LAUNCHPAD

ഓൺലൈൻ സൂപ്പർ സ്റ്റാർസ് 2020; 'സൂപ്പർ 50' പ്രഖ്യാപനം ഇന്ന്, അവസാന മണിക്കൂറുകളിൽ നടക്കുന്നത് കനത്ത പോളിങ്

Newage News

25 Jun 2020

കൊച്ചി: ന്യൂഏജ് ഐക്കൺ ഓൺലൈൻ സൂപ്പർ സ്റ്റാർസ് - സൂപ്പർ 50 പട്ടിക ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. ആദ്യഘട്ട വോട്ടിങ് ഇതോടെ പൂർത്തിയാകും. സ്റ്റാർ 100 വോട്ടിങ്ങ് അവസാനിക്കാനിരിക്കെ ഷൈജു ദാമോദരൻ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. സി രവിചന്ദ്രൻ രണ്ടാമതും. എം സ്വരാജ് മൂന്നാം സ്ഥാനം നിലനിറുത്തിയപ്പോൾ മെറ്റ്ബീറ്റ് വെതർ നാലാം സ്ഥാനത്ത് തുടരുന്നു. കിച്ച ട്യൂബ്, ലെറ്റ് ഗോ ഫോർ എ ക്യാംപ്, അർജുൻ സുന്ദരേശൻ, ഉപ്പും മുളകും, വിടി ബലറാം എന്നിവർ ആദ്യ പത്തിൽ സ്ഥാനം നിലനിറുത്തുന്നു.  

വോട്ടിങ് നില നിരന്തരം മാറി മറിയുന്നത് ഓരോ നിമിഷവും ആകാംഷ ഉണർത്തുന്നു. അവസാന മണിക്കൂറുകളിൽ കനത്ത പോളിങ് ആണ് വെബ്സൈറ്റിൽ നടക്കുന്നത്. വോട്ടിങ്ങിൻ്റെ രീതിയനുസരിച്ച് തത്സമയം അപ്ഡേറ്റ് ചെയ്യുന്ന രീതിയിലാണ് www.newageicon.in എന്ന വെബ്സൈറ്റ് ഒരുക്കിയിട്ടുള്ളത്. 

ഒരു ഗാഡ്ജറ്റിൽ നിന്നും ഒരു ഘട്ടത്തിൽ ഒരു പ്രാവശ്യമേ വോട്ട് ചെയ്യാൻ സാധിക്കൂ. വോട്ടിങ്ങിന് മറ്റുള്ളവരെ ക്ഷണിക്കാൻ മത്സരാർത്ഥികളുടെ ഐകണുകൾ ഷെയർ ചെയ്യാം. 

സുപ്പർ 50 ഘട്ടം കഴിഞ്ഞാൽ ക്ലബ് 25, ഡയമണ്ട് 10, പ്ലാറ്റിനം 5 എന്നിവയാണ് തുടർന്ന് വരിക.  


മലയാളത്തിലെ ഓൺലൈൻ പ്രതിഭകളെ കണ്ടെത്തുന്നതാണ് ഓൺലൈൻ  സുപ്പർ സ്റ്റാർസ് സീരീസ്. ഓൺലൈനിലെ പുതിയ പ്രവണതകളും, മികവും, വിജയതന്ത്രങ്ങളും കണ്ടെത്തുക കൂടി ലക്ഷ്യമിട്ടാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്.

പ്രമുഖ വിമൺ ലൈഫ്‌സ്റ്റൈൽ ബ്രാൻഡ്- വിസ്മയ് ആണ് ന്യൂ ഏജ് ഐക്കൺ ഓൺലൈൻ സൂപ്പർസ്റ്റാർ സീരീസിന്റെ ടൈറ്റിൽ സ്പോൺസർ.

ഓൺലൈൻ സൂപ്പർ സ്റ്റാർസ് 2020 ഓൺലൈൻ വോട്ടിങ്ങിൽ നിങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ സൂപ്പർസ്റ്റാറിന് വോട്ട് ചെയ്യുവാൻ സന്ദർശിക്കുക www.newageicon.in

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story