ECONOMY

ആഗോള സ്ഥാപനങ്ങൾക്ക് പക്ഷപാതം: നിർമലാ സീതാരാമൻ

Manu

16 Oct 2021

വാഷിംഗ്ടൺ: ലോക ബാങ്ക്, യുഎൻ, അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്) തുടങ്ങിയ ആഗോള സ്ഥാപനങ്ങൾ വർഷങ്ങളായി പക്ഷപാതപരമായ സമീപനമാണു സ്വീകരിക്കുന്നതെന്നും ഈ സ്ഥിതിക്കു മാറ്റം വേണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഹാർവഡ് സർവകലാശാലയിൽ നടന്ന പരിപാടിയിൽ‌ പ്രസംഗിക്കുകയായിരുന്നു നിർമല.

“പതിറ്റാണ്ടുകളായി പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത രാജ്യങ്ങളുടെ ആശങ്കകൾ ഇന്നും ആഗോള സ്ഥാപനങ്ങൾ വകവയ്ക്കുന്നില്ല. അവർ വർഷങ്ങളായി ആർക്കൊപ്പമായിരുന്നോ ഇന്നും അങ്ങനെതന്നെ തുടരുന്നു. ധനസഹായം, അന്താരാഷ്‌ട്ര വ്യാപരം, ധനനയം, സുരക്ഷ അങ്ങനെ ഏതു വിഷയങ്ങളാണെങ്കിലും സ്ഥിതി ഇതുതന്നെ.ഈ സാഹചര്യത്തിന് ഇനിയെങ്കിലും മാറ്റമുണ്ടാകേണ്ടതുണ്ട്.

സ്വയംനവീകരണത്തിന് ഈ സംവിധാനങ്ങൾ തയാറാകണം. ഇന്ത്യപോലുള്ള രാജ്യങ്ങളുടെ ആശങ്കകൾ വേണ്ടവിധം കേൾക്കാൻ അവർ സമയം കണ്ടെത്തണം. അതിലൂടെ മാത്രമേ നാളിതുവരെയും വേണ്ടത്ര പരിഗണിക്കപ്പെടാത്ത രാജ്യങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും വിഭവങ്ങളുടെ തുല്യമായ വിതരണം നടക്കുകയുമുള്ളു.

വൻകിട കന്പനികൾ നികുതിയിൽ രക്ഷപ്പെടുന്ന സാഹചര്യവും ഇപ്പോഴുണ്ട്. അവർ ബിസിനസ് നടത്തുന്ന രാജ്യത്തും നികുതി അടയ്ക്കുന്നില്ല; അവരുടെ സ്വരാജ്യത്തും. ഈ പ്രശ്നവും പരിഹരിക്കപ്പെടണം’’- നിർമല പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ