ECONOMY

സാമ്പത്തീക മാന്ദ്യത്തിന്റെ വാർത്തകൾക്കിടയിലും വളർച്ചയുടെ കണക്കുമായി ഇന്ത്യൻ സിനിമ മേഖല; 2019 ൽ ബോക്സ് ഓഫിസുകളിലേക്ക് ഒഴുകിയെത്തിയത് 5613 കോടി രൂപ

Newage News

20 Feb 2020

രാജ്യത്ത് സാമ്പത്തിക വളർച്ചയുടെ വേഗം കുറയുന്നതിന്റെ കണക്കുകളാണ് എവിടെയും കേൾക്കാനുള്ളത്. പക്ഷേ, സിനിമാശാലകളിലേക്കു നോക്കൂ അവിടെ മാന്ദ്യമല്ല, വളർച്ചയാണ്, വളർച്ച മാത്രം.2019 ൽ ബോക്സ് ഓഫിസുകളിലേക്ക് ഒഴുകിയെത്തിയത് 5613 കോടി രൂപ. മുൻ വർഷത്തെക്കാൾ 27% വർധന. ഇത് യാദൃച്ഛികമല്ലെന്ന് സാമ്പത്തിക നിരീക്ഷകർ പറയുന്നു. പൊതുവേ സാമ്പത്തികനില അനുകൂലമല്ലാത്തപ്പോൾ ജനം സിനിമ പോലെ ചെലവു കുറഞ്ഞ ആർഭാടങ്ങൾക്കു മാത്രം പണം ചെലവിടും.  വലിയ ക്രയവിക്രയമൊന്നും നടത്തില്ല. ‘‘ലിപ്സ്റ്റിക് ഇഫക്ട്’’ എന്നറിയപ്പെടുന്ന ഈ രീതിയാണ് ഇന്ത്യയിലിപ്പോൾ സിനിമയുടെ കാര്യത്തിലെന്ന് ഗവേഷണ ഏജൻസി ‘കെയർ റേറ്റിങ്സ്’ പറയുന്നു.

ഹോളിവുഡ് സിനിമയായ ‘അവൻജേഴ്സ്: എൻഡ് ഗെയിം’  ആണ് ഏറ്റവുമധികം കലക്‌ഷൻ നേടിയത്. 373 കോടി രൂപ.13 സിനിമകൾ 100 കോടിയിലേറെ നേടി. 2018 ൽ ഇത് 7 എണ്ണമായിരുന്നു. 2019 ൽ 6 ബോളിവുഡ് സിനിമകൾ 200 കോടി കടന്നിട്ടുണ്ട്. സിനിമ കലക്‌ഷനിൽ കഴിഞ്ഞ 5 വർഷത്തെ ശരാശരി വാർഷിക വളർച്ച 13.4% ആണ്. ജിഎസ്ടി കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞതും പ്രേക്ഷകരുടെ എണ്ണം കൂടാൻ കാരണമായെന്ന് കെയർ റേറ്റിങ്സ് പറയുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ