EDITORIAL

കേരള ടൂറിസം റീലോഡഡ് - ന്യൂഏജ് എഡിറ്റോറിയൽ

Newage News

23 Oct 2020

ഗോള തലത്തിൽ തന്നെ കോവിഡ്-19 മഹാമാരിയുടെ ആഘാതം ഏറ്റവും രൂക്ഷമായി ഏറ്റുവാങ്ങേണ്ടി വന്ന ബിസിനസ് സെക്ടറുകളിൽ ഒന്നാണ് ടൂറിസം. നമ്മുടെ രാജ്യത്തെയും സംസ്ഥാനത്തെയും സ്ഥിതിയും വ്യത്യസ്തമല്ല. കേരള ടൂറിസം ഒരു ബ്രാൻഡ് ആയി രൂപപ്പെട്ടത്‌ മുതൽ ഇന്ന് വരെയുള്ള ചരിത്രം പരിശോധിച്ചാൽ അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനത്തെ ടൂറിസം സെക്ടർ കടന്നുപോകുന്നത് എന്ന് മനസിലാക്കാൻ കഴിയും. 2017 ലെയും 2019 ലെയും പ്രളയഭീഷണികളെയും 2018 ലെ നിപ്പ പ്രതിസന്ധിയെയും അതിജീവിച്ച് മുന്നേറിയ ഒരു സെക്ടറിനാണ് ഈ ദുര്യോഗമുണ്ടായത്. കേരളം ടൂറിസം ഏറെ നേട്ടമുണ്ടാക്കിയ സാമ്പത്തിക വർഷമായിരുന്നു 2019-2020. സംസ്ഥാനത്തിന്റെ  വിനോദസഞ്ചാര വ്യവസായ  മേഖലയില്‍ 46000 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം എത്തിച്ചേര്‍ന്നത്. 11.9 ലക്ഷം വിദേശ ടൂറിസ്റ്റുകളും, 1 കോടി 84 ലക്ഷം സ്വദേശി ടൂറിസ്റ്റുകളും കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലെത്തി. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 8.52 ശതമാനത്തിന്റെയും, സ്വദേശി ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 17.81 ശതമാനത്തിന്റെയും വളര്‍ച്ചയാണ് കഴിഞ്ഞവര്‍ഷം സംസ്ഥാനം കൈവരിച്ചത്. വെല്ലുവിളികളെ എല്ലാം അതിജീവിച്ച് വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് കൊവി‍ഡ് 19 മഹാമാരി ടൂറിസം മേഖലക്ക് കനത്ത ആഘാതമേൽപ്പിച്ചത്. 

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസം മേഖലക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും 15ലക്ഷത്തോളം പേരാണ് ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നത്. 15000 ലധികം സംരംഭകർ ഈ രംഗത്തുണ്ട്. ഒരു പക്ഷേ സംസ്ഥാനത്ത് ഏറ്റവുമധികം തൊഴിൽ നൽകുന്ന സെക്ടർ കൂടിയാണിത്. സംസ്ഥാനത്ത് പുതുതായി സൃഷ്ടിക്കപ്പെടുന്ന മൂന്ന് തൊഴിലുകളിൽ ഒന്ന് ടൂറിസം മേഖലയിലാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ  കേരളത്തിന്റെ സാമ്പത്തിക വളർച്ച വലിയ തോതിൽ ആശ്രയിച്ചിരുന്നത് ഫോറിൻ റെമിറ്റൻസിനെയും ടൂറിസം ഇന്ഡസ്ട്രിയെയുമാണെന്ന് കാണാം. ഫോറിൻ റെമിറ്റൻസ് വലിയ തോതിൽ സമ്പത്ത് സംസ്ഥാനത്തെത്തിച്ചപ്പോൾ ടൂറിസം ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇത്തരത്തിൽ ഇൻഡസ്ട്രിയുടെ നിർണായക പ്രാധാന്യം തിരിച്ചറിയുന്നതുകൊണ്ട് കൂടിയാണ് സംരംഭകരുടെ അഭ്യർത്ഥന മാനിച്ച്, സംസ്ഥാനത്തെ ടൂറിസം മേഖല വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ സർക്കാർ തീരുമാനിച്ചത്.  

ബീച്ചുകള്‍ ഒഴികെയുള്ള ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമാണ് സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്‍കി. ബീച്ച് ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരത്തിന് അനുമതി നവംബര്‍ 1 മുതല്‍ മാത്രമേ ഉണ്ടാകൂ. ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 465 കോടിയുടെ ഉത്തേജന പാക്കേജ് കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം സംരഭകര്‍ക്കും ഈ മേഖലയിലെ തൊഴിലാളികള്‍ക്കും അംഗീകൃത ഗൈഡുകള്‍ക്കുമായുള്ള സബ്സിഡിയോടെയുള്ള വായ്പാപദ്ധതിയാണ് ഇതില്‍ പ്രധാനം. ഇതിനു പുറമേ ടൂറിസം മേഖലയില്‍ പ്രത്യേക നികുതിയിളവുകളും ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കുന്നു. 

ആറ് മാസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം കേരള ടൂറിസം റീഓപ്പൺ ചെയ്യുമ്പോൾ അത് അനിവാര്യമായ ഒരു റീസ്ട്രക്ച്ചറിംഗിനുള്ള അവസരം കൂടിയാക്കി മാറ്റണമെന്ന അഭിപ്രായമാണ് ഈ രംഗത്തെ വിദഗ്ധർക്കുള്ളത്. നമ്മുടെ ടൂറിസം ഇൻഡസ്ട്രി താരതമ്യേന കോസ്റ്റ്‌ലി ആണ്. കോവിഡ് അനന്തര കാലഘട്ടത്തിൽ കോസ്റ്റ് ഒരു നിർണായക ഘടകമാവും എന്നതുകൊണ്ട് തന്നെ കോസ്റ്റ് കുറയ്‌ക്കേണ്ടത് ഒരു അനിവാര്യതയായി മാറും. അതുകൊണ്ട് തന്നെ  ഈയൊരു ഘട്ടത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും വിട്ടുവീഴ്ചകൾ ഉണ്ടാകണമെന്ന ആവശ്യമാണ് സംരംഭകർ ഉയർത്തുന്നത്. നികുതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഗണന വേണമെന്നും  ടിക്കറ്റ് ചാർജുകളിൽ കുറവ് വരുത്തണമെന്നും അവർ അഭിപ്രായപ്പെടുന്നു.     

പ്രതിസന്ധി ഘട്ടങ്ങളിൽ ശക്തമായി തിരിച്ചുവരാൻ കേരളത്തിന്റെ ടൂറിസം മേഖലയ്ക്കുള്ള കഴിവ് മുൻകാലങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കോവിഡ് അനന്തര കാലഘട്ടത്തിലും ടൂറിസം മേഖലക്ക് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനമുണ്ടാകും. ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ നമുക്കുള്ള അനുകൂല ഘടകങ്ങളെല്ലാം പൂർണമായി പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാനം.  നിലവിലെ പ്രതിസന്ധിഘട്ടം മികച്ച ആസൂത്രണത്തിനും ഫലപ്രദമായ റീസ്ട്രക്ച്ചറിംഗിനും വിനിയോഗിക്കാൻ കഴിയണം.   തൊണ്ണൂറുകളിലാണ് ബാക്ക് വാട്ടേഴ്സ് കേരള ടൂറിസത്തിന്റെ അവിഭാജ്യ ഘടകമായി മാറിയത്. അതിന് സമാനമായി  ഹോംസ്റ്റെഡ് ഫാം പോലുള്ള  മികച്ച ആശയങ്ങൾ പ്രവർത്തികമാക്കുകയാണ് കേരളം ചെയ്യേണ്ടതെന്ന് കേരളത്തിന്റെ ടൂറിസം രംഗത്ത് അതികായനായ ജോസ് ഡൊമിനിക്കിനെപ്പോലുള്ള പ്രഗത്ഭർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് അനന്തര കാലഘട്ടത്തിൽ ടൂറിസം രംഗത്തെ ന്യൂനോർമൽ ഡെസ്റ്റിനേഷൻ ആയി മാറുക എന്നതാവണം കേരളത്തിന്റെ ലക്‌ഷ്യം.ടൂറിസത്തിലെ പോസ്റ്റ്-കൊവിഡ് ന്യൂനോര്‍മല്‍ ആകേണ്ടത് കേരളം - ജോസ് ഡൊമിനിക്

ഏത് പ്രതിസന്ധി ഘട്ടത്തിലും ശക്തമായി തിരിച്ചുവരാന്‍ കേരളത്തിന്റെ ടൂറിസം മേഖലയ്ക്കുള്ള കഴിവ് മുന്‍കാലങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. രണ്ടണ്ട് പ്രളയങ്ങളെയും നിപ്പ പ്രതിസന്ധിയെയും അതിജീവിച്ച നമ്മള്‍ 2019-2020 കാലഘട്ടത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്. 11.9 ലക്ഷം വിദേശ ടൂറിസ്റ്റുകളും, 1 കോടി 84 ലക്ഷം സ്വദേശി ടൂറിസ്റ്റുകളും കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലെത്തി. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 8.52 ശതമാനത്തിന്റെയും, സ്വദേശി ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 17.81 ശതമാനത്തിന്റെയും വളര്‍ച്ച കൈവരിച്ചു. അതിന് ശേഷമാണ് ചരിത്രത്തില്‍ ഇന്നേ വരെ ഉണ്ടണ്ടാകാത്ത പ്രതിസന്ധി കൊവിഡിനെ തുടര്‍ന്ന് ലോകവ്യാപകമായി തന്നെ ഉണ്ടണ്ടായത്. ഗവണ്മെന്റ് സപ്പോര്‍ട്ട് ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള ഇടപെടലുകളിലൂടെയേ ഇന്‍ഡസ്ട്രിക്ക് ഇനി പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ കഴിയൂ. ഇന്‍ഡസ്ട്രിയുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കും ഇനി നമ്മുടെ മുന്‍പിലുള്ള മാര്‍ഗം റീസ്റ്റാര്‍ട്ട് ചെയ്യുകയാണെന്ന തിരിച്ചറിവ് ഉണ്ടണ്ടായിക്കഴിഞ്ഞു. രാജസ്ഥാന്‍, ഗോവ, ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ മറ്റ് ടൂറിസം ഡെസ്റ്റിനേഷനുകള്‍ പലതും കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങളനുസരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കേരള ടൂറിസത്തിനും റീസ്റ്റാര്‍ട്ട് ചെയ്‌തേ മതിയാകൂ.പ്രത്യക്ഷമായും പരോക്ഷമായും 15ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്ന, 15000 ലധികം സംരംഭകര്‍ ഉള്ള മേഖലയാണ് കേരളത്തിന്റെ ടൂറിസം മേഖല. ഒരു പക്ഷേ സംസ്ഥാനത്ത് ഏറ്റവുമധികം തൊഴില്‍ നല്‍കുന്ന സെക്ടര്‍. സംസ്ഥാനത്ത് പുതുതായി സൃഷ്ടിക്കപ്പെടുന്ന മൂന്ന് തൊഴിലുകളില്‍ ഒന്ന് ടൂറിസം മേഖലയിലാണ്. വെറും മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലാണ് ഇന്ത്യയിലെ ടൂറിസം സംസ്ഥാനങ്ങളുടെ മുന്‍നിരയിലേക്കെത്താന്‍ കേരളത്തിന് കഴിഞ്ഞത്. ഇക്കഴിഞ്ഞ നാളുകളില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച വലിയ തോതില്‍ ആശ്രയിച്ചത് ഫോറിന്‍ റെമിറ്റന്‍സിനെയും ടൂറിസം ഇന്ഡസ്ട്രിയെയുമാണെന്ന് കാണാം. ഫോറിന്‍ റെമിറ്റന്‍സ് വലിയ തോതില്‍ സമ്പത്ത് സംസ്ഥാനത്തെത്തിച്ചപ്പോള്‍ ടൂറിസം ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.കോവിഡ് അനന്തര കാലഘട്ടത്തിലും ടൂറിസം മേഖലക്ക് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനമുണ്ടണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോവിഡിന് ശേഷം ടൂറിസം രംഗത്തെന്യൂനോര്‍മല്‍ ഡെസ്റ്റിനേഷന്‍ ആയി മാറാന്‍ കേരളത്തിന് കഴിയണം. ക്ളീനെസ്റ്റ്, ഗ്രീനെസ്റ്റ്, ഹെല്‍ത്തിയെസ്റ്റ് ഹബ് ആയി മാറണം. ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ നമുക്കുള്ള അനുകൂല ഘടകങ്ങളെല്ലാംപൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയണം. ഡെവലപ്‌മെന്റ്, ഉയര്‍ന്ന സാമൂഹികനിലവാരം, മികച്ച എയര്‍ കണക്ടിവിറ്റി... ഇവയൊക്കെ പ്രയോജനപ്പെടുത്തണം. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് കേരളം തീര്‍ത്തും ഉപയോഗപ്പെടുത്താത്തതും അനന്തമായ സാധ്യതകള്‍ ഉള്ളതുമായ ഒരു മേഖലയാണ് ഹോംസ്റ്റെഡ് ഫാം. കൃഷിയും ടൂറിസവും ലൈവ്‌സ്റ്റോക്കുമെല്ലാം ഉള്‍ച്ചേര്‍ത്തുള്ള ഈ പുതിയ സമീപനത്തിലൂടെ കേരളത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. എന്നാല്‍ ഇതിന് നയപരമായ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെ സാധ്യമാവണം. തൊണ്ണൂറുകളിലാണ്ബാക്ക് വാട്ടേഴ്‌സ് കേരള ടൂറിസത്തിന്റെ അവിഭാജ്യ ഘടകമായി മാറിയത്. മികച്ച ആസൂത്രണത്തിലൂടെ  ഹോംസ്റ്റെഡ് ഫാം എന്ന ആശയവും സാധ്യമാക്കാന്‍ നമുക്ക് കഴിയാവുന്നതേ ഉള്ളൂ.ടൂറിസത്തിലും മാനുഫാക്ചറിംഗിലും ഒരുപോലെ മുന്നേറിയ ലോകത്തെ അപൂര്‍വം ദേശങ്ങളില്‍ ഒന്നായ സ്വിറ്റ്സര്‍ലാന്‍ഡിന്റെ മാതൃക കേരളത്തിന് ഒരു പക്ഷെ അനുയോജ്യമായിരിക്കുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടണ്ട്.  മലിനീകരണ തോത് വളരെ കുറഞ്ഞ, ഹൈവാല്യൂ മാനുഫാക്ച്ചറിംഗാണ്  സ്വിറ്റ്സര്‍ലാന്‍ഡിന്റെ പ്രത്യേകത. ഇതിനു പുറമേ ഒരു എജ്യുക്കേഷന്‍ ഹബ് എന്ന നിലയിലും ഹെല്‍ത്ത്‌കെയര്‍ ഡെസ്റ്റിനേഷന്‍ എന്ന നിലയിലും കേരളത്തിന് വലിയ സാധ്യതകളുണ്ടണ്ട്. നിലവിലെ പ്രതിസന്ധിഘട്ടം ഇത്തരത്തില്‍ മികച്ച ആസൂത്രണത്തിനും ഫലപ്രദമായ ഒരു റീസ്ട്രക്ച്ചറിംഗിനും പ്രയോജനപ്പെടുത്തുക എന്നതാവണം നമ്മുടെ സമീപനം. 'റീസ്റ്റാര്‍ട്ട് ജസ്റ്റ് നൗ'എന്നത് തന്നെയാണ് അതിലേക്കുള്ള ആദ്യ ചുവടുവെപ്പ്. 

(ഡയറക്ടര്‍ & കോ-ഫൗണ്ടണ്ടര്‍, സിജിഎച്ച് എര്‍ത്ത് ഗ്രൂപ്പ്)


ടൂറിസം വ്യവസായത്തിന് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയുള്ള തീരുമാനം - കടകംപള്ളി സുരേന്ദ്രൻ

കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട്, സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുകയാണ്. ബീച്ചുകള്‍ ഒഴികെയുള്ള ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമാണ് സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്‍കി. ബീച്ച് ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരത്തിന് അനുമതി നവംബര്‍ 1 മുതല്‍ മാത്രമേ ഉണ്ടാകൂ. കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 

കൊവിഡ് ഭീഷണിക്കിടെയും മറ്റ് പല സംസ്ഥാനങ്ങളും ടൂറിസം മേഖല തുറന്നു കൊടുത്തിരുന്നു. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന രീതിയാണ് കേരളത്തില്‍ അവലംബിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായി മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ആശ്വാസം പകരുന്ന തീരുമാനം കൈക്കൊണ്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്ക് 7 ദിവസം വരെ കേരളത്തില്‍ വന്ന് മടങ്ങുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതേ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. 

സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. 7 ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുകയോ, കേരളത്തില്‍ എത്തിയാല്‍ ഉടന്‍ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അതല്ലെങ്കില്‍ ആ സഞ്ചാരികള്‍ 7 ദിവസം ക്വാറന്റൈനില്‍ പോകേണ്ടിവരും. കൊവിഡ് രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ടൂറിസ്റ്റുകള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാസ്ക് നിര്‍ബന്ധമായും ധരിക്കുകയും, സാനിട്ടൈസര്‍ ഉപയോഗിക്കുകയും, രണ്ട് മീറ്റര്‍ സാമൂഹിക അകലം മറ്റുള്ളവരില്‍ നിന്നും പാലിക്കുകയും വേണം. വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശന വേളയില്‍ കൊവിഡ് രോഗബാധ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ദിശയില്‍ ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസോലേഷനില്‍ പോകേണ്ടതുമാണ്. 

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പുലര്‍ത്തേണ്ട കൊവിഡ് മുന്‍കരുതലുകളും, നിയന്ത്രണങ്ങളും ഉത്തരവിലുണ്ട്. സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും, കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും, ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ഉണ്ടാകണം. നടപ്പാതകളും, കൈവരികളും, ഇരിപ്പിടങ്ങളുമെല്ലാം സാനിട്ടൈസര്‍ സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും, ഡിടിപിസി സെക്രട്ടറിമാര്‍ക്കുമായിരിക്കും. നിശ്ചിത ഇടവേളകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കുകയും, അണുവിമുക്തമാക്കുകയും ചെയ്യണം. ഹോട്ടല്‍ ബുക്കിംഗും, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും  ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകണമെന്ന നിര്‍ദ്ദേശവും ഉത്തരവിലുണ്ട്. 

ആയുര്‍വേദ കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. താരതമ്യേന കൊവിഡ് അതിജീവനത്തിലും, പ്രതിരോധത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലേക്ക് രാജ്യത്തിനകത്ത് നിന്നുള്ള  വിനോദസഞ്ചാരികള്‍ക്ക് ധൈര്യത്തോടെ വരുന്നതിനും, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വൈമുഖ്യമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദ സഞ്ചാരികളുടെയും, വിനോദസഞ്ചാര മേഖലയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനാളുകളുടെയും നിരന്തര ആവശ്യം കൂടി പരിഗണിച്ചാണ് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്.

(സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി)


സർക്കാരിന്റെ ദീർഘകാല ആക്ഷൻ പ്ലാൻ അനിവാര്യം - രഞ്ജിനി മേനോൻ 

നിലവിലെ യാഥാർഥ്യം നാമെല്ലാം അംഗീകരിച്ചേ മതിയാകു. വൈറസിനൊപ്പം ജീവിക്കുവാൻ ശീലിക്കുമ്പോൾ ടൂറിസം മേഖല ഇനിയൊരിക്കലും തുറക്കാൻ പറ്റില്ല എന്ന രീതിയിൽ അടച്ചുപൂട്ടി ഇരിക്കുവാൻ സാധിക്കില്ല. ടൂറിസം മേഖലയും തുറക്കണം. തിരക്കൊഴിവാക്കി കൊണ്ടുള്ള എല്ലാ പരിപാടികളും ഈ മേഖലയിലും നടത്താം. ഹോം സ്റ്റേ അല്ലെങ്കിൽ റിസോർട്ടുകളിൽ ഒരുപാട് ആളുകൾ എന്തായാലും ഒരേ സമയം എത്താൻ സാധ്യതയില്ല. അതിനാൽ തന്നെ അവിടെയൊക്കെ സാമൂഹ്യാകലം പാലിക്കുവാൻ എളുപ്പമാണ്. സ്റ്റേ ചെയ്യുന്ന സഹാചര്യം ഉള്ളതുകൊണ്ട് ആവശ്യത്തിന് മുൻകരുതൽ എടുക്കണമെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാൽ സംരംഭകരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ, സാനിറ്റൈസേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ചെലവ് മുൻ കാലങ്ങളിലേക്കാൾ അൽപ്പം കൂടിയിട്ടുണ്ട്. എന്നാൽ അതിനനുസരിച്ച് പരിധിയിൽ കവിഞ്ഞുള്ള പണം അതിഥികളുടെ പക്കൽ നിന്നും ചോദിക്കാനാകില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും. ഈയൊരു ഘട്ടത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും ചില വിട്ടുവീഴ്ചകൾ ഉണ്ടാകണം. നികുതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഗണന വേണം. ടിക്കറ്റ് ചാർജുകളിൽ കുറവ് വരുത്തണം. 

സർക്കാരിന് ഒരു വരുമാനവും ഇല്ലാത്തതിലും ഭേദമായിരിക്കും കുറച്ചെങ്കിലും ലഭിക്കുന്നത്. അത്തരം ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ആളുകൾ എത്താതാകും. ബിസ്സിനസ്സ് യാത്രകൾ കുറെയൊക്കെ ഉണ്ടാകും. എന്നാൽ അത് സിറ്റികളെ മാത്രം കേന്ദ്രീകരിച്ചാകും. ഗ്രാമങ്ങളിലേക്കുള്ള ടൂറിസം ട്രാവലുകൾ കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കാൻ സർക്കാർ സഹായം ആവശ്യമാണ്. അത്പോലെ തന്നെ അന്തർസംസ്ഥാന യാത്രയ്ക്കുള്ള പാസ്സുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും ക്വാറന്റൈൻ പ്രശ്നങ്ങളിലും സർക്കാർ ഇടപെടൽ കൃത്യമായും സുതാര്യമായും  ഉണ്ടായാലേ കാര്യങ്ങൾ സുഗമമാകു.അതോടൊപ്പം സഞ്ചാരികൾ ട്രിപ്പ് വരുന്നതിന് മൂന്ന് ദിവസം മുമ്പെങ്കിലും ആന്റിജൻ ടെസ്റ്റ് ചെയ്യുകയും കോവിഡ് നെഗറ്റീവ് ആണെന്നുള്ള സർട്ടിഫിക്കറ്റ് കരുതുകയും ചെയ്യണമെന്നത് ടൂറിസം സെക്ടറിൽ ഇനി നിർബന്ധമാക്കണം. നമ്മൾ മുൻകരുതൽ എടുക്കുന്നതുപോലെ ഉത്തരവാദിത്വത്തോടെയുള്ള സമീപനം സഞ്ചാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. അത്തരം നിർദേശങ്ങൾ സഞ്ചാരികൾക്കു ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ നൽകാനാകണം. എടിഎം കാർഡ് കൈയിൽ സൂക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നത് എല്ലാവർക്കും ബോധ്യമാകണം. 

കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഈ അവസരത്തിൽ നമ്മുടെ ആയുർവേദം, ഫുഡ് തുടങ്ങിയവ ടൂറിസത്തിൽ കൂടുതലായി പ്രൊമോട്ട് ചെയ്യാനാകും. നിലവിലെ പ്രതിസന്ധി ഇൻഡസ്ട്രിയെ കാര്യമായി ബാധിച്ചു എന്ന യാഥാർഥ്യം ഉൾക്കൊണ്ടുള്ള   കാര്യങ്ങളാണ് ഇനി ചെയ്യേണ്ടത്. പടിപടിയായി പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. അതല്ലെങ്കിൽ ഈ മേഖലയിൽ ഉള്ള അനേകം പേർ പട്ടിണിയിലാകും. വലിയ പ്രതിസന്ധിയാണ് ഈ മേഖലയിലുള്ളവർ നേരിടുന്നത്. അത്തരം കാര്യങ്ങളിൽ സർക്കാർ വ്യക്തത വരുത്തണം. ഒരു ദീർഘകാല ആക്ഷൻ പ്ലാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം.

(മാനേജിങ് പാർട്നർ, ദി ടർമറിക്ക റിസോർട്സ്, വയനാട്)


പുതിയ തുടക്കം ഒരു റീസ്ട്രക്ച്ചറിങ്ങിനുള്ള അവസരമാക്കണം - സാജു നായർ

ആറ് മാസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം കേരള ടൂറിസം റീഓപ്പൺ ചെയ്യുമ്പോൾ അത് അനിവാര്യമായ ഒരു റീസ്ട്രക്ച്ചറിംഗിനുള്ള അവസരം കൂടിയാക്കി മാറ്റണം. നമ്മുടെ ടൂറിസം ഇൻഡസ്ട്രി താരതമ്യേന കോസ്റ്റ്‌ലി ആണ്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദഗതികളുണ്ടെങ്കിലും കോവിഡ് അനന്തര കാലഘട്ടത്തിൽ കോസ്റ്റ് ഒരു നിർണായക ഘടകമാവും എന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ കോസ്റ്റ് കുറയ്‌ക്കേണ്ടത് ഒരു അനിവാര്യതയായി മാറും. ഇൻഡസ്ട്രി റീഓപ്പൺ ചെയ്യുമ്പോൾ ആദ്യം എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ താല്പര്യക്കാരാവും. കൂടുതൽ പണം ചെലവഴിക്കാൻ കഴിയുന്ന സഞ്ചാരികൾ പടിപടിയായി എത്താനേ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യങ്ങൾക്ക് അനുകൂലമായ പാക്കേജുകളും മറ്റും രൂപപ്പെടുത്തേണ്ടതുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകൾ, അതിൽ തന്നെ കേരളത്തിൽ നിന്ന് തന്നെയുള്ള സഞ്ചാരികളെയാവും ആദ്യഘട്ടത്തിൽ പ്രതീക്ഷിക്കേണ്ടത്. 

നമ്മുടെ ടൂറിസം മേഖലയിൽ കോസ്റ്റ് വല്ലാതെ ഉയർന്നു നിൽക്കുന്നതിന്റെ ഒരു കാരണം ഇടനിലക്കാരുടെ സാന്നിധ്യം തന്നെയാണ്. അതുകൊണ്ട് തന്നെ ചെലവ് കുറഞ്ഞ പാക്കേജുകളുടെ വിവരങ്ങളും മറ്റും കൂടുതൽ ഫലപ്രദമായി ടൂറിസ്റ്റുകളിലേക്ക് എത്തിക്കുവാൻ ടൂറിസം സംരംഭകർക്കും കഴിയണം. ടൂറിസം കൂടുതൽ എക്സ്പീരിയൻസ് ബേസ്ഡ് എന്ന നിലയിൽ പാക്കേജുകൾ ഒരുക്കാൻ നമുക്ക് കഴിയണം. കേരള ടൂറിസത്തിന്റെ ട്രേഡ് മാർക്ക് എന്ന രീതിയിൽ നമ്മൾ അവതരിപ്പിച്ചിരുന്ന പല കാര്യങ്ങളും മുൻകാലങ്ങളിലെ കോസ്റ്റ് സ്ട്രക്ച്ചറിൽ അവതരിപ്പിക്കാൻ ഇനി പരിമിതികളുണ്ടാകും. അത് മുന്നിൽക്കണ്ട് വേണം സംരംഭകരുടെ നീക്കങ്ങളും. ചുരുക്കിപ്പറഞ്ഞാൽ കോവിഡ് അനന്തര കാലത്തെ പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് കേരള ടൂറിസത്തിന്റെ അലകും പിടിയും മാറണം.

(ബിസിനസ് അനലിസ്റ്റ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story