EDITORIAL

പ്രതിസന്ധിയിലും തളരാതെ സംരംഭകര്‍... - ന്യൂഏജ് എഡിറ്റോറിയൽ

Newage News

30 Jun 2020

രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കൃത ഉദ്യോഗ് ആധാറില്‍ സംസ്ഥാനത്തു നിന്ന് രജിസ്റ്റര്‍ ചെയ്ത സംരംഭകരുടെ എണ്ണം ക്രമമായി ഉയര്‍ന്നു എന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2019 ജൂണ്‍ മാസം വരെ 86,000 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കില്‍ നിലവില്‍ അത്  1.4 ലക്ഷം സംരംഭങ്ങളായി ഉയര്‍ന്നിരിക്കുന്നു. ഇതില്‍ ഒന്നേകാല്‍ ലക്ഷത്തോളം സൂക്ഷ്മ സംരംഭങ്ങളും 22,000 ഓളം ചെറുകിട സംരംഭങ്ങളും ആയിരത്തിലധികം ഇടത്തരം സംരംഭങ്ങളും ഉള്‍പ്പെടുന്നു. കോവിഡ് രോഗ വ്യാപനം ആരംഭിക്കുന്നതിനു മുമ്പേ രാജ്യത്തെ സൂക്ഷ്മ ഇടത്തരം ചെറുകിട സംരംഭ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് നിലനിന്നിരുന്നത്. നോട്ട് നിരോധനവും ജി എസ് ടി നടപ്പാക്കലും ഈ മേഖലയെ കടുത്ത പ്രതിസന്ധിയില്‍ എത്തിച്ചുവെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടണ്ടുതന്നെ പുതിയ സംരംഭങ്ങള്‍ക്കു തുടക്കമിടുന്നവര്‍ നന്നേ ചുരുങ്ങി. രാജ്യത്തെ വ്യാവസായിക അന്തരീക്ഷത്തില്‍ വലിയ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോവിഡ് രോഗഭീഷണിയും ഇരുട്ടടിയായി വന്നു ഭവിച്ചത്. സമസ്ത മേഖലകളിലും തിരിച്ചടി തീര്‍ക്കുന്ന തരത്തില്‍ രോഗ വ്യാപനം മുന്നേറുമ്പോള്‍ അതിനെ മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാജ്യത്തെ ഓരോ മേഖലയും. മുന്‍പരിചയമേതുമില്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാന്‍ മനുഷ്യന്റെ ഒടുങ്ങാത്ത അതിജീവന തൃഷ്ണ മാത്രമാണ് ഇവിടെ മുതല്‍ക്കൂട്ടായുള്ളത്. പ്രതിസന്ധികളെ അവസരമാക്കി മുന്നേറുന്ന സംരംഭകരുടെ അതിജീവന കഥകള്‍ കൊണ്ടണ്ട് നിറയുന്ന ഒരു കാലമായി  ഈ കോവിഡ് കാലം മാറുന്നുണ്ടണ്ട്. പുരയിടങ്ങളും തരിശുനിലങ്ങളുമൊക്കെ കൃഷി യോഗ്യമാക്കിയും ഹൗസ് ബോട്ടുകള്‍ നാടന്‍ ഭക്ഷണശാലകളാക്കിമാറ്റിയും വിപണിയ്ക്ക് താങ്ങായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയുമൊക്കെ ആ അതിജീവന പര്‍വ്വം തുടരുകയാണ്. ഏതു പ്രതിസന്ധിയും അവസരമാക്കിയ എണ്ണമറ്റ മനുഷ്യ സഞ്ചയങ്ങളുടെ കണ്ണി ആവുകയാണ് ഓരോ മനുഷ്യനും. പ്രതിസന്ധിയിലും മുളപൊട്ടുന്ന സംരംഭക സ്വപ്നങ്ങള്‍ അതിന്റെ വലിയ ഈടുവെപ്പുകള്‍ തന്നെയാണ്. ഇപ്പോള്‍ രാജ്യത്ത് മൊത്തം ഉദ്യോഗ് ആധാര്‍ രജിസ്റ്ററില്‍ എത്തിയിരിക്കുന്നത് 1.02 കോടി സംരംഭകരാണ്. അതില്‍ തന്നെ ഉത്തര്‍പ്രദേശിലാണ് ഏറ്റവും അധികം സംരംഭകരുള്ളത്. 1.85 ലക്ഷത്തോളം സംരംഭകര്‍ അവിടെ പുതുതായി എത്തിയിട്ടുണ്ടണ്ട്. സംസ്ഥാനത്തെ സംബന്ധിച്ച് 1.4 ലക്ഷം സംരംഭകര്‍ എത്തി എന്നത് വലിയ നേട്ടം തന്നെയാണ്. ഇന്നത്തെ ഈ വലിയ പ്രതിസന്ധിക്ക് മുന്നിലും തളരാതെ മുന്നോട്ടു പോകുന്ന സംരംഭകരുടെ നിശ്ചയദാര്‍ഢ്യമാണ് അതിലൂടെ തെളിയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടണ്ടായ വ്യവസായ അനുകൂല നീക്കങ്ങളും ഇതില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ടണ്ട് കോവിഡ് അതിജീവനത്തിനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും സഹായ വാഗ്ദാനവുമെല്ലാം ഈ സംരംഭകര്‍ക്ക് തുടര്‍ന്നും ആശ്വാസമായി തീരണം. കോവിഡ് അനന്തര കാലത്തിന്റെ വലിയ മുതല്‍ കൂട്ടായി തന്നെ ഈ സംരംഭങ്ങള്‍ മാറണം. രാജ്യത്തെ തളരുന്ന ഇടത്തരം ചെറുകിട വ്യവസായ മേഖലയ്ക്ക് കരുത്തുപകരുന്ന സംരംഭങ്ങളായി തന്നെ അവ വളര്‍ന്നു  പന്തലിക്കണം.


വ്യവസായ വളര്‍ച്ചയില്‍ സര്‍ക്കാര്‍ പിന്തുണ വളരെ പ്രധാനമാണ് - ബിനു ഫിലിപ്പോസ്

രാജ്യത്ത് വ്യവസായ വാണിജ്യ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ഉണ്ടണ്ടാവാനുള്ള സാധ്യതകള്‍  ഉയര്‍ന്നിട്ടുണ്ടണ്ടണ്ട്. ഇന്നത്തെ പ്രത്യേക  സാഹചര്യം ഓരോ മേഖലയും പതുക്കെപ്പതുക്കെ പ്രവര്‍ത്തന നിരതമാവുകയാണ്. ഗള്‍ഫ് നാടുകളില്‍ നിന്നും  മറ്റ് വിദേശങ്ങളില്‍ നിന്നും ഒട്ടേറെപ്പേര്‍ തിരികെ എത്തുന്നു. കൂടുതല്‍ ഓപ്പര്‍ചൂനിറ്റിസ് ആവശ്യമായി വന്നിരിക്കുന്നു. ഇവരുടെ ഭാഗത്ത് നിന്ന് നിക്ഷേപവും എത്തുന്നുണ്ടണ്ടണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് വ്യവസായങ്ങള്‍ക്കും  സംരംഭങ്ങള്‍ക്കും ഒക്കെ കൂടുതല്‍ അനുകൂല നിലപാടുകള്‍ ഉണ്ടണ്ടണ്ടായിട്ടുണ്ടണ്ടണ്ട്. വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ ഗവണ്‍മെന്റ് സപ്പോര്‍ട്ട് വളരെ പ്രധാനമാണ്.കൊറോണയുടെ ഈ കാലത്ത് പലതരത്തിലുള്ള പാക്കേജുകള്‍  സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടണ്ടണ്ട്. കൂടുതല്‍ വായ്പകള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള നിലപാട് ഇതില്‍ പ്രധാനമാണ്. എന്‍ ബി എഫ് സി കള്‍ക്ക്  കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്നതും വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ ഈ അവസരത്തില്‍ കൂടുതല്‍ പ്രയോജനപ്പെടും. ഇപ്പോള്‍ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ വേണ്ടണ്ടണ്ടഎന്ന തരത്തിലുള്ള നീക്കങ്ങളും രാജ്യത്തെ വ്യവസായങ്ങള്‍ക്ക് അനുകൂലമാണ്. എന്നാല്‍ ഇതൊക്കെ എത്ര മാത്രം കോസ്റ്റ് എഫക്റ്റീവ് ആയി നമുക്ക് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് പ്രധാനം. ഇന്നത്തെ സാഹചര്യത്തില്‍ ഇടത്തരം ചെറുകിട വ്യവസായ മേഖലകളില്‍ 10 ശതമാനത്തിന്റെ എങ്കിലും വളര്‍ച്ച ഉണ്ടണ്ടണ്ടാവുകയാണെങ്കില്‍ തന്നെ അത് വലിയ നേട്ടമാണ്. പുതിയ സംരംഭകര്‍  വ്യവസായത്തിലേക്ക് എത്താന്‍ തയ്യാറാവുന്നു എന്നത്  വളരെ ശുഭകരമായ സൂചനയാണ്. കൂടുതല്‍ പേര്‍ പുതിയ സംരംഭങ്ങളിലേക്ക് വരട്ടെ. സംരംഭങ്ങള്‍ വളരട്ടെ. നമുക്ക് നല്ലത് തന്നെ പ്രതീക്ഷിക്കാം. കൊറോണാനന്തര കാലത്ത് വ്യവസായ മേഖല കൂടുതല്‍ ചലനാത്മകമാകുമെന്ന് തന്നെ കരുതാം.                                                      

(സേവന മെഡിനീഡ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ആണ്)


സര്‍ക്കാരിന്റെ വ്യവസായ സൗഹൃദ നയങ്ങള്‍ പ്രധാനമാണ് - ഇ.പി. ജയരാജന്‍

സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കി തീര്‍ക്കുന്നതിനുള്ള ബൃഹത്തായ കര്‍മ്മ പദ്ധതിക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ച് 70 ശതമാനവും ഇടത്തരം ചെറുകിട വ്യവസായ യൂണിറ്റുകളാണ്. സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും മറ്റും ഇതില്‍ പ്രധാനമാണ്. സംസ്ഥാനം വ്യവസായ പ്രോത്സാഹനത്തിന് വിപുലമായ പദ്ധതികളാണ് തയ്യാറാക്കി നടപ്പാക്കുന്നത്. പത്തുകോടി  വരെയുള്ള വ്യവസായത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചു. വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സ് അഞ്ചുവര്‍ഷം ആക്കിയിട്ടുണ്ടണ്ട്. വ്യവസായങ്ങളുടെ ഉത്തേജനത്തിന് 3,434 കോടിയുടെ വ്യവസായ ഭദ്രത പാക്കേജ് പ്രഖ്യാപിച്ചു.കോവിഡ് അനന്തര പുനരുജ്ജീവനത്തിനായി വ്യവസായ മേഖലയ്ക്ക് പുതിയ പദ്ധതിയും ഉണ്ടണ്ട്. മൂല്യവര്‍ദ്ധന, ആരോഗ്യ മേഖലയില്‍ ഹെല്‍ത്ത് കെയര്‍, ഹെല്‍ത്ത് ഡിവൈസെസ്, ലൈഫ് സയന്‍സ് ഇവക്കൊക്കെ ഇനി വലിയ  സാധ്യതയാണുള്ളത്. അത് തിരിച്ചറിഞ്ഞു കൊണ്ടണ്ട് തന്നെ മേഖലകളുടെ വളര്‍ച്ചയ്ക്കായി പ്രത്യേക പാര്‍ക്കുകള്‍ തന്നെ രൂപീകരിക്കും. കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യവര്‍ധന, ക്ഷീര മേഖല, മത്സ്യമേഖല ഇവയ്‌ക്കൊക്കെ പ്രത്യേക പരിഗണന നല്‍കുന്നുണ്ടണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റും കൂടുതല്‍ പേര് തിരികെ നാട്ടിലേക്ക് എത്തുന്നുണ്ടണ്ട്. ഇവരുടെ കര്‍മ്മശേഷിയും നിക്ഷേപവും വ്യവസായ വളര്‍ച്ചയില്‍ പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സംസ്ഥാനത്തിന്റെ വ്യാവസായിക, തൊഴില്‍ രംഗങ്ങളില്‍ വലിയ മുന്നേറ്റത്തിന് കളമൊരുക്കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുക. പുതിയ സംരംഭകരെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ ഈ മുന്നേറ്റത്തില്‍ വളരെ നിര്‍ണായകം ആയിട്ടുണ്ടണ്ട്.                                                    

(സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയാണ്)


ഇനിയും കൂടുതല്‍ വ്യവസായ സൗഹൃദമാവണം - മോഹന്‍ എ. മേനോന്‍

ലോകം മുഴുവന്‍ കൊറോണയും അതുണ്ടണ്ടാക്കിയ സാമ്പത്തിക തകര്‍ച്ചയും അതിജീവിച്ച് പുതിയ ജീവിതക്രമത്തില്‍ മുന്നേറാനുള്ള തയ്യാറെടുപ്പിലാണ്. ഇവിടെ പഴയ രീതിയിലേക്ക് തിരികെ പോകാന്‍  ആവുമോ എന്നതില്‍ സംശയമുണ്ടണ്ട്. പുതിയ കാലത്തിനനുസൃതമായ പരിഷ്‌കരണങ്ങളും വ്യവസായങ്ങളും എല്ലാം ആവശ്യമായി വരും. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ആ രീതിയിലാണ് ചിന്തിക്കുന്നത്. ഇവിടെ നമുക്ക് വളരെ മുമ്പ് തന്നെ വ്യവസായങ്ങള്‍ക്ക് കടന്നുവരാന്‍ മടിയുള്ള സ്ഥലമാണ്. അതിനുപല കാരണങ്ങളുണ്ടണ്ട്. ഇപ്പോള്‍ വ്യവസായ സൗഹൃദമാക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരുകള്‍ നടത്തുന്നുണ്ടണ്ട്. അത് വളരെ സ്വാഗതാര്‍ഹമാണ്. പുതിയ സംരംഭകര്‍ എത്തുന്നു എന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. എന്നാല്‍ സംസ്ഥാനം ഇനിയും കൂടുതല്‍ വ്യവസായ സൗഹൃദം ആവണം. പുതിയ സംരംഭകര്‍ക്ക് ആ രംഗങ്ങളില്‍ വിജയകരമായി മുന്നേറാന്‍ സാധിക്കണം. അതിനുള്ള സാഹചര്യങ്ങള്‍ തുടര്‍ന്നും സര്‍ക്കാരുകള്‍ നല്‍കണം. കേവലം ബാങ്ക് വായ്പകള്‍ മാത്രം കൊണ്ടണ്ട് അത് പൂര്‍ണമാകുന്നില്ല. പ്രത്യേകിച്ച്  ലോകം കൂടുതല്‍ കരുതലും ശ്രദ്ധയുമാവശ്യമുള്ള ഒരു സാമൂഹിക ജീവിത ക്രമത്തിലേക്ക് എത്തുമ്പോള്‍.                                (സാമൂഹിക നിരീക്ഷകനും ഇന്‍വെന്‍ഷന്‍ എക്‌സ്‌പ്ലോറര്‍ മുന്‍ സി ഇ ഒ യുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story