ECONOMY

വളര്‍ച്ചയില്‍ തിരിച്ചടിക്ക്‌ സാധ്യത: നിര്‍മല സീതാരാമന്‍

Newage News

28 Oct 2020

മുംബൈ: നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്‌ നെഗറ്റീവായേക്കാമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. എന്നിരുന്നാലും നിരക്കുകള്‍ പൂജ്യത്തിനരികേ ആയിരിക്കും. വിപണികള്‍ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും കോവിഡ്‌ സാരമായി പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നു ധനമന്ത്രി വ്യക്‌തമാക്കി. ഇന്ത്യ എനര്‍ജി ഫോറം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അണ്‍ലോക്കിനെ തുടര്‍ന്നു പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്‌. അടുത്തവര്‍ഷത്തോടെ ലോകത്ത്‌ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ തിരിച്ചെത്തുമെന്നും മന്ത്രി പ്രത്യശ പ്രകടിപ്പിച്ചു.

തിരിച്ചുവരവ്‌ ശക്‌തവും സുസ്ഥിരവും ആകും. ഉത്സവ സീസണ്‍ സാമ്പത്തികവര്‍ഷത്തിന്റെ മൂന്നും നാലും പാദങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ടെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡിനെ തുടര്‍ന്നു ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്‌ -23.9 ശതമാനത്തിലേക്കു കൂപ്പുകുത്തിയിരുന്നു.

ആളുകളുടെ ജീവനാണ്‌ സര്‍ക്കാരിന്‌ വിലപ്പെട്ടതെന്നു ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുൻപ്‌ ധനമന്ത്രി വ്യക്‌തമാക്കിയിരുന്നു. ലോക്ക്‌ഡൗണ്‍, മഹാമാരിയെ പിടിച്ചുകെട്ടാനുള്ള മാര്‍ഗങ്ങള്‍ ഒരുക്കുന്നതിനു സാവകാശം നല്‍കി.

സര്‍ക്കാര്‍ ഇടപെടലുകളും അണ്‍ലോക്കും വിപണികളുടെ തിരിച്ചുവരവിനു വഴിയൊരുക്കിയെന്നു നിക്കി മാനുഫാക്‌ചറിങ്‌ പര്‍ചേസിങ്‌ മാനേജേഴ്‌സ് സൂചിക മുന്‍നിര്‍ത്തി നിര്‍മലാ വ്യക്‌തമാക്കി.

സെപ്‌റ്റംബറില്‍ രാജ്യത്തെ ഫാക്‌ടറി പ്രവര്‍ത്തനങ്ങള്‍ ഏട്ടു വര്‍ഷത്തെ വേഗത്തിലെത്തി. രാജ്യത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണ്‌. ഉപഭോക്‌തൃ ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക സാമഗ്രികള്‍, ട്രാക്‌ടര്‍, വാഹനം തുടങ്ങിയവയുടെ ആവശ്യകത വര്‍ധിച്ചു. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകുമെന്നും അവര്‍ വ്യക്‌തമാക്കി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ