NEWS

ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ (17/11/2020)

Newage News

17 Nov 2020

ബിസിനസ് ലോകത്തു നിന്നുമുള്ള ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകൾ വായനക്കാരുടെ മുന്നിലെത്തിക്കുന്ന ന്യൂജിന്റെ പ്രതിദിന വാർത്താപംക്തി - 'ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ'.


  • മസാലബോണ്ട് ഇറക്കിയത് കുറഞ്ഞ പലിശയ്ക്ക്: കിഫ്ബി

തിരുവനന്തപുരം: മസാല ബോണ്ട് ഇറക്കിയത് കുറഞ്ഞ പലിശയ്ക്കു തന്നെയെന്ന വിശദീകരണവുമായി കിഫ്ബി. ആഭ്യന്തര വിപണിയില്‍നിന്ന് ഇതിലും കുറഞ്ഞനിരക്കില്‍ പണം ലഭിക്കുമായിരുന്നു എന്ന വിമര്‍ശനം ശരിയല്ല. കിഫ്ബി ആഭ്യന്തര വിപണിയിലെ സാധ്യത തേടിയിരുന്നു. ആഭ്യന്തര വിപണിയില്‍ ടെന്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് 10.15% എന്ന നിരക്കാണ്. മസാലബോണ്ടിന്‍റെ പലിശ 9.723% മാത്രമാണ്. ഇതിലും കുറഞ്ഞ പലിശയ്ക്ക് പല സ്ഥാപനങ്ങളും ബോണ്ടിറക്കിയെന്നത് വസ്തുത അറിയാതെയുള്ള വിമര്‍ശനമാണ്.

കുറഞ്ഞ പലിശയുള്ളത് യുഎസ് ഡോളറിലിറക്കുന്ന ബോണ്ടിനാണ്. രൂപയിലിറക്കിയ മസാല ബോണ്ട് ഡോളര്‍ നിരക്കിലേക്ക് മാറ്റിയാല്‍ പലിശ 4.68 ശതമാനം മാത്രമാണ്. ഏതുതരത്തിലായാലും കിട്ടാവുന്ന ഏറ്റവും കുറഞ്ഞനിരക്കിലാണ് കിഫ്ബിക്ക് വിദേശ വിപണിയില്‍നിന്ന് പണം കിട്ടിയത്. മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടിയുടെ 90% വിനിയോഗിച്ചെന്നും കിഫ്ബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


  • രാജ്യത്തെ ഇന്റര്‍നെറ്റ് കണക്ഷനുകളുടെ എണ്ണം 75 കോടി കടന്നു

ബെംഗളൂരു: രാജ്യത്തെ ഇന്റര്‍നെറ്റ് കണക്ഷനുകളുടെ എണ്ണം 75 കോടി കടന്നതായി റിപ്പോര്‍ട്ട്. 2020 ഓഗസ്റ്റ് 31 നാണ് ഈ വന്‍ നാഴികക്കല്ല് താണ്ടിയത്. 1995 ആഗസ്റ്റ് 15 നാണ് ആദ്യമായി ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പൊതുജനത്തിന് ലഭ്യമായത്. ലോകത്ത് തന്നെ ഇത്രയേറെ ഇന്റര്‍നെറ്റ് കണക്ഷനുള്ള മറ്റൊരു രാജ്യമില്ലെന്നത് ഇന്ത്യയുടെ ഭാവി വളര്‍ച്ചയുടെ കൂടി സൂചകമാണ്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കണക്ഷനുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതാണ് നേട്ടമായത്. 2016 മാര്‍ച്ചിന് ശേഷമാണ് 34 കോടി ഇന്റര്‍നെറ്റ് കണക്ഷനും വന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി 2015 ല്‍ അവതരിപ്പിച്ച ശേഷമാണ് ഈ വന്‍ വളര്‍ച്ച സാധ്യമായതെന്നതും നേട്ടമാണ്.

നഗരമേഖലയിലാണ് ഈ കണക്ഷനുകളിലേറെയും. മൊബൈല്‍, ഡോങ്കിള്‍ എന്നിവ ഉപയോഗിച്ചുള്ളതാണ് ഏറെ കണക്ഷനുകളും. ട്രായുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2020 ജൂണ്‍ വരെ 749 ദശലക്ഷം ഇന്റര്‍നെറ്റ് കണക്ഷനാണ് രാജ്യത്തുള്ളത്. ഇതില്‍ 50.8 ദശലക്ഷം നാരോബാന്റും 69.2 കോടി കണക്ഷന്‍ ബ്രോഡ്ബാന്റുമാണ്.


  • ഓഹരി സൂചികകൾ അടുത്തവർഷം അതിശക്തമായ മുന്നേറ്റം നടത്തുമെന്ന് മോർഗൻ സ്റ്റാൻലി

കോവിഡ് വ്യാപനം കുറയുന്നതോടെ ഓഹരി സൂചികകള് അതിശക്തമായ മുന്നേറ്റം നടത്തുമെന്ന് ആഗോള ബ്രോക്കിങ് സ്ഥാപനമായ മോര്ഗന് സ്റ്റാന്ലി. അടുത്തവര്ഷം ഡിസംബറോടെ സെന്സെക്സ് 50,000 മറികടക്കുമെന്നാണ് മോര്ഗന്റെ വിലിയരുത്തല്.

വരുന്ന ജൂണില് സെന്സെക്സ് 37,300 പിന്നിടുമെന്ന് നേരത്തെ ഇവര് പ്രവചിച്ചിരുന്നു. സെന്സെക്സിന്റെ ഇപിഎസ് 2021 സാമ്പത്തികവര്ഷത്തില് 15ശതമാനവും 2022 വര്ഷത്തില് 10ശതമാനവും 2023 വര്ഷത്തില് ഒമ്പതുശതമാനവും ഉയരുമെന്നാണ് ബ്രോക്കിങ് സ്ഥാപനത്തിന്റെ പ്രവചനം.

വൈറസ് ഭീതിയില്നിന്ന് വിമുക്തമാകുമ്പോള് വളര്ച്ച സ്ഥിരമാകും. ആഗോള ഉത്തേജക നടപടികളുടെ പിന്തുണയോടെ അതോടെ സെന്സെക്സ് 50,000 മറികടക്കുമെന്നാണ് മോര്ഗന് സ്റ്റാന്ലി വിലയിരുത്തുന്നത്.


  • തിരുവനന്തപുരം വിമാനത്താവള കേസിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുന്നുവെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് വിട്ട കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോയേക്കില്ല. അനുകൂല വിധിക്ക് സാധ്യതയില്ലെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം സുപ്രീംകോടതി കോടതിയെ സമീപിക്കാൻ എയർപോർട്ട് എംപ്ലോയീസ് യൂണിയൻ തീരുമാനിച്ചു.

തിരുവനന്തപുരം വിമനാത്താവളം അദാനിക്ക് വിട്ടു നൽകുന്നതിനെതിരെ തുടക്കം മുതൽ കടുത്ത എതിർപ്പുയർത്തിയ സംസ്ഥാന സർക്കാരാണ് ഒടുവിൽ കേന്ദ്ര നിലപാടിന് മുന്നിൽ കീഴടങ്ങുന്നത്. പ്രക്ഷോഭങ്ങളും നിയമ നടപടികളുമായി ഇതുവരെ പ്രതിരോധം തീർത്ത സർക്കാർ ഇനി ഈ നീക്കങ്ങൾ പ്രയോജനം ചെയ്യില്ലെന്ന വിലയിരുത്തലിലാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിട്ട് ഏകദേശം ഒരു മാസമായി.


  • സാധാരണക്കാർക്ക് ആശങ്കയായി അവശ്യസാധനങ്ങളുടെ വില ഉയരുന്നു

ന്യൂഡൽഹി: സാധാരണക്കാർക്ക് ആശങ്കയായി കൊവിഡ് കാലത്ത് അവശ്യസാധനങ്ങളുടെ വില ഉയരുന്നു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള (ഹോൾസെയിൽ) നാണയപ്പെരുപ്പം ഒക്‌ടോബറിൽ എട്ടുമാസത്തെ ഉയരമായ 1.48 ശതമാനത്തിലെത്തി. സെപ്‌തംബറിൽ നാണയപ്പെരുപ്പം 1.32 ശതമാനമായിരുന്നുവെന്ന് കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

ആഗസ്‌റ്റിലെ മൊത്തവില നാണയപ്പെരുപ്പം നേരത്തേ വിലയിരുത്തിയ 0.16 ശതമാനത്തിൽ നിന്ന് 0.41 ശതമാനമായി ഉയർത്തി നിർണയിച്ചിട്ടുമുണ്ട് കേന്ദ്രസർക്കാർ. അതേസമയം, സെപ്‌തംബറിലെ 8.17 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം ഭക്ഷ്യവിലപ്പെരുപ്പം 6.37 ശതമാനമായി കുറഞ്ഞു. എന്നാൽ, 25.23 ശതമാനമാണ് പച്ചക്കറികളുടെ വില വർദ്ധന; ഇതിൽ ഉരുളക്കിഴങ്ങിന്റെ വില വർദ്ധന 107.70 ശതമാനമാണ്.


  • ഡിഎച്ച്എഫ്എൽ ലേലത്തിൽ ഓക് ട്രീയെക്കാൾ 250 കോടി കൂടുതൽ ഓഫർ ചെയ്ത് അദാനി

മുംബൈ: ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എൽ) മുഴുവൻ ഓഹരികളും സ്വന്തമാക്കാനുളള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങളെ എതിർത്ത് പിരാമൽ എന്റർപ്രൈസസ് ലിമിറ്റഡ് (പിഇഎൽ). ഡിഎച്ച്എഫ്എല്ലിന്റെ ആസ്തികൾ വിൽപ്പനയ്ക്ക് വയ്ക്കുന്ന ലേലത്തിൽ പിഇഎല്ലും പങ്കെ‌ടുക്കുന്നുണ്ട്.  

കമ്പനിയുടെ മുഴുവൻ പോര്ട്ട്ഫോളിയോയ്ക്കും ലേലം വിളിക്കാൻ തയ്യാറാണെന്ന് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് കഴിഞ്ഞ ദിവസം വായ്പാദാതാക്കളുടെ സമിതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിരാമൽ ഡിഎച്ച്എഫ്എല്ലിന്റെ വായ്പാദാതാക്കളു‌ടെ സമിതിക്ക് മുന്നിൽ എതിർപ്പ് ഉന്നയിച്ചത്. ഓക് ട്രീ ക്യാപിറ്റൽ, പിഇഎൽ തുടങ്ങിയ അനേകം കമ്പനികൾ ഡിഎച്ച്എഫ്എല്ലിനെ വാങ്ങാൻ രം​ഗത്തുണ്ട്. 


  • ബിപിസിഎൽ വിൽപ്പന: താ​ത്പ​ര്യപ​ത്ര സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള സമയം അ​വ​സാ​നി​ച്ചു

മും​​ബൈ: ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം കോ​​ർ​​പറേ​​ഷ​​ൻ ലി​​മി​​റ്റ​​ഡി​​ന്‍റെ (ബി​​പി​​സി​​എ​​ൽ) സ്വ​​കാ​​ര്യ​​വ​​ത്ക​​ര​​ണ ന​​ട​​പ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള താ​​ത്പ​​ര്യ​​പ​​ത്ര സ​​മ​​ർ​​പ്പ​​ണ​​ത്തി​​നു​​ള്ള അ​​വ​​സാ​​ന​​തീ​​യ​​തി ഇ​​ന്ന​​ലെ അ​​വ​​സാ​​നി​​ച്ചു. 

ലേ​​ല​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ഒ​​ന്നി​​ല​​ധി​​കം പേ​​ർ രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും അ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ലേ​​ക്കു പോ​​വു​​ക​​യാ​​ണെ​​ന്നും കേ​​ന്ദ്ര​​ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ ട്വീ​​റ്റ് ചെ​​യ്തു. ബി​​പി​​സി​​എ​​ൽ സ്വ​​കാ​​ര്യ​​വ​​ത്ക​​ര​​ണ​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള തു​​ഹി​​ൻ ക​​ന്ദ പാ​​ണ്ഡെ​​യും ഒ​​ന്നി​​ല​​ധി​​കം താ​​ത്പ​​ര്യ​​പ​​ത്ര​ങ്ങ​ൾ‌ ല​​ഭി​​ച്ച​​താ​​യി അ​​റി​​യി​​ച്ചു. എ​​ന്നാ​​ൽ ആ​​രൊ​​ക്കെ​​യാ​​ണ് താ​​ത്​​പ​​ര്യ പ​​ത്രം സ​​മ​​ർ​​പ്പി​​ച്ച​​തെ​​ന്നും എ​​ത്ര​​പേ​​രു​​ണ്ട് എ​​ന്ന​​തും ഇ​രു​വ​രും വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല.

അ​​തേ​​സ​​മ​​യം ബ്രി​​ട്ടീ​​ഷ് പെ​​ട്രോ​​ളി​​യം,ടോ​​ട്ട​​ൽ, സൗ​​ദി അ​​രാം​​കോ, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് തു​​ട​​ങ്ങി​​യ​ ക​ന്പ​നി​ക​ൾ താ​​ത്പ​​ര്യ​പ​ത്രം സ​​മ​​ർ​​പ്പി​​ച്ചി​​ട്ടി​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. നാ​ലു ക​ന്പ​നി​ക​ളാ​ണ് താ​ത്പ​ര്യ​പ​ത്രം സ​മ​ർ​പ്പി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. കോ​​വി​​ഡ് പ​​രി​​ഗ​​ണി​​ച്ച് താ​​ത്​​പ​​ര്യ​​പ​​ത്ര സ​​മ​​ർ​​പ്പ​​ണ​​ത്തി​​നു​​ള്ള കാ​​ലാ​​വ​​ധി മു​​ന്പ് നാ​​ലു പ്രാ​​വ​​ശ്യം നീ​​ട്ടി​​യി​​രു​​ന്നെ​​ങ്കി​​ലും 16 നു​​ശേ​​ഷം കൂ​​ടു​​ത​​ൽ സാ​​വ​​കാ​​ശം ന​​ല്കി​​ല്ലെ​​ന്ന് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നേ​​ര​​ത്തെ അ​​റി​​യി​​ച്ചി​​രു​​ന്നു. 


  • നിർത്തിവച്ച വിദേശ തൊഴിലാളി റിക്രൂട്മെന്റ് ഖത്തർ പുനരാരംഭിച്ചു

ദോഹ: വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് നടപടികൾ പുനരാരംഭിച്ചതോടെ രാജ്യത്തെ തൊഴിൽ മേഖല വീണ്ടും സജീവം. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച റിക്രൂട്മെന്റ് നടപടികൾ ഇന്നലെയാണ് പുനരാരംഭിച്ചത്.

ആദ്യ ഘട്ടത്തിൽ കമ്പനികളുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്. തൊഴിലാളികളുടെ അഭാവത്താൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത കമ്പനികൾക്ക് റിക്രൂട്മെന്റ് പുനരാരംഭിച്ചത് വലിയ ആശ്വാസമാണ്.


  • സംരംഭകർക്ക് 50 ലക്ഷം രൂപ വരെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ നിന്നും വായ്പ

ചീഫ് മിനിസ്റ്റേഴ്സ് എന്റർപ്രനർഷിപ് ഡവലപ്മെന്റ് പ്രോഗ്രാം (MEDP) േകരള ഫിനാൻഷ്യൽ കോർപറേഷനാണ് (െകഎഫ്സി) നടപ്പിലാക്കുന്നത്. അഞ്ചുവർഷത്തേക്കു ലക്ഷ്യം നിശ്ചയിച്ചുകൊണ്ടാണ് ഈ പദ്ധതിയുമായി നീങ്ങുന്നത്. കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കുകയും ചെയ്യും.

ലക്ഷ്യം

∙1000 സൂക്ഷ്മ–ചെറുകിട– ഇടത്തരം സംരംഭങ്ങളെ (MSME) വർഷംതോറും പുതിയതായി സൃഷ്ടിക്കുക.

∙10,000 സംരംഭകർക്കു സമഗ്രപരിശീലനം നൽകുക. 

∙5000 പുതുസംരംഭങ്ങളെ കേരളത്തിൽ ഉടനീളമായി അഞ്ചു വർഷത്തിനുള്ളിൽ ഈ പദ്ധതിയിലൂടെ വളർത്തിയെടുക്കുക. 


  • മാരുതി സുസുകി ഓൺലൈനിലൂടെ വിറ്റത് രണ്ട് ലക്ഷത്തിലേറെ കാറുകൾ

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസുകി ഓൺലൈൻ ചാനൽ വഴി വിറ്റത് രണ്ട് ലക്ഷത്തിലേറെ കാറുകൾ. രണ്ട് വർഷം മുൻപാണ് കമ്പനി ഓൺലൈൻ വഴി വിൽപ്പന ആരംഭിച്ചത്. ഇപ്പോൾ രാജ്യത്തെ ആയിരത്തിലേറെ ഡീലർഷിപ്പുകൾ ഓൺലൈൻ വിൽപ്പനയുടെ ഭാഗമാണ്.

2019 ഏപ്രിൽ മുതൽ ഇതുവരെ രണ്ട് ലക്ഷത്തിലേറെ കാറുകൾ വിൽക്കാനായെന്നാണ് കമ്പനി പറയുന്നത്. 21 ലക്ഷം പേർ ഇതിനോടകം ഡിജിറ്റൽ ചാനൽ വഴി കാറുകളുടെ വിവരങ്ങൾ തേടി ബന്ധപ്പെട്ടുവെന്നും കമ്പനി പറയുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ