Newage News
27 Nov 2020
കൊച്ചി: പുതിയ നിസ്സാന്‍ മാഗ്നൈറ്റിന്റെ വരവിന് മുന്നോടിയായി രാജ്യത്തുടനീളം 50 പുതിയ ഔട്ട്ലെറ്റുകള് കൂടി ആരംഭിച്ച് നിസ്സാന്‍. 30 പുതിയ സര്‍വീസ് സ്റ്റേഷനുകളും 20 സെയില്‍സ് ഔട്ട്ലെറ്റുകളുമാണ് തുടങ്ങുന്നത്. വെര്‍ച്വല്‍ ഷോറൂം, വെഹിക്കിള്‍ കോണ്‍ഫിഗറേറ്റര്‍, വെര്‍ച്വല്‍ ടെസ്റ്റ് ഡ്രൈവ് അനുഭവം, ഫിനാന്‍സ് ഉള്‍പ്പെടെ ബുക്കിംഗ് മുതല്‍ ഡെലിവറി വരെ എന്‍ഡ്-ടു-എന്‍ഡ് ഇ-കൊമേഴ്സ് സൗകര്യം, വെര്‍ച്വല്‍ ഷോറൂം എന്നിവയിലൂടെ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ നിസ്സാന്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. സുസ്ഥിര വളര്‍ച്ചയ്ക്കായി ഇന്ത്യന്‍ വിപണിയില്‍ മുന്‍ഗണന നല്‍കാനും നിക്ഷേപം നടത്താനുമുള്ള നിസ്സാന്‍ നെക്സ്റ്റ് സ്റ്റ്രാറ്റജിയുടെ ഭാഗമായാണിത്.
വെറും 90 മിനിറ്റിനുള്ളില്‍ വേഗത്തിലും സമഗ്രവുമായ സേവന അനുഭവം നല്‍കുന്നതിനായി 'നിസ്സാന്‍ എക്സ്പ്രസ് സര്‍വീസ്' സേവനവും അവതരിപ്പിച്ചു. ഇന്‍ഡസ്ട്രിയില്‍ ആദ്യമായി വെര്‍ച്വല്‍ ടെസ്റ്റ്-ഡ്രൈവ് സവിശേഷതയും നിസ്സാന്‍ അവതരിപ്പിച്ചു, ഇത് ഉപഭോക്താവിനെ അവരുടെ വീട്ടില്‍ നിന്ന് തന്നെ ഒരു ടെസ്റ്റ് ഡ്രൈവ് എടുക്കാന്‍ അനുവദിക്കുന്നു. വെര്‍ച്വല്‍ സെയില്‍സ് കണ്‍സള്‍ട്ടിന്റെ സഹായത്തോടെ ടെസ്റ്റ് ഡ്രൈവില്‍ ഒരു ഫസ്റ്റ് ഹാന്‍ഡ് അനുഭവം ഉപഭോക്താവിന് ലഭിക്കുന്നു. മികച്ച പരിശീലനം ലഭിച്ച ചാനല്‍ പങ്കാളികള്‍, എന്‍ഡ്-ടു-എന്‍ഡ് ഡിജിറ്റല്‍ ഇക്കോസിസ്റ്റം, 'ടെക് പായ്ക്ക്'' ഉള്‍പ്പെടെ പവര്‍ട്രെയിനിന്റെയും ഫീച്ചര്‍ കോമ്പിനേഷനുകളുടെയും തടസ്സമില്ലാത്ത എക്സറ്റീരിയര്‍ ഇന്റീരിയര്‍ അനുഭവവും വെഹിക്കിള്‍ കോണ്ഫിഗറേറ്ററിലൂടെ ലഭിക്കുന്നു.
100ല്‍ അധികം സ്ഥലങ്ങളില്‍ ''നിസ്സാന്‍ സര്‍വീസ് ക്ലിനിക്കുകള്‍'' നടത്തി ഉപഭോക്താക്കളിലേക്ക് സര്‍വീസ് കൂടുതല്‍ വ്യാപിപ്പിക്കും. ഉപയോക്താക്കള്‍ക്ക് വീട്ടില്‍ നിന്ന് പുറത്ത് പോകാതെ തന്നെ മികച്ച കാര്‍ സര്‍വീസ് നല്‍കുന്നതിന് നിസ്സാന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പാലിച്ചുള്ള 'ഡോര്‍സ്റ്റെപ്പ് സര്‍വീസ് സൗകര്യം ഉപയോഗപ്പെടുത്താം. ഡീലര്‍ഷിപ്പുകളിലേക്കും പുറത്തേക്കും നിസ്സാന്‍ കാറുകളുടെ 'പിക്ക്-അപ്പ് ആന്‍ഡ് ഡ്രോപ്പ്-ഓഫ്' സേവനങ്ങളും നിസ്സാന്‍ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് നിസ്സാന്‍ സര്‍വീസ് ഹബ് (വെബ്സൈറ്റ്) അല്ലെങ്കില്‍ നിസ്സാന്‍ കണക്റ്റ് വഴി ഓണ്‍ലൈനിലൂടെ സര്‍വീസുകള്‍ ബുക്ക് ചെയ്യാനും നിസ്സാന്‍ സര്‍വീസ് കോസ്റ്റ് കാല്‍ക്കുലേറ്ററിലൂടെ ഓണ്‍ലൈനില്‍ ചെലവുകള്‍ പരിശോധിക്കാനും സാധിക്കും. 1500ല്‍ അധികം നഗരങ്ങളില്‍ നിസ്സാന്റെ 24/7 റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനവുമുണ്ട്.