NEWS

ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ (20/11/2020)

Newage News

20 Nov 2020

ബിസിനസ് ലോകത്തു നിന്നുമുള്ള ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകൾ വായനക്കാരുടെ മുന്നിലെത്തിക്കുന്ന ന്യൂജിന്റെ പ്രതിദിന വാർത്താപംക്തി - 'ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ'.


  • രാജ്യത്ത് നോട്ടുകളുടെ വിനിമയത്തില്‍ വര്‍ധന

മുംബൈ: രാജ്യത്ത് വിനിമയത്തിനായി വിപണിയിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍. നവംബര്‍ 13-ന് അവസാനിച്ച ആഴ്ചയിലെ റിസര്‍വ് ബാങ്ക് കണക്കനുസരിച്ചാണിത്. പത്തു വര്‍ഷത്തിനിടയില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ ഏറ്റവും ഉയര്‍ന്നനില കൂടിയാണിത്. 2016 നവംബറില്‍ രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ നോട്ടിടപാടുകള്‍ കുറയ്ക്കുക കൂടി ലക്ഷ്യമാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അന്ന് 17.97 ലക്ഷം കോടി രൂപയുടെ കറന്‍സിയായിരുന്നു വിനിമയത്തിലുണ്ടായിരുന്നത്. എന്നാല്‍, നാലുവര്‍ഷം പിന്നിടുമ്പോള്‍ ഇതില്‍ 54 ശതമാനം (പത്തുലക്ഷം കോടി രൂപയ്ക്കടുത്ത്) വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, ഡിജിറ്റല്‍ ഇടപാടുകളിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഒക്ടോബറില്‍ യു.പി.ഐ. ഇടപാടുകളുടെ എണ്ണം ആദ്യമായി 200 കോടി കവിഞ്ഞിരുന്നു. വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഇതുവരെ 22.4 ശതമാനം വളര്‍ച്ചയുണ്ടായി. കഴിഞ്ഞവര്‍ഷമിത് 12.6 ശതമാനം മാത്രമായിരുന്നു. ദീപാവലി ഉള്‍പ്പെടെ ഉത്സവകാല വിപണിയുടെ ആവശ്യം കണക്കാക്കി നവംബര്‍ 13-ന് അവസാനിച്ച ആഴ്ചയില്‍ 43,846 കോടി രൂപയുടെ പുതിയ കറന്‍സി വിപണിയിലെത്തിച്ചതായി ആര്‍.ബി.ഐ. പറയുന്നു. സെപ്റ്റംബര്‍ 11-ന് അവസാനിച്ച ആഴ്ചയിലാണ് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യം 26 ലക്ഷം കോടി കടന്നത്. 2020 മാര്‍ച്ച് 31-ന് ഇത് 24.47 ലക്ഷം കോടി രൂപയായിരുന്നു.


  • വായ്പ മൊറട്ടോറിയം: സാധ്യമാവുന്നതിന്റെ പരമാവധി ചെയ്തു: കേന്ദ്രസർക്കാർ

ന്യൂഡൽഹി: സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും, വിവിധ മേഖലകളിൽ സാധ്യമാവുന്നതിന്റെ പരമാവധി  ചെയ്തുകഴിഞ്ഞെന്നു വായ്പ മൊറട്ടോറിയം കേസിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കൂട്ടുപലിശ ഇളവ്  ആവശ്യപ്പെട്ടുള്ള ഏതാനും ഹർജികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. ഊർജ ഉൽപാദക അസോസിയേഷന്റെയും മറ്റും ഹർജികളിൽ അടുത്തയാഴ്ച വാദം തുടരും.

പണ നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ഉചിതമല്ലെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത വീണ്ടും കോടതിയിൽ പറഞ്ഞു. ആശ്വാസ പാക്കേജുകളും വിവിധ പദ്ധതികളും വിദഗ്ധരുടെ സഹായത്തോടെ തയാറാക്കി നടപ്പാക്കുകയാണ്. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.

വിവിധ മേഖലകളിലെ പ്രതിസന്ധിയെക്കുറിച്ചു സർക്കാരിനു ധാരണയുണ്ട്. എന്നാൽ, ഇതുവരെ ചെയ്തതിൽ കൂടുതൽ സാധ്യമല്ല.

ചെറുകിട വായ്പകളും മറ്റും പുനഃക്രമീകരിക്കാൻ ബാങ്കുകൾ നടപടിയെടുക്കുന്നുണ്ട്. കോവിഡ് ബന്ധിത സമ്മർദ്ദങ്ങൾ വിദഗ്ധ സമിതി പരിശോധിച്ചിട്ടുണ്ട്. 


  • ഫ്യൂച്ചർ ഗ്രൂപ്പ് - റിലയൻസ് ഇടപാട്: റിലയൻസിന് അനുകൂല തീരുമാനവുമായി കോംപറ്റീഷൻ കമ്മീഷൻ 

മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പ്-റിലയൻസ് റീട്ടെയിൽ ഓഹരി ഇടപാടിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നൽകി. "ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, മൊത്തവ്യാപാര, ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് ബിസിനസുകൾ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡും റിലയൻസ് റീട്ടെയിൽ, ഫാഷൻ ലൈഫ് സ്റ്റൈൽ ലിമിറ്റഡും ഏറ്റെടുത്ത നടപടിക്ക് കമ്മീഷൻ അംഗീകാരം നൽകി, ”സിസിഐ ട്വീറ്റിൽ പറഞ്ഞു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ സംരംഭങ്ങളെ 24,713 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബിഗ് ബസാർ, എഫ്ബിബി, ഈസിഡേ, സെൻട്രൽ, ഫുഡ്ഹാൾ സംരംഭങ്ങളിലെ 1,800 സ്റ്റോറുകൾ ഇതോടെ റിലയൻസ് റീട്ടെയിലിന്റെ പക്കലാകും. ഇന്ത്യയിലെ 420 നഗരങ്ങളിൽ വ്യാപിച്ചിരിക്കുന്ന ബിസിനസ് ചെയിനാണ് ഇതിലൂ‌ടെ റിട്ടെയിലിന്റെ ഭാഗമാകുന്നത്. ഫ്യൂച്ചർ ഗ്രൂപ്പ് മേൽപ്പറഞ്ഞ ബിസിനസുകൾ നടത്തുന്ന ചില കമ്പനികളെ ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡിൽ (FEL) ലയിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഏറ്റെടുക്കൽ നടക്കുന്നത്.


  • പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡല്ഹിയില് പെട്രോള് ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിനാകട്ടെ 22 പൈസയും.

ഇതോടെ ഡല്ഹിയില് പെട്രോള് വില 81.06 രൂപയില് നിന്ന് 81.23 രൂപയായി. ഡീസലിനാകട്ടെ ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഒരു ലിറ്റര് പെട്രോള് ലഭിക്കാന് 81.68 രൂപയാണ് മുടക്കേണ്ടത്. ഡീസലിനാകട്ടെ 74.85 രൂപയും.

ആഗോള വിപണിയില് അസംസ്കൃത വിലയിലുണ്ടായ വര്ധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാന് കാരണമായി പറയുന്നത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

ബിഹാറിലെ തിരഞ്ഞെടുപ്പുകാരണം വിലവര്ധന ഏറെക്കാലം നിര്ത്തിവെച്ചതാണെന്നും ആരോപണമുയര്ന്നിരുന്നു.


  • രാജ്യവ്യാപകമായി എൽഎൻജി സ്റ്റേഷനുകൾ: വരാനിരിക്കുന്നത് 10,000 കോടിയുടെ നിക്ഷേപം

മുംബൈ: രാജ്യത്ത് ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി)സ്റ്റേഷനുകൾ സ്ഥാപിക്കുന്നതുവഴി അടുത്ത മൂന്നു വർഷത്തിനുള്ളിൽ 10,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. മൂന്നു വർഷംകൊണ്ട് 1000 എൽഎൻജി സ്റ്റേഷനുകൾ നിർമിക്കാനാണു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ 50 എൽഎൻജി സ്റ്റേഷനുകളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഡീസലിനെ അപേക്ഷിച്ച് എൽഎൻജിക്ക് 40 ശതമാനം വിലക്കുറവുണ്ട്. മാത്രമല്ല ,കാർബണ്‍ ബഹിർഗമനം തീർത്തും കുറവാണ്. വലിയ ബസുകളിലും ട്രക്കുകളിലുമൊക്കെ ഇന്ധനമായി എൽഎൻജി ഉപയോഗിക്കുന്നതുവഴി വലിയതോതിൽ ചെലവും മലിനീകരണവും കുറയ്ക്കാനാകും. കൂടുതൽ പ്രോത്സാഹനം നൽകി 2030 ഓടെ രാജ്യത്തിന്‍റെ മൊത്ത ഉൗർജ ഉപയോഗത്തിന്‍റെ 15 ശതമാനം എൽഎൻജി ഇന്ധനത്തിൽനിന്നുള്ളതാക്കി മാറ്റാനാണുസർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ ഇത് 6.2 ശതമാനമാണ്.


  • ലക്ഷ്‌മി വിലാസ് ബാങ്ക് ലയനം: നടപടികൾ റദ്ദാക്കണമെന്ന് നിക്ഷേപകർ

കൊച്ചി: മൂലധന, ഭരണ പ്രതിസന്ധിയിലകപ്പെട്ട്, റിസർവ് ബാങ്കിന്റെ മോറട്ടോറിയം നടപടിക്ക് വിധേയമായ ലക്ഷ്‌മി വിലാസ് ബാങ്കിനെ വിദേശ ബാങ്കിൽ ലയിപ്പിക്കുന്നതിനെ എതിർത്ത് നിക്ഷേപകർ. ലയന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ റിസർവ് ബാങ്കിനെ സമീപിക്കും.

കഴിഞ്ഞ 17നാണ് റിസർവ് ബാങ്കിന്റെ ശുപാർശ പ്രകാരം കേന്ദ്ര ധനമന്ത്രാലയം ചെന്നൈ ആസ്ഥാനമായുള്ള ലക്ഷ്‌മി വിലാസ് ബാങ്കിനുമേൽ മോറട്ടോറിയം പ്രഖ്യാപിച്ചത്. ഡിസംബർ 16 വരെയാണ് മോറട്ടോറിയം. ഇക്കാലയളവിൽ ഇടപാടുകാർക്ക് പരമാവധി 25,000 രൂപയേ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാനാകൂ.

ബാങ്കിനെ സിംഗപ്പൂർ ആസ്ഥാനമായുള്ള ഡി.ബി.എസ് സിംഗപ്പൂരിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഡി.ബി.എസ് ബാങ്ക് ഇന്ത്യയിൽ ലയിപ്പിക്കുമെന്നും ഇതിനുള്ള കരട് പദ്ധതി തയ്യാറായെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. റിസർവ് ബാങ്കും കേന്ദ്രവും പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് ബാങ്കിന്റെ നിക്ഷേപകരും ലയനത്തെ കുറിച്ച് അറിഞ്ഞത്; സൂചനകളൊന്നും നൽകിയിരുന്നില്ല.


  • മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: നിര്‍മാണക്കരാര്‍ എല്‍ ആന്റ് ടിയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ അഥവാ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലാണ് പദ്ധതി വരുന്നത്. എന്തായാലും ഈ പദ്ധതി മുന്നോട്ട് തന്നെയാണ് എന്നാണ് വിവരം. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വന്‍ നിര്‍മാണക്കരാര്‍ തങ്ങള്‍ക്ക് ലഭിച്ചതായി നിര്‍മാണ മേഖലയിലെ വമ്പന്‍മാരായ എല്‍ ആന്റ് ടി (ലാര്‍സന്‍ ആന്‍ഡ് ടോബ്രോ) വ്യക്തമാക്കി.

മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കാണ് അതിവേഗ തീവണ്ടി പാത നിര്‍മിക്കുന്നത്. നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന് കീഴില്‍ ആണ് പദ്ധതി. എംഎഎച്ച്എസ്ആര്‍ ( മുംബൈ- അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍) എന്ന പദ്ധതി തന്നെയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി എന്ന് അറിയപ്പെടുന്നത്.

വന്‍കിട നിര്‍മാണ കമ്പനിയായ എല്‍ ആന്റ് ടി ആണ് ഇപ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലെ വലിയ നിര്‍മാണക്കരാര്‍ തങ്ങള്‍ക്ക് ലഭിച്ചു എന്ന് വ്യക്തമാക്കിയിട്ടുള്ളത്. എംഎഎച്ച്എസ്ആറിന്റെ 87.57 കിലോമീറ്റര്‍ സ്ട്രച്ചിന്റെ നിര്‍മാണക്കരാര്‍ ആണ് എല്‍ ആന്റ് ടിയ്ക്ക് ലഭിച്ചിരിക്കുന്നത്. എത്ര രൂപയുടെ നിര്‍മാണ കരാര്‍ ആണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത് എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഏഴായിരം കോടി രൂപ മൂല്യം വരുന്നതാണ് ഈ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍.


  • ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച പ്രവചനം ഉയര്‍ത്തി ബാര്‍ക്ലേസ്

ന്യൂഡൽഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 2022 ലെ സാമ്പത്തിക വളര്‍ച്ച 7 ശതമാനത്തില്‍ 8.5 ശതമാനമായി ബാര്‍ക്ലേസ് ഉയര്‍ത്തി. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷിച്ചതിലും വേഗത്തില്‍ സാധാരണ നിലയിലേക്ക് എത്തുമെന്ന് ബാര്‍ക്ലേസ് പറഞ്ഞു.

കൊറോണ വൈറസ് മഹാമാരിയുടെ ഇന്ത്യയിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണ 90 ലക്ഷത്തോട് അടുത്തു കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്കുശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. എന്നാല്‍ സെപ്റ്റംബര്‍ പകുതിയോടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞു.


  • നഷ്ടത്തില്‍നിന്ന് തിരിച്ചുകയറി ഓഹരി സൂചികകള്‍

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തില് നിന്ന് ഓഹരി സൂചികകള് തിരിച്ചുകയറി. ധനകാര്യം, എഫ്എംസിജി, ഐടി ഓഹരികളിലെ നേട്ടമാണ് വിപണിക്ക് കരുത്തായത്.

സെന്സെക്സ് 282.29 പോയന്റ് നേട്ടത്തില് 43,882.25ലും നിഫ്റ്റി 87.30 പോയന്റ് ഉയര്ന്ന് 12,859ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബജാജ് ഫിന്സര്വ്, ടൈറ്റാന് കമ്പനി, ഗെയില്, ബജാജ് ഫിനാന്സ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്ടെല്, ഗ്രാസിം, എന്ടിപിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

റിലയന്സ്, അദാനി പോര്ട്സ്, ഇന്ഡസിന്ഡ് ബാങ്ക്, സണ് ഫാര്മ, ഒഎന്ജിസി, ആക്സിസ് ബാങ്ക്, കോള് ഇന്ത്യ, ഹിന്ദുസ്ഥാന് യുണിലിവര്, സിപ്ല, എല്ആന്ഡ്ടി തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.85ശതമാനവും സ്മോള് ക്യാപ് സൂചിക 1.2ശതമാനവും നേട്ടമുണ്ടാക്കി.


  • ജെറ്റ് എയർവേയ്സ് 2021 ഏപ്രിലിൽ പറന്നേക്കും

ന്യൂഡൽഹി: ജെറ്റ് എയർവേയ്സ് പുനരുജ്ജീവന പദ്ധതിക്കു ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചാൽ 2021 ഏപ്രിൽ മുതൽ സർവീസ് ആരംഭിച്ചേക്കും. ആദ്യ വർഷം 20 വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര സർവീസ് നടത്താനാണ്  പുതിയ ഉടമകളായ യുകെ കമ്പനിയായ കാർലോക് ക്യാപിറ്റലും യുഎഇ വ്യവസായി മുരാരി ലാൽ ജലനും ചേർന്ന കൺസോർഷ്യത്തിന്റെ തീരുമാനമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. ഇപ്പോൾ 12 വിമാനങ്ങളാണ് കമ്പനിക്കുള്ളത്. ഇതു വിറ്റു പുതിയ വിമാനങ്ങൾ വാങ്ങാനാണ് ആലോചന.

5 വർഷം കൊണ്ട് 100 വിമാനങ്ങളാക്കാനും രാജ്യാന്തര സർവീസ് പുനരാരംഭിക്കാനും ലക്ഷ്യമിടുന്നു. കടം നൽകിയ ബാങ്കുകൾക്കെല്ലാം കൂടി തത്തുല്യ തുകയ്ക്ക് ആനുപാതികമായി എയർലൈൻസിൽ 9.5%വും പ്രിവിലജ് യാത്രാപദ്ധതിയായ ഇന്റർമൈൽസിൽ 7.5% ഓഹരിയും നൽകുമെന്നാണ് ട്രൈബ്യൂണലിനു സമർപ്പിച്ച പദ്ധതിയിലുള്ളത്. സാമ്പത്തിക പരാധീനതയിൽ വീണുപോയ ജെറ്റ് എയർവേയ്സിന്റെ 40,000 കോടിയോളം വരുന്ന ബാധ്യതകളും പുതിയ ഉടമകൾക്ക് ഏറ്റെടുക്കേണ്ടി വരും. എസ്ബിഐ, യെസ് ബാങ്ക്, പിഎൻബി, ഐ‍ഡിബിഐ എന്നിവർക്കു മാത്രം 25,000 കോടിയിലേറെ നൽകാനുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ