Newage News
02 Mar 2021
കൊച്ചി: പുതുതായി ഇറക്കിയ മാഗ്നൈറ്റിന്റെ പിന്‍ബലത്തില്‍ നിസാന്‍ ഇന്ത്യ ഫെബ്രുവരി മാസത്തില്‍ 4244 വാഹനങ്ങള്‍ വിറ്റഴിച്ചു. മാഗ്നൈറ്റിന് പുറമെയുള്ള നിസാന്‍ വാഹന ശ്രേണി കൂടി ഉള്‍പ്പെടുന്നതാണിത്. പുതിയ നിസാന്‍ മാഗ്നൈറ്റിന്റെ പ്രത്യേക ആമുഖ വില ഇപ്പോഴും തുടരുകയാണ്. വിപണിയിലെത്തിയതിന് ശേഷം ഇതിനോടകം 6582 നിസാന്‍ മാഗ്നൈറ്റ് വാഹനം ഡെലിവറി ചെയ്യ്തു. മാഗ്നൈറ്റിന്റെ ബുക്കിങ്ങ് 40000 കടന്നു. ഡീലര്‍ഷിപ്പ് വഴിയും നിസാന്‍ വെബ്സൈറ്റ് വഴിയും ബുക്കിങ്ങ് ചെയ്യാവുന്നതാണ്. നിസാന്‍ മാഗ്നൈറ്റിന്റെ കാത്തിരിപ്പ് സമയം കുറക്കുന്നതിനായി 3 ഷിഫ്റ്റുകളിലായി പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ എം.ഡി രാകേഷ് ശ്രീവാസ്തവ പറഞ്ഞു.