FINANCE

ലോക്ക്ഡൗണില് ഇളവ്: സെന്സെക്സ് 879 പോയന്റ് നേട്ടത്തില്

Newage News

01 Jun 2020

മുംബൈ: ലോക്ഡൗണില് ഘട്ടംഘട്ടമായി ഇളവനുവദിക്കാന് തുടങ്ങിയതോടെ ഓഹരി സൂചികകള് മികച്ച നേട്ടമുണ്ടാക്കി.

തുടര്ച്ചയായി നാലാമത്തെ ദിവസമാണ് സൂചികകള് നേട്ടമുണ്ടാക്കുന്നത്. സെന്സെക്സ് 879.42 പോയന്റ് ഉയര്ന്ന് 33303.52ലും നിഫ്റ്റി 245.85 പോയന്റ് നേട്ടത്തില് 9826.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1862 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 583 ഓഹരികള് നഷ്ടത്തിലുമായിരുന്നു. 137 ഓഹരികള്ക്ക് മാറ്റമില്ല.

ബജാജ് ഫിനാന്സ്, ബജാജ് ഫിന്സര്വ്, ടൈറ്റാന് കമ്പനി, ടാറ്റ സ്റ്റീല്, എംആന്ഡ്എം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത് ഡോ.റെഡ്ഡീസ് ലാബ്, അള്ട്രടെക് സിമെന്റ്, ഭാരതി ഇന്ഫ്രടെല്, നെസ് ലെ, സണ് ഫാര്മ തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമായിരുന്നു.

എല്ലാ വിഭാഗങ്ങളിലെ സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്‌മോള് ക്യാപ് സൂചികകള്  2-3ശതമാനത്തോളം ഉയര്ന്നു.

Content Highlights: Nifty ends above 9,800, Sensex jumps 879 pts

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story