NEWS

ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ (19/11/2020)

Newage News

19 Nov 2020

ബിസിനസ് ലോകത്തു നിന്നുമുള്ള ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകൾ വായനക്കാരുടെ മുന്നിലെത്തിക്കുന്ന ന്യൂജിന്റെ പ്രതിദിന വാർത്താപംക്തി - 'ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ'.


  • ജിഡിപി വളര്‍ച്ച പ്രവചനം മൂഡീസ് വീണ്ടും പരിഷ്‌കരിച്ചു

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച പ്രവചനം മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് വ്യാഴാഴ്ച പരിഷ്‌കരിച്ചു. സമ്പദ്വ്യവസ്ഥ 10.5 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം ഘട്ട സാമ്പത്തിക ഉത്തേജനം (ആത്മനിര്‍ഭര്‍ ഭാരത് 3.0 പാക്കേജ്) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് പുതിയ പരിഷ്‌കരണം.

കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ച 2.65 ട്രില്യണ്‍ രൂപയുടെ ഉത്തേജക പാക്കേജ്, ഇന്ത്യയുടെ ഉല്‍പാദന മേഖലയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കല്‍ പരിപോഷിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സി അറിയിച്ചു. ഉല്‍പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ (പിഎല്‍ഐ) നല്‍കുന്ന പദ്ധതി 10 മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് ഉല്‍പാദന മേഖലയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുമെന്നും സ്വകാര്യ നിക്ഷേപം പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മൂഡീസ് വ്യക്തമാക്കി.


  • വിവധ് സേ വിശ്വാസ് പദ്ധതി: പിരിച്ചെടുത്തത് 72,480 കോടി

ന്യൂഡൽഹി: നികുതി തർക്ക പരിഹാരത്തിനുള്ള വിവധ് സേ വിശ്വാസ് പദ്ധതിയിലൂടെ സർക്കാറിന് ഇതുവരെ നികുതിയായി ലഭിച്ചത് 72,480 കോടി. ഇതുപ്രകാരം 45,855 ഡിക്ലറേഷനുകളാണ് ലഭിച്ചത്. പൊതുമേഖല കമ്പനികൾ ഒരു ലക്ഷം കോടിയുടെ നികുതി തർക്കങ്ങൾ പദ്ധതി പ്രകാരം തീർപ്പാക്കി.

വിവധ് സേ വിശ്വാസ് പദ്ധതിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടിയിരുന്നു. കോവിഡിൻെറ പശ്ചാത്തലത്തിൽ 2021 മാർച്ച് 31 വരെയാണ് കാലാവധി നീട്ടിയത്. അതേസമയം ഡിസംബർ 31നകം ഇതുമായി ബന്ധപ്പെട്ട ഡിക്ലറേഷനുകൾ നൽകണം.

തർക്കത്തിലുള്ള നികുതി, പലിശ, പിഴ അല്ലെങ്കിൽ മറ്റ് ചാർജുകൾ എന്നിവ അടക്കുന്നതിനായാണ് വിവിധ് സേ വിശ്വാസ് പദ്ധതി അവതരിപ്പിച്ചത്. ഇതുപ്രകാരം തർക്കത്തിലുള്ള നികുതി പൂർണമായും അതിൻെറ പലിശ അല്ലെങ്കിൽ മറ്റ് ചാർജുകൾ എന്നിവ 25 ശതമാനവും അടച്ചാൽ മതിയാകും. നികുതി തർക്ക കേസുകളിൽ തുടർന്നുള്ള നടപടികളും  ഇല്ലാതാകും.


  • ലക്ഷ്മിവിലാസ് ബാങ്കിനെ ഏറ്റെടുക്കാൻ ഡിബിഎസ് ബാങ്ക്

മുംബൈ: നൂറുവര്ഷത്തിനടുത്ത് പ്രവര്ത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയില് വേഗത്തില് പ്രവര്ത്തനം വിപുലമാക്കുകയാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ ലക്ഷ്യമിടുന്നത്.

26 വര്ഷമായി ഇന്ത്യയില് സാന്നിധ്യമുണ്ടെങ്കിലും ഇപ്പോഴും ബാങ്കിന്റെ പ്രവര്ത്തനം 24 നഗരങ്ങളില് മാത്രമാണുള്ളത്. ലക്ഷ്മി വിലാസ് ബാങ്കിനാകട്ടെ 16 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 563 ശാഖകളുണ്ട്. അഞ്ച് എക്സ്റ്റെന്ഷന് കൗണ്ടറുകളും 974 എ.ടി.എമ്മുകളുമുണ്ട്. ഏറ്റെടുക്കല് സാധ്യമായാല് ഈ വിപുലമായ ശൃംഖല ഡി.ബി.എസ്. ബാങ്ക് ഇന്ത്യക്ക് രാജ്യത്ത് വലിയ കരുത്തായിമാറുമെന്നാണ് വിലയിരുത്തുന്നത്.

സിങ്കപ്പൂര് ആസ്ഥാനമായുള്ള ഡി.ബി.എസ്. ബാങ്കിന്റെ ഇന്ത്യന് ഉപസ്ഥാപനമാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ. 1994-ല് ആദ്യ ഓഫീസും അടുത്തവര്ഷം ആദ്യശാഖയും തുറന്നെങ്കിലും ഇന്ത്യന് വിഭാഗത്തിന് രൂപംനല്കുന്നത് 2019 മാര്ച്ചില് മാത്രമായിരുന്നു. 24 നഗരങ്ങളിലായി 27 ശാഖകള് ഇതിനകം തുറന്നിട്ടുണ്ട്.


  • അദാനിയുടെ ഖനന കമ്പനിക്ക് അയ്യായിരം കോടി രൂപ വായ്പ നല്‍കാനൊരുങ്ങി എസ്ബിഐ

മുംബൈ: ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഖനന കമ്പനിക്ക് അയ്യായിരം കോടി രൂപ വായ്പ നല്‍കാനൊരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബ്രവുസ് മൈനിങ് ആന്റ് റിസോര്‍സസ് എന്നാണ് ഈ കമ്പനിയുടെ പേര്. റിപ്പോര്‍ട്ടുകള്‍ പ്രകാരം എസ് ബി ഐയും അദാനി ഗ്രൂപ്പും തമ്മില്‍ വായ്പ ഇടപാട് അന്തിമ ഘട്ടത്തിലാണ്.

നേരത്തെ 2014 ല്‍ അദാനിക്ക് ഒരു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാന്‍ എസ് ബി ഐ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് വലിയ രാഷ്ട്രീയ വിവാദമായതോടെ അവസാന ഘട്ടത്തില്‍ വായ്പ നല്‍കേണ്ടെന്ന് എസ് ബി ഐ തീരുമാനിച്ചു. പ്രതിപക്ഷം വായ്പ കരാറിനെതിരെ രംഗത്ത് വന്നിരുന്നു.

നേരത്തെ സിറ്റി ബാങ്ക്, ഡോഷെ ബാങ്ക്, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ലന്റ്, എച്ച് എസ് ബി സി, ബാര്‍ക്ലെയ്സ് എന്നിവര്‍ അദാനിക്ക് വായ്പ കൊടുക്കാന്‍ വിസമ്മതിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനനം താഴേക്കാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.


  • ലോകത്തെ മികച്ച നോൺ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടർ സംവിധാനം: ഇന്ത്യയുടെ പരം സിദ്ധി AI സൂപ്പർ കമ്പ്യൂട്ടർ 63-ാമത് 

ന്യൂഡൽഹി: നോൺ ഡിസ്ട്രിബ്യൂട്ടഡ് വിഭാഗത്തിലെ ലോകത്തെ 500 മികച്ച സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ 63-ാമത് എത്തി ഇന്ത്യയുടെ പരം സിദ്ധി ഉന്നത ശേഷി നിർമ്മിതബുദ്ധി (HPC-AI) സൂപ്പർ കമ്പ്യൂട്ടർ. 2020 നവംബർ 16ന് പ്രഖ്യാപിച്ച ആഗോള റാങ്കിംഗിൽ ആണ് പരം ഈ നേട്ടം കൈവരിച്ചത്. ദേശീയ സൂപ്പർ കമ്പ്യൂട്ടർ ദൗത്യത്തിന് കീഴിൽ C-DAC ലാണ് ഈ സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിച്ചത്.

ആസ്ട്രോഫിസിക്സ്, മരുന്ന് വികസനം, കാലാവസ്ഥാപ്രവചനം തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ ഇതിലെ നിർമിതബുദ്ധി സഹായിക്കും. ജീനോം സീക്വൻസിംഗ്, മെഡിക്കല്‍ ഇമേജിങ്ങ്, വേഗത്തിലുള്ള സിമുലേഷനുകള്‍ തുടങ്ങിയവ സാധ്യമാക്കുന്നതിലൂടെ കോവിഡ്-19നെതിരായ ഗവേഷണ വികസന പ്രവർത്തനങ്ങളെ ശാക്തീകരിക്കാനും ഇത് സഹായിക്കും


  • അതിവേഗ ഇന്റർനെറ്റ്: ഇലോൺ മസ്കിന്റെ സ്പേസ്എക്സ് ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ലോകത്തെ അതിസമ്പന്നരിൽ പെട്ട ഇലോൺ മസ്കിൻ്റെ ഏറോസ്പേസ് കമ്പനി സ്പേസ്എക്സ് ഇന്ത്യയിലേക്ക്. സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് വഴി എല്ലാ ഗ്രാമങ്ങളിലും ഇൻ്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറോസ്പേസ് ഇന്ത്യൻ മാർക്കറ്റിലേക്ക് കടക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച അനുമതിക്കായി സ്പേസ്എക്സ് സംഘം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റാർലിങ്കിന് ട്രായ് അനുമതി നൽകുകയാണെങ്കിൽ 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം സാറ്റലൈറ്റുകൾ വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു.

ഏറോസ്പേസിൻ്റെ സ്റ്റാർലിങ്ക് ഇൻ്റർനെറ്റിന് മികച്ച വേഗതയുണ്ടെന്നാണ് വിവരം. സ്റ്റാർലിങ്കിൻ്റെ ബീറ്റാ ടെസ്റ്റിങ് നടക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഏറോസ്പേസ് നൽകുന്ന ഇൻ്റർനെറ്റ് വേഗം മികച്ചതാണെന്ന് റിപ്പോർട്ടുകൾ വന്നത്. 


  • 'കാര്‍ഡ്‌ലെസ് ഇഎംഐ'യുമായി ഐസിഐസിഐ ബാങ്ക്

തിരുവനന്തപുരം: ഐസിഐസിഐ ബാങ്ക് റീട്ടെയില്‍ സ്റ്റോറുകളില്‍ പണ ഇടപാടിനായി സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചു. 'ഐസിഐസിഐ ബാങ്ക് കാര്‍ഡ്‌ലെസ് ഇഎംഐ' സംവിധാനം മുന്‍കൂട്ടി അനുമതി ലഭിച്ച ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവരുടെ വാലറ്റിനോ, കാര്‍ഡുകള്‍ക്കോ പകരമായി മൊബൈല്‍ ഫോണും പാന്‍കാര്‍ഡും ഉപയോഗിച്ച് ഇഷ്ടമുള്ള ഉപകരണങ്ങള്‍ ലളിതമായ തവണ വ്യവസ്ഥയില്‍ വാങ്ങാന്‍ സൗകര്യം ചെയ്യുന്നു. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ മൊബൈല്‍ നമ്പര്‍, പാന്‍, ഒടിപി ഉപയോഗിച്ച് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെ പിഒഎസ് മെഷീനില്‍ പ്രത്യേക ചാര്‍ജൊന്നും കൂടാതെ ലളിതമായ തവണ വ്യവസ്ഥയിൽ ഇടപാട് നടത്താമെന്ന് ഐസിഐസിഐ ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി.


  • ലാഭമെടുപ്പിൽ കുരുങ്ങി ഓഹരി സൂചികകൾ

മുംബൈ: തുടര്ച്ചയായ ദിവസങ്ങളില് റെക്കോഡ് ഉയരംകുറിച്ച ഓഹരി സൂചികകള് ലാഭമെടുപ്പില് കുരുങ്ങി നഷ്ടത്തില് ക്ലോസ് ചെയ്തു. ഐടി, ധനകാര്യ ഓഹരികളാണ് വില്പന സമ്മര്ദംനേരിട്ടത്.

സെന്സെക്സ് 580.09 പോയന്റ് നഷ്ടത്തില് 43,599.96ലും നിഫ്റ്റി 166.60 പോയന്റ് താഴ്ന്ന് 12,771.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1179 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 1384 ഓഹരികള് നഷ്ടത്തിലുമായിരുന്നു. 156 ഓഹരികള്ക്ക് മാറ്റമില്ല.

എസ്ബിഐ, കോള് ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവര്ഗ്രിഡ് കോര്പ്, ഐടിസി, എന്ടിപിസി, ടാറ്റ സ്റ്റീല്, ടൈറ്റാന് കമ്പനി തുടങ്ങിയ ഓഹരികള് നേട്ടമുണ്ടാക്കുകയും ചെയ്തു.

നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനത്തോളം താഴ്ന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി സൂചികകള് ഒരുശതമാനം നഷ്ടത്തിലായി. അതേസമയം, ഊര്ജം, എഫ്എംസിജി സൂചികകള് നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


  • ചൈനീസ് ബാങ്കിന് ഓഹരികൾ വാഗ്‌ദാനം ചെയ്ത് നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ

ദില്ലി: നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ചൈനീസ് ബാങ്കായ ഐസിബിസിക്ക് ഓഹരികൾ വാഗ്ദാനം ചെയ്തു. എന്നാൽ തങ്ങൾക്ക് അനുവദിച്ച ഓഹരി ഭാഗം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഇന്റസ്ട്രിയൽ ആന്റ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

റിസർവ് ബാങ്ക് നിയന്ത്രണത്തിന് കീഴിലുള്ള 131 സ്ഥാപനങ്ങളിൽ ഒന്നാണ് ഈ ചൈനീസ് ബാങ്ക്. സെപ്തംബർ 18 നാണ് ഐസിബിസി അടക്കമുള്ള 131 പുതിയ ഓഹരി ഉടമകളെ പ്രത്യേക ഭേദഗതി വഴി അംഗീകരിച്ചത്. പ്രൈവറ്റ് പ്ലേസ്മെന്റ് നടപടികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നാണ് എൻപിസിഐയുടെ വിശദീകരണം.

ഐസിബിസി അടക്കമുള്ള അഞ്ച് വിദേശ ബാങ്കുകൾക്ക് അഞ്ച് ശതമാനത്തിൽ താഴെ ഓഹരികളാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഐസിബിസി മറുപടി നൽകാത്തതിനാൽ എൻപിസിഐ ഇതുവരെ ഓഹരികൾ അവർക് ഇഷ്യൂ ചെയ്തിട്ടുമില്ല.


  • സംസ്ഥാനത്ത് സ്വർണ്ണവില കുറയുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില കുറയുന്നു. പത്ത് ദിവസത്തിനിടെ പവന് 1,280 രൂപയാണ് കുറഞ്ഞത്. കൊവിഡ് പ്രതിസന്ധി സാരമായി ബാധിച്ചതിനാൽ സംസ്ഥാനത്ത് ഇപ്പോഴും സ്വർണ്ണവിപണി മന്ദഗതിയിലാണ്. ഓഗസ്റ്റ് 7 നാണ് സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിലെത്തിയത്. ഒരു പവന് 42,000 രൂപയായിരുന്നു അന്ന് വില. സെപ്റ്റംബർ 24 നാണ് സ്വർണ്ണവില ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. പവന് 36,720 ആയിരുന്നു അന്നത്തെ വില. ഇന്നത്തെ വില പവന് 37,600 ആണ്.

ദീപാവലി സീസണിൽ ദേശീയ വിപണിയിൽ ഉണർവ്വ് പ്രകടമായിരുന്നു. എന്നാൽ സംസ്ഥാനത്ത് സ്വർണ്ണവിപണി കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 50 ശതമാനം ഇടിഞ്ഞതായി വ്യാപാരികൾ പറയുന്നു. കല്ല്യാണങ്ങൾ പലതും മാറ്റി വെച്ചതും കുറഞ്ഞ പങ്കാളിത്തതിൽ ചടങ്ങ് മാത്രമായതോടെ സ്വർണ്ണം സമ്മാനമായി നൽകുന്നത് കുറഞ്ഞതും വിപണിയെ ബാധിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ