ECONOMY

അടുത്തഘട്ട സ്വര്‍ണ ബോണ്ടുകളുടെ വില്‍പന തുടങ്ങി

Newage News

05 Aug 2020

കൊച്ചി: നടപ്പുസാമ്പത്തികവര്‍ഷത്തെ അടുത്തഘട്ട സ്വര്‍ണ ബോണ്ടുകളുടെ വില്‍പന ആരംഭിച്ചു. 11ന് അവസാനിക്കും. 5,334 രൂപയാണ് ഇഷ്യു വില. കഴിഞ്ഞ മാസത്തെ ഇഷ്യു വില 4,852 രൂപയായിരുന്നു. ഓണ്‍ലൈനായി അപേക്ഷിച്ച് ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകര്‍ക്ക് 5,284 രൂപയാണു വില. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണമാണു കുറഞ്ഞ നിക്ഷേപം.

പരമാവധി നാല് കിലോഗ്രാംവരെ വാങ്ങാം. സ്ഥാപനങ്ങള്‍ക്ക് 20 കിലോഗ്രാം വരെ നിക്ഷേപിക്കാം. മച്വുരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും അഞ്ചു വര്‍ഷത്തിനുശേഷം പിന്‍വലിക്കാം. 2.5 ശതമാനം പലിശയാണു വാഗ്ദാനം. 2015 ലാണു സ്വര്‍ണ ബോണ്ട് പദ്ധതി ആരംഭിച്ചത്. 1,760 കോടി രൂപ ജൂണ്‍ മാസം വരെ ബോണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ