NEWS

ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ (21/11/2020)

Newage News

21 Nov 2020

ബിസിനസ് ലോകത്തു നിന്നുമുള്ള ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകൾ വായനക്കാരുടെ മുന്നിലെത്തിക്കുന്ന ന്യൂജിന്റെ പ്രതിദിന വാർത്താപംക്തി - 'ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ'.


  • തൊഴിൽ നിയമഭേദഗതിയുടെ കരട് കേന്ദ്രസർക്കാർ പുറത്തുവിട്ടു 

ദില്ലി: രാജ്യത്തെ നിയമങ്ങളെല്ലാം ഒന്നൊന്നായി പൊളിച്ചുപണിയുകയാണ് കേന്ദ്രസർക്കാർ.  തൊഴിൽ നിയമങ്ങളിൽ വരുത്തിയ വൻ നയമാറ്റത്തിന് പിന്നാലെ ഇപ്പോഴിതാ ദിവസം 12 മണിക്കൂർ ജോലി എന്ന പുതിയ നിയമവും അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്രം.

ഇതിന്റെ കരട് വിജ്ഞാപനം പുറത്തുവിട്ടു. നേരത്തെ ഉണ്ടായിരുന്ന ഒൻപത് മണിക്കൂർ ജോലിയിൽ നിന്ന് 12 മണിക്കൂർ ജോലി എന്നാണ് പുതിയ നിബന്ധന. ഒരു മണിക്കൂർ വിശ്രമം അടക്കമാണ് പുതിയ നിർദ്ദേശം. നിലവിലുള്ള 13 നിയമങ്ങളെ കൂട്ടിയോജിപ്പിച്ചാണ് കേന്ദ്രം നിലവിലെ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത്.

ഒരു ദിവസത്തെ പ്രവർത്തി സമയം 12 മണിക്കൂർ ദീർഘിപ്പിക്കാമെന്നാണ് നിബന്ധന. എന്നാലും ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ഒരു തൊഴിലാളിയെയും ജോലി ചെയ്യിപ്പിക്കരുതെന്നും കരട് നിർദ്ദേശത്തിൽ പറയുന്നു. കരട് നിർദ്ദേശത്തിൽ പൊതുജനത്തിന് അഭിപ്രായം അറിയിക്കാൻ 45 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.


  • ബാങ്ക് ഉടമസ്ഥതയിൽ വൻ പരിഷ്കാരം നിർദേശിച്ച് റിസർവ് ബാങ്ക് സമിതി

ന്യൂഡൽഹി: വൻകിട കോർപറേറ്റ്, വ്യവസായ സ്ഥാപനങ്ങളെ ബാങ്കുകളുടെ പ്രമോട്ടർമാരാക്കാവുന്നതാണെന്ന് റിസർവ് ബാങ്കിന്റെ ആഭ്യന്തര സമിതി ശുപാർശ ചെയ്തു. വായ്പ സംബന്ധിച്ചുൾപ്പെടെ പ്രശ്നങ്ങളൊഴിവാക്കാൻ ഇതിനായി ബാങ്കിങ് നിയന്ത്രണ നിയമം (1949) ഭേദഗതി ചെയ്യണമെന്നു സമിതി വ്യക്തമാക്കി.പ്രമോട്ടർമാരുടെ ഒാഹരി നിലവിലെ 15 ശതമാനത്തിൽനിന്ന് 26 ശതമാനമാക്കാം. പ്രമോട്ടർമാർ അല്ലാത്തവരുടെ ഒാഹരി 15 ശതമാനമെന്നു നിജപ്പെടുത്തണം. മികച്ച രീതിയിൽ പ്രവർത്തിക്കുന്നതും 50,000 കോടി രൂപയെങ്കിലും ആസ്തിയുള്ളതുമായ ബാങ്കിങ് ഇതര ധനകാര്യ കമ്പനികളെ (എൻബിഎഫ്സി) ബാങ്കുകളാക്കി മാറ്റാം. 10 വർഷമെങ്കിലും പ്രവർത്തനമുള്ളവയെയാണ് പരിഗണിക്കേണ്ടത്. കോർപറേറ്റ് സ്ഥാപനങ്ങളുടെ എൻബിഎഫ്സികളെയും  പരിഗണിക്കാം. 


  • നികുതി വെട്ടിപ്പ്: രാജ്യത്തിന് പ്രതിവര്‍ഷം നഷ്ടമാകുന്നത് 75,000 കോടി രൂപ

ആഗോളതലത്തിലുള്ള നികുതി വെട്ടിപ്പുകള് മൂലം രാജ്യത്തിന് പ്രതിവര്ഷമുള്ള നഷ്ടം 75,000 കോടി രൂപ(10.3 ബില്യണ് ഡോളര്.

അന്താരാഷ്ട്ര കോര്പ്പറേറ്റ് നികുതി, വ്യക്തിഗത നികുതി എന്നീമേഖലകളിലുള്ള തട്ടിപ്പിലൂടെയാണ് സര്ക്കാരിന് ഇത്രയുംതുക നഷ്ടമാകുന്നത്. സ്റ്റേറ്റ് ഓഫ് ടാക്സ് ജസ്റ്റിസ് പുറത്തുവിട്ട റിപ്പോര്ട്ടിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

എംഎന്സികളും വ്യക്തികളും നികുതി വെട്ടിക്കുന്നതുമൂലം ആഗോള നികുതിയിനത്തില് വര്ഷംതോറും 42700 കോടി ഡോളറിലധികം നഷ്ടം രാജ്യത്തിനുണ്ടാകുന്നുണ്ടെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു.


  • ആഗോള തൊഴിൽ ഭൂപടത്തിൽ മികച്ച നേട്ടവുമായി ഇന്ത്യ

ദില്ലി: ആഗോള തൊഴിൽ ഭൂപടത്തിൽ പത്ത് വർഷത്തിനിടെ ഇന്ത്യ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയതായി സർവേ ഫലം. ഗ്ലോബൽ എംപ്ലോയബിലിറ്റി റാങ്കിങ് ആന്റ് സർവേ 2020 പ്രകാരം ഇന്ത്യ ഇപ്പോൾ 15-ാം സ്ഥാനത്താണ്. 2010 ൽ 23-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ലോകത്തിലെ ആദ്യ 250 മികച്ച സർവകലാശാലകളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ സർവകലാശാലകളുടെ കൂടി പ്രവർത്തന മികവാണ് ഈ നേട്ടത്തിന് കാരണം. ടൈംസ് ഹയർ എജുക്കേഷനും ഫ്രഞ്ച് കൺസൾട്ടൻസി ഗ്രൂപ്പായ എമർജിങും ചേർന്നാണ് സർവേ നടത്തിയത്. 


  • പ്രധാനമന്ത്രിയുടെ പരിഷ്‌കാരങ്ങള്‍ വേഗത്തിലുള്ള വളര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് മുകേഷ് അംബാനി

മുംബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ധീരമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ അതിവേഗ വളര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും രാജ്യത്തെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനി. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റി (പിഡിപിയു) വിദ്യാര്‍ത്ഥികളുടെ കൊണ്‍വെക്കേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ഇന്ത്യയുടെ വളര്‍ച്ച ലോക ശ്രദ്ധയില്‍ കൊണ്ടുവന്നു. മോദിയുടെ ആത്മവിശ്വാസവും ബോധ്യവും രാജ്യത്തെയാകെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട ധീരമായ സാമ്പത്തിര പരിഷ്‌കാരങ്ങള്‍ വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വേഗത്തിലുള്ള വളര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് എനിക്കുറപ്പുണ്ട്-അംബാനി പറഞ്ഞു.


  • ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി റേറ്റിങ് ഏജൻസികൾ

മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്പത്തിക പാക്കേജുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുമ്പ് കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ മെച്ചപ്പെടുമെന്ന് വിവിധ റേറ്റിങ് ഏജൻസികൾ. കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് ആദ്യപാദത്തിൽ 24 ശതമാനത്തിനടുത്ത് ജി.ഡി.പി. ചുരുങ്ങിയിരുന്നു. എന്നാൽ, രണ്ടാം പാദത്തിൽ ഇത് കുറയുമെന്നും മൂന്നാം പാദത്തിൽതന്നെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തിയേക്കുമെന്നുമെല്ലാമാണ് വിലയിരുത്തൽ.

നടപ്പു സാമ്പത്തികവർഷം രണ്ടാം പാദത്തിൽ ജി.ഡി.പി. ഇടിവ് 10.7 ശതമാനത്തിലൊതുങ്ങുമെന്ന് എസ്.ബി.ഐ. റിസർച്ച് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചു. നേരത്തേ 12.5 ശതമാനംവരെ ഇടിവുണ്ടാകുമെന്ന് കണക്കാക്കിയ സ്ഥാനത്താണിത്. വിവിധ മേഖലകളിൽ നഷ്ടം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭീഷണികൾ നിലനിൽക്കുന്നതായി എസ്.ബി.ഐ.യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. രണ്ടാം പാദത്തിൽ 9.5 ശതമാനം ഇടിവാണ് ഇക്രയുടെ അനുമാനം.


  • വ്യവസായഭദ്രതാ പദ്ധതിയിൽ 6 മാസത്തിനിടെ വായ്പ അനുവദിച്ചത് 25 കോടി രൂപ മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്നു പ്രതിസന്ധിയിലായ ചെറുകിട–ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വ്യവസായഭദ്രതാ പദ്ധതിയിൽ 6 മാസത്തിനിടെ വായ്പ അനുവദിച്ചത് 25 കോടി രൂപ മാത്രം. 18 സംരംഭകർക്കായി കൈമാറിയത് 20 കോടി രൂപ.കോവിഡിനെത്തുടർന്ന് അടച്ചുപൂട്ടിയ സംരംഭകർക്ക് സഹായം ലഭ്യമാക്കാൻ കഴിഞ്ഞ മേയിലാണ് സർക്കാർ 3434 കോടി രൂപയുടെ വ്യവസായ ഭദ്രതാ പാക്കേജ് പ്രഖ്യാപിച്ചത്. 

സംരംഭകർക്ക് ഭൂമി അനുവദിക്കുന്നതിലെ ഇളവുകളും കോമൺ ഫെസിലിറ്റി ചാർജിൽ 3 മാസത്തെ ഇളവുകളും കെഎസ്ഐഡിസി വായ്പയെടുത്തവർക്കുള്ള പിഴസംഖ്യയിലെ ഇളവുകളും ഉൾപ്പെടെ 17 വിഭാഗത്തിൽപെട്ട സഹായങ്ങളാണു പ്രഖ്യാപിച്ചത്. കെഎസ്ഐഡിസിയിൽ നിന്നു വായ്പയെടുത്ത സംരംഭകർക്ക് 8% പലിശനിരക്കിൽ 2 കോടി രൂപ വരെയാണ് അധിക വായ്പയായി അനുവദിക്കുന്നത്.


  • രാജ്യത്ത് നോട്ടുകളുടെ വിനിമയത്തില്‍ വര്‍ധന

മുംബൈ: രാജ്യത്ത് വിനിമയത്തിനായി വിപണിയിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍. നവംബര്‍ 13-ന് അവസാനിച്ച ആഴ്ചയിലെ റിസര്‍വ് ബാങ്ക് കണക്കനുസരിച്ചാണിത്. പത്തു വര്‍ഷത്തിനിടയില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ ഏറ്റവും ഉയര്‍ന്നനില കൂടിയാണിത്. 2016 നവംബറില്‍ രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ നോട്ടിടപാടുകള്‍ കുറയ്ക്കുക കൂടി ലക്ഷ്യമാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അന്ന് 17.97 ലക്ഷം കോടി രൂപയുടെ കറന്‍സിയായിരുന്നു വിനിമയത്തിലുണ്ടായിരുന്നത്. എന്നാല്‍, നാലുവര്‍ഷം പിന്നിടുമ്പോള്‍ ഇതില്‍ 54 ശതമാനം (പത്തുലക്ഷം കോടി രൂപയ്ക്കടുത്ത്) വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, ഡിജിറ്റല്‍ ഇടപാടുകളിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഒക്ടോബറില്‍ യു.പി.ഐ. ഇടപാടുകളുടെ എണ്ണം ആദ്യമായി 200 കോടി കവിഞ്ഞിരുന്നു. വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഇതുവരെ 22.4 ശതമാനം വളര്‍ച്ചയുണ്ടായി. കഴിഞ്ഞവര്‍ഷമിത് 12.6 ശതമാനം മാത്രമായിരുന്നു. ദീപാവലി ഉള്‍പ്പെടെ ഉത്സവകാല വിപണിയുടെ ആവശ്യം കണക്കാക്കി നവംബര്‍ 13-ന് അവസാനിച്ച ആഴ്ചയില്‍ 43,846 കോടി രൂപയുടെ പുതിയ കറന്‍സി വിപണിയിലെത്തിച്ചതായി ആര്‍.ബി.ഐ. പറയുന്നു. സെപ്റ്റംബര്‍ 11-ന് അവസാനിച്ച ആഴ്ചയിലാണ് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യം 26 ലക്ഷം കോടി കടന്നത്. 2020 മാര്‍ച്ച് 31-ന് ഇത് 24.47 ലക്ഷം കോടി രൂപയായിരുന്നു.


  • ട്വിറ്ററിനെതിരെ പാർലിമെന്ററി സമിതി റിപ്പോർട്ട്

ഡൽഹി : ട്വിറ്ററിനോട് നിലപാട് കടുപ്പിച്ച് പാർലമെന്ററി സമിതി. ട്വിറ്റർ മാധ്യമം അഥവ പ്ലാറ്റ്‌ഫോം മാത്രമാണെന്ന ട്വിറ്ററിന്റെ വാദം തള്ളി സമതി. ട്വിറ്റർ പ്രസാധകർ അതായത് പബ്ലിഷർ എന്ന വ്യാഖ്യാനത്തിന്റെ പരിധിയിൽ വരുമെന്നും സമിതി പറഞ്ഞു.

അതുകൊണ്ട് തന്നെ അപകീർത്തികരവും രാജ്യവിരുദ്ധവുമായ ഉള്ളടക്കങ്ങൾക്ക് ട്വിറ്ററിന് ബാധ്യത ഉണ്ടെന്നും സമിതി പറഞ്ഞു.


  • നെറ്റ്ഫ്ലിക്സ് 2 ദിവസത്തേക്ക് സൗജന്യമായി ഉപയോഗിക്കാൻ അവസരം

2 ദിവസത്തേക്ക് സൗജന്യമായി നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ അവസരം. ഇന്ത്യയിലെ ഉപഭോക്താക്കൾക്കാണ് 48 മണിക്കൂർ നേരം തങ്ങളുടെ ഉള്ളടക്കങ്ങൾ സൗജന്യമായി ആസ്വദിക്കാൻ നെറ്റ്ഫ്ലിക്സ് അവസരം ഒരുക്കുന്നത്. ഡിസംബർ മാസത്തിലെ ആദ്യ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലാണ് ഈ ഓഫർ ലഭ്യമാവുക. നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് ഈ ഓഫർ വിവരം പ്രഖ്യാപിച്ചിരുന്നു.

അടുത്ത മാസം അഞ്ച്, ആറ് തീയതികളിലാണ് നെറ്റ്ഫ്ലിക്സ് സൗജന്യമായി തങ്ങളുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുക. കൂടുതൽ സബ്സ്ക്രൈബേഴ്സാണ് നെറ്റ്ഫ്ലിക്സിൻ്റെ ലക്ഷ്യം. അഞ്ചാം തിയതി അർദ്ധരാത്രി 12 മണി മുതൽ ആറിന് അർദ്ധരാത്രി 12 മണി വരെ ആണ് ഓഫർ ലഭിക്കുക. പേര്, ഇമെയിൽ വിലാസം, പാസ്‌വേർഡ് എന്നീ വിവരങ്ങൾ നൽകിയാൽ ഈ ഓഫർ ലഭിക്കും. ഇത് വഴി നെറ്റ്ഫ്ലിക്സിലെ സിനിമ, സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോ തുടങ്ങിയവയെല്ലാം സൗജന്യമായി ആസ്വദിക്കാനാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ