LAUNCHPAD

കേരളത്തിന്റെ അഭിമാനമായി 'ചേഞ്ച്മേക്കേഴ്‌സ് 2020' ഹാൾ ഓഫ് ഫെയിം പട്ടിക; ഇടംപിടിച്ചത് വ്യത്യസ്ത മേഖലകളിൽ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിച്ച 10 മലയാളി ഐക്കണുകൾ, മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ് ലിസ്റ്റിൽ ഒന്നാമത്

Newage News

24 Sep 2020

കൊച്ചി: ആഗോള മലയാളി സമൂഹത്തിന് അഭിമാനമായി ന്യൂഏജ് ഐക്കൺ  'ചേഞ്ച്മേക്കേഴ്‌സ് 2020' ഹാൾ ഓഫ് ഫെയിം പട്ടിക പൂർത്തിയായി.  സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിർണായക മാറ്റത്തിന് ചാലകശക്തിയായ മലയാളി ഐക്കണുകളെ കണ്ടെത്താനുള്ള ന്യൂഏജ് ഐക്കൺ  'ചേഞ്ച്മേക്കേഴ്‌സ് 2020' സീരീസിലെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടംപിടിച്ചത് വ്യത്യസ്ത മേഖലകളിൽ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിച്ച 10 മലയാളി ഐക്കണുകൾ.  ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്ന് പ്രേക്ഷകർ നിർദ്ദേശിച്ച 321 പേരിൽ നിന്ന് ആദ്യഘട്ടത്തിൽ വിദഗ്ദ്ധസമിതി ഷോർട്ട്ലിസ്റ്റ് ചെയ്ത 100 ഐക്കണുകളെ ന്യൂഏജ് ഐക്കൺ വെബ് പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യുകയും തുടർന്ന് മൂന്ന് ഘട്ടങ്ങളായുള്ള പബ്ലിക്ക് വോട്ടിങ്ങിലൂടെ വിജയികളെ കണ്ടെത്തുകയുമാണ് ചെയ്തത്. 

11,28,341 പേർ വോട്ട് ചെയ്ത സീരീസിന്റെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ  മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ് ഒന്നാമതെത്തി. സെലിബ്രിറ്റി ഷെഫും റാവിസ് ഹോട്ടൽസ് & റിസോർട്ട്സ് കളിനറി ഡയറക്ടറുമായ സുരേഷ് പിള്ളയാണ് രണ്ടാമത്. സാമൂഹ്യസേവനരംഗത്ത് നിന്ന് ഗണേശൻ എം., വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, ടി. വി. അനുപമ ഐഎഎസ്, പോപ്പീസ് മാനേജിങ് ഡയറക്ടർ ഷാജു തോമസ്, ഇവിഎം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സാബു ജോണി, അസറ്റ് ഹോംസ് ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ വി. സുനിൽകുമാർ, മുൻനിര അക്കാദമിഷ്യനും മാനേജ്‌മെന്റ് വിദഗ്ദ്ധനുമായ ഡോ: ജസ്റ്റിൻ പോൾ അവിട്ടപ്പിള്ളി, സ്ട്രക്ചറൽ എഞ്ചിനീയറിംഗ് വിദഗ്ദ്ധൻ ഡോ: അനിൽ ജോസഫ് എന്നിവർ യഥാക്രമം മൂന്ന് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ ഇടംപിടിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന്റെ പുതുതലമുറ നേതൃത്വത്തിലെ ശ്രദ്ധേയ വ്യക്തിത്വമാണ്  അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ്. മുത്തൂറ്റിന്റെ ടെക്‌നോളജി മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് അലക്‌സാണ്ടർ ആയിരുന്നു. ഐടി, ബ്രാൻഡിങ്,  ഓപ്പറേഷൻസ് ചുമതലകൾക്ക് പുറമെ ഗ്രൂപ്പിന്റെ ശ്രദ്ധേയമായ സിഎസ്ആർ പ്രവർത്തനങ്ങളുടെ ചുമതലയും  അലക്‌സാണ്ടറിനാണ്. പ്രളയാനന്തര പുനർനിർമാണത്തിന്റെ ഭാഗമായി കേരളത്തിൽ 200 വീടുകൾ നിർമിച്ചു നൽകിയ മുത്തൂറ്റ് ആഷിയാന പോലുള്ള പദ്ധതികൾ ഇത്തരത്തിൽ ശ്രദ്ധേയമായി.

കിഴക്കിന്റെയും പടിഞ്ഞാറിന്റെയും രുചിഭേദങ്ങളെ സമന്വയിപ്പിച്ചു താരമായി മാറിയ ആളാണ് സുരേഷ് പിള്ള. റാവിസ് ഹോട്ടൽസ് & റിസോർട്ട്സിന്റെ കളിനറി ഡയറക്ടറായ അദ്ദേഹം ലണ്ടനിൽ വിവിധ മിഷെലിൻ സ്റ്റാർ റെസ്റ്റോറന്റുകളുടെ ഭാഗമായിരുന്നു. 2017 ൽ വിഖ്യാതമായ ബിബിസി മാസ്റ്റർ ഷെഫ് സീരീസിലും പങ്കെടുത്തു.

ഇടുക്കി ജില്ലയുടെ വിദൂര മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് നിർധന വിദ്യാർത്ഥികളെ പിഎസ്‌സി പരീക്ഷകളിൽ സൗജന്യ പരിശീലനം നൽകി  വിജയിപ്പിക്കുകയും സർക്കാർ ജോലിക്ക് അർഹരാക്കുകയും ചെയ്തയാളാണ്  ഗണേശൻ എം. വണ്ടിപ്പെരിയാർ സ്വദേശിയായ അദ്ദേഹം കേരള സർക്കാർ ജീവനക്കാരൻ കൂടിയാണ്.

160 രാജ്യങ്ങളിൽ സാന്നിധ്യമുള്ള, ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ അമരക്കാരനായ  പ്രിൻസ് പള്ളിക്കുന്നേൽ. ഓസ്ട്രിയയിലെ പ്രോസി ഗ്രൂപ്പിന്റെ ഫൗണ്ടറും സിഇഒയുമാണ്. ഗ്രൂപ്പിന് കീഴിലുള്ള പ്രോസി ചാരിറ്റി ഫൗണ്ടേഷൻ ഇന്ത്യക്ക് പുറമെ ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും വിവിധ രാജ്യങ്ങളിൽ ചാരിറ്റി പദ്ധതികൾ നടപ്പാക്കുന്നു. 

കേരളത്തിലെ യുവ ഐഎഎസ് ഉദ്യോഗസ്ഥരിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളിൽ ഒരാളായ ടി. വി. അനുപമ ഐഎഎസ് തൃശൂർ, ആലപ്പുഴ ജില്ലകളിൽ കളക്ടർ എന്ന നിലയിലും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എന്ന നിലയിലും മികച്ച പ്രകടനം കാഴ്‌ച വച്ചു. നിലവിൽ വനിതാ ശിശു ക്ഷേമ വകുപ്പ് ഡയറക്ടർ.

കുഞ്ഞുടുപ്പുകളുടെ നിർമാണത്തിൽ രാജ്യത്തെ മുൻനിര ബ്രാൻഡുകളിൽ ഒന്നായ പോപ്പീസിന്റെ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമാണ് ഷാജു തോമസ്. ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിച്ച എല്ലാ കുഞ്ഞുങ്ങൾക്കും വസ്ത്രങ്ങൾ സൗജന്യമായി ലഭ്യമാക്കിയ പോപ്പീസിന്റെ നടപടി ജനശ്രദ്ധ നേടിയിരുന്നു.

ദക്ഷിണേന്ത്യയിലെ മുൻനിര ഓട്ടോമോട്ടീവ് റീട്ടെയിൽ ചെയിനുകളിൽ ഒന്നായ ഇവിഎം ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ സാബു ജോണി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ കേരള ചാപ്റ്റർ ചെയർപേഴ്‌സൺ കൂടിയാണ്. ജനപ്രീതിയിൽ മുൻപിൽ നിൽക്കുന്ന ആഗോള ബ്രാൻഡുകളിൽ പലതും കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ഇവിഎം ആണ്.

കേരളത്തിലെ റിയാൽറ്റി രംഗത്ത് ഏറ്റവും ശ്രദ്ധേയ ബ്രാൻഡായി മാറിയ അസറ്റ് ഹോംസിന്റെ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമാണ് വി. സുനിൽകുമാർ. രാജ്യത്ത് തന്നെ റിയാൽറ്റി രംഗത്ത് ഏറെ വിലമതിക്കുന്ന ക്രിസിൽ റേറ്റിംഗ് ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട് നേടാൻ കഴിഞ്ഞ ബിൽഡർ കൂടിയാണ് അസറ്റ്. നിർമാണമേഖലയിലെ മാന്ദ്യത്തെ മറികടക്കാൻ അവതരിപ്പിച്ച മിഷൻ 100 ഡേയ്സ്, നൂതന പരീക്ഷണമായ 96 സ്‌ക്വയർ ഫീറ്റ് ഫ്‌ളാറ്റുകൾ തുടങ്ങിയവ വ്യവസായലോകത്ത് ഏറെ ശ്രദ്ധനേടിയ സുനിൽകുമാറിന്റെ ആശയങ്ങളായിരുന്നു.

ആഗോളതലത്തിൽ ശ്രദ്ധേയരായ എജ്യുക്കേഷനിസ്റ്റുകളുടെ നിരയിലാണ് ഡോ: ജസ്റ്റിൻ പോൾ അവിട്ടപ്പിള്ളി എന്ന മലയാളിയുടെ സ്ഥാനം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മാനേജ്‌മെന്റ് വിദ്യാർത്ഥികൾ പിന്തുടരുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ഈ കൊടകര സ്വദേശി നിലവിൽ ഇൻറർനാഷണൽ ജേണൽ ഓഫ് കൺസ്യൂമർ സ്റ്റഡീസിന്റെ ചീഫ് എഡിറ്ററാണ്.  ജപ്പാനിലെയും യുഎസിലെയും യൂറോപ്പിലെയും മുൻനിര സർവകലാശാലകളിലെ അധ്യാപകനായിരുന്ന അദ്ദേഹത്തിന് ഇന്ത്യയിലെ മുൻനിര മാനേജമെന്റ് സ്ഥാപനങ്ങളിലെ ഡിസ്റ്റിൻഗ്വിഷ്ഡ് സ്കോളർ / ഡിസ്റ്റിൻഗ്വിഷ്ഡ് പദവികളും ലഭിച്ചിട്ടുണ്ട്.

രാജ്യത്തെ മുൻനിര സ്ട്രക്ച്ചറൽ എൻജിനീയറിങ് വിദഗ്ദ്ധരിൽ ഒരാളായ ഡോ: അനിൽ ജോസഫ് കൊച്ചിയിലെ ജിയോ സ്ട്രക്ച്ചറൽസിന്റെ മാനേജിങ് ഡയറക്ടറാണ്. മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്ന് അത് സുരക്ഷിതമായി നടപ്പാക്കാൻ നിയുക്തമായ സമിതിയുടെ മേൽനോട്ട ചുമതല അദ്ദേഹത്തിനായിരുന്നു. അതിൽ നാല് ഫ്‌ളാറ്റുകളുടെ സ്ട്രക്ച്ചറൽ എൻജിനീയറിങ് പൂർത്തിയാക്കിയതും അനിൽ ജോസഫും ടീമും ആയിരുന്നു. പാലാരിവട്ടം പാലം പൊളിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വ്യവസായ ലോകത്തിന്റെ ചെറുത്തുനില്പിന് നേതൃത്വം നൽകിയതും ശ്രദ്ധ നേടി.

ആഗോള മലയാളി സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, മുന്നേറ്റങ്ങൾ എന്നിവയെ കണ്ടെത്തുന്നതിനായി ഒരുക്കിയ സീരീസ് പൂർണമായും പൊതു പങ്കാളിത്തത്തോടെയാണ് നടന്നത്. ന്യൂഏജ് ഐക്കൺ സീരീസിൽ എട്ടാമത്തേതായ  'ചേഞ്ച്മേക്കേഴ്‌സ് 2020' സീരീസിൽ 16 ലക്ഷത്തിലേറെ പേർ പങ്കാളികളായി. 30 ലക്ഷം പേരിലേക്ക് സീരീസ് കടന്നുചെന്നു. റേറ്റിങ്, ലിസ്റ്റിങ്, പോർട്ട്ഫോളിയോ മാനേജ്‌മന്റ് എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിച്ച ന്യൂഏജ് ഐക്കൺ (newageicon.in) ഈ വിഭാഗത്തിൽ രാജ്യത്തെ മുൻനിര ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story