EDITORIAL

കോവിഡില്‍ കുതിക്കുന്ന ഇന്‍ഷുറന്‍സ്.... - ന്യൂഏജ് എഡിറ്റോറിയൽ

Newage News

08 Dec 2020

രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ഈ കോവിഡ് കാലത്ത് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്. പ്രമുഖ പൊതുമേഖലാ കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയടക്കം ഇന്ന് വളര്‍ച്ചയുടെ പാതയില്‍ മുന്നേറുകയാണ്. ഈ സാമ്പത്തിക വര്‍ഷം നവംബര്‍ അവസാനിക്കുമ്പോള്‍ എല്‍ഐസി യുടെ നിക്ഷേപ വരുമാനം 1.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വരുമാനത്തേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായത്.ഇതിനുപുറമേ ഈ സാമ്പത്തിക വര്‍ഷം ഓഹരി വില്‍പ്പന യില്‍  നിന്ന് 25,000 കോടി രൂപയുടെ ലാഭവും കമ്പനി നേടിയിട്ടുണ്ട്.

മാറുന്ന കാലത്തിന്റെ ഗതിവേഗം ഉള്‍ക്കൊണ്ട് തന്നെ ഡിജിറ്റല്‍ സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തിയുള്ള മുന്നേറ്റമാണ് എല്‍ഐസി നടത്തിയത്.ഇപ്പോള്‍ കമ്പനിയുടെ മൊത്തം പ്രീമിയത്തില്‍ 42 ശതമാനത്തിലേറെ പ്രീമിയം കളക്ട് ചെയ്തത് ഇന്റര്‍നെറ്റ് ഗേറ്റവേകള്‍, ആമസോണ്‍ പേ, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ഡിജിറ്റല്‍ സൗകര്യങ്ങളിലൂടെ ആയിരുന്നു  എന്നതാണ് ശ്രദ്ധേയം. പ്രീമിയം ശേഖരണത്തില്‍ 72 ശതമാനവും പരമ്പരാഗത രീതികള്‍ക്ക് പുറമേയാ വുന്ന സവിശേഷ സാഹചര്യത്തിലേക്കാണ് എല്‍ഐസി എത്തിയത്.

ഈ കാലയളവില്‍ പല കമ്പനികളും പോളിസികളുടെ വില്‍പ്പനയില്‍  ശ്രദ്ധേയമായ മുന്നേറ്റം തന്നെ നടത്തി. ഓണ്‍ലൈന്‍ പോളിസി വില്‍പ്പനയില്‍ 128 ശതമാനം അധിക നേട്ടംകൈവരിച്ചതായണ് എല്‍ഐസി  വെളിപ്പെടുത്തുന്നത്.  ഡിജിറ്റല്‍ വല്‍ക്കരണത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഏജന്‍സി  തലത്തിലുള്ള ശാക്തീകരണം ലക്ഷ്യമിട്ട് 'ആനന്ദ' എന്ന പേരില്‍ ഡിജിറ്റല്‍ ആപ്ലിക്കേഷനും  എല്‍ഐസി മുന്നോട്ടുവെച്ചിട്ടുണ്ട്. 

കോവിഡിന്റേ വെല്ലുവിളികള്‍ ക്കിടയില്‍പൂര്‍വ്വാധികം ശക്തമായി നിലകൊള്ളുന്ന മേഖലകളില്‍ ഒന്ന് ഇന്‍ഷുറന്‍സ് മേഖലയാണ്. സംരക്ഷണത്തിന്റ ആവശ്യകത ഇപ്പോള്‍ വലിയ അളവില്‍ തിരിച്ചറിയപ്പെടുന്നുണ്ട്. പ്രളയവും  പേമാരിയും രോഗഭീതിയും കൊടുങ്കാറ്റുമെല്ലാം സാധാരണ ജീവിതത്തെ ആശങ്കയിലാഴ്ത്തുന്ന ഘട്ടത്തില്‍ പരമ്പരാഗത സുരക്ഷിതത്വ ബോധത്തെ അത് കടപുഴക്കിയി രിക്കുന്നു. അനിശ്ചിതത്വം  ജീവിതത്തെ   ഗ്രസിച്ച ഈ കാലം തന്നെയാണ് സുരക്ഷാ ബോധത്തിന്  മുഖ്യകാരണമെങ്കിലും ഇന്‍ഷുറന്‍സ് മേഖലയുടെ പ്രവര്‍ത്തനമികവും പ്രധാനം തന്നെയാണ് . പ്രതിസന്ധിയെ മറികടക്കുന്നതില്‍ പുലര്‍ത്തിയ നിശ്ചയദാര്‍ഢ്യവും കൃത്യതയുള്ള ചുവടുവെപ്പുകളും  പ്രധാനം തന്നെ. അതാവട്ടെ വളരെ ശ്രദ്ധേയവുമാണ്...


സമൂഹത്തില്‍ സുരക്ഷിതത്വത്തെ ക്കുറിച്ച് ബോധ്യമുണ്ടായിരിക്കുന്നു - എബ്രഹാം കുര്യന്‍

രാജ്യത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ ഉണര്‍വ് ദൃശ്യമാണ്. അത് ഈ കോവിഡ് കാലത്തിന്റെ  കൂടി പ്രത്യേകതയായി വിലയിരുത്താം. കോ വിഡ് സമൂഹത്തില്‍ സുരക്ഷിതത്വത്തേക്കുറിച്ച് പുതിയ ബോധ്യം ഉണ്ടാക്കിയിരിക്കുന്നു. സുരക്ഷിതത്വ ചിന്ത ബൂസ്റ്റഅപ് ചെയ്തു. മുമ്പ് കേരളം പ്രശ്‌നങ്ങള്‍ കുറഞ്ഞ സംസ്ഥാനം ആയിരുന്നു. ജീവിതം  വളരെ സുരക്ഷിതമായിരുന്നു.പഴയകാലത്തെ ഒരു പ്രളയം  മാത്രമേ നമ്മുടെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നുള്ളൂ. നമുക്ക് ഒരു പ്രത്യേക സംരക്ഷണം ആവശ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യത്തിന് മാറ്റം ഉണ്ടായിരിക്കുന്നു. 

പ്രകൃതിക്ഷോഭവും രോഗഭീതി യുമൊക്കെ സാധാരണ ജീവിതത്തെ ആശങ്കയിലാഴ്ത്തുന്നു. രോഗങ്ങളുടെ ചികിത്സാ ചെലവ് ഉയരുന്നു. അരക്ഷിതത്വ ചിന്ത സുരക്ഷിതത്വത്തെക്കുറിച്ച് കൂടുതല്‍ ബോധ്യമുണ്ടാക്കി. ഇത്  ഒരു പരിധിവരെ പോസിറ്റീവായി പ്രയോജനപ്പെടുത്താം. ഇന്‍ഷുറന്‍സ് മേഖലയിലും മറ്റും അതാണ് സംഭവിക്കുന്നത്. ശരിയായ ആരോഗ്യ സുരക്ഷ നമ്മുടെ ഫുഡ്  ഹാബിറ്റ് കളില്‍ നിന്ന് തന്നെ തുടങ്ങണം.

ആരോഗ്യ ജീവിതം തന്നെയാണ് സുരക്ഷിത ജീവിതത്തിന് അടിസ്ഥാനമാവേണ്ടത്. ഇപ്പോള്‍ ഉണ്ടായ സുരക്ഷിതത്വ ചിന്ത തുടര്‍ന്നും ഉണ്ടാവാന്‍ സര്‍ക്കാര്‍ അനുബന്ധ സംവിധാനങ്ങള്‍ ശ്രദ്ധിക്കണം. ഈ ചിന്തയുടെ ഒരു സ്ഥായി ഭാവത്തിലേക്ക് എത്തണം. ഇന്‍ഷുറന്‍സ് എന്നത് ജീവിതത്തിന് ആഴത്തില്‍ പ്രയോജനപ്പെടുത്തുന്ന രീതിയില്‍ ക്വാളിറ്റി ഉള്ളതാവണം. സേവിങ്‌സ് മാത്രമല്ലാതെ   ഒരു കൗണ്‍സിലിംഗ് തലത്തില്‍ അത് പരിവര്‍ത്തിതമാവുകയാണ് വേണ്ടത്. സമൂഹത്തില്‍ ഇന്ന് ഉണ്ടായിട്ടുള്ള പുതിയ ബോധ്യം അതിന് അടിസ്ഥാനമായി മാറണം.

(ലൈഫ് ട്രീ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആണ്)


സംരക്ഷണം സംസ്‌കാരത്തിന്റെ ഭാഗമാവണം - വിശ്വനാഥന്‍ ഒടാട്ട്

കോവിടും പ്രളയവുമെല്ലാം നമ്മെ  പാഠം പഠിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ ഇനിയും സംഭവിക്കാമെന്ന ചിന്ത ഉണ്ടായി. പ്രകൃതിക്ഷോഭം, ചിക്കന്‍ ഗുനിയ,നീപ, കോവിട്... ഇവയൊക്കെ ജീവിതത്തില്‍ സുരക്ഷിതത്വത്തെ കുറിച്ച് പുതിയ ചിന്ത ഉളവാക്കി. കാലാവസ്ഥ വ്യതിയാനത്തിലെ ആശങ്ക കാര്‍ഷിക മേഖലയെ ബാധിച്ചു. ഇതെല്ലാം ഇന്‍ഷുറന്‍സ് റിലേറ്റഡ് ആയി. ഫയര്‍ ഇന്‍ഷുറന്‍സലും മറ്റും നൂറുശതമാനം ഗ്രോത്ത് ഉണ്ടായി. കമ്പനികള്‍ തമ്മിലുള്ള കിടമത്സരവും വര്‍ദ്ധിച്ചു. ഫെയര്‍ വാല്യൂവും മറ്റും വന്നതോടെ അത്തരത്തിലുള്ള അണ്‍ ഹെല്‍ത്തി കോമ്പറ്റീഷന്‍ ഒഴിവായി.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങളും മാരകരോഗ ഭീതിയുമൊക്കെ ജീവിതത്തെ അരക്ഷിതമാക്കി തീര്‍ത്തപ്പോള്‍ സംരക്ഷണത്തെക്കുറിച്ചുള്ള വലിയ തിരിച്ചറിവ് കൈവന്നു. ഡിജിറ്റല്‍ സാങ്കേതികത ഉപയോഗപ്പെടുത്തിയുള്ള ഓണ്‍ലൈന്‍ പെയ്‌മെന്റ്  കൂടുതല്‍ സുരക്ഷിതത്വം നല്‍കിയതോടെ അതിന്റെ പ്രാധാന്യവും വര്‍ദ്ധിച്ചു. എന്നാല്‍ ഇത് പ്രധാനമായും പ്രീമിയം അടക്കലില്‍ ആണ്. 

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത് ഏകദേശം 40 ശതമാനത്തിലേറെ ഗ്രോത്ത് ഉണ്ടായിട്ടുണ്ട്. മറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഗ്രോത്ത് കുറഞ്ഞിരിക്കുന്നതിന്റെ പ്രധാന കാരണം സാമ്പത്തിക മാന്ദ്യമാണ്. കന്ന് കാലി വളര്‍ത്തല്‍ മേഖലയിലും മറ്റും ഇന്‍ഷുറന്‍സ് ആവശ്യകത വര്‍ദ്ധിച്ചു. അലങ്കാര മത്സ്യകൃഷി യിലും സാധ്യത ഉണ്ടായിട്ടുണ്ട്. മുമ്പ് കമ്പനികള്‍ പോളിസി വില്‍പ്പനയിലായിരുന്നെങ്കില്‍ ഇന്ന് ജനങ്ങള്‍ ആവശ്യപ്പെടുകയാണ്.അത്തരത്തില്‍ ഒരു വലിയ തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്. അതുതന്നെയാണ് ഇന്‍ഷുറന്‍സ് മേഖലയിലെ വളര്‍ച്ചയുടെ അടിസ്ഥാനം. ഇവിടെ സംരക്ഷണത്തി ന്റ പ്രാധാന്യം തിരിച്ചറിയപ്പെടുന്നത് ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുകയാണ് വേണ്ടത്.   സംരക്ഷണം സംസ്‌കാരത്തിന്റെ ഭാഗമാവണം. പുതിയ തലമുറ അതെക്കുറിച്ച്  കൂടുതല്‍ ബോധവാന്മാരായി തീരണം. നമ്മുടെ സ്‌കൂളുകളിലും മറ്റും അത് പാട്യ പദ്ധതികളുടെ ഭാഗമായി മാറണം. സമൂഹത്തിന്റെ ചിന്തയില്‍ സംരക്ഷണത്തെക്കുറിച്ചുള്ള ശരിയായ ബോധ്യം ഉറപ്പിക്കുക എന്നതാണ് പ്രധാനം.            

(എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിങ കമ്പനി  മാനേജിങ് ഡയറക്ടറാണ്)


കോവിഡ് ഇന്‍ഷുറന്‍സ് മേഖലയെ ബൂസ്റ്റ് അപ് ചെയ്തു - ആര്‍. ഉണ്ണികൃഷ്ണന്‍

നമ്മുടെ പല പൊതുമേഖലാ കമ്പനികളെയും അപേക്ഷിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അതിന്റെ പ്രവര്‍ത്തനങ്ങളില്‍  വളരെ അഡ്വാന്‍സ്ഡ് ആണ്.  ഡിജിറ്റല്‍ രീതികള്‍ നടപ്പാക്കുന്ന തിലും കമ്പനി വളരെ മുന്നില്‍ തന്നെ യാണ്. പ്രീമിയം പെയ്‌മെന്റ്, ഏജന്റ്  പെയ്‌മെന്റ്‌സ്  തുടങ്ങിയവയില്‍ ഡിജിറ്റല്‍ രീതികള്‍ പ്രാവര്‍ത്തികമാക്കുകയും കസ്റ്റമേഴ്‌സിന് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ സര്‍വീസ് ഒരുക്കുകയും ചെയ്തു. കോവിടിന്റെ ഘട്ടത്തില്‍ അവ വളരെയേറെ പ്രയോജനപ്പെടുകയും ചെയ്യുനനുണ്ട്. കസ്റ്റമേഴ്‌സ്‌ന് റിസ്‌ക് ഇല്ലാതെ സൗകര്യപ്രദമായി പ്രീമിയം അടയ്ക്കുന്നതിനും മറ്റും സാധിക്കുന്നു.

ഇപ്പോള്‍ കോവിട് കാലം ഇന്‍ഷൂറന്‍സ് മേഖലയെ കാര്യമായി  ബുസ്റ്റ് അപ് ചെയ്തു. സുരക്ഷിതത്വത്തെക്കുറിച്ച് ശരിയായ ബോധ്യം അത് ഉളവാക്കി. ഇന്‍ഷുറന്‍സ് രംഗത്ത് അത് അനുകൂലമായി തീര്‍ന്നു. ഇന്‍ഷുറന്‍സ് സേവിങ്‌സ് എന്ന നിലയില്‍ മാത്രമല്ല ജീവിതത്തിന് സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയുന്നു വെന്നത് കൂടിയാണ്. ജീവിതം വലിയ അരക്ഷിതത്വത്തില്‍ നീങ്ങുമ്പോള്‍ ഈ സേവനത്തിന് കൂടുതല്‍ പ്രാധാന്യം കൈവരുന്നുണ്ട്. അതുതന്നെയാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ നിലവില്‍ സംഭവിക്കുന്നത്. പുതിയ കാലത്തിന്റെ സാങ്കേതികതയും ഈ മേഖലയ്ക്ക് കൂടുതല്‍ അനുകൂലമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു. രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനം  എന്ന നിലയിലുള്ള വലിയ വിശ്വാസ്യതയും എല്‍ ഐ സിക്ക് അതിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക മായിട്ടുണ്ട്.                                                      

(ഇന്‍ഷുറന്‍സ് സര്‍വീസ് പ്രൊവൈഡ റും ചെയര്‍മാന്‍സ് ക്ലബ് മെമ്പറുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story