FINANCE

ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിൽ; നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തില്‍: സെന്‍സെക്സ് കുതിക്കുന്നു

16 Apr 2019

ന്യൂഏജ് ന്യൂസ്, മുംബൈ: ചൊവ്വാഴ്ച വ്യാപാരം നേട്ടങ്ങളോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. ഇന്ന് 77.65 പോയിന്‍റ് ഉയര്‍ന്ന് നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 11,768 എന്ന നിലയിലാണിപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 310.86 പോയിന്‍റ് ഉയര്‍ന്ന് 39,216 എന്ന നിലയിലാണിപ്പോള്‍. നിഫ്റ്റിയിലെ 39 ഓഹരികള്‍ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ഇന്ത്യന്‍ ഓയില്‍, കോള്‍ ഇന്ത്യ വേദാന്ത തുടങ്ങിയ ഓഹരികള്‍ 2.06 മുതല്‍ 2.88 ശതമാനം വരെ ഉയരത്തിലാണ്. 

ഐസിഐസിഐ ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് സെന്‍സെക്സില്‍ നേട്ടത്തിലുളളത്.



Related News


Special Story

ആദായ നികുതിദായകർ കരുതിയിരുന്നോളു; സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെല്ലാം ഇനി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ; ബിഗ്ഡാറ്റ അധിഷ്ഠിതമായി 1000 കോടി രൂപ ചെലവഴിച്ച് വകുപ്പ് തയാറാക്കിയ പദ്ധതി ഒരുങ്ങുന്നു