EDITORIAL

മറയുന്ന പച്ചത്തുരുത്തുകളുടെ വീണ്ടെടുപ്പ് - ന്യൂഏജ് എഡിറ്റോറിയൽ

Newage News

22 Oct 2020

സംസ്ഥാനത്തിന്റെ വിസ്മൃതമാവുന്ന ഹരിതഭംഗിയും പച്ചപ്പിന്റെ സമൃദ്ധിയും തിരികെ  പിടിച്ച് കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ  ഭാഗമായി പച്ചത്തുരുത്തുകള്‍ക്ക് രൂപം കൊടുക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായുള്ള ആയിരം പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടന്നത്. 'ഹരിത കേരള മിഷന്‍' തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് വലിയ ജനപങ്കാളിത്തമുണ്ടാവുന്നതായാണ് സൂചന. വര്‍ഷം ആയിരം പച്ചത്തുരുത്തുകള്‍ക്ക് ലക്ഷ്യമിട്ട പദ്ധതിയില്‍ 1,261 തുരുത്തുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നത് അതിന്റെ വലിയ സ്വീകാര്യത വ്യക്തമാക്കുന്നുണ്ടണ്ട്.2019ലെ പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച പദ്ധതി ഭാവിയിലേക്കുള്ള വലിയ നിക്ഷേപമായി തന്നെയാണ്  മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പച്ചത്തുരുത്തുകള്‍ വഴി സംസ്ഥാനത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറ്റണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തണ്ണീര്‍ത്തടങ്ങളും പച്ചപ്പുകളുമൊക്കെ ഇല്ലാതാവുന്നത് ഭൂമിയുടെയും ജീവന്റെയും നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്ന തിരിച്ചറിവ് ലോകമെമ്പാടും ഉണ്ടണ്ടാവുന്നുണ്ടണ്ട്. കാലാവസ്ഥാവ്യതിയാനം രൂക്ഷമാകുന്ന ഇന്ന് ഈ വിഷയം കേവലം പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക മാത്രമായി കാണാതെ ഭരണ കൂടങ്ങളും ഗൗരവപൂര്‍വ്വം ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.

സംസ്ഥാനത്ത് പച്ചത്തുരുത്തുകള്‍ക്ക് രൂപം കൊടുക്കുന്ന പദ്ധതിയില്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായ വിധത്തിലാണ് മരങ്ങളും മറ്റും വെച്ചുപിടിപ്പിക്കുന്നത്. വൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍, കുറ്റിച്ചെടികള്‍, കണ്ടണ്ടല്‍കാടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ജൈവവൈവിധ്യത്തിന്റെ കലവറ തന്നെയാണ് ഈ പച്ചത്തുരുത്തുകള്‍. ഇതിലേക്ക് പൊതുസ്ഥലം ലഭ്യമല്ലെങ്കില്‍ സന്നദ്ധരായ ആളുകളുടെ ഭൂമിയിലും തുരുത്തുകള്‍ക്ക് രൂപംനല്‍കാം. തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ഈ തുരുത്തുകള്‍ക്ക് മൂന്നുവര്‍ഷം തുടര്‍ പരിചരണവും ഉറപ്പാക്കിയിട്ടുണ്ടണ്ട്. സംസ്ഥാന ഐടി മിഷന്‍ സഹായത്തോടെ സാറ്റലൈറ്റ് മാപ്പിംഗ് വഴി ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം, വിസ്തൃതി, സസ്യജാലങ്ങള്‍ എന്നിവയെപ്പറ്റി വിവരങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ടണ്ട്. സംസ്ഥാനത്തെ 590 പഞ്ചായത്തുകളില്‍ 454 ഏക്കര്‍ വിസ്തൃതിയിലാണ് നിലവിലെ  പച്ചത്തുരുത്തുകള്‍ക്ക് രൂപം കൊടുത്തിരിക്കുന്നത്.

സംസ്ഥാനത്തിന്റെ സ്വാഭാവിക ഭൂപ്രകൃതിയുടെ നിലനില്‍പ്പിന് ഊന്നല്‍ നല്‍കുന്ന പദ്ധതിയെന്ന നിലയിലാണ് പച്ചത്തുരുത്തുകളുടെ  നിര്‍മ്മിതിക്ക് സ്വീകാര്യത ഏറുന്നത്. വിനോദസഞ്ചാര മേഖലയിലും അതിന് പ്രാധാന്യം കൈവരുന്നുണ്ടണ്ട്. നമ്മുടെ നാടിന്റെ ജൈവവൈവിധ്യം നിറഞ്ഞ ഹരിത സമൃദ്ധിയും ഉള്‍നാടന്‍ ജലപാതകളുടെ വശ്യതയുമൊക്കെ തേടിയെത്തുന്ന സഞ്ചാരികളിലൂടെയാണ് വിനോദ സഞ്ചാര മേഖലയും വളരുന്നത്. ജല സ്രോതസ്സുകളുടെ ഉറവ വറ്റാതിരിക്കാനും ശുദ്ധവായുവും ശുദ്ധജലവും നമുക്ക് അന്യമാവാതിരിക്കാനും ഹരിതാഭമായ ഈ ഭൂമിയെ സംരക്ഷിക്കേണ്ടണ്ടതുണ്ടണ്ട്. അതിലേക്കുള്ള  ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടുവയ്പ് തന്നെയായി ഈ പദ്ധതിയെ വിലയിരുത്താം.ഇത് ഭാവി കാലത്തേക്കുള്ള ഭൂമിയിലെ വലിയ നിക്ഷേപമാണ് - ഡോ. ടി.എന്‍. സീമ

ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റ് തിക്തഫലങ്ങള്‍ നമ്മെയും ബാധിച്ചിരിക്കുന്നു. പേമാരിയും പ്രളയവും കൊടുങ്കാറ്റും ഇന്ന് നമുക്ക് അന്യമല്ലാതായിരിക്കുന്നു. വരും കാലങ്ങളില്‍ അതിന്റെ തീവ്രത ഉയരുകയാണ്. ഹരിത കേരള മിഷന്‍ ലക്ഷ്യമാക്കുന്നത് കാലാവസ്ഥ പുനസ്ഥാപനം ആണ്. അതിലേക്കുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.

ആയിരം പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്ന പദ്ധതിക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍  1,261 പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണമാണ് നിര്‍വ്വഹിച്ചത്. അര സെന്റ് മുതലുള്ള സ്ഥലം ഇതിനായി പ്രയോജനപ്പെടുത്താം. തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ മൂന്നുവര്‍ഷത്തേക്ക്  പരിചരണം ലഭിക്കും. മരങ്ങള്‍ കൂട്ടം കൂടിയുള്ള തുരുത്തുകള്‍  വഴി അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വലിയതോതില്‍ കുറയ്ക്കാന്‍ കഴിയും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് പച്ചത്തുരുത്തുകളുടെ നിര്‍മ്മിതി യിലേക്ക് നമ്മള്‍ ശ്രദ്ധ തിരിച്ചത്. 

ഓരോ പ്രദേശത്തെയും പ്രാദേശിക സാഹചര്യമനുസരിച്ചണ് തുരുത്തുകളില്‍ വൃക്ഷങ്ങള്‍ വയ്ക്കുന്നത്. കാവുകള്‍, കണ്ടല്‍ കാടുകള്‍ , ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം പ്രാധാന്യം നല്‍കുന്നുണ്ട്. സോഷ്യല്‍ ഫോറസ്ട്രി യില്‍ നിന്നുള്ള സഹകരണവും ലഭിക്കുന്നുണ്ട്. പച്ചപ്പുകള്‍ അന്യം നില്‍ക്കാതെ അവ ഡെവലപ്പ് ചെയ്യുന്നു. വരും കാലത്തേക്കുള്ള ഭൂമിയിലെ വലിയ നിക്ഷേപം തന്നെയാണത്. നിലവില്‍ 590 പഞ്ചായത്ത്കളില്‍  തുരുത്തുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നും കൂടുതല്‍ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കും.  തുരുത്തുകല്‌ടെ സംരക്ഷണത്തിനും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. പദ്ധതി യ്ക്ക് പല മേഖലകളുമായി ബന്ധമുണ്ട്. ടൂറിസത്തിലുമോക്കെ അതിനു പ്രാധാന്യമുണ്ട്. മൊത്തം ആവാസ വ്യവസ്ഥയുടെ  സംരക്ഷണവും ഇതിന്റെ ഭാഗമാണ്. വരും കാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞുള്ള പദ്ധതി എന്ന നിലയില്‍ അതിന് വലിയ  സ്വീകാര്യത കൈവരുന്നുണ്ട്.                                           

(ഹരിത കേരള മിഷന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ആണ്)


തികച്ചും മാതൃകാപരമായ പദ്ധതിയാണ് - എ.സി. മൊയ്തീന്‍

സംസ്ഥാനത്ത് പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള തരിശ് ഇടങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും സസ്യങ്ങളുമെല്ലാം ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്തു സംരക്ഷിക്കുന്നതിനായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിയാണ്  പച്ചത്തുരുത്ത് . 2019 ജൂണ്‍ 5 നു ലോക പരിസ്ഥിതി ദിനത്തില്‍ ആണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.

സംസ്ഥാനത്ത് ആയിരം പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഈ ലക്ഷ്യം  മറികടന്ന് നിലവില്‍  1,261 പച്ചത്തുരുത്തുകള്‍ ആണ് വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി സംസ്ഥാനത്ത്പൂര്‍ത്തീകരിച്ചത് . സംസ്ഥാനത്ത് 590 തദ്ദേശസ്ഥാപനങ്ങളില്‍ ആയി 453.6 ഏക്കര്‍ വിസ്തൃതിയിലാണ് പച്ചത്തുരുത്ത്കള്‍ വ്യാപിച്ചിട്ടുള്ളത്. .1,69,552 വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തി പരിപാലിക്കുന്നു. ഇതിനു പറമേ  ഒട്ടേറെ കുറ്റിചെടികളും ഔഷധ സസ്യങ്ങളും  വള്ളിച്ചെടികളും ഇതില്‍ വളരുന്നുണ്ട്. ഹരിത കേരള മിഷന്റെ  നേതൃത്വത്തില്‍ നടത്തിയ മാതൃകാപരമായ ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധികളെയും തൊഴിലുറപ്പ് മിഷനുകളെയും ജനകീയ കൂട്ടായ്മകളെയും ഈ സന്ദര്‍ഭത്തില്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. സംസ്ഥാനത്തുടനീളം ഇപ്പോള്‍ സൃഷ്ടിച്ചിട്ടുള്ള  ഈ പച്ച തുരുത്ത് കളുടെ തുടര്‍ സംരക്ഷണവും പ്രധാനമാണെന്ന് ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.                                     

(സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയാണ്)


തുടര്‍ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പ്രധാനം - പ്രൊഫ. ജോസ് ജോര്‍ജ് കടവൂര്‍

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി യുടെ കീഴില്‍ ഇതിനുമുമ്പും മരങ്ങള്‍ നട്ടു വളര്‍ത്തുന്ന പദ്ധതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ മരങ്ങള്‍ നട്ടതിനുശേഷം കൃത്യമായ പരിചരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ പദ്ധതി ഉദ്ദേശിച്ച ലക്ഷ്യങ്ങളിലേക്ക് എത്തിയില്ല. നടുന്ന മരങ്ങള്‍ വേണ്ടത്ര സംരക്ഷണമില്ലാതെ നശിച്ചു പോവുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ പദ്ധതി നല്ല പദ്ധതി തന്നെയാണ്. എന്നാല്‍ പദ്ധതിക്ക് കൃത്യമായ ഫോളോ അപ്പ് ഉണ്ടാകണം. നടുന്ന മരങ്ങള്‍ വേണ്ടത്ര കരുതലോടെ സംരക്ഷിച്ച്  ഉദ്ദേശിച്ച ലക്ഷ്യങ്ങളിലേക്ക് എത്തണം.

ഈ പദ്ധതി നമ്മുടെ ഇന്നത്തെ കാലഘട്ടത്തില്‍ ആവശ്യമായ പദ്ധതി തന്നെയാണ്. കാലാവസ്ഥാവ്യതിയാനവും മറ്റും രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. കൂടുതല്‍ മരങ്ങളും സസ്യജാലങ്ങളുമെല്ലാം അന്തരീക്ഷ താപ നത്തെ ചെറുക്കും. നമ്മുടെ വരും തലമുറകള്‍ക്ക് ഈ ഭൂമി നല്ല രീതിയില്‍ തന്നെ കൈമാറാന്‍ സാധിക്കുന്ന തരതതില്‍ ഭൂമിയെ സംരക്ഷിക്കണം. അതിന് ഉതകുന്ന എല്ലാ പദ്ധതികളും സ്വാഗതാര്‍ഹമാണ്. ഭൂമിയെ സംരക്ഷിക്കുക എന്നത് മനുഷ്യന്റെ കടമയാണ്. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പദ്ധതികള്‍ക്ക് വലിയ പ്രാധാന്യം കൈവരുന്നു. അതുകൊണ്ടുതന്നെ അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിലേക്കുള്ള ഓരോ ചുവടുവെപ്പുകളും വിജയത്തിലേക്ക് ഉള്ളതാകണം. പ്രകൃതി സംരക്ഷണം കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരമായി മാറണം. അതിനുള്ള എല്ലാ വിധ ശ്രമങ്ങളും ഉണ്ടാവണം. ഈ പദ്ധതിയെ പൂര്‍ണ്ണമായി സ്വാഗതം ചെയ്യുന്നു.                                                       

(പരിസ്ഥിതി പ്രവര്‍ത്തകനും കടവൂര്‍ റബ്ബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി പ്രസിഡന്റ്മാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story