ECONOMY

പതിനാറാം ലോക്സഭയിലെ കേരളത്തിന്റെ ഏറ്റവും മികച്ച എം.പി.യെ തെരഞ്ഞെടുക്കാം; ന്യൂഏജിന്റെ 'TOPPER IN THE 20' ഓൺലൈൻ വോട്ടിംഗ് ക്യാമ്പയിന് തുടക്കം

16 Feb 2019

കൊച്ചി: പതിനാറാം ലോക്സഭയിലെ കേരള എം.പി.മാരുടെ പ്രവർത്തനമികവ് ഓൺലൈൻ വോട്ടിങ്ങിലൂടെ വിലയിരുത്തുന്ന ന്യൂഏജ് 'TOPPER IN THE 20' ക്യാംപയിന് തുടക്കമായി. ഐക്കൺ ഇന്ത്യയും ലൈവ്ന്യൂഏജൂം ചേർന്നാണ് ലോക്സഭയിലെ ഏറ്റവും മികച്ച മലയാളി എം.പി.യെ കണ്ടെത്തുന്നതിനുള്ള 'TOPPER IN THE 20' സീരീസ് അവതരിപ്പിക്കുന്നത്. പതിനാറാം ലോക്സഭയിലെ ഇരുപത് കേരളം എം.പി.മാരിൽ വയനാടിന്റെ പ്രതിനിധി ആയിരുന്ന എം. ഐ. ഷാനവാസ് നിര്യാതനായി; കോട്ടയം എം.പി. ജോസ് കെ. മാണി രാജ്യസഭാംഗവുമായി. എങ്കിലും ഈ രണ്ട് പേരുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് 'TOPPER IN THE 20' ഓൺലൈൻ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. 

www.livenewage.com/votes/topper-in-the-20 എന്ന ഓൺലൈൻ ലിങ്കിലൂടെയും ലൈവ്‌ന്യൂഏജിലെ ലിങ്ക് ക്ലിക്ക് ചെയ്തും വോട്ട് രേഖപ്പെടുത്താം.

വോട്ട് രേഖപ്പെടുത്തുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വോട്ടിംഗ് നിലയനുസരിച്ച് പൊസിഷനിംഗ് മാറുന്ന റിയൽടൈം റെസ്പോൺസീവ് ശൈലിയിലാണ് വോട്ടിംഗ് പ്ലാറ്റ്‌ഫോം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വോട്ടിംഗിനൊപ്പം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ, പാർലമെന്റിലെ പ്രകടനം, പൊതുകാര്യക്ഷമത എന്നിങ്ങനെ വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എം.പി.മാരെ റേറ്റ് ചെയ്യാനും കഴിയും.

Opinion



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ