EDITORIAL

ഉത്തരവാദിത്വ ടൂറിസം മിഷന്റെ മൂന്ന് വര്‍ഷങ്ങള്‍ - ന്യൂഏജ് എഡിറ്റോറിയൽ

Newage News

29 Oct 2020

സംസ്ഥാനത്ത് ഉത്തരവാദിത്വ ടൂറിസം മിഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഒരു കാലഘട്ടം പിന്നിടുകയാണ്. വിനോദസഞ്ചാരം സാധാരണ ജനജീവിതത്തിന്റെ പുരോഗതിയുമായി സമന്വയിപ്പിച്ച റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന് തുടക്കമിട്ടത് ഒരു പതിറ്റാണ്ടണ്ടിനപ്പുറമാണ്. സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നീ മൂന്ന് അടിസ്ഥാന ഉത്തരവാദിത്തങ്ങളില്‍ ബന്ധിപ്പിച്ചാണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആരംഭ ഘട്ടത്തില്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമായി നടപ്പാക്കിയ പദ്ധതി സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള വിനോദസഞ്ചാരം പ്രാദേശിക ജീവിതത്തെ എത്രമാത്രം പുരോഗതിയിലേക്ക് നയിക്കുന്നുവെന്ന് ബോധ്യപ്പെടുത്തി.

ടൂറിസവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്പന്നരുടെ മാത്രം കുത്തകയായി കണക്കാക്കുന്ന രീതിയില്‍ തന്നെ മാറ്റം വന്നു. കുമരകം എന്ന ഉള്‍നാടന്‍ ഗ്രാമവും അവിടെ നടപ്പാക്കിയ വിനോദ സഞ്ചാര പദ്ധതിയും വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഉയര്‍ന്നു. പ്രാദേശിക തനിമകളും ജീവനോപാധികളും വിനോദസഞ്ചാരത്തില്‍ സൃഷ്ടിപരമായി കൂട്ടിയിണക്കിയപ്പോള്‍ കേരള ടൂറിസത്തിന് മാത്രമല്ല ലോക ടൂറിസത്തിനുതന്നെ അത് മാര്‍ഗദര്‍ശകമായി.ടൂറിസത്തില്‍ ഉത്തരവാദിത്വ ടൂറിസത്തിനുള്ള വലിയ പ്രാധാന്യം തിരിച്ചറിഞ്ഞാണ് 2017 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം മിഷന് രൂപം നല്‍കിയത്. പ്രാദേശിക വികസനത്തിനും ജവിതപുരോഗതിക്കും ഊന്നല്‍ നല്‍കിയുള്ള വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ വഴി കര്‍മോത്സുകമായ  മൂന്നു വര്‍ഷങ്ങളിലൂടെയാണ് 'സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍' കടന്നുപോയത്. സാധാരണ ജനങ്ങളുടെ ജീവിത സ്വപ്നങ്ങള്‍ക്ക് ദൃഢത പകരുന്ന വിധം ഗ്രാമീണ ടൂറിസം പദ്ധതികളിലാണ് ഉത്തരവാദിത്ത ടൂറിസം ശ്രദ്ധ  നല്‍കിയത്. പരമ്പരാഗത ജീവിത രീതികള്‍ക്കും ജീവനോപാധികള്‍ക്കും കലാരൂപങ്ങള്‍ക്കുമെല്ലാം അതില്‍ പ്രാമുഖ്യമുണ്ട്.

നമ്മുടെ നാടന്‍ കലാരൂപങ്ങളും ഭക്ഷണവും രുചിക്കൂട്ടുകളുമൊക്കെ വിനോദസഞ്ചാരത്തില്‍ വേറിട്ട അനുഭവതലം തന്നെ ഒരുക്കുന്നു.ചെറുകിട സംരംഭങ്ങള്‍ വഴി  പ്രാദേശിക സംരംഭകത്വത്തിനു കൈതാങ്ങാവുന്ന ഉത്തരവാദിത്വ ടൂറിസം മിഷനു കീഴില്‍ 20,000 ബിസിനസ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. പേപ്പര്‍ കാരി ബാഗ്, തുണിസഞ്ചി, ജൈവപച്ചക്കറി, ഭക്ഷ്യോല്‍പന്നം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നം തുടങ്ങി സംരംഭങ്ങളുടെ വലിയ നിരതന്നെ പ്രാദേശിക അടിസ്ഥാനത്തില്‍ രൂപം കൊണ്ടണ്ടു. ഈ സംരംഭങ്ങളില്‍ അധികവും സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്നു വെന്നത് സ്ത്രീശാക്തീകരണ രംഗത്തും മുതല്‍ക്കൂട്ടാവുന്നുണ്ടണ്ട്.വളരെ പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളെപോലും വളരെ വേഗം സമഗ്ര പുരോഗതിയിലെത്തിക്കുന്ന തരത്തില്‍ സാമൂഹികമാറ്റം സാധ്യമാകുന്നുവെന്നതാണ് ഈ പ്രവര്‍ത്തനങ്ങളുടെ വലിയ സവിശേഷത. സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിലൂന്നിയ സഹവര്‍ത്തിത്വത്തിനും അത് മാതൃകയാവുകയാണ്. മാറുന്ന കാലത്ത് വിനോദസഞ്ചാരം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മനുഷ്യന്റെ ജീവിത രീതികളിലും വീക്ഷണങ്ങളിലും സമൂല മാറ്റം ഉണ്ടണ്ടാവുന്നു. ടൂറിസത്തിനും അത് ബാധകമാണ്. വിനോദസഞ്ചാരത്തിലൂടെ പ്രാദേശിക പുരോഗതി എന്ന ചിന്തയ്ക്ക് വലിയ പ്രസക്തി കൈവരുന്നു. ഉത്തരവാദിത്വ ടൂറിസം ഭാവി ടൂറിസത്തിന് മാര്‍ഗ്ഗദര്‍ശകമാവുന്നതും ഈ സാഹചര്യങ്ങളിലാണ്.


കേരള ടൂറിസത്തിന് ജനകീയ മുഖം നല്‍കി - കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാന ടൂറിസത്തിന് ജനകീയ മുഖം നല്‍കുന്നതില്‍  ഉത്തരവാദിത്ത ടൂറിസം മിഷന്‍ വലിയ വിജയമാണ് കൈവരിച്ചത്. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഒരുലക്ഷം പേര്‍ക്ക് തൊഴിലും വരുമാനവും മേഖലയില്‍ ഉറപ്പാക്കി. ടൂറിസത്തെ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീശാക്തീകരണത്തിനും ഉപയോഗപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷന് കഴിഞ്ഞു. മൂന്നു വര്‍ഷം കൊണ്ടണ്ട് 35 കോടി രൂപയുടെ വരുമാനം തദ്ദേശവാസികള്‍ക്ക് നേടി കൊടുക്കുന്നതിനും സാധിച്ചു.എല്ലാ അക്കോമഡേഷന്‍ യൂണിറ്റുകള്‍ക്കും താമസംവിനാ ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ സര്‍ക്കാര്‍ നടപ്പാക്കും. മാലിന്യസംസ്‌കരണത്തിന് ടൂറിസം വകുപ്പിലെ എല്ലാ ഏജന്‍സികളും  പ്രത്യേകം പദ്ധതി തയ്യാറാക്കണമെന്നില്ല. ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളുടെയും ടൂറിസം വ്യവസായികളുടെയും പിന്തുണയില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതി നിര്‍വ്വഹിക്കണം. ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി 140 ഗ്രാമീണ ടൂറിസം പാക്കേജുകള്‍ ആണ് നടപ്പാക്കുന്നത്. മിഷന് കീഴിലുള്ള 80% വ്യവസായ യൂണിറ്റുകളും നയിക്കുന്നത് സ്ത്രീകളാണ്. 2008 ല്‍ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ 2017 ല്‍ സംസ്ഥാന വ്യാപകമാക്കുന്നതിലേക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ചു. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ടണ്ട് യൂണിറ്റുകളുടെ എണ്ണം 197 നിന്ന് 20,000 ആയി ഉയര്‍ന്നു. പ്രാദേശിക വരുമാനം 35 കോടി രൂപയായി. എക്‌സ്പീരിയഷ്യല്‍ ടൂറിസം പാക്കേജുകള്‍ 140 ആയി വര്‍ദ്ധിച്ചു. ടൂറിസം രംഗത്തെ സ്ത്രീ ശാക്തീകരണത്തില്‍ മിഷന്റെ വലിയ ഇടപെടലാണ് ഉണ്ടണ്ടായത്. ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിലുള്ള 80% യൂണിറ്റുകളിലും ഇന്ന് സ്ത്രീകളാണ് നേതൃത്വം നല്‍കുന്നത്.

(സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയുടെ എഫ്ബി പോസ്റ്റില്‍ നിന്ന്)


വിനോദസഞ്ചാരത്തെ കൂടുതല്‍ ജീവിതഗന്ധിയാക്കി തീര്‍ത്തു - കെ. രൂപേഷ് കുമാര്‍

സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്ന് വര്‍ഷം പിന്നിടുകയാണ്. ടൂറിസം രംഗത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍  ക്രിയാത്മകമായ തരത്തില്‍ ഇടപെടലുകള്‍ക്ക് സംസ്ഥാനത്തിന് സാധിച്ചു. ഇപ്പോള്‍ മാറുന്ന കാലത്ത് ലോക ടൂറിസം രംഗം പൂര്‍ണ്ണമായി റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിലേക്കു മാറുകയാണ്. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയുള്ള വിനോദസഞ്ചാരത്തിന് ഇനിയുള്ള കാലത്ത് വലിയ പ്രസക്തി കൈവരികയാണ്.ഇന്നത്തെ കോവിഡിന്റെ സാഹചര്യത്തില്‍ പാരിസ്ഥിതികമായ ഉത്തരവാദിത്വങ്ങളില്‍ ഊന്നിയ വിനോദസഞ്ചാരത്തിന് പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു. ശുചിത്വമുള്ള സാഹചര്യങ്ങളിലേക്ക് മാത്രമേ വിനോദസഞ്ചാരികള്‍ എത്തുകയുള്ളൂ. നമ്മുടെ തദ്ദേശ സ്ഥാപനങ്ങളും മറ്റും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും മറ്റും കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പാക്കേണ്ടണ്ടതുണ്ടണ്ട്. വൈറസ് സാന്നിധ്യത്തില്‍ മലിനമായ ചുറ്റുപാടുകളിലേക്ക് ടൂറിസ്റ്റുകള്‍ എത്തില്ല. അതുപോലെ തിരക്കുള്ള മാസ് ടൂറിസം ഇനി ഉണ്ടണ്ടാകില്ല. ജനക്കൂട്ടം നിറഞ്ഞ ഡെസ്റ്റിനേഷനുകള്‍ സഞ്ചാരികള്‍ ഒഴിവാക്കും. എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസത്തിന് പ്രാധാന്യം കൈവരികയാണ്. സഞ്ചാരികള്‍ സെലക്ടീവ് ടൂറിസം ട്രിപ്പുകള്‍ക്കാവും പ്രധാന്യം നല്‍കുക. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ജീവിതത്തിന്റെഭാഗമായി മാറുമ്പോള്‍ വ്യാപകമായി യാത്ര ചെയ്യാനുള്ള താല്‍പര്യം കുറയും. ടൂറിസത്തിലെ ലക്ഷോറിയസ് രീതികളില്‍ തന്നെ മാറ്റം വരികയാണ്. എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസത്തിന് പ്രാധാന്യം കൈ വരുമ്പോള്‍ ആര്‍ട്, ക്യൂസിന്‍ തുടങ്ങിയവയ്ക്കുള്ള പ്രാധാന്യവും വര്‍ദ്ധിക്കുകയാണ്. വെല്‍നസ്, ഇമ്മ്യൂണിറ്റി തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആയുര്‍വേദത്തിനും മറ്റുമുളള പ്രാധാന്യവും വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞള്‍, കുരുമുളക് തുടങ്ങിയവയുടെ ഉപയോഗത്തില്‍ വര്‍ദ്ധന ഉണ്ടണ്ടാവുന്നുണ്ടണ്ട്. ഇത് ഫാം ടൂറിസത്തിന് കൈവരുന്ന അവസരമാണ്. ഇപ്പോള്‍ റെസ്‌പോണ്‍സിബിള്‍ ആയുര്‍വേദ പ്രോഗ്രാം നമ്മള്‍ ആരംഭിക്കുകയാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ശുചിത്വമുള്ള സുരക്ഷിത ഭക്ഷണം ലഭിക്കുക എന്നത് പ്രധാനമാണ്. നാടന്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം വര്‍ദ്ധിക്കുന്നു. സഞ്ചാരികളുടെ താല്‍പര്യങ്ങളില്‍ ഉണ്ടണ്ടാകുന്ന മാറ്റം പ്രധാനമാണ്. ടൂറിസം പ്രൊഡക്ടുകളുടെ വൈവിധ്യവല്‍ക്കരണമാണ് ഉണ്ടണ്ടാവുന്നത്. ഇതെല്ലാം റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഉത്തരവാദിത്വ ടൂറിസം ആദ്യഘട്ടത്തില്‍ തിയററ്റിക്കല്‍ മാത്രമായിരുന്നു. ഇപ്പോള്‍ അത് കൂടുതല്‍ പ്രായോഗികതയില്‍ എത്തി. ഉത്തരവാദിത്വ ടൂറിസം ജീവിതഗന്ധിയായ മാറ്റം വിനോദസഞ്ചാരത്തില്‍  സാധ്യമാക്കിയിരിക്കുന്നു. 

(കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആണ്)


ഉത്തരവാദിത്വ ടൂറിസത്തിന് പ്രസക്തിയേറുന്നു - എം.വിജയകുമാര്‍

മാറുന്ന ലോക സാഹചര്യങ്ങളില്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം അഥവാ ഉത്തരവാദിത്വ ടൂറിസത്തിന് വലിയ പ്രാധാന്യം കൈവരുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരന്നത്. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട് വ്യക്തമാക്കുന്നതും അതുതന്നെയാണ്. ലോകത്ത് 10 പേരില്‍ ഒരാള്‍ ടൂറിസം മേഖലയുമായിട്ട് ബന്ധമുള്ളവരാണെന്ന് റിപ്പോര്‍ട് പറയുന്നു. മാറുന്ന കാലത്ത് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവരികയാണ്.ഉത്തരവാദിത്വ ടൂറിസത്തില്‍ മൂന്ന് തരത്തില്‍ ആണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. ഒന്ന് പ്രാദേശിക ജന സമൂഹവുമായുള്ള ഉത്തരവാദിത്വം, മറ്റൊന്ന് പാരിസ്ഥിതികമായ ഉത്തരവാദിത്വം, ടൂറിസം കണ്‍സ്യൂമേഴ്‌സ് അല്ലെങ്കില്‍ ഉപഭോക്തൃതലത്തിലുള്ള ഉത്തരവാദിത്വം. ഈ മൂന്ന് തലങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കെടിഡിസിയുടെ പ്രവര്‍ത്തനങ്ങളിലും ഈ കണ്‍സെപ്റ്റ് പ്രാവര്‍ത്തികമാക്കുന്നുണ്ടണ്ട്. കെടിഡിസിയുടെ പ്രവര്‍ത്തനങ്ങളില്‍ ലോക്കല്‍ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. തൊഴില്‍ രംഗത്ത് 99% ലോക്കല്‍ ആണ്. നേരിട്ട് 2400 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. ഇതില്‍ 2000 പേരും ലോക്കല്‍ പ്രതിനിധികളാണ്. ഈ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഒരാളെപ്പോലും തൊഴിലില്‍ നിന്ന് പിരിച്ചു വിടാതെ സംരക്ഷിച്ചു. നേരിട്ടും അല്ലാതെയും ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടണ്ട്. ലോക്കല്‍ പര്‍ച്ചേസിംഗിനും പ്രാധാന്യം നല്‍കുന്നു. ലോക്കല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കു വേണ്ടണ്ട പരിഗണനയും നല്‍കുന്നു. പാരിസ്ഥിതികമായ പ്രോട്ടോകോള്‍ കെ ടി ഡി സി എന്നും പാലിക്കുന്നുണ്ടണ്ട്. പ്ലാസ്റ്റിക് കുപ്പികളും ഗ്ലാസുകളും മറ്റും നിരോധിച്ചു. പ്ലാസ്റ്റിക് കുപ്പിവെള്ളം ഒഴിവാക്കി. എനര്‍ജിയുടെ കാര്യത്തില്‍ സോളാര്‍ രീതികളിലേക്ക് മാറുകയാണ്. വളരെ ചെലവുള്ള പദ്ധതി ആണെങ്കിലും അതുമായി മുന്നോട്ടു പോവുകയാണ്. കോവിഡിന്റെ പ്രതികൂല സാഹചര്യങ്ങള്‍ വിനോദസഞ്ചാരത്തെ മൊത്തത്തില്‍ ബാധിച്ചിട്ടുണ്ടണ്ട്. സഞ്ചാരം  പാടെ  നിലക്കുന്ന  സാഹചര്യമാണ് ഉണ്ടണ്ടായത്. ഇത് വലിയ വെല്ലുവിളി തന്നെയാണ് ടൂറിസം മേഖലയില്‍ സൃഷ്ടിച്ചത്. അതിനെ അതിജീവിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഉത്തരവാദിത്ത ടൂറിസം പോലെയുള്ള പദ്ധതികള്‍ക്ക് അതില്‍ നിര്‍ണായ കമായ പങ്കുവഹിക്കാനുണ്ടണ്ട്.                         

(പ്രമുഖ സിപിഎം നേതാവും കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story