FINANCE

തുടർച്ചയായി മൂന്നാം ദിവസവും ഓഹരിസൂചികകൾ നേട്ടത്തിൽ

Newage News

04 Mar 2021

മുംബൈ: കരുത്ത് തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ. തുടർച്ചയായി മൂന്നാം ദിവസവും മികച്ചനേട്ടമുണ്ടാക്കിയതോടെ സെൻസെക്സ് വീണ്ടും 51,000 കടന്നു. ലോഹം, ധനകാര്യം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് റാലിക്കുപിന്നിൽ.

സാമ്പത്തികമേഖലയുടെ ഉണർവും ആഗോളതലത്തിൽ ബോണ്ട് ആദായം സ്ഥിരതയാർജിച്ചതും വിപണിയെ സ്വാധീനിച്ചു. മാർക്കറ്റ് ഇടിയുമ്പോൾ കൂടുതൽ വാങ്ങിക്കൂട്ടുകയെന്ന തന്ത്രവും നിക്ഷേപകർ പയറ്റിയതോടെ വിപണി കുതിക്കുകതന്നെചെയ്തു.

സെൻസെക്സ് 1,147.76 പോയന്റ് നേട്ടത്തിൽ 51,444.65ലും നിഫ്റ്റി 326.50 പോയന്റ് ഉയർന്ന് 15,245.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1800 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1142 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല.

ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

ഓട്ടോ സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ലോഹം, പൊതുമേഖല ബാങ്ക് സൂചികകൾ മൂന്നുശമതാനവും നിഫ്റ്റി ബാങ്ക് സൂചിക 2.7ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും ഉയർന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story