ECONOMY

കേന്ദ്ര സര്‍ക്കാരിന്‍റെ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുളള പദ്ധതി ഒരുങ്ങുന്നു; ലക്ഷ്യമിടുന്നത് എണ്ണ, ഖനന മേഖലകളിൽ വലിയ സ്വകാര്യ നിക്ഷേപം

15 Jul 2019

ന്യൂഏജ് ന്യൂസ്, ദില്ലി: രാജ്യത്തെ ഏറ്റവും ശക്തമായ രണ്ട് മേഖലകളിലേക്ക് വലിയ തോതില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. എണ്ണ, ഖനന മേഖലകളെയാണ് വലിയ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുളള മേഖലകളായി സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിലൂടെ രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് ഉയര്‍ത്താനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഒപ്പം എണ്ണ ശുദ്ധീകരണ മേഖലയില്‍ ഉണര്‍വുണ്ടാകാന്‍ പദ്ധതി സഹായകരമാകുമെന്നും കണക്കാക്കുന്നു.  

ഇതിന്‍റെ ഭാഗമായി എണ്ണ- ഖനന മേഖലകളില്‍ വലിയ തോതില്‍ നിക്ഷേപം നടത്താന്‍ ആഭ്യന്തര തലത്തിലും വിദേശത്തുമുളള നിക്ഷേപകര്‍ കടന്നുവരുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് കുമാര്‍ പറഞ്ഞു. എണ്ണ, പ്രകൃതി വാതകം തുടങ്ങിയ മേഖലകളില്‍ ഉദാരവല്‍ക്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രൂപീകരിച്ച സമിതിയുടെ ചെയര്‍മാനാണ് രാജീവ് കുമാര്‍. 

ഇത്തരം മേഖലകളില്‍ ഉല്‍പ്പാദനത്തിനും പര്യവേഷണത്തിനും കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുളള നിര്‍ദ്ദേശങ്ങള്‍ തന്‍റെ നേതൃത്വത്തിലലുളള സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയില്‍ സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ചതായും ഇത് നടപ്പാക്കാനുളള നടപടികള്‍ക്ക് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു. Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി