EDITORIAL

ഇ കോമേഴ്‌സിലും വില്‍പ്പന കുതിക്കുന്നു... - ന്യൂഏജ് എഡിറ്റോറിയൽ

Newage News

24 Oct 2020

കോവിഡ് രോഗത്തിന്റെ ശമനത്തേക്കുറിച്ച് ആഗോളതലത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടയിലും നിലവിലെ സാഹചര്യങ്ങള്‍ അതിജീവിച്ച് മുന്നേറുക എന്ന പ്രായോഗികതയിലാണ് ലോകം നീങ്ങുന്നത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പ്രതിരോധത്തിലെ കരുത്തുറ്റ രക്ഷാകവചമായി തീര്‍ന്നതോടെ ജീവിതരീതികളും അതിനനുസൃതമായി ചിട്ടപ്പെടുത്തേണ്ടണ്ടത് അനിവാര്യമായി. വ്യാപാര മേഖലയില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇപ്പോള്‍ കൈവരുന്ന നേട്ടം ഈ പശ്ചാത്തലത്തിലുള്ളതാണ്. ലോക്ഡൗണ്‍ സാഹചര്യങ്ങളില്‍ ഇ കോമേഴ്‌സ് സൈറ്റുകള്‍ വഴി അവശ്യസാധനങ്ങളുടെ വിപണനം മാത്രമാണ് അനുവദിക്കപ്പെട്ടതെ ങ്കിലും പിന്നീട് ആ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ കൊണ്ടണ്ടുവന്നു. അവശ്യസാധനങ്ങളല്ലാത്തവക്കും വില്‍പ്പന അനുമതി ലഭിച്ചതോടെ പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റുകളിലെല്ലാം തിരക്കു വര്‍ധിച്ചു. രാജ്യത്തെല്ലായിടവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അനുമതിയായതോടെ തങ്ങളുടെ സൈറ്റുകളില്‍ വലിയ തിരക്കനുഭവപ്പെടുകയാണെന്ന് ആമസോണ്‍,  ~ിപ്കാര്‍ട്ട്, സ്‌നാപ് ഡീല്‍ തുടങ്ങിയ പ്രമുഖ ഇ കോമേഴ്‌സ് കമ്പനികള്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ഉത്സവകാല വില്‍പ്പനയില്‍ ചരിത്ര നേട്ടം കൊയ്യുകയാണ് രാജ്യത്തെ പ്രമുഖ ഇ കോമേഴ്‌സ് കമ്പനികളെല്ലാം. കഴിഞ്ഞ നാല്ദിവസത്തിനിടെ 26,000 കോടി രൂപയുടെ വില്‍പ്പനയാണ് പ്രമുഖ ഇ കോമേഴ്‌സ് കമ്പനികളായ ആമസോണും ~ിപ്കാര്‍ട്ടും നേടിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് നേട്ടമാണ് കമ്പനികള്‍ കൈവരിച്ചത്.2019 ല്‍ 20,000 കോടി രൂപയുടെ  വില്‍പ്പന കമ്പനികള്‍ നേടിയിരുന്നു. ഈ വര്‍ഷം  പഴയ വില്‍പ്പന കണക്കുകളെല്ലാം തിരുത്തി എഴുതുകയാണ്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പുകള്‍, ക്യാമറകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയവ അധികമായി വിറ്റുപോകുന്നു. ഇലക്ട്രോണിക്‌സ്, ഫാഷന്‍ വിഭാഗങ്ങളില്‍ വില്‍പ്പന കുതിക്കുകയാണ്. പ്രമുഖ ബ്രാന്‍ഡുകള്‍ എല്ലാം മികച്ച ഓഫറുകളുമായാണ് വില്‍പ്പനയ്‌ക്കെത്തിയത്. ഇ പ്ലാറ്റ്‌ഫോം സന്ദര്‍ശകരില്‍ അധികവും ചെറു പട്ടണങ്ങളില്‍ നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ടണ്ട്. ഫാഷന്‍ വിഭാഗത്തില്‍ 1500  പുതിയ നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളും ഉണ്ടണ്ടായി.ഹെഡ്‌ഫോണുകളുടെ തിരച്ചില്‍  200 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ടണ്ട്. വര്‍ക്ക് അറ്റ് ഹോം രീതികളിലേക്ക് ആളുകള്‍ മാറിയതോടെ  ഷോപ്പിംഗ്  അഭിരുചികളിലും അതിനനുസൃതമായ മാറ്റം വന്നിട്ടുണ്ട്.

പല കമ്പനികളും വര്‍ക്ക് അറ്റ് ഹോം തുടരാന്‍ തീരുമാനിക്കുകയാണ്. ഇനി വരും വര്‍ഷം വേനല്‍ ചൂട് കുതിച്ചുയരുന്നതോടെ ഫാനുകള്‍, എയര്‍കണ്ടണ്ടീഷണറുകള്‍ തുടങ്ങിയവയ്ക്ക്  വലിയ ഡിമാന്‍ഡ്  ഉണ്ടണ്ടാവാനാണ് സാധ്യത. ഇപ്പോള്‍ തന്നെ  കൂളറുകള്‍ക്കും മറ്റും മാര്‍ച്ച് മാസം അവസാനത്തേക്കള്‍ ഇരട്ടിയിലേറെ ഓര്‍ഡറുകള്‍ ലഭിക്കുന്നു. മൊബൈല്‍ ഫോണ്‍, ഫോണ്‍ അസസറീസ് തുടങ്ങിയവയുടെ  ഓര്‍ഡറുകളും വര്‍ദ്ധിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിക്കുന്ന 10 ഉല്‍പ്പന്നങ്ങളില്‍ മുന്‍നിരയിലാണ് ട്രിമ്മറുകള്‍ എന്ന് ഇ കോമേഴ്‌സ് കമ്പനികള്‍ പറയുന്നു.  ഇനി ഗ്രോസറി ഐറ്റംസിനേക്കാള്‍ ലക്ഷ്വറിയസ് ഐറ്റംസ്‌നാവും ഡിമാന്‍ഡ് ഉയരുക എന്ന് പ്രമുഖ മാര്‍ക്കറ്റ് എക്‌സ്പ്ര്‍ടസ് അഭിപ്രായപ്പെടുന്നുണ്ടണ്ട്. ലോക് ഡൗണ്‍ ദിനങ്ങളില്‍ വ്യക്തിഗത ചെലവുകള്‍ കുറയുകയും പണലഭ്യത ഉയരുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത് ഷോപ്പിംഗ് ഹാബിറ്റ്കളില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടല്‍ ശരിയാവുകയാണ്.

പ്രമുഖ ഇ  കോമേഴ്‌സ് കമ്പനികളുടെ സെയില്‍സ് റിപ്പോര്‍ട്ടുകളില്‍ നിന്നും ഉരുത്തിരിയുന്ന വസ്തുതയും അതുതന്നെയാണ്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടണ്ടാവുമ്പോള്‍ പോലും നിലവില്‍ ജീവിതരീതികളില്‍ ഉണ്ടണ്ടായ മാറ്റം തുടരുകയാണ്.  ചുരുക്കത്തില്‍ ഇ ഷോപ്പിംഗ്  മാറുന്ന കാലത്തിന്റെമുഖമുദ്ര തന്നെയായി മാറുകയാണ്. രാജ്യത്തെ കാര്‍ഷിക മേഖലയ്ക്കും ഇ കോമേഴ്‌സ് അനുഗ്രഹമായി മാറിയിട്ടുണ്ടണ്ട്. ഇടനിലക്കാരില്ലാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള അവസരമാണ് കൈവന്നത്. അതും ഈ രോഗ കാലത്തിന്റെ മറ്റൊരു നേട്ടമാണ്. കോവിഡ് കാലം സമസ്ത മേഖലകളിലും മാറ്റത്തിന് കാരണമായിട്ടുണ്ടണ്ട്. രാജ്യത്തെ ഇ കോമേഴ്‌സ് രംഗത്തും അത് പുതു വസന്തത്തിന് കാരണമാവുന്നു...


ഇ ഷോപ്പിങ്ങിനു വേണ്ടി പ്രത്യേക അക്കൗണ്ട് തന്നെ മെയ്‌ന്റൈന്‍ ചെയ്യുന്നു - സി.കെ. സബില്‍ കുമാര്‍

കോവിടിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ആളുകളുടെ പര്‍ച്ചേസിംഗ് രീതികളും ജീവിത ശൈലികളും മാറിയിരിക്കുന്നു. സാധാരണ ഷോപ്പിംഗില്‍ ലഭിക്കാത്ത സൗകര്യം ഓണ്‍ലൈന്‍ ഷോപ്പിംഗ് നല്‍കുന്നു. ജീവിത സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തില്‍ കാര്യങ്ങള്‍ സാധ്യമാവുകയാണ്. അതുമാത്രമല്ല, വിലയില്‍ ലഭിക്കുന്ന വലിയ വ്യത്യാസവും പ്രധാനമാണ്. പല കമ്പനികളും വലിയ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഇന്ന് സാധാരണമായിക്കഴിഞ്ഞു. ഇതും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു. ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ സൗകര്യവും ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നു. കറന്‍സി കൈമാറ്റം ഒഴിവാക്കാനായി എടിഎം ഉപയോഗം പരമാവധി കുറയ്ക്കുകയാണ്. ഇ ഷോപ്പിങ്ങിന് മാത്രമായി പ്രത്യേക അക്കൗണ്ടണ്ട് മെയിന്റൈന്‍ ചെയ്യുന്ന രീതിയും വ്യാപകമാണ്. വീട്ടിലിരുന്ന് ഷോപ്പിംഗ് ചെയ്യാം എന്നത് ഇന്നത്തെ സാഹചര്യത്തില്‍ വലിയ അനുഗ്രഹം തന്നെയായി മാറിയിട്ടുണ്ടണ്ട്. ആമസോണിലും മറ്റും ശരിയായ ബ്രാന്‍ഡ് വിശ്വാസ്യതയും ലഭിക്കുന്നു. സൗകര്യം, സുരക്ഷിതത്വം, ലാഭം ഇതെല്ലാം ഇ കോമേഴ്‌സ് വില്‍പ്പന വളര്‍ച്ചയുടെ പിന്നിലുണ്ടണ്ട്. രാജ്യത്ത് കോവിഡ് കുറഞ്ഞതോടെ ഇളവുകള്‍ വന്നു തുടങ്ങിയത് വില്‍പ്പനയ്ക്ക് സഹായകമായി. അത്യാവശ്യത്തിന് ജോലി ചെയ്യാവുന്ന സാഹചര്യം വന്നു. മൊത്തത്തില്‍ കോവിഡ് ജനങ്ങളുടെ ഷോപ്പിംഗ് ഹാബിറ്റ് മാറ്റിമറിച്ചു. കോവിഡിനു ശേഷവും അതില്‍ മാറ്റം ഉണ്ടണ്ടാവാന്‍ സാധ്യതയില്ലന്നു തന്നെയാണ് കരുതേണ്ടണ്ടത്.                                    

(കൊച്ചിയിലെ 'ടീം വണ്‍ അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ്'ആര്‍ട്ട് ഡയറക്ടറാണ്)


ട്രഡീഷണല്‍ ഷോപ്പുകളുടെ പരാധീനതകള്‍ മറികടക്കുന്നു - വി.കെ. ആദര്‍ശ്

ഇ കോമേഴ്‌സ് കമ്പനികള്‍ റെക്കോര്‍ഡ് വില്‍പ്പന നേടുന്നതിനു പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടണ്ട്. ഇന്നത്തെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യം അതില്‍ പ്രധാനം തന്നെയെങ്കിലും ഉപഭോക്താക്കളുടെ ബിഹേവിയറല്‍ ചേയ്ഞ്ച് പ്രധാന കാരണമാണ്. അത് കോവിഡിനു ശേഷവും തുടരുവാനാണ് സാധ്യത.നമ്മള്‍  ഒരു സാധാരണ കടയില്‍ ബുക്‌സ് അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ എത്തുമ്പോള്‍ പലപ്പോഴും നമ്മള്‍ ആവശ്യപ്പെടുന്നത് ഉണ്ടണ്ടാവണമെന്നില്ല. അപ്പോള്‍ ഷോപ്പ് ഉടമയുടെ താല്‍പര്യമനുസരിച്ച് സാധനം വാങ്ങാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അതിനുവേണ്ടണ്ട മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ് അയാള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നമുക്ക് ഒട്ടേറെ ഓപ്ഷന്‍സ് ലഭിക്കുന്നു. സൗകര്യപ്രദമായി, നമുക്ക് വേണ്ടണ്ട സാധനം വാങ്ങാന്‍ സാധിക്കുന്നു. ഉപഭോക്താവാണ് രാജാവ് എന്നത് ഇവിടെ ഉറപ്പാക്കപെടുകയാണ്.ഇപ്പോള്‍ എല്ലാ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും അവര്‍ക്കു വേണ്ടണ്ട ലോജിസ്റ്റിക്‌സ് ചെയിന്‍ ഡെവലപ്പ് ചെയ്ത് കഴിഞ്ഞു. അതുകൊണ്ടണ്ടുതന്നെ പ്രൊഡക്ട് എവിടെയും സൗകര്യപ്രദമായി എത്തുന്നു. ഇതോടൊപ്പം ഉപഭോക്താവിന്റെ ബിഹേവിയറല്‍ ചേഞ്ച് പ്രധാനമാണ്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തില്‍ അത് പ്രതിഫലിക്കുന്നുണ്ടണ്ട്. സാധാരണ ട്രഡീഷണല്‍ ഷോപ്പുകളുടെ പരാധീനതകള്‍ ഇവിടെ മറികടന്നിരിക്കുന്നു. മുമ്പ് ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വേണ്ടണ്ടത്ര സര്‍വീസ്‌ലഭ്യമല്ല എന്ന് പ്രചരിച്ചിരുന്നു. ഇപ്പോള്‍ അതിലും മാറ്റമുണ്ടണ്ട്. മികച്ച സര്‍വീസ് തന്നെ ലഭിക്കുന്നുണ്ടണ്ട്. കോവിഡ് അനന്തര കാലം ഈ മാറ്റം തുടരുകതന്നെ ചെയ്യും. ഒരു പക്ഷേ ഇതിലും മികച്ച വളര്‍ച്ച തന്നെയാവും ഉണ്ടണ്ടാവുക. ദിസ് ഈസ് ന്യൂ നോര്‍മല്‍. ഈ മാറ്റം തുടരുക തന്നെ ചെയ്യും.                                      

(പ്രമുഖ ടെക്‌നോളജി റൈറ്റര്‍ ആണ്)


സാഹചര്യവും വര്‍ദ്ധിച്ച ഇന്റര്‍നെറ്റ് ഉപയോഗവും പ്രധാനമാണ് - ടി.കെ. ബിജു

ഇ കോമേഴ്‌സ് വില്‍പ്പനയില്‍ ഉണ്ടണ്ടായിട്ടുള്ള കുതിച്ചുകയറ്റം നമുക്ക് പലതരത്തില്‍ വിലയിരുത്താന്‍ കഴിയും. ഇന്നത്തെ കോവിഡ് രോഗ വ്യാപനത്തിന്റ് സാഹചര്യം പ്രധാനമാണ്. മറ്റൊന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ജീവിതത്തിന്റെസുരക്ഷിതത്വം പ്രധാനമായ സാഹചര്യത്തില്‍ അത് ഉറപ്പാക്കുക എന്ന നിലയില്‍ ഡിജിറ്റല്‍ രീതികളുടെ സ്വീകാര്യത വര്‍ദ്ധിച്ചു. വീട്ടിലിരുന്ന് ഷോപ്പിംഗ് നടത്താം എന്നത് വളരെ സൗകര്യപ്രദമായി. വിരല്‍ത്തുമ്പില്‍ നമുക്ക് ആവശ്യമുള്ളത് സെലക്ട്‌ചെയ്ത് വാങ്ങാന്‍ സാധിക്കുന്നു. വിലയിലും മികച്ച ഓഫര്‍ കമ്പനികള്‍ നല്‍കുന്നു. ഇഷ്ടപ്പെട്ട ബ്രാന്‍ഡ് വിലക്കുറവില്‍ ലഭിക്കുന്നത് അതിന്റെസ്വീകാര്യത പതിന്മടങ്ങ് വര്‍ധിപ്പിച്ചു.നമ്മള്‍ വാങ്ങിയ പ്രോഡക്ട് തൃപ്തികരമല്ലെങ്കില്‍ തിരികെ നല്‍കാവുന്ന ഓപ്ഷന്‍ കമ്പനികള്‍ മുന്നോട്ടു വയ്ക്കുന്നതും ഇവിടെ  പ്രധാനമാണ്. വളരെ സേഫ് ആയി കാര്യങ്ങള്‍ ചെയ്യാവുന്ന സാഹചര്യത്തിന് ആളുകള്‍ മുന്‍തൂക്കം നല്‍കുന്നു. മൊബൈല്‍ യൂസേജില്‍ വന്ന വര്‍ധനയും പ്രധാന ഘടകമാണ്. ഇന്ന് മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ 90 ശതമാനവും സ്മാര്‍ട്ട്‌ഫോണ്‍ കൈകാര്യം ചെയ്യുന്നവരാണ്. അതുകൊണ്ടണ്ടുതന്നെ ഇ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തെക്കുറിച്ചും കൂടുതല്‍ അറിവ് ഉണ്ടണ്ടായിട്ടുണ്ടണ്ട്. ഇ ലിറ്ററസിയില്‍ വന്ന വര്‍ദ്ധന കൂടുതല്‍ പേരെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. സാഹചര്യത്തിന്റെ സമ്മര്‍ദ്ദവും അതിന് കൂടുതല്‍ വേഗത നല്‍കി. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വന്നതോടെ മൊബൈല്‍, ടാബ് തുടങ്ങിയവയുടെ ആവശ്യകത വര്‍ദ്ധിച്ചു. ഇവയെല്ലാം  ഇ കൊമേഴ്‌സ് സൈറ്റുകള്‍ക്കു ഗുണകരമായിട്ടുണ്ടണ്ട്. ജീവിത  ശൈലികള്‍ എല്ലാം കോവിഡ് പശ്ചാത്തലത്തില്‍ മാറിമറിയുകയാണ്. ഇ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിലും അത് തന്നെയാണ് പ്രതിഫലിക്കുന്നത്. 

('സ്‌പെക്ട്രം മൊബൈല്‍സ്' ഷോറൂം ഉടമയാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story