NEWS

ആർഡിഎസിന്റെ ജോയിന്റ് വെഞ്ച്വർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി; സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് കോടതി

Newage News

06 May 2020

കൊച്ചി: പാലരിവട്ടം ഫ്ലൈഓവർ അഴിമതി ആരോപിച്ച് ആർഡിഎസിനെ സർക്കാർ കരാറുകളിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന് വൻ തിരിച്ചടി. ആർഡിഎസിന്റെയും ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസിന്റെയും ജോയിന്റ് വെഞ്ച്വർ കമ്പനിയെ കെഎസ്ടിപി പദ്ധതിയിൽ ബിഡ് ചെയ്യുന്നതിൽ നിന്ന് വിലക്കിയ സർക്കാർ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. കമ്പനിക്ക് വിശദീകരിക്കാനുള്ള അവസരം നൽകാതെ കരിമ്പട്ടികയിൽ പെടുത്തിയത് ശരിയായ നടപടി അല്ലെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. പാലാരിവട്ടം പാലം അഴിമതി വിജിലൻസ് കേസിൽ അന്വേഷണം നടക്കുകയാണെന്നും, ആർഡിഎസ് അന്വേഷണം നേരിടുന്ന കമ്പനിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ബിഡ് ചെയ്യുന്നതിൽ നിന്നും വിലക്കിയത്. ഇതിനെതിരെയാണ് ആർഡിഎസും ചെറിയാൻ വർക്കി കൺസ്ട്രക്ഷനും ചേർന്ന് കോടതിയെ സമീപിച്ചത്. ബിഡ് ചെയ്യാൻ തങ്ങൾക്ക് മറ്റൊരു അയോഗ്യതയും ഇല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. ആവശ്യപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിട്ടുണ്ട്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ബിഡിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ്  നടക്കുന്നതിനിടയിൽ കരാർ മറ്റൊരാൾക്ക് നൽകുകയും ചെയ്തു. കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സുപ്രീം കോടതി വിധി നിലവിലുള്ളതാണ്. കക്ഷികളുടെ ഭാഗം കേൾക്കാതെ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. ജോയിന്റ് വെഞ്ച്വറിനോ, ആർഡിഎസിനോ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാതിരുന്നത് നീതി നിഷേധമാണെന്ന് കോടതി നിരീക്ഷിച്ചു. 

കേസ് നടക്കുന്നതിനിടയിൽ നടന്ന ടെൻഡർ നടപടികൾ കോടതി റദ്ദാക്കി. കരാർ നൽകിയതും അസാധുവാക്കി. കെഎസ്ടിപിക്ക് പുതിയ ടെൻഡർ വിളിക്കേണ്ടി വരും. ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റേതാണ് വിധി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ