ECONOMY

ഒരാഴ്ചയായി മാറ്റമില്ലാതെ ഇന്ധന വില

Amala Savior

13 Sep 2021

രാഴ്ചയായി ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പെട്രോള്‍, ഡീസല്‍ വിലയുള്ളത്. ഞായറാഴ്ച ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായിരുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞത്. മുംബൈയില്‍ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞു. സംസ്ഥാനത്ത് തിരുവനന്തപുരത്ത് പെട്രോള്‍ ഒരു ലിറ്ററിന് 14 പൈസ കുറഞ്ഞ് 103.42 രൂപയായി. ഡീസല്‍ വില 15 പൈസ കുറഞ്ഞ് 95.38 രൂപയാണ്. ഒരാഴ്ചയ്ക്ക് ശേഷം ഈ മാസം ഒന്നിന് ആയിരുന്നു ഇന്ധന പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായത്. പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസയുമാണ് അന്ന് കുറച്ചത്.

അതിന് മുമ്പ് ആഗസ്ത് 24ാം തീയ്യതിയാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. പെട്രോള്‍ വിലയില്‍ 11 മുതല്‍ 15 പൈസയുടെ വരെ കുറവും ഡീസല്‍ വിലയില്‍ 14 മുതല്‍ 16 പൈസയുടെ കുറവുമാണ് അന്നുണ്ടായത്. ആഗസ്ത് 18 മുതല്‍ 20 വരെയുള്ള 3 ദിവസങ്ങളില്‍ ഡീസല്‍ വിലയില്‍ 60 പൈസയുടെ കുറവുണ്ടായിരുന്നു. എങ്കിലും കഴിഞ്ഞ ഒരു മാസത്തിലേറെയായി സര്‍വ്വകാല റെക്കോര്‍ഡില്‍ തുടരുകയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം ഇന്ധന വില.

ഡല്‍ഹിയില്‍ 1 ലിറ്റര്‍ പെട്രോളിന്റെ വില 101.19 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 88.62 രൂപയും. മുംബൈയില്‍ 1 ലിറ്റര്‍ പെട്രോളിന്റെ വില 107.26 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 96.19 രൂപയും. ചെന്നൈയില്‍ ഇന്ന് പെട്രോള്‍ വില 98.96 രൂപയാണ്. ഡീസല്‍ വില 93.26 രൂപയും. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക നികുതിയിളവ് കാരണമാണ് തമിഴ്‌നാട്ടില്‍ ഇന്ധന വിലയിലെ ഈ കുറവ്. കൊല്‍ക്കത്തയില്‍ 1 ലിറ്റര്‍ പെട്രോളിന് 101.62 രൂപയും 1 ലിറ്റര്‍ ഡീസലിന് 91.71 രൂപയുമാണ് ഇന്നലത്തെ നിരക്ക്.

കേരളത്തില്‍ തിരുവനന്തപുരത്ത് ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103.42 രൂപയാണ്. ഡീസലിന്റെ വില ലിറ്ററിന് 95.38 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.18 രൂപയാണ് വില. ഡീസല്‍ ഒരു ലിറ്ററിന് 93.26 രൂപയും. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101.19 രൂപയാണ്. ഡീസല്‍ വില 93.70 രൂപയും.

അന്താരാഷ്ട്ര വിപണിയില്‍ ഇന്നലെ ക്രൂഡ് ഓയില്‍ ബാരലിന് 72.92 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിനെതിരേ 73.53ലാണ് രൂപ വിനിമയം നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്. പെട്രോള്‍ വില ഏറ്റവും അവസാനമായി വര്‍ധിച്ചത് ജൂലൈ 17നാണ്. അന്ന് പെട്രോളിന് 34 പൈസയാണ് വര്‍ധിച്ചത്.

കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി മുകളിലേക്ക് തന്നെയായിരുന്നു.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ