി വളര്‍ച്ചയുടെ ശതമാന കണക്കുകള്‍ മാത്രമല്ല രാജ്യത്തിന്റെ ശരിയായവളര്‍ച്ചയെന്ന ഉത്തമ ബോധ്യത്തിലേക്ക് നമ്മുടെ സര്‍ക്കാരുകള്‍ ഇറങ്ങി വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  


സൗജന്യ സേവനങ്ങള്‍ പലതും പണം നല്‍കി വാങ്ങേണ്ടി വരുന്നു - സി ആര്‍ നീലകണ്ഠന്‍

ഗോള പട്ടിണി സൂചികയില്‍ രാജ്യം ഇപ്പോള്‍ തൊണ്ണൂറ്റിനാലാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഈ തിരിച്ചടിക്ക് പിന്നില്‍ നമുക്ക് പല കാരണങ്ങള്‍ കാണാന്‍ സാധിക്കും. അതില്‍ പ്രധാനം സ്റ്റേറ്റും പൗരനും തമ്മിലുള്ള ബന്ധത്തില്‍ വന്ന മാറ്റമാണ്. വെല്‍ഫെയര്‍ സ്റ്റേറ്റ് എന്ന നിലയില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന  ഫെസിലിടേറ്റര്‍ മാത്രമായി. ഇവിടെ സൗകര്യം പ്രദാനം ചെയ്യുന്ന കമ്പനിയായി സര്‍ക്കാര്‍ മാറുകയാണ്. റേഷനിങ്ല്‍ സംസ്ഥാനത്തിന് റേഷന്‍ നല്‍കുക എന്നത് കേന്ദ്രത്തിന്റ് ഡ്യൂട്ടിയാണ്. ഇന്ന് അതില്‍ മാറ്റം വന്നിരിക്കുന്നു. സൗജന്യ സേവനങ്ങള്‍ പലതും ഇന്ന് ജനങ്ങള്‍ പണംനല്‍കി വാങ്ങേണ്ടി വരുന്നു.ഇതിന്റെ തിക്തഫലം ഏറ്റുവാങ്ങുന്നത് സാധാരണക്കാരായ താഴെത്തട്ടിലുള്ള ജനങ്ങലാണ്. അവരാണ ഏറ്റവുമധികം ദുരിതം പേറുന്നത്.

മറ്റൊന്ന് സാമൂഹിക സുരക്ഷാ കാര്യങ്ങളില്‍ ഉണ്ടാകുന്ന അഴിമതിയാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ടതിന്റെ നാലിലൊന്നുപോലും ജനങ്ങളില്‍ എത്താത്ത സാഹചര്യമാണ് ഉണ്ടാവന്നത്. ടാര്‍ജറ്റില്‍ ഉണ്ടാകുന്ന വൈകല്യം അതിലെ സ്വാഭാവിക നീതിയും ഉദ്ദേശ്യശുദ്ധിയും ഇല്ലാതാക്കുന്നു. കാര്യങ്ങള്‍ നടപ്പിലാക്കുന്ന രീതിയാണ് മറ്റൊന്ന്.അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിനായി ഒട്ടേറെ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നു .പണവും അവശ്യ വസ്തുക്കളും നല്‍കിയാലും അവര്‍ക്ക് അത് ഉപയുക്തമാകുന്നില്ല. വീട് നല്‍കുന്നത് അവരുടെ ഉപയോഗത്തിന് അനുസൃതമായ രീതിയിലല്ല. ഇത്തരത്തിലുള്ള അപ്രോച്ച്ല്‍ തന്നെ മാറ്റം ഉണ്ടാകുകയാണ് വേണ്ടത്. ജനങ്ങളുടെ യഥാര്‍ത്ഥ ജീവല്‍പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നില്ല. ഇത് ആഗോള പട്ടിണി സൂചികയിലും പ്രതിഫലിക്കുന്നു. ഇപ്പോള്‍ കോവിഡിനെ സാഹചര്യത്തില്‍  ഇതിലെല്ലാം കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അത്ണ്ടായി ല്ലെങ്കില്‍ കൂടുതല്‍ തിരിച്ചടികള്‍ തന്നെ യവും ഉണ്ടാവുക.                                                      

(സാമൂഹിക നിരീക്ഷകനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമാണ്)  


സര്‍ക്കാര്‍ ശരിയായ നയസമീപനങ്ങള്‍ പിന്തുടരുന്നില്ല - പ്രൊഫ. കെ വി തോമസ്

മ്മുടെ രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പാക്കിയത്  ചില പ്രത്യേക ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആയിരുന്നു. ജനങ്ങള്‍ക്ക് അടിസ്ഥാന ഭക്ഷ്യസുരക്ഷയുടെ ഉറപ്പാക്കല്‍ തന്നെയാണ് പ്രധാനം. അതിന് കൃത്യമായ പിന്തുടര്‍ച്ച ഉണ്ടാവണം. ബിജെപി സര്‍ക്കാര്‍ കാശ്മീരിന്റെ പേരില്‍  സ്വീകരിച്ച നടപടികളിലൂടെ പ്രോട്ടക്ഷനൂ വേണ്ടി ഇപ്പോള്‍  കോടിക്കണക്കിന് രൂപയാണ് ചെലവാകുന്നത്. പ്രതിരോധരംഗത്ത് ഡിഫന്‍സ് എക്‌സ്‌പെന്‍സ് കുതിച്ചു യര്‍ന്നിരിക്കുന്നു. സര്‍ക്കാരിന് വരുമാനം കുറഞ്ഞു. എന്നാല്‍ ചെലവുകള്‍ വര്‍ദ്ധിച്ചു. ഇതിലെല്ലാം കൃത്യതയുള്ള നയങ്ങളോ പൊതുപരിപാടികളോ സ്വീകരിക്കുന്നില്ല.

കൊറോണ കൂടി എത്തിയതോടെ എല്ലാ കാര്യങ്ങളും കീഴ്‌മേല്‍ മറിഞ്ഞു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് ശരിയായ രീതിയില്‍ ആയിരുന്നില്ല. ജനങ്ങള്‍ കൂട്ട പലായനം നടത്തേണ്ടിവന്നു. ഇവിടെയൊക്കെ ശരിയായ ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യേണ്ട ആവശ്യമുണ്ട. അത് ഉണ്ടാവുന്നില്ല. രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യ ഉല്‍പാദനം ഉണ്ട്. അത് ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. രാജ്യത്ത് പൊളിറ്റിക്കല്‍ സ്റ്റെബിലിറ്റി ഇല്ലാത്ത സാഹചര്യമാണ്. ഈ സംവിധാനത്തിന് ഒരു ബദല്‍ ഉണ്ടാവാനുള്ള സാഹചര്യങ്ങളും ഉരുത്തിരിയുന്നില്ല. എല്ലാ കാര്യങ്ങള്‍ക്കും തീരുമാനം പി എം ഒയുടെ ആണ്. ഇത് ശരിയായ പ്രവണതയല്ല. ഭരണതലത്തില്‍ വിശാല വീക്ഷണമുള്ള നേതൃത്വം ഉണ്ടാവണം. കൃത്യതയുള്ള നയസമീപനങ്ങള്‍ വേണം. ഭക്ഷ്യസുരക്ഷയുടെ ശരിയായ തുടര്‍ച്ച ഉണ്ടായില്ല. മൂന്നുവര്‍ഷത്തേക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ മുന്‍ സര്‍ക്കാര്‍ഉറപ്പാക്കിയിരുന്നു. അങ്ങനെയുള്ള കാര്യങ്ങളില്‍ ഈ സര്‍ക്കാറിന് വേണ്ടത്ര ദീര്‍ഘവീക്ഷണം ഉണ്ടായില്ല. പണ്ഡിറ്റ് നെഹ്‌റുവനെ പോലെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് രാജ്യത്തിന് ആവശ്യം. ഇപ്പോള്‍  രാജ്യത്തിന്റെ സമ്പദ്ഘടന താറുമാറായിരിക്കുന്നു. സമ്പത്തിന്റ് വിതരണം ശരിയായ രീതിയില്‍ നടപ്പാക്കേണ്ടത് ആവശ്യമാണ്. ആഗോള പട്ടിണി സൂചികയില്‍ രാജ്യം  പിന്നിലാണെന്നത് സാഹചര്യങ്ങളുടെ ഒരു സൂചനയായി തന്നെ കണക്കിലെടുക്കണം.                                    

(പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുമാണ്   


അഴിമതിയും കെടുകാര്യസ്ഥതയും തിരിച്ചടിയാവുന്നു - അനീഷ് കുര്യന്‍

രാജ്യം അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥ എന്നു പറയുമ്പോള്‍ തന്നെയാണ് ആഗോള പട്ടിണി സൂചികയില്‍ അയല്‍ രാജ്യങ്ങള്‍ക്ക് പിന്നിലാവുന്നത്. 107 രാജ്യങ്ങളുടെ പട്ടികയില്‍ രാജ്യം തൊണ്ണൂറ്റിനാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. എല്ലാവളര്‍ച്ച കണക്കുകളുടെയും നിറം മങ്ങി പോകുന്നു. പോഷകാഹാരക്കുറവ്, വളര്‍ച്ചാ മുരടിപ്പ്, ശിശുമരണനിരക്ക് തുടങ്ങിയ പല കാര്യങ്ങളും സൂചികയില്‍ ഉണ്ട്. രാജ്യത്ത്   കേരളം പോലെയുള്ള ചില സംസ്ഥാനങ്ങള്‍  മാത്രമാണ്  ഭക്ഷ്യ സുരക്ഷയിലും ജീവിതനിലവാരത്തിലുമൊക്കെ മുന്നിട്ടുനില്‍ക്കുന്നത് എന്നത് വിസ്മരിക്കരുത്.

അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ സംസ്ഥാനത്തേക്ക് പ്രവഹിക്കുന്നതിന് പിന്നില്‍ ഇവിടെ ലഭിക്കുന്ന ഉയര്‍ന്ന വേതനമാണ് പ്രധാന ആകര്‍ഷണ കേന്ദ്രം. വന്‍നഗരങ്ങള്‍കൊപ്പം ദുരിതം നിറഞ്ഞ ചേരികളും പട്ടിണിയും രാജ്യത്തിനന്യമല്ലെന്നതും ഓര്‍മ്മിക്കണം. രാജ്യത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഒഴുക്കിയ കോടികള്‍ എത്രമാത്രം ആസൂത്രിതമായി വിനിയോഗിക്കപ്പെട്ടു എന്നതും ചിന്തിക്കണം. ഇതില്‍ വലിയ പങ്ക് നടത്തിപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം പാഴായി എന്നതാണ് യാഥാര്‍ത്ഥ്യം. സാമൂഹിക വളര്‍ച്ച സൂചികകളില്‍ വരുന്ന ഇടിവിന്റെ  പ്രഭവകേന്ദ്രങ്ങളില്‍ പ്രധാനവും ഇവയൊക്കെ തന്നെയാണ്.                                                  

(ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്)

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story