NEWS

ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ (12/11/2020)

Newage News

12 Nov 2020

ബിസിനസ് ലോകത്തു നിന്നുമുള്ള ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകൾ വായനക്കാരുടെ മുന്നിലെത്തിക്കുന്ന ന്യൂജിന്റെ പ്രതിദിന വാർത്താപംക്തി - 'ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ'.


  • മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു; ഉത്തേജന പദ്ധതികൾ നടപ്പാക്കും

ന്യൂഡൽഹി: 265000 കോടി രൂപയുടെ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ പദ്ധതിയും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ഈ പദ്ധതി പ്രകാരം പുതിയ ജോലിയിൽ പ്രവേശിക്കുന്ന ആൾക്ക് കേന്ദ്രം ഇൻസെന്റീവും നൽകും. കോവിഡ് പശ്ചാത്തലത്തിൽ തകർന്ന സാമ്പത്തികരംഗത്തിനു കരുത്തേകാൻ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. രാജ്യത്തെ സാമ്പത്തിക രംഗം തിരിച്ചു വരവിന്‍റെ പാതയിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും 28 സംസ്ഥാനങ്ങളിലായി 68.8 കോടി ജനങ്ങൾക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.


  • ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണി യാഥാർഥ്യമാകുന്നു

ബെയ്ജിങ്: ചൈനയുടെ കാർമികത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണി (ഫ്രീ ട്രേഡ്) കരാർ യാഥാർഥ്യത്തിലേക്ക്. 15 ഏഷ്യ– പസിഫിക് രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ വലിയ സാമ്പത്തിക സംയോജനമെന്ന പതിറ്റാണ്ടു മുൻപേയുള്ള ചൈനയുടെ ആഗ്രഹമാണു സഫലീകരിക്കുന്നത്. സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ (ആർസിഇപി) ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) മൂന്നിലൊന്നിലേക്കുള്ള പ്രവേശനമാണു ചൈനയ്ക്കു കിട്ടുന്നത്.

രാജ്യങ്ങളിലെ തീരുവകൾ കുറയ്ക്കുക, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക, ഇ–കൊമേഴ്സ് മേഖല പുതുക്കുക തുടങ്ങിയവ കരാറിന്റെ ഭാഗമാണ്. 16 രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്ന ആർസിഇപിയിൽ, പരിഹരിക്കപ്പെടേണ്ട ഒട്ടേറെ ആശങ്കകൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഒഴിവായിരുന്നു. ചില യുഎസ് കമ്പനികൾക്കും മറ്റു ആഗോള ഭീമന്മാർക്കും ആർസിഇപി തിരിച്ചടിയായേക്കും. ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ പങ്കാളികളാണ്.

‘മേഖലയിലെ രാജ്യങ്ങളെ അവഗണിക്കാനോ വിമർശിക്കാനോ ആണ് ഇനിയും യുഎസ് തീരുമാനമെങ്കിൽ ‘സ്വാധീന പെൻഡുലം’ ചൈനയ്ക്ക് അനുകൂലമാകും. ജോ ബൈഡനു വിശ്വസനീയമായ പദ്ധതിയുണ്ടെങ്കിൽ ഇവിടങ്ങളിലെ യുഎസ് സ്വാധീനവും സാന്നിധ്യവും തിരിച്ചുപിടിക്കാം’– വാഷിങ്ടനിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസിലെ സീനിയർ അഡ്വൈസർ വില്യം റെയിൻഷ് അഭിപ്രായപ്പെട്ടു.


  • രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് ആര്ബിഐ; ഡിസംബറോടെ തിരിച്ചുവരുമെന്ന് വിലയിരുത്തൽ

ന്യൂഡൽഹി: സാങ്കേതികമായി ചരിത്രത്തില് ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതായി റിസര്വ് ബാങ്കിന്റെ വിലയിരുത്തല്. സെപ്റ്റംബറില് അവസാനിച്ച പാദത്തില് ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു.

തുടര്ച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തയിയതില് സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവര്ണര് മൈക്കല് പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു.

ഏപ്രില്-ജൂണ് പാദത്തില് സമ്പദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തില് ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായതായാണ് ഇവരുടെ വിലയിരുത്തല്. നവംബര് 27ന് സര്ക്കാര് ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള് പ്രസിദ്ധീകരിക്കും.

വില്പനയില് ഇടിവുണ്ടായപ്പോഴും കമ്പനികള് ലാഭം ഉയര്ത്തിയത് പ്രവര്ത്തന ചെലവ് വന്തോതില് കുറച്ചതുകൊണ്ടാണെന്നാണ് ആര്ബിഐയുടെ വിലയിരുത്തല്. വാഹന വില്പന മുതല് ബാങ്കിങ് മേഖലയിലെ ചലനങ്ങള്വരെ നിരീക്ഷിച്ചശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്.


  • വിദേശ ധനസഹായം: സന്നദ്ധ സംഘടനകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി കേന്ദ്രം

ന്യൂഡല്ഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധസംഘടനകള്ക്ക് കേന്ദ്രസര്ക്കാര് കൂടുതല് നിയന്ത്രണങ്ങളേര്പ്പെടുത്തി. ചുരുങ്ങിയത് മൂന്നുവര്ഷമായി നിലവിലുളളതും സന്നദ്ധപ്രവര്ത്തനങ്ങള്ക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതുമായ സംഘടനകള്ക്ക് മാത്രമേ ഇനി വിദേശ ധനസഹായം സ്വീകരിക്കുന്നതിന് അനുമതിയുണ്ടാകൂ.

വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര് ചെയ്യാന് ആഗ്രഹിക്കുന്ന എന്ജിഒ ഭാരവാഹികള് വിദേശസംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുളളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നല്കുന്നവരില് നിന്ന് ഹാജരാക്കണമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില് വ്യക്തമാക്കിയിട്ടുണ്ട്.

എന്.ജി.ഒ. ഭാരവാഹിയുടെ ആധാര് നമ്പര് നിര്ബന്ധമാക്കി നിയമത്തില് ഭേദഗതി വരുത്തി ഏകദേശം രണ്ടുമാസങ്ങള് പിന്നിടുമ്പോഴാണ് പുതിയ എഫ്.സി.ആര്.എ. നിയമങ്ങള് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.


  • ബാങ്ക് ജീവനക്കാരുടെ വേതനത്തിൽ മുൻകാല പ്രാബല്യത്തോടെ 15% വര്ധന

ന്യൂഡല്ഹി: 8.5 ലക്ഷത്തോളം വരുന്ന ബാങ്ക് മേഖല ജീവനക്കാരുടെ വേതനത്തില് 15 ശതമാനം വര്ധന അംഗീകരിക്കുന്ന കരാറില് ഇന്ത്യന് ബാങ്ക് അസോസിയേഷനും വിവിധ തൊഴില് യൂണിയനുകളും ഒപ്പു വെച്ചു. മുന്കാല പ്രാബല്യത്തോടെ പൊതുമേഖലയിലെ ജീവനക്കാര്ക്ക് പ്രയോജനപ്രദമാകുന്ന വര്ധന ചില പഴയ തലമുറ സ്വകാര്യ ബാങ്കുകളിലേയും വിദേശബാങ്കുകളിലേയും ജീവനക്കാര്ക്ക് കൂടി ലഭ്യമാകും.

ബാങ്കുകളുടെ പ്രവര്ത്തനം കൂടുതല് മെച്ചപ്പെടുത്താന് പെര്ഫോമന്സ് ലിങ്ക്ഡ് ഇന്സെന്റീവ്സ് (പിഎല്ഐ) സ്കീം അവതരിപ്പിച്ചതായും ഐബിഎ പ്രസ്താവനയില് വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്ഷം മുതല് പിഐഎല് നിലവില് വരുമെന്ന് ഐബിഐ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ വ്യക്തിഗത ലാഭവിഹിതം കണക്കിലെടുത്താണ് ഇന്സെന്റീവുകള് നല്കുന്നത്. സ്വകാര്യ / വിദേശ ബാങ്കുകള്ക്ക് താത്പര്യമുണ്ടെങ്കില് പിഎല്ഐ പദ്ധതി നടപ്പിലാക്കാവുന്നതാണ്.

ഇന്ത്യന് ബാങ്ക് അസോസിയേഷനും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഉഭയകക്ഷി കരാറില് അഞ്ച് കൊല്ലത്തിലൊരിക്കല് വേതനം പുതുക്കി.


  • തൊഴിലുറപ്പ് പദ്ധതി അടിമുടി മാറുന്നു

തിരുവനന്തപുരം: തൊഴിലുറപ്പിൽ ഭൂവികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോൾ പതിവാക്കിയ പുല്ലുചെത്ത്, കരിയിലനീക്കൽ, കൈയാല നന്നാക്കൽ എന്നിവ അനുവദിക്കില്ല. ഇതുവരെ നടത്തിവന്നതിൽ സമൂലമാറ്റം വേണമെന്നാണ് സർക്കാർ നിർദേശം.

കൃഷിക്ക് ഉപയോഗിക്കാൻ കഴിയാത്ത സ്ഥലങ്ങളെ കാർഷികവൃത്തിക്ക് ഉപയുക്തമാക്കുകയും ഇതനുസരിച്ചുള്ള ലേബർ ബജറ്റും ജോലികളുടെ പട്ടികയും തയ്യാറാക്കാനാണ് തദ്ദേശവകുപ്പിന്റെ നിർദേശം. പുല്ലും കല്ലും നീക്കുന്നതോ ആവർത്തനസ്വഭാവമുള്ളതോ ആയവ ഏറ്റെടുക്കരുത്. അളന്നുതിട്ടപ്പെടുത്താൻ കഴിയാത്തതും പ്രകടമാവാത്തതുമായ ജോലികളും പാടില്ല.

സ്വകാര്യഭൂമിയിൽ ആവർത്തനസ്വഭാവമുള്ളതും നിയമവിരുദ്ധവുമായവയ്ക്ക് അനുമതിനൽകിയാൽ ഉദ്യോഗസ്ഥർ കുടുങ്ങും. സാധാരണപ്രവൃത്തികളിൽനിന്ന് മെച്ചപ്പെട്ട സംയോജിത പ്രകൃതിപരിപാലനജോലികൾ ഏറ്റെടുക്കണം. സ്വകാര്യ ആസ്തികളുടെ പുനരുദ്ധാരണം പാടില്ല.


  • സാമ്പത്തിക പാക്കേജ് പ്രതിഫലിച്ചില്ല; ഓഹരി സൂചികകള് നഷ്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: ധനമന്ത്രി നിര്മല സീതാരാമന് മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഓഹരി വിപണിയില് അത് പ്രതിഫലിച്ചില്ല.

എട്ടുദിവസത്തെ റാലിയ്ക്ക് താല്ക്കാലിക വിരാമമിട്ട് സൂചികകള് നഷ്ടത്തില് ക്ലോസ് ചെയ്തു. സെന്സെക്സ് 236.48 പോയന്റ് താഴ്ന്ന് 43,357.19ലും നിഫ്റ്റി 58.40 പോയന്റ് നഷ്ടത്തില് 12,690.80ലുലമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1531 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 1117 ഓഹരികള് നഷ്ടത്തിലുമായിരുന്നു. 185 ഓഹരികള്ക്ക് മാറ്റമില്ല. മിക്കവാറും സെക്ടറുകളിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്.

എസ്ബിഐ, കോള് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്ഡസിന്റ് ബാങ്ക്, എന്ടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഗ്രാസിം, ഹിന്ദുസ്ഥാന് യുണിലിവര്, ശ്രീ സിമെന്റ്സ്, ഹിന്ഡാല്കോ, ഐടിസി തുടങ്ങിയ ഓഹരികള് നേട്ടത്തിലുമായിരുന്നു.

ബാങ്ക്, ലോഹം സൂചികകളാണ് സമ്മര്ദംനേരിട്ടത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള് ക്യാപ് സൂചികകള് യഥാക്രമം 0.5ശതമാനവും 1.2ശതമാനവും നേട്ടമുണ്ടാക്കി.


  • ചൈനീസ് ഇറക്കുമതി അവസാനിപ്പിക്കാൻ 1,45,980 കോടിയുടെ ഇന്ത്യൻ പദ്ധതി

ചൈനീസ് ബ്രാന്‍ഡുകള്‍ കയ്യടക്കിവെച്ചിരിക്കുന്ന സ്മാര്‍ട് ഫോണ്‍, സ്മാർട് ടിവി, ലാപ്ടോപ് വിപണികളില്‍ തിരിച്ചുവരവിനുള്ള വഴിതേടുകയാണ് ഇന്ത്യന്‍ കമ്പനികൾ. രാജ്യത്തെ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളായ ലാവയും മൈക്രോമാക്‌സും വീണ്ടും സജീവമാകാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്തെ ഉൽ‌പാദനം വർധിപ്പിക്കുന്നതിനായി പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻ‌സെന്റീവ് (പി‌എൽ‌ഐ) പദ്ധതിയുടെ വ്യാപ്തി കൂടുതൽ മേഖലകളിലേക്ക് അതിവേഗം വിപുലമാക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്.

പദ്ധതിയുടെ ഭാഗമായുള്ള 10 പുതിയ മേഖലകളിൽ ഇലക്ട്രോണിക്സ്, ടെക്നോളജി ഉൽപന്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്മാർട് ഫോൺ മേഖലയ്ക്ക് പി‌എൽ‌ഐ വഴി ഫണ്ട് അനുവദിച്ചിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി ഉൽപന്നങ്ങൾക്കായുള്ള പി‌എൽ‌ഐ പദ്ധതിക്ക് അഞ്ചുവർഷത്തേക്ക് 5000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ഫാർമസ്യൂട്ടിക്കൽസ്, മരുന്ന്, ഓട്ടോമൊബൈൽ, ഓട്ടോ പാർട്സുകൾ, എസി, ടിവികൾ എന്നിവ ഉൾപ്പെടുന്ന പുതുതായി ചേർത്ത വിഭാഗങ്ങളുടെ മൊത്തം സാമ്പത്തിക വിഹിതം 1,45,980 കോടി രൂപയാണ്. ആത്‌മീർഭർ ഭാരത് ദൗത്യത്തിന്റെ ഭാഗമാണിത്. ഇന്ത്യയെ ഉൽ‌പാദന, കയറ്റുമതി കേന്ദ്രമാക്കി മാറ്റുന്നതിന് മേക്ക് ഇൻ ഇന്ത്യയെ സഹായിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.


  • നാല് കമ്പനികളിൽ അബുദാബി നിക്ഷേപം

അബുദാബി: മലയാളി സംരംഭം ഫ്രഷ് ടു ഹോം ഉൾപ്പെടെ നാലു കമ്പനികളിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് 253 കോടിയിലധികം രൂപ നിക്ഷേപിക്കുന്നു. കരയിലും കടലിലും ബഹിരാകാശത്തും കൃഷിക്കുള്ള നൂതന സാധ്യതകൾ വികസിപ്പിക്കുന്നതിനാണു കരാർ. പ്യൂവർ ഹാർവെസ്റ്റ് സ്മാർട് ഫാംസ്, പ്യൂവർ ഹാർവെസ്റ്റ്, നാനോ റാക്സ് എന്നിവയാണ് മറ്റു കമ്പനികൾ. അബുദാബി സാമ്പത്തിക ഉത്തേജക പദ്ധതിയായ ഗദാൻ–21ൽ ഉൾപ്പെടുത്തിയാണിത്. മരുഭൂമിയെ ഹരിതാഭമാക്കുന്നതിനൊപ്പം എമിറേറ്റിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് ഡയറക്ടർ ജനറൽ ഡോ. താരിഖ് ബിൻ ഹെൻദി പറഞ്ഞു.

മത്സ്യകൃഷി വികസനമാണ് ഫ്രഷ് ടു ഹോം യുഎഇയിൽ നടപ്പാക്കുകയെന്ന് സഹസ്ഥാപകനും സിഇഒയുമായ ഷാൻ കടവിൽ പറഞ്ഞു. വർഷത്തിൽ 2000 ടൺ മത്സ്യം, പഴം, പച്ചക്കറി എന്നിവ ഉൽപാദിപ്പിക്കുന്ന അക്വാ പാർക്ക് ഒരു വർഷത്തിനകം അബുദാബിയിൽ പ്രവർത്തനമാരംഭിക്കും. യുഎഇയിലെ സമാന കമ്പനികൾക്കു മീൻകുഞ്ഞുങ്ങളും തീറ്റയും നൽകുന്നതിനൊപ്പം പരിശീലനത്തിനും പദ്ധതിയുണ്ട്.


  • കപ്പല്‍ നിര്‍മാണ രംഗത്ത് പുതിയ റെക്കോര്‍ഡിട്ട് കൊച്ചി കപ്പല്‍ശാല

കൊച്ചി: കപ്പല്‍ നിര്‍മാണ രംഗത്ത് പുതിയ നാഴികക്കല്ലായി കൊച്ചി കപ്പല്‍ ശാല ഒറ്റ ദിവസം അഞ്ചു കപ്പലുകള്‍ ഒരുമിച്ച് നീറ്റിലിറക്കുകയും രണ്ടു പുതിയ കപ്പലുകള്‍ക്ക് കീലിടുകയും ചെയ്തു. അതിര്‍ത്തി രക്ഷാ സേനയായ ഇന്ത്യന്‍ ബോര്‍ഡര്‍ സെക്യൂറ്റി ഫോഴ്സിനു വേണ്ടി നിര്‍മിച്ച മൂന്ന് ഫ്ളോട്ടിങ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് വെസലുകളും സ്വകാര്യ ഷിപ്പിങ് കമ്പനിയായ ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്സിനു വേണ്ടി നിര്‍മ്മിച്ച രണ്ടു മിനി ജനറല്‍ കാര്‍ഗോ കപ്പലുകളുമാണ് നീറ്റിലിറക്കിയത്. കൊച്ചി കപ്പല്‍ശാല സിഎംഡി മധു എസ് നായരുടെ ഭാര്യയും ഡിആര്‍ഡിഒ ശാസ്ത്രജ്ഞയുമായ രമീത കെ ആണ് പുതിയ കപ്പലുകള്‍ പുറത്തിറക്കിയത്. പുതുതായി നിര്‍മ്മിക്കുന്ന പുതിയ രണ്ടു കപ്പലുകളുടെ കീലിടല്‍ ചടങ്ങുകള്‍ക്ക് സിഎംഡി മധു എസ് നായരും ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്സ് വൈസ് പ്രസിഡന്റ് പ്രണബ് കെ ഝായും നേതൃത്വം നല്‍കി. സുരേഷ്ബാബു എന്‍വി, ഡയറക്ടര്‍ (ഓപറേഷന്‍സ്), ബിജോയ് ഭാസ്‌ക്കര്‍, ഡയറക്ടര്‍ (ടെക്നിക്കല്‍), ജോസ് വി ജെ, ഡയറക്ടര്‍ (ഫിനാന്‍സ്), മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ