ECONOMY

ദേശീയപാത നിർമ്മാണത്തിൽ ചരിത്ര നേട്ടവുമായി നാഷണല്‍ ഹൈവേ അതോറിട്ടി; 18 മണിക്കൂറിൽ പൂർത്തിയാക്കിയത് 25.5 കി മീ റോഡ്

Newage News

01 Mar 2021

വെറും 18 മണിക്കൂർ കൊണ്ട് 25.54 കിലോമീറ്റർ ദേശീയപാത നിർമിച്ച് ദേശീയപാത അതോറിട്ടി(എൻ എച്ച് എ ഐ) രചിച്ചതു പുതുചരിത്രം. ദേശീയപാത 52ൽ വിജപൂരിനും സോലാപ്പൂരിനുമിടയിലെ നാലുവരിപ്പാത നിർമാണത്തിനിടയിലാണ് എൻ എച്ച് എ ഐ ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരിയാണ് റോഡ് നിർമാണത്തിലെ ഈ തകർപ്പൻ നേട്ടം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്; 18 മണിക്കൂറിൽ 25.54 കിലോമീറ്റർ പുതിയ പാത നിർമിച്ചത് ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.  

സോലാപ്പൂർ – വിജപൂർ നാലുവരിപ്പാത ഈ ഒക്ടോബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണു നിർമാണ ജോലികൾ പുരോഗമിക്കുന്നത്. അഞ്ഞൂറിലേറെ തൊഴിലാളികളുടെ കഠിനാധ്വാനത്തിലൂടെയാണ് റെക്കോഡ് നേട്ടം കൈവരിക്കാനായതെന്ന് വിശദീകരിച്ച മന്ത്രി ഗഢ്കരി, കരാറുകാരെയും അഭിനന്ദിച്ചു. ബെംഗളൂരു–വിജയപുര– ഔറംഗബാദ് – ഗ്വാളിയർ ഇടനാഴിയുടെ ഭാഗമായാണു സോലാപ്പൂർ — വിജപൂർ നാലുവരിപ്പാതിയുടെ നിർമാണം പുരോഗമിക്കുന്നത്. യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ ദേശീയപാത വികസിപ്പിക്കുന്നത്. 

ഈ മാസം ആദ്യം നാലുവരിപ്പാത നിർമാണത്തിനിടെ 24 മണിക്കൂർ  സമയത്തിനകം ഏറ്റവുമധികം കോൺക്രീറ്റ് വിരിച്ചും എൻ എച്ച് എ ഐ റെക്കോഡ്  സൃഷ്ടിച്ചിരുന്നു. വഡോദര വഴി ഡൽഹിക്കും മുംബൈയ്ക്കുമിടയിൽ നിർമിക്കുന്ന പുതിയ എട്ടുവരി എക്സ്പ്രസ് പാതയുടെ നിർമാണ കരാറുകാരായ പട്ടേൽ ഇൻഫ്രാസ്ട്രക്ചറാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും പൂർണമായും ഓട്ടമാറ്റിക് രീതിയിൽ പ്രവർത്തിക്കുന്നതുമായ കോൺക്രീറ്റ് പേവർ ഉപയോഗിച്ചുള്ള ഈ കോൺക്രീറ്റിങ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിലും ഇടംപിടിക്കുകയും ചെയ്തു.

യാത്രാസമയം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേശീയപാതാ വികസന പദ്ധതികൾ എൻ എച്ച് എ ഐ ഏറ്റെടുത്തു നടത്തിവരുന്നുണ്ട്. ഇരുനൂറോളം സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിക്കുന്ന എൻ എച്ച് എ ഐ, ഗവേഷണത്തിനായി ഹൈവേ ഭാഗങ്ങൾ ഏറ്റെടുക്കാൻ ഇൻസ്റ്റിറ്റ്യൂട്ടുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇതിനോടകം 18 ഐ ഐ ടികളും 27 എൻ ഐ ടികളും 207 എൻജിനീയറിങ് കോളജുകളും ഗവേഷണ ആവശ്യങ്ങൾക്കായി ഹൈവേ ഭാഗങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ