EDITORIAL

കേരള ബാങ്കിന് അനുമതി ലഭിക്കുമ്പോള്‍...... ന്യൂഏജ് എഡിറ്റോറിയൽ

18 Oct 2019

കേരള ബാങ്കിനു ആര്‍ബിഐയുടെ അതുമതി ലഭിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു. ലയന നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി കേരള ബാങ്ക് എന്ന സ്വപ്‌നം ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആണ് ഉദ്ദേശിക്കുന്നത് എന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക വഴി സംസ്ഥാനം സാമ്പത്തിക സുരക്ഷിതത്വത്തില്‍ നിവര്‍ന്നുനില്‍ക്കാന്‍ പ്രാപ്തമാകും എന്ന് അദ്ദേഹം പറയുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ  പ്രഖ്യാപിത പദ്ധതികളില്‍ പ്രഥമ സ്ഥാനമാണ് കേരള ബങ്കിനുള്ളത്. നായനാര്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്ന പിണറായി വിജയന്‍ മുന്നോട്ട് വെച്ച ആശയമാണ് കേരളത്തിന് ഒരു സ്വന്തം ബാങ്ക് എന്നത്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് ഇക്കാര്യത്തിലുള്ള  പ്രത്യേക ആഭിമുഖ്യം അതിനാല്‍ തന്നെ വ്യക്തമാണ്. 2018 ഒക്ടോബര്‍ മാസം ആര്‍ബിഐ കേരള ബാങ്കിന് തത്വത്തില്‍ അനുമതി നല്‍കി. തുടര്‍ന്ന് ആര്‍ബിഐയുടെ വ്യവസ്ഥകള്‍  നടപ്പാക്കി  2019 മാര്‍ച്ച് മാസത്തോടെ അന്തിമ അനുമതിക്കായി അപേക്ഷ നല്‍കി. എന്നാല്‍ സര്‍ക്കാരിന്റെ നടപടികള്‍ ആര്‍ബിഐയുടെ  ചട്ടങ്ങള്‍ക്ക് വിരുദ്ധവും സഹകരണ മേഖലയെ തകര്‍ക്കുന്നതുമാണന്ന് വാദമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആര് ബി ഐ ക്ക് കത്ത് നല്‍കുകയും ചെയ്തു. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണബാങ്ക് മായി ലയിപ്പിക്കുന്നതിന് ജില്ലാ ബാങ്കുകള്‍  മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ല യന പ്രമേയം അംഗീകരിക്കണം. എല്ലാ ജില്ലാ ബാങ്കുകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം  ഇല്ലെന്നിരിക്കെ ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സഹകരണ നിയമം ഭേദഗതി ചെയ്തു. സംസ്ഥാനം ചട്ടം ഭേദഗതി ചെയ്താല്‍ ലൈസന്‍സ് നല്‍കു ന്ന ആര്‍ബിഐയുടെ വ്യവസ്ഥകളെ മറികടക്കാന്‍ സാധിക്കുമോ എന്ന് നിയമ പ്രശ്‌നമാണ് കോടതി മുമ്പാകെ വരുന്നത്. ഇതില്‍ ഉണ്ടാകുന്നന്ന്തീര്‍പ്പ് ആവും ഭാവി നടപടികള്‍ നിര്‍ണയിക്കു ക. ഹൈക്കോടതി മുമ്പാകെ കേസുകള്‍ നിലനില്‍ക്കെത്തന്നെ കേരള ബാങ്കിലുള്ള  അനുമതി ലഭിച്ചു എന്നത്പ്രധാനമാണ്. ഈ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ ഒരു നിയമപോരാട്ടത്തിന്റ് അനിവാര്യത യാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ കേരള ബാങ്ക് എന്നത് ത്സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തില്‍ മുതല്‍ക്കൂട്ടാവുമെന്ന് തന്നെയാണ് കരുതുന്നത്. കുറഞ്ഞ പലിശയില്‍ കൂടുതല്‍ കാര്‍ഷിക കാര്‍ഷികേതര വായ്പകള്‍ ലഭ്യമാവുന്നത് പ്രധാനം തന്നെ. പ്രവാസി നിക്ഷേപം സ്വീകരിക്കാന്‍ ബാങ്ക് പ്രാപ്തമാക്ന്നു എന്നതും പ്രധാനമാണ്. ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും സേവനങ്ങളും സഹകരണ രംഗത്തെ താഴെ തട്ടിലേക്ക് എത്തിക്കാന്‍ കഴിയും എന്നതും പ്രധാനം തന്നെ. അമിത ഫീസ് ഈടാക്കാതെ മികച്ച ബാങ്കിംഗ് സേവനങ്ങള്‍ സംസ്ഥാനവ്യാപകമായി എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം ആണ് ഏറ്റെടുക്കേണ്ടത്. അതിന് കിടയറ്റ പ്രൊഫഷണല്‍ മാനേജ്‌മെന്റ് വൈദഗ്ധ്യം തന്നെ ആവശ്യമാണ്‌ന്കിട്ടാക്കടം കൊണ്ടുള്ള  വിപത്തുകള്‍ തടയുമെന്നു മാത്രമല്ല ആര്‍ബിഐയുടെ ഇടപെടല്‍ വഴിയുള്ള പ്രശ്‌നങ്ങളും ഒഴിവാക്കപ്പെടുമെന്നതും ഓര്‍മിക്കണം.


കേരളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകും - കടകംപള്ളി സുരേന്ദ്രന്‍

കേരള ബാങ്ക് രൂപീകരണത്തിന്  ആര്‍ബിഐയുടെ അനുമതി ലഭിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഇത് എതിര്‍പ്പുകള്‍ മറികടന്ന് നേടിയ വിജയമാണ്. കേരള ബാങ്ക്  അതിന്റെ  ആരംഭംമുതല്‍ തന്നെ പ്രതിപക്ഷം എതിര്‍ക്കുകയാണ്. സംസ്ഥാനത്ത്  കേരള ബാങ്കിന്റെ രൂപീകരണം ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളുടെ തീര്‍പ്പ് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഉണ്ടാവുക. കേരള ബാങ്ക്  നവംബര്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന്  ഒരിടത്തും പറഞ്ഞിട്ടില്ല. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് 21ഓളം കേസുകള്‍ നിലവിലുണ്ട്. അതില്‍ തീര്‍പ്പ് ഉണ്ടാവണം. നാലാം തീയതി കോടതിമുമ്പാകെ  ആര്‍ ബി ഐ അനുമതി ലഭിച്ച വിവരം അറിയിക്കും. കേസ് എത്രയും വേഗം കേള്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുഉം. എന്തായാലും  പരാതികള്‍ ക്കിടയില്‍ ആര്‍ബിഐ അനുമതി ലഭിച്ചത്  വലിയ വിജയം തന്നെയാണ്. പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ ഞങ്ങള്‍ മറികടന്നിരിക്കുന്നു. എതിര്‍പ്പ് മറികടന്ന് ഇന്ന് ഇത്രത്തോളം മുന്നോട്ടു പോകാന്‍ കഴിഞ്ഞത് നേട്ടമാണ്. ഇത് രാജ്യത്തിനാകെ മാതൃകയാണ്. കേരള ബാങ്ക് രൂപീകരണത്തില്‍  വലിയ ശുഭപ്രതീക്ഷയാണ് ഉള്ളത്.                   

(സംസ്ഥാന സഹകരണ ടൂറിസം വകുപ്പ് മന്ത്രിയാണ്)


എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് പ്രധാനമാണ് - അനില്‍കുമാര്‍ ശര്‍മ്മ

കേരളബാങ്ക് എന്നത്  സംസ്ഥാന സര്‍ക്കാരിന്റെ  സ്വപ്‌നപദ്ധതിയായണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇത് എത്രത്തോളം  പ്രായോഗികം ആവും എന്ന് അറിയേണ്ടതുണ്ട്. എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് പ്രധാനമാണ്. ഇത് തുടക്കം ഇട്ടാല്‍ മാത്രമേ അതിന്റെ പുരോഗതിയെ പറ്റി വിലയിരുത്താന്‍ കഴിയൂ. സര്‍ക്കാര്‍ ഇതുവഴി  കൂടുതല്‍ നിക്ഷേപം കണ്ടെത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. ധനകാര്യ സ്ഥാപനം എന്ന നിലയ്ക്ക്  ഇതില്‍ കൂടുതല്‍ കരുതല്‍ ഉണ്ടാകണം. ഇപ്പോള്‍ പിഎംസി ബാങ്കിന്റെ  കാര്യം നമ്മുടെ കണ്‍മുന്നിലുണ്ട്. മറ്റ് വാണിജ്യ ബാങ്കുകളുമായി  മത്സരിക്കാനുള്ള  പ്രൊഫഷണലിസം ഉണ്ടാകണം. ആധുനിക ബാങ്കിംഗ് രീതികള്‍ നടപ്പാക്കണം. രാഷ്ട്രീയത്തില്‍ ഉപരിയായ ലക്ഷ്യബോധവും  ജാഗ്രതയും ഉണ്ടാവണം. സഹകരണ ബാങ്കുകളിലെ  പ്രവര്‍ത്തന രീതിയില്‍ നിന്ന് വിഭിന്നമായ മാനേജ്‌മെന്റ് വൈദഗ്ദ്യം ഇവിടെ ആവശ്യമാണ്. ഇത്തരം കാര്യങ്ങള്‍  എത്രമാത്രം ഉറപ്പാക്കാന്‍ കഴിയുന്നു എന്നത് പ്രധാനമാണ്.      

(കേരളകൗമുദി ബിസിനസ് എഡിറ്ററാണ്)


കേരള ബാങ്ക്, വേണ്ടത് ജാഗ്രത്തായ സമീപനം - കെ ടി ജോസഫ് 

സംസ്ഥാനത്തെ സംബന്ധിച്ച് സ്വന്തമായി ഒരു ബാങ്ക് എന്നത് ആവശ്യമാണോ എന്ന കാര്യത്തില്‍  പല അഭിപ്രായങ്ങള്‍ ഉണ്ടാവാമെങ്കിലും ഇത്തരം ഒരു സംരംഭം ഉണ്ടായാല്‍ അത് കുറ്റമറ്റ രീതിയില്‍ മുന്നോട്ട് പോകണമെന്ന തില്‍ ഭിന്നാഭിപ്രായം ഉണ്ടാകില്ല. ധനകാര്യ സംരംഭം എന്ന നിലയില്‍  ഇതില്‍ കൂടുതല്‍ ജാഗ്രതയും കണിശതയും ഉണ്ടാവുന്നത് ഉചിതമാകും.സംസ്ഥാനത്തെ സഹകരണ ബാങ്കിംഗ് മേഖലയെ കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാനം എന്ന നിലയില്‍ അതിന് ഉണ്ടാവുന്ന  വലിയ നെറ്റ്വര്‍ക്ക് കൈകാര്യം ചെയ്യുക എന്നത്  അതീവ ജാഗ്രതയോടെ ആയിരിക്കണം. ഒരു ബാങ്ക് എന്ന നിലയ്ക്ക്  അതില്‍ തികഞ്ഞ പ്രൊഫഷണല്‍ മാനേജ്‌മെന്റ് ആവശ്യമാണ്. വായ്പകള്‍ തിരിച്ചടവ് ഉറപ്പാക്കാതെ വലിയ ബാധ്യതയായി മാറുന്ന സാഹചര്യം ഉണ്ടാവരുത് . ഇത്തരം സാഹചര്യങ്ങളാണ് സംസ്ഥാന സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. അത് ഇക്കാര്യത്തില്‍ ഉണ്ടാവരുത്. ആര്‍ബിഐയുടെ ഇടപെടല്‍ ഉണ്ടാ കാത്ത രീതിയിലുള്ള  പ്രവര്‍ത്തന സ്ഥിരത കൈവരിച്ച് മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍ ഇത് വിജയമാക്കാന്‍ സാധിക്കും. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ആരംഭിക്കുന്ന ബാങ്ക് എന്ന നിലയില്‍  അതിന് കൂടുതല്‍ വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടാകുമെന്നത് പ്രധാനമാണ്.

(സാമ്പത്തിക നിരീക്ഷകന്‍ ആണ് ലേഖകന്‍.)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story