FINANCE

സെന്‍സെക്‌സ് 595 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

Newage News

28 May 2020

മുംബൈ: തുടര്ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള് കുതിച്ചു. ഇതോടെ നിഫ്റ്റി 9,500 നിലവാരത്തിനടുത്തെത്തി.

സെന്സെക്സ് 595.37 പോയന്റ് നേട്ടത്തില് 32,200.59ലും നിഫ്റ്റി 175.15 പോയന്റ് ഉയര്ന്ന് 9490.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1507 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 801 ഓഹരികള് നഷ്ടത്തിലുമായിരുന്നു. 150 ഓഹരികള്ക്ക് മാറ്റമില്ല.

സീ എന്റര്ടെയ്ന്മെന്റ്, ഐഷര് മോട്ടോഴ്സ്, എല്ആന്ഡ്ടി, ഹീറോ മോട്ടോര്കോര്പ്, ഇന്ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, സിപ്ല, ബിപിസിഎല്, ഐടിസി തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

എല്ലാവിഭാഗം സൂചകകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോള് ക്യാപ് സൂചികകള് ഒരുശതമാനം ഉയര്ന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story